ആ രണ്ടു നിമിഷങ്ങൾ ..
പെട്ടെന്ന് ഓർത്തെടുക്കാൻ ജീവിതത്തിലെ ആ രണ്ടു നിമിഷങ്ങൾ ഏതാണ് .. ?
തെല്ലൊരു ആകാംഷ നിറഞ്ഞ ആ കണ്ണുകളിലേക്കു എന്താണ് ഉദേശിക്കുന്നതെന്ന് അറിയില്ലെന്ന ഭാവത്തിൽ നോക്കിയപ്പോൾ എല്ലാം മനസിലായപോലെ മറുപടി തന്നു ,
അതായതു , പെട്ടെന്ന് ഓർമ്മയിൽ വരുന്ന രണ്ടു നിമിഷം ..അത് ചിലപ്പോൾ ഒരുപാട് ചിരിച്ചതാവാം ..അല്ലെങ്കിൽ ഒരുപാട് സന്തോഷിച്ചതാവാം ..അല്ലെങ്കിൽ കരഞ്ഞതുമാകാം …
അതൊരു നീണ്ട കഥയാണ് .. സമയം എടുക്കും …
എനിക്ക് തിരക്കില്ല ..
ആ രണ്ടു നിമിഷങ്ങൾ …; ഒന്ന് ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷവും മറ്റേതു ഏറ്റവും അപമാനിക്കപ്പെട്ടതെന്നു തോന്നിയ ഒരു നിമിഷവുമായിരുന്നു … ..
ഒരാഴ്ച്ചകാലം ഒരു ചെരുപ്പുകുത്തിയുടെ നിഴലിനെയെങ്കിലും തേടിയിരുന്നു … പക്ഷെ .. … അങ്ങനെ ഒരു അവധി ദിവസം വന്നപ്പോൾ തീരുമാനിച്ചു .. നഗരത്തിലെക്കിരങ്ങുക തന്നെ … മഴക്കാലം തന്നെയാണോ എന്ന് സംശയം തോന്നും വെയിൽ കണ്ടാൽ …അങ്ങനെ കിഴക്കേക്കോട്ടയിൽ ബസിറങ്ങി …
…അങ്ങകലെ മൂന്നു ചെരുപ്പ്കുത്തികൾ …വളരെ സന്തോഷത്തോടെ അങ്ങോട്ട് നീങ്ങി
“”എവിടെയായിരുന്നു ഇത്രയും കാലം നിങ്ങൾ ” എന്ന് ചോദിക്കണമേന്നുണ്ടായിരുന്നു
… ഒന്നാമത്തെ ആൾ ഒരു കുടക്കീഴിൽ വിശ്രമിക്കുകയാണ് .. സമയം മൂന്നര ആയിരിക്കുന്നു .. പാവം തോന്നി … അപ്പോഴാണ് ആദ്യത്തെ ആൾ ഒരു ചെരുപ്പ് തുന്നുന്നത് ശ്രദ്ധയിൽ പെട്ടത് ..എങ്കിൽ അവിടെ തന്നെ കൊടുത്തേക്കാം എന്നാലോചിച്ചു അവിടെ ചെന്ന് കയ്യിലുള്ള സഞ്ചി അങ്ങേർക്കു നേരെ നീട്ടി പറഞ്ഞു ,
ഇതിൽ 2 ചെരുപ്പുണ്ട് അതായതു ഒരു ജോഡി …
അയാൾ കേട്ട മട്ടില്ല … ഏതോ ഒരു പുതിയ ജോഡി ചെരുപ്പുകൾ തുന്നിക്കൊണ്ടിരിക്കുകയാണ് .. അടുത്ത് തന്നെ മൊബൈലിൽ സംസാരിച്ചു കൊണ്ട് ഒരു പെണ്‍കുട്ടിയും … ആ ചെരുപ്പിന് ഒരു കുഴപ്പവുമില്ലല്ലൊ … പുതിയ ചെരുപ്പിനെ എന്തിനാണ് തുന്നിപ്പിക്കുന്നത് എന്നൊക്കെ ആലോചിച്ചെങ്കിലും ക്ഷമയോടെ അവിടെ നിന്നു … രണ്ടു മിനിട്ടായി ..അയാൾ എന്നെ കണ്ട ഭാവമില്ല ..എന്തായാലും ഞാൻ സഞ്ചി അവിടെ വെച്ച് ഞാൻ കുറച്ചു കഴിഞ്ഞു വരാം അപ്പോഴേക്കും ശരിയാക്കിയാൽ മതിയെന്ന് പറഞ്ഞു നടക്കാൻ ഭാവിച്ചു … ഒന്ന് നിന്നെ എന്നാരോ പുറകിൽ നിന്നും വിളിച്ചു ..അതെ ചെരുപ്പ് കുത്തി തന്നെ .. ഈതു ചെരിപ്പാണ് ? പറഞ്ഞിട്ട് പോ .. എന്നും പറഞ്ഞു ..
