ജീവിതത്തിൽ പലപ്പോഴും ആശയക്കുഴപ്പം തോന്നിയിട്ടുള്ള ഒരു കാര്യമാണ് സത്യത്തോടൊപ്പം നിൽക്കണോ അതോ സാഹചര്യങ്ങളെ പ്രാക്ടിക്കൽ ആയി കാണുന്നതാണോ നല്ലതെന്നു ….
എനിക്ക് തോന്നുന്നു ഈ കാലത്തു ജീവിത സാഹചര്യങ്ങളെ പ്രാക്ടിക്കൽ ആയി കാണുന്നതായിരിക്കും നല്ലതെന്നു … പലപ്പോഴും സത്യത്തിന്റെ കൂടെ നിൽക്കാൻ ശ്രമിച്ചിട്ടും പറഞ്ഞ വാക്കിൽ തന്നേ ഉറച്ചു നിന്നിട്ടും ഫലം നിരാശ മാത്രമാണ് … ഒട്ടു ഒട്ടുമിക്കവരും പറയുന്നത് ഒന്നേയൊന്ന് ” ബി പ്രാക്ടിക്കൽ വിത്ത് ലൈഫ് …. സത്യം മാത്രം ചെയ്യുകയും പറയുകയും പറഞ്ഞ
വാക്കിൽ നിന്ന് ഇളകാതെ നിൽക്കുകയും ചെയ്തിട്ട് താമര പത്രമൊന്നും കിട്ടാൻ പോകുന്നില്ലല്ലോ ” .. സാഹചര്യം അനുസരിച്ചു പ്രവർത്തിക്കുക
പറഞ്ഞു വരാൻ കാരണം ഇക്കഴിഞ്ഞ ദിവസം വീണ്ടും ഒരു സമാന സാഹചര്യത്തിൽ അകപ്പെട്ടു … പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് കെഎസ് ആർ ടി സിയുടെ സ്കാനിയയിൽ പോകുമ്പോഴായിരുന്നു അത് …
എറണാകുളത്തു ഞങ്ങൾ സഞ്ചരിച്ച ആ സ്‌കാനിയ എത്തുമ്പോഴേ നിരവധി ഫോൺ വിളികൾ ബസ് കണ്ടക്റ്റർക്കു വരുന്നത് വൈകിയാണ് ഞങ്ങളൊക്കെ ഓർത്തെടുത്ത് … പുലർച്ചെ രണ്ടരയോടെ സ്‌കാനിയ കായംകുളത്തു എത്തി …ഞങ്ങളിൽ ഒട്ടു മിക്ക പേരും ഉറങ്ങുകയായിരുന്നു … കണ്ടക്ടർ ഞങ്ങളെ വിളിച്ചുണർത്തി പറഞ്ഞു , നമ്മുടെ ബസിനു എന്തോ തകരാറുണ്ട് … മുന്നോട്ടു പോകാൻ കഴിയില്ല .. ഡ്രൈവർ ഒന്നോ രണ്ടോ പ്രാവശ്യം സ്റ്റാർട്ട് ചെയ്യാൻ നോക്കുന്നതും ഓഫ് ആയി പോകുന്നതും കണ്ടു …
കണ്ടക്റ്റർ തറപ്പിച്ചു പറഞ്ഞു .. എല്ലാ ശ്രമവും വിഫലമായി , ഒന്നുകിൽ നിങ്ങൾക്ക് കുറച്ചു പൈസ തിരിച്ചു തരാം .. അല്ലെങ്കിൽ നമുക്ക് ആ കിടക്കുന്ന വണ്ടിയിൽ യാത്ര തുടരാം .. അങ്ങകലെ നിർത്തിയിരിക്കുന്ന ആനവണ്ടി ചൂണ്ടിക്കാണിച്ചു കണ്ടക്ടർ പറഞ്ഞു .. മനസില്ല മനസോടെ ഞങ്ങളിൽ കുറേപ്പേർ ആനവണ്ടിയെ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി .. അപ്പോഴാണ് തൊട്ടു മുന്നിൽ വേറെ ഒരു സ്‌കാനിയ കിടക്കുന്നു .. അന്വോഷിച്ചപ്പോൾ അത് കണ്ണൂരിലേക്കു പോകാൻ ഉള്ളതായിരുന്നെന്നും അതിനും എന്തോ കേടു സംഭവിച്ചെന്നും പറഞ്ഞു …അങ്ങനെ ഞങ്ങളിൽ പകുതി പേർ ആനവണ്ടിയിൽ കേറി ഇരുപ്പുറപ്പിച്ചു .. പെട്ടെന്നാണ് ഒരു ബഹളം കേൾക്കുന്നത് ..