ചില അമ്മയ്ക്കും അച്ഛനും മക്കൾ എപ്പോഴും കുഞ്ഞുങ്ങളാണ് … അതിപ്പോൾ വളർന്നു വളർന്നു മക്കളുടെ മക്കളുടെ കല്യാണം കഴിഞ്ഞാൽപ്പോലും …. എപ്പോഴും ഉപദേശിച്ചു കൊണ്ടേയിരിക്കും …
പറഞ്ഞു വന്നാൽ അതിലൊരു ന്യായം ഉണ്ട് താനും .. എല്ലാം നിങ്ങളുടെ നല്ലതിന് വേണ്ടിയല്ലേ … ഞങ്ങളല്ലേ നിങ്ങളെക്കാൾ ജീവിതം കണ്ടവർ .. അത് കൊണ്ട് ഞങ്ങൾ പറയുന്നത് കേൾക്കു … നിന്നെക്കാൾ എത്ര ഓണം ഉണ്ടവരാണ് ഞങ്ങൾ എന്നിങ്ങനെ പോകുന്നു അത് … പലപ്പോഴും ഉപദേശമായി തുടങ്ങി , ഒരു ഘട്ടത്തിൽ ആജ്ഞാപിക്കാനുള്ള സ്ഥിതി വരെ എത്തിച്ചേരും …
പറഞ്ഞ ഒന്നോ രണ്ടോ കാര്യം അവർ പറഞ്ഞത് പോലെ ആയാൽ പിന്നെ അത് പറഞ്ഞാവും അടുത്ത് … കണ്ടോ അത് ഞാൻ പറഞ്ഞ പോലെ ആയില്ലേ , അതുകൊണ്ടാണ് ഞാൻ പറയുന്നത് ഇങ്ങനെ ചെയ്യൂ, അങ്ങനെ ചെയ്യൂ അതാണ് നിങ്ങൾക്ക് നല്ലതു … എല്ലാം നിങ്ങളുടെ നല്ലതിന് വേണ്ടിയല്ലേ .. അങ്ങനെ പലതും ….
ഇത് അവരുടെ ജീവിതമല്ലേ , അവർ ജീവിക്കട്ടെ ..അവർ ചോദിച്ചാൽ മാത്രം അഭിപ്രായം പറയാം , നാളെ നമ്മൾ ഇല്ലാതായാലും അവർ സ്വന്തമായി ജീവിതത്തെ അഭിമുഖീകരിക്കേണ്ടവരല്ലേ .. നടന്നും വീണുമല്ലേ അവർ പഠിക്കുക … അവർ ജീവിക്കട്ടെ എന്ന് ചിന്തിക്കുന്ന മാതാപിതാക്കൾ എവിടെയോ കുറഞ്ഞു വരുന്നത് കൊണ്ടുകൂടെയാണ് ഈ എഴുത്തു … ഉപദേശിക്കുന്നതും , നേർവഴിക്കു നടത്തുന്നതും നല്ലതു പക്ഷെ ഒരു ഘട്ടമായാൽ അവരെ അവരുടെ വഴിക്കു നടക്കാൻ വിട്ടില്ലെങ്കിൽ ഭാവിയിൽ അവർ കാലിടറി വീഴും , പക്ഷെ അപ്പോൾ എഴുന്നേൽപ്പിക്കാൻ നമ്മൾ ഉണ്ടാവില്ല .. അത് കൊണ്ട് അവർ നടന്നു നോക്കിയും ചെറുതായി വീണുമൊക്കെ ജീവിക്കട്ടെ എന്ന് ചിന്തിക്കുന്ന എത്ര പേർ ഉണ്ട് എന്നത് ചിന്താവിഷയമാണ് ….
വേറെ ചിലരുണ്ട് … പലപ്പോഴും നമ്മുടെ ഭാഗം കൂടെ ചിന്തിച്ചു നമ്മൾ എങ്ങനെയാണ് ചിന്തിക്കാൻ പോകുന്നത് എന്ന് ചിന്തിച്ചു മുഷിഞ്ഞു അതനുസരിച്ചു നമ്മളെ ഉപദേശിക്കാൻ വരുന്നവർ …
നീ ഇങ്ങനെയാണല്ലോ ചിന്തിക്കുന്നത് , അതുകൊണ്ടാണ് ഞാൻ മുൻകൂട്ടി പറയുന്നതേ ……..
അല്ല പൊതുവെ നീ ഇതാണല്ലോ പറയാറ് , അതുകൊണ്ടു പറയുകയാട്ടോ …….
സാധാരണ ഇതാണല്ലോ ചെയ്യാറ് , അതുകൊണ്ടു പറയുകയാണ് ട്ടോ …
കണ്ടോ , അത് ഞാൻ പറഞ്ഞത് പോലെ തന്നെ ആയില്യേ , അതുകൊണ്ടു നീ ഇനിയെങ്കിലും ഞാൻ പറയുന്നത് അനുസരിക്ക്, അതാ നല്ലത് ….
നിങ്ങളുടെ നല്ലതിന് വേണ്ടിയല്ലേ ഞാൻ പറയുന്നത് ……..
അങ്ങനെ കുറെ …
എന്തിനാണ് ഇങ്ങനെ മുൻകൂട്ടി പറയുന്നത് , ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല്യല്ലോ എന്ന് പറഞ്ഞാൽ അക്കൂട്ടർ പറയും , അല്ല സാധാരണ നീ അങ്ങനെയാണല്ലോ ചെയ്യാറ് … അത് കൊണ്ട് പറഞ്ഞതാണേ …
അത്തരം എല്ലാവരോടും മറുപടി പറയണമെന്ന് അറിയുമെങ്കിലും പലപ്പോഴും സാധിക്കാത്തവർക്കായി പറഞ്ഞു അവസാനിപ്പിക്കട്ടെ …
തലയുണ്ടെങ്കിലും തലയില്ലെന്നു തലയിൽ കേറാത്തവരേ , ഞങ്ങൾക്കും ഒരു തലയുണ്ട് !!! അതുകൊണ്ടു ഞങ്ങളുടെ തലയിൽ കേറി ഞങ്ങൾക്ക് വേണ്ടി നിങ്ങളുടെ തല പുകക്കണ്ട …. 🙂
Don’t stop me from thinking … Let me think and live !!!!!!!!!
ഞങ്ങളെ ഞങ്ങളുടെ പാട്ടിനു വിടുക … ഞങ്ങൾ നടന്നു നോക്കിയും , വേണ്ടി വരുകയാണെങ്കിൽ വഴി ചോദിച്ചും നടന്നു നോക്കട്ടെ … ചിലപ്പോൾ വീഴാം … ഒരുപാട് പരുക്കുപറ്റും എന്ന് തോന്നുകയാണെങ്കിൽ ഒരു വാക്ക് …. ഞങ്ങളുടെ തലയും ചിന്തിച്ചു തുടങ്ങട്ടെ !!!!
സജിത്ത്
https://www.facebook.com/iamlikethisbloger ; iamlikethis.com@gmail.com
© 2019, sajithph. All rights reserved.
Copyright secured by Digiprove © 2019 Sajith ph