വളരെ മാന്യതയോടെ ഞാൻ പറഞ്ഞു , രണ്ടും തുന്നിക്കോളൂ …അപ്പോഴേക്കും ഞാൻ കൊടുത്ത സഞ്ചി അയാൾ അഴിച്ചു …എന്നിട്ട് ഒരു മടിയും കൂടാതെ പറഞ്ഞു , ഇതവിടെ കൊടുത്തേക്ക് ….
ഞാൻ ഇരു കൈയും നീട്ടി ആ ചെരിപ്പടങ്ങിയ സഞ്ചി വാങ്ങി രണ്ടാമത്തെ ചെരുപ്പുകുത്തിയുടെ അടുത്ത് കൊടുത്തു …
അയാൾ അത് വാങ്ങി തിരിച്ചും മറിച്ചും നോക്കി എവിടെയോ നോക്കി പറഞ്ഞു … ഇതയാൾക്കു കൊടുത്തേക്ക് …
ആദ്യത്തെ ചെരുപ്പ് കുത്തിയെ ഞാൻ ഒന്ന് നോക്കി … അയാൾ അതി ഭയങ്കരമായി എന്തോ ചെയ്യുന്ന രീതിയിൽ പുതിയ ഒരു ചെരുപ്പിനെ തുന്നിക്കൊണ്ടിരിക്കുകയാണ് ..അത്രമാത്രം തുന്നാൻ അത് പോട്ടിയിട്ടില്ലല്ലോ എന്ന് ഞാൻ ചിന്തിച്ചു ചുറ്റുമൊന്നു നോക്കി …നേരത്തെ മൊബൈലിൽ സംസാരിച്ചു കൊണ്ടിരുന്ന പെണ്ണ് ശ്രദ്ധിക്കുന്നത് ഞാൻ കണ്ടില്ല .. എന്തായാലും മനസില്ലാ മനസോടെ കുടക്കീഴിൽ വിശ്രമിച്ചു കൊണ്ടിരുന്ന ചെരുപ്പ് കുത്തിയ ഞാൻ വിളിചെഴുന്നെൽപ്പിച്ചു …കയ്യിലിരുന്ന പൊതി നീട്ടി പറഞ്ഞു , ചേട്ടാ ഇതൊന്നു തുന്നി വെക്കാമോ ഞാൻ പതിനഞ്ചു മിനിട്ട് കഴിഞ്ഞു വരാം .. അയാൾ എൻറെ കയ്യില നിന്നും പൊതി വാങ്ങി എന്നിട്ട് അതികം സമയം കളയാതെ തിരികെ തന്നു ,
ഞാൻ ആ പൊതി വാങ്ങി തിരിച്ചും മറിച്ചും നോക്കി … എന്നിട്ട് ആ ചെരുപ്പ്കുത്തിയെ ഒന്ന് നോക്കി …
എനിക്ക് വയ്യ കിടക്കുകയാണ് നാളെ വാ … അയാൾ മറുപടി പറഞ്ഞു … വയ്യെങ്കിൽ വീട്ടിൽപ്പോയി കിടക്കണം …മറ്റുള്ളവർക്ക് ശല്യ മുണ്ടാക്കാൻ റോഡിലാണോ കിടക്കുക …എന്ന് ഞാൻ പറഞ്ഞു ….
അതിനെനിക്കു വീടില്ല ..അയാൾ പറഞ്ഞു ..
കളിയാക്കിയതാണോ ? അല്ല ആയിരിക്കില്ല .. മൂന്നു ചെരുപ്പ് കുത്തികൾ മടക്കിയ ചെരുപ്പ് … അല്ലെങ്കിൽ മൂന്നു ചെരുപ്പ് കുത്തികൾ അപമാനിച്ചു വിട്ട ലോകത്തിലെ ഒരേ ഒരാൾ.. അപമാനത്താൽ ആ സഞ്ചി പിടിച്ച എൻറെ കൈകൾക്ക് ഭാരം കൂടുന്നത് പോലെ തോന്നി .. ആരും കണ്ടില്ല അതൊന്നും എന്ന സമാധാനത്തോടെ അവിടെ നിന്നും നടന്നകന്നു ..അതായിരുന്നു ഒരു നിമിഷം ..