ഞങളുടെ ബസിൽ ഉണ്ടായിരുന്ന കുറച്ചു പേരും അവിടുത്തെ കെ എസ് ആർ ടി സി അധികൃതരും കൂടെയാണ് ആ ബഹളം .. കാരണം തിരക്കിയപ്പോൾ അമർഷവും ദേഷ്യവും ഒക്കെ തോന്നി … അതായതു ഞങ്ങൾ സഞ്ചരിച്ച സ്കാനിയക്ക് ഒരു കുഴപ്പവും ഇല്ലത്രെ … മറ്റേ സ്കാനിയയിലെ യാത്രക്കാരെ കൊണ്ട് പോകാൻ ആയി ഞങ്ങളോട് കല്ല് വെച്ച നുണ പറഞ്ഞതായിരുന്നു ….
അവിടെ കിടന്നിരുന്ന കണ്ണൂരിലെ യാത്രക്കാരോട് പറഞ്ഞിരുന്നത്രെ .. കോയമ്പത്തൂരിൽ നിന്നും നിങ്ങളെ കണ്ണൂരിലേക്കു കൊണ്ട് പോകാൻ ആയി ഒരു സ്‌കാനിയ പുറപ്പെട്ടിട്ടുണ്ട് അത് വരെ ക്ഷമിക്കുക എന്ന് … അതുകൊണ്ടാണ് രാത്രി പതിനൊന്നര മുതൽ പുലർച്ചെ രണ്ടര വരെ നാല് മണിക്കൂർ അവർ കാത്തു നിന്നത് .. ആ യാത്രക്കാരോട് സഹതാപം അല്ലാതെ വേറൊന്നും ഞങ്ങൾക്ക് തോന്നിയില്ല …. പാതി രാത്രി നുണ പറഞ്ഞു വിളിച്ചെഴുന്നേൽപ്പിച്ച അധികൃതരോട് ഞങ്ങൾക്ക് എന്താണ് തോന്നുക ? അതിനു ശേഷം അവർ ധിക്കാരമായി പറഞ്ഞു … ” ഒരുത്തനും ശബ്‌ദിക്കണ്ട .. ഒന്നുകിൽ നിങ്ങൾക്ക് ആ കിടക്കുന്ന കെ എസ് ആർ ടി സി യിൽ തിരുവന്തപുരത്തേക്കു പോകാം .. അല്ലെങ്കിൽ ഇവിടെ കിടന്നു ബഹളം ഉണ്ടാക്കിയേക്ക് നേരം പുലരുന്ന വരെ എന്ന് .. വ്യക്തമായി പറഞ്ഞാൽ .. ” വേണമെങ്കിൽ മറ്റേ ബസിൽ കേറിപ്പോടെ .. അല്ലെങ്കിൽ നീയൊക്കെ കൂടെ എന്ത് വേണേലും ഉണ്ടാക്കിക്കോ ഞങ്ങൾക്ക് — ആണെന്ന് “
യാത്രക്കാർ രണ്ടു പക്ഷമായി പിരിഞ്ഞു … കുറച്ചു പേർ പറഞ്ഞു എങ്ങനെ എങ്കിലും ലക്ഷ്യ സ്ഥാനത്തു എത്തിയാൽ മതി .. ബാക്കിയുള്ളവർ പറഞ്ഞു , എസി ബസിന്റെ കാശും കൊടുത്തു യാത്ര ചെയ്തു , പാതി രാത്രി കബളിപ്പിച്ചു ഇറക്കി വിട്ടവരോട് ചോദിച്ചിട്ടു തന്നേ കാര്യം .. ഒന്നുകിൽ മുഴുവൻ കാശും തിരികെ തരുക അല്ലെങ്കിൽ വേറെ ഒരു എസി ബസ് കൊണ്ട് വരിക .. അതല്ലാതെ ഈ രണ്ടു സ്കാനിയയും ഇവിടെ കിടക്കും എന്ന് …
