ഒരു നിമിഷം…….

 

തിരക്കുപിടിച്ച ജീവിതത്തില്‍  എവിടെ നിന്നോ എങ്ങോട്ടെന്നോ  , എന്തിനെന്നോ അറിയാതെ ഓടുന്ന ഓട്ടത്തിനിടയില്‍ ഒരു നിമിഷം ശ്രദ്ധിക്കൂ..

മേല്‍ക്കൊടുതിരിക്കുന്ന പത്ര വാര്‍ത്ത‍ മലയാളത്തിലെ , കോളം തികക്കാന്‍ പാടുപെടുന്ന ഏതെങ്കിലും ഒരു മഞ്ഞപ്പത്രത്തില്‍ വന്ന ഒന്നല്ല …കൌമാര പ്രായമെത്തിയവര്‍ക്ക് വായിച്ചു രസിച്ചു ഇക്കിളിയാകാന്‍ കുത്ത് പുസ്തകത്തില്‍ വന്നതുമല്ല …എണ്ണം പറഞ്ഞ മലയാളത്തിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട്‌ ചെയ്തതാണ് …. “മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോക്കാന്‍ ശ്രമം എന്ന് തുടങ്ങി  പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ സ്വന്തം പിതാവിനെ ജാമ്യത്തില്‍ വിട്ടു എന്നുവരെയുള്ള നാണം കേട്ടതും അത്യതികം ഹീനവുമായ പത്രവാര്‍ത്തകള്‍ നിറയുമ്പോള്‍ ഒന്നോര്‍ക്കുക …കുറെയെങ്കിലും സത്യമാണ് എന്നെങ്കിലും വിശ്വസിക്കുക …

തിരക്കുപിടിപ്പിക്കുന്ന ജീവിതത്തില്‍ സ്വന്തം കുഞ്ഞിനെ ഒരു കൊറിയര്‍ പോലെ പായ്ക്ക് ചെയ്തു വിടുന്ന എല്ലാ രക്ഷിതാക്കളും , വൈകുന്നേരത്ത്  ജിമ്മിലോ ഹെല്‍ത്ത്‌ ക്ലബിലോ പോകാന്‍ തിടുക്കമുള്ളതുകൊണ്ട്  ഓട്ടോയില്‍ കുഞ്ഞിനോട് കേറി വരാന്‍ പറയുന്ന രക്ഷിതാകളും ഒരു നിമിഷമെങ്കിലും ഓര്‍ക്കുക ..അപകടം എല്ലായിടത്തും പതിയിരിക്കുന്നു …മാധ്യമങ്ങളില്‍ വരുന്ന പീഡന വാര്‍ത്തകളെ ഒരു രസത്തോടെ വായിച്ചു വിട്ടതുകൊണ്ടോ ,  കഷ്ട്ടമായിപ്പോയി എന്ന് മനസ്സില്‍ മന്ത്രിച്ചത് കൊണ്ടോ തീരുന്നതല്ല നിങ്ങളുടെ ഉത്തരവാദിത്യം …സാഹചര്യങ്ങള്‍ നിങ്ങളായി സ്രിഷിട്ടിക്കാതിരിക്കുക …കഴിയുന്നതും കുട്ടികളെ സ്കൂള്‍ ബസില്‍ പറഞ്ഞയക്കാനോ  , അത്രത്തോളം വിശ്വാസമുള്ള ഓട്ടോയില്‍ മാത്രം വേറെ കുട്ടികളോടൊപ്പം പറഞ്ഞയക്കണോ ശ്രദ്ധിക്കുക ,,,വൈകിയെങ്കില്‍ , കഴിയുന്നതും സ്കൂള്‍ വരെ കുഞ്ഞുങ്ങളെ അനുഗമിക്കാന്‍ ശ്രമിക്കുക …കൊറിയര്‍ പോലെ വഴിയെ വരുന്ന ഓട്ടോയില്‍ തള്ളിവിടാന്‍   ശ്രമിക്കുന്നതിനു മുന്‍പ് ഓര്‍ക്കുക .. സാധാരണ വരുന്നതില്‍ നിന്നും വൈകിയാണ്   കുട്ടി വരുന്ന വാഹനം വരുന്നതെന്ന് തോന്നുന്ന ഉടനെ അന്വോഷിക്കാന്‍ ശ്രമിക്കുക …ഇക്കാലത്ത് എല്ലാവര്‍ക്കും  മൊബൈല്‍ ഫോണ്‍ ഉണ്ടെന്നിരിക്കെ , വൈകിയെങ്കില്‍ വാഹന ഡ്രൈവറെ വിളിച്ചു കാര്യം തിരക്കുക ….കഴിയുന്നതും കുട്ട്യേ തനിയെ അയക്കാതിരിക്കുക …   !!!!