ഹ്മം മറ്റേതു ?
നമുക്ക് എറ്റവും സംതൃപ്തി തോന്നുക എപ്പോഴെന്നറിയാമോ ?
ഇല്ല … ചിലപ്പോൾ കുറെ പൈസ കിട്ടുമ്പോൾ ?
അല്ല .. എത്ര പൈസ കിട്ടിയാൽ ഒരാൾക്ക് സംതൃപ്തി വരും ? കുറച്ചൂടെ കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും …
ഓ .. പിന്നെ എപ്പോഴാണ് എറ്റവും സംതൃപ്തി തോന്നുക …
ഭക്ഷണം 🙂 അതിനു മാത്രമേ ഒരാളെ പൂർണ്ണമായി ത്രിപ്തിയാക്കാൻ പറ്റൂ ..
അത്തരത്തിൽ ഒരു നിമിഷമാണ് പെട്ടെന്ന് ഓർമ്മയിൽ തെളിയുന്നത് …സ്ടാട്ടുവിലെ ഹോട്ടെൽ മൌര്യയിൽ ബുഫെ കഴിക്കാൻ പോയപ്പോഴായിരുന്നു അത് … വലിയ പാത്രങ്ങൾ നിറയെ ഭക്ഷണങ്ങൾ ..അപ്പവും മസാല ദോശയും , ചിക്കൻ ദോശയും അങ്ങനെ പത്തു തരത്തിലുള്ള ദോശകൾ ഇഷ്ടം പോലെ ഉണ്ടാക്കി തരാൻ ഒരാൾ .. ഇഷ്ടം പോലെ കുടിക്കാൻ ജൂസുകൾ … ബിരിയാണിയും കപ്പയും നെയ്മീനും കണവയും , ബീഫും മട്ടനുമൊക്കെ ഇഷ്ടം പോലെ എടുക്കാം … നമുക്ക് ഇഷ്ടമുള്ളതൊക്കെ ഇഷ്ടംപോലെ എടുത്തു കഴിക്കാം .. അതാണ് പെട്ടെന്ന് ഓർക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നിയ നിമിഷം ….
ആ കണ്ണുകളിൽ അപ്രതീക്ഷിതമായത് എന്തോ കേട്ട പോലെ ഒരു ഭാവം ഞാൻ ശ്രദ്ധിച്ചു … എന്ത് പറ്റി ? …
ഇല്ല ഒന്നുമില്ല …
അല്ല , എന്താണെങ്കിലും പറഞ്ഞോ …
ഞാൻ വിചാരിച്ചു എന്നെ കണ്ട നിമിഷമായിരിക്കും ഒരുപാട് സന്തോഷം തോന്നിയത് എന്നാണ് …
എന്തോ എവിടെയോ ഒരു അപകടം മണത്തറിഞ്ഞപോലെ ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു .. അത് ഹൃദയത്തിന്റെ ഉള്ളറകളിൽ അങ്ങനെ നിറഞ്ഞു കിടക്കുകയാണ് … എൻറെ മൊത്തം ജീവിതത്തിലെ മറക്കാൻ പറ്റാത്ത നിമിഷം ഏതെന്നു ചോദിച്ചാൽ ആദ്യം നിന്നെ കണ്ട നിമിഷമായിരികും എന്നത് ഒരു ചിരിയോടെ പറഞ്ഞു അവസാനിപ്പിച്ചു ..
ചിലപ്പോഴെല്ലാം ഇങ്ങനെയാണ് … പ്രതെയ്കിച്ചും കല്യാണശേഷം പലപ്പോഴും നമുക്ക് അഭിനയിക്കേണ്ടാതായി വരുമത്രേ … യാഥാർത്ഥ്യം മറ്റു പലതെങ്കിലും ഒരു നിമിഷത്തെ സന്തോഷത്തിനായി ഒരു നുണയൊക്കെ ആകാമായിരിക്കാം … പക്ഷെ ……
സജിത്ത് , https://www.facebook.com/iamlikethisbloger
© 2014, sajithph. All rights reserved.
Copyright secured by Digiprove © 2014 Sajith ph