രണ്ടു കൂട്ടരുടെ അടുത്തും ന്യായമുണ്ട് … എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ സങ്കടത്തിലായി … എന്തായാലും കബളിപ്പിച്ചവരോട് ഒന്നും പറയാതെ ഇരിക്കാൻ തോന്നിയില്ല അതുകൊണ്ടു ഒരു ന്യുനപക്ഷത്തോടൊപ്പം ചേർന്ന് വേറൊരു എസി ബസിനോ അല്ലെങ്കിൽ മുഴുവൻ കാശ് തിരികെ തരണം എന്നതിന് വേണ്ടി ശക്തിയായി വാദിച്ചു .. സത്യത്തിന്റെ കൂടെ നില്ക്കാൻ വളരെ കുറച്ചു പേർ മാത്രം .. ഒടുക്കം ഒരു തീരുമാനത്തിലെത്തി — താൽപ്പര്യമുള്ളവർക്ക് ആനവണ്ടിയിൽ കേറി യാത്ര തുടരാം ബാക്കിയുള്ളവർ വേറെ എസി ബസിനായി കാത്തിരിക്കുകയോ അല്ലെങ്കിൽ ഞങ്ങൾ സഞ്ചരിച്ചിരുന്ന സ്കാനിയയിൽ തുടർയാത്ര അനുവദിക്കുകയോ അതുമല്ലെങ്കിൽ മുഴുവൻ പൈസ തിരിച്ചു തരികയോ ചെയ്‌യുക
അങ്ങനെയുള്ളവക്ക് വേണ്ടി വാദിക്കുമെന്നും ..
വാൽക്കഷ്ണം
ആനവണ്ടിയിൽ മുൻവശത്തെ സീറ്റിൽ ഇരുന്നു യാത്ര ചെയ്യുന്ന ഒരുത്തനെ നോക്കി ഒന്ന് രണ്ടു പേർ പറയുന്നുണ്ടായിരുന്നു — അവനല്ലേ വേറെ എസി ബസിനു വേണ്ടി വാദിച്ചത് … നമ്മുടെ കുറെ നേരം കളഞ്ഞു .. ഇപ്പോഴും കുറേപ്പേർ ബഹളം വെച്ച് കൊണ്ടിരിക്കുന്നു …. അവർക്കൊന്നും ചെന്നിട്ടു തിരക്കുണ്ടാവില്ല .. നമുക്കങ്ങനെ ആണോ എത്തിയിട്ട് നൂറു കൂട്ടം പണിയുണ്ട് …
നമ്മൾ എപ്പോഴും ന്യായത്തിന്റെ കൂടെ നിൽക്കണം … എതിർക്കേണ്ടിടത്തു എതിർക്കണം .. പാതിരാത്രി എണീപ്പിച്ചു പറ്റിക്കപ്പെട്ടുവെന്നു ബോധ്യപ്പെട്ടപ്പോൾ ഒന്നും മിണ്ടാതെ പോരാൻ സന്യാസിയല്ലല്ലോ …പക്ഷെ പ്രാക്ടിക്കലും ആവണം .. അല്ലെങ്കിൽ ജീവിക്കാൻ പറ്റില്ല .. അതാവണം അവന്റെ മനസിലിരുപ്പ് … എനിക്കല്ലാതെ വേറെയാർക്കാണ് ആ മനസ് അത്ര വ്യക്തമായി കാണാൻ ആവുക !!!!
അതിനിടയിൽ ഒരു വാർത്ത കണ്ടു —
പത്രവാർത്തകളെ ഏതളവിൽ വിശ്വസിക്കാമെന്നു ഇപ്പോൾ ശരിക്കും അറിയാൻ കഴിഞ്ഞു
സജിത്ത്
https://www.facebook.com/iamlikethisbloger ; iamlikethis.com@gmail.com
© 2017, sajithph. All rights reserved.
Copyright secured by Digiprove © 2017 Sajith ph