നിര്‍ഭാഗ്യമെന്നു പറയട്ടെ മേല്‍പ്പറഞ്ഞത്‌ ആണ്‍കുട്ടികള്‍ ഉള്ളവര്‍ക്കും ബാധകമാണ് …വന്നുവന്നിപ്പോ കാമം തീര്‍ക്കാന്‍ എന്തായാലും മതിയെന്ന് എത്തിയിരിക്കുന്ന കാലം കെട്ട കാലത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നത് ശ്രദ്ധയോടെ ഓര്‍ക്കുക … പിന്നേ , ഏറ്റവും പ്രധാനമായി വേണ്ടത് , സ്കൂളില്‍ വിടാമെന്ന് പറഞ്ഞു ആരെങ്കിലും വിളിച്ചാല്‍ കേറാതിരിക്കണമെന്ന് അവരെ പറഞ്ഞു മനസിലാക്കുക , അപരിചിതരോട് ഒന്നും വാങ്ങിക്കഴിക്കരുതെന്നും ..അതിപ്പോ അലിഞ്ഞിറങ്ങുന്ന ഐസ്ക്രീം  ആയാല്‍പ്പോലും സ്നേഹപൂര്‍വ്വം വേണ്ടെന്നു പറയാനുള്ള ബുദ്ധി അവര്‍ക്കുണ്ടാവാന്‍  അവരെ ബോധവല്‍ക്കരിക്കുക …

ആരൊക്കെ എന്തൊക്കെ ന്യായ-അന്യായങ്ങള്‍ നിരത്തിയാലും , മാനുഷിക പ്രവര്‍ത്തകര്‍ എന്തൊക്കെ പറഞ്ഞാലും , സ്വന്തം കുഞ്ഞിനെ വരെ ഗര്‍ഭിണിയാക്കുന്ന  കാമകാട്ടളന്മാരെ  ജാമ്യമെന്നും തെളിവെടുക്കലെന്നും പറഞ്ഞു അനന്തമായി നീട്ടിക്കൊണ്ടുപോകാതേ എത്രയും വേഗത്തില്‍ കടുത്ത ശിക്ഷക്ക് വിധേയരാക്കിയില്ലെങ്കില്‍ ,  അത് ഭാവി തലമുറയോട് ചെയ്യുന്ന  കൊടും ദ്രോഹമായിരിക്കും …പീഡനക്കെസുകള്‍ക്ക് മാത്രമായി ഒരു നിശ്ചിത ദിവസം കോടതിയില്‍ നീക്കി വെച്ചാലും അതും അതികമാവില്ല്യ , കാരണം ദിവസം കഴിയുന്തോറും ഇഷ്ടം പോലെ അത്തരം കേസുകള്‍ ഉണ്ട് …നീണ്ടു നീണ്ടു പോകുന്ന കോടതി വിസ്താരങ്ങളും ഒടുക്കം എല്ലാം കഴിയുമ്പോള്‍ എന്തെങ്കിലും ലൊടുക്കു ന്യായം  പറഞ്ഞു അവരെ വെറുതേ വിടുന്നതും ഉണ്ടെന്ന ഒറ്റക്കാരണത്താല്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാതെ പോകുന്നുണ്ട്  …അതിനും ഒരു മാറ്റമുണ്ടാകണം ….

ലൈഗിക പ്രതികള്‍ക്കായി    ഡി അഡിക്ഷന്‍ സെന്ടരുകള്‍ എത്രയും പെട്ടെന്ന് തുറക്കപ്പെടട്ടെ….

ഏറ്റവും ആദ്യം വേണ്ടത് നിങ്ങളായി അത്തരം സാഹചര്യങ്ങള്‍ സ്രിഷിട്ടിക്കാതിരിക്കുക  എന്നതാണ്  …ആരും എവിടെ കുറ്റവാളികളായി ജനിക്കുന്നില്ല്യാലോ …സാഹചര്യം ഉണ്ടാക്കാതിരുന്നാല്‍ എല്ലാവര്ക്കും നന്ന് ….സാമൂഹ്യ പ്രതിബദ്ധതയുള്ള ഉത്തമ പൌരന്‍ എന്നാ നിലയില്‍ ഇതു ഷെയര്‍ ചെയ്യണം എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ ചെയ്തിരിക്കും എന്നെനിക്കുറപ്പുണ്ട് …..

 

 

 

 

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും. Bookmark the permalink.