ആർ യു നോർമൽ ?
ഒരു നീണ്ട ഇടവേളക്കു ശേഷം ബ്ലോഗ് താളിൽ എന്തോ കുത്തിക്കുറിക്കാൻ ശ്രമിക്കുമ്പോൾ ആദ്യമായ് ക്ലാസിൽ എത്തപ്പെട്ട ഒരു കുട്ടിയുടെതിനേക്കാൾ പരിഭ്രമം തോന്നുന്നു .. ചിന്തിച്ചു എഴുതുന്നത് ഒരു തരം കൂട്ടിൽ അടക്കപ്പെട്ട അവസ്ഥയാണ് .. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഒന്നും ആലോചിക്കാതെ , എഴുതാനുള്ള മനസിന് മുൻപിൽ ഒരു മഞ്ഞ ചരടും കുരുക്കുകൾ തീർക്കില്ല എന്ന വിശ്വാസത്തോടെ തുടരട്ടെ …
.. എവിടെയോ വായിച്ചതോർക്കുന്നു , നാം കൂടുതൽ സംസാരിക്കുമ്പോൾ നമുക്ക് അറിയാവുന്നതായ കാര്യങ്ങൾ ചർദ്ദിക്കുകയാണ് .. പുതിയതായി ഒന്നും മനസിലാക്കുന്നില്ല , പഠിക്കുന്നില്ല …അതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കുക കുറച്ചു സംസാരിക്കുക എന്ന് ..
അറിഞ്ഞോ അറിയാതെയോ നമ്മൾ എല്ലാവരും കൂടുതൽ പ്രതികരണ ശീലരായിട്ടുണ്ടല്ലോ എന്ന് വിവിധ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾക്ക് താഴെയുള്ള പ്രതികരണങ്ങളും വാദപ്രദിവാദങ്ങളും
സംശയമുണർത്തുന്നു .. പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട ഒരു ജനതയല്ല നമുക്ക് ചുറ്റും ഉള്ളത് എന്നാശ്വസിക്കാമെങ്കിലും മറ്റുള്ളവർ പറയുന്നത് നമുക്കിഷ്ട്ടപ്പെട്ടില്ലെങ്കിൽ യാതൊരു മടിയുമില്ലാതെ പച്ച തെറി വിളിക്കാനും വ്യക്തിഹത്യ നടത്താനും ഒരുപാട് പേർ മുന്നിട്ടിറങ്ങുന്നു .. സംയമനം അല്ലെങ്കിൽ ക്ഷമ എന്ന വാക്കുപോലും ഒരുപാട് പേർ മറന്ന മട്ടാണ് ..
ഒന്നോർത്ത് നോക്കാം ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും കേറി പ്രതികരിച്ചു അറിഞ്ഞോ അറിയാതെയോ നമൾ ആരെയൊക്കെയോ വെദനിപ്പിക്കുന്നില്ലേ ? ഇതിനു മുൻപ് വഴക്കുണ്ടാക്കിയ / ദേഷ്യപ്പെട്ട സമയത്ത് അത്രയും വേണ്ടിയിരുന്നോ എന്ന് പിന്നീട് പലപ്പോഴും നിങ്ങൾ ഓർത്തിരിക്കാം ..
ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് ,
” എനിക്ക് പറയാനുള്ളതൊക്കെ മുഖത്ത് നോക്കി വെട്ടിതുറന്നു പറഞ്ഞു
, എന്റെ ദേഷ്യം മുഴുവൻ ഞാൻ പറഞ്ഞു തീർത്തു .. “
” നീ എന്താണെന്നോ ഏതാണെന്നോ എനിക്കറിയേണ്ട
എനിക്ക് പറയാനുള്ളത് കേൾക്ക് ;
ഞാൻ പറഞ്ഞത് നീ കേട്ടില്ലെങ്കിൽ എനിക്ക് ദേഷ്യം വരും ;
എന്നൊക്കെ .. പക്ഷെ അപ്പുറത്തുള്ള ആളെക്കുറിച്ച് നമ്മൾ പലപ്പോഴും ഓർക്കാറില്ല .. കാര്യങ്ങൾ മുഴുവൻ ശരിക്കറിഞ്ഞ ശേഷം മിതത്വതോടെ പ്രതികരിക്കുന്നതല്ലേ നല്ലത് ..
നമ്മുടെ തീരുമാനങ്ങളോ ആഗ്രഹങ്ങളോ അടിചെൽപ്പിക്കാനുള്ള ഒന്നല്ല മറ്റുള്ളവരോ അല്ലെങ്കിൽ അവരുടെ ഫെയിസ്ബുക്ക് വാളോ .. നമുക്ക് ദേഷ്യം വരുമ്പോൾ .. നമ്മുടെ ബ്ലഡ് പ്രഷർ ഉയരുന്നു .. വികാര വിസ്ഫോടനങ്ങളുടെ ഇടയിൽ വരുന്ന ഹോർമോണ്‍ വ്യതിയാനങ്ങൾ അങ്ങനെ നാം നമ്മെ തന്നെ ശിക്ഷിക്കുകയാണ്…
കൂടുതൽ പറഞ്ഞു ആരെയും ദേഷ്യപ്പെടുത്തുന്നില്ല … 🙂
നിനക്കൊന്നു ക്ഷമിച്ചുകൂടെ ? എന്തിനാണ് ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്ന വാക്കിന് മുന്നിൽ ,
ഞാൻ ഒരു സാധാരണ മനുഷ്യനാണ് .. എനിക്ക് ചിരിക്കാൻ തോന്നിയാൽ ഞാൻ ചിരിക്കും , സങ്കടം വരുമ്പോൾ കരയും .. ഉറക്കം വന്നാൽ കിടക്കും ….. പിന്നെ ദേഷ്യം വന്നാൽ അത് പ്രകടിപ്പിക്കും I am not a saint. How I am supposed to react normally in an abnormal situation ? If you are a normal one then you should respond abnormally to an abnormal situation . If you try to respond normally to an abnormal situation then who is normal and who is abnormal ?
മനസിലായി പക്ഷെ ഒരു ചോദ്യം , why you think it is an abnormal situation ?
well I am a normal person ..
🙁
ഒരു ചെറു പുഞ്ചിരിയോടെ തൽക്കാലം വിട
സജിത്ത്
https://www.facebook.com/iamlikethisbloger ; iamlikethis.com@gmail.com
© 2015, sajithph. All rights reserved.
Copyright secured by Digiprove © 2015 Sajith ph