ചെയ്യുന്ന ജോലിയില്‍ ഇടക്കെങ്കിലും മനസോന്നു മടുക്കാരുണ്ടോ ?
അര്‍ഹതയുണ്ടായിട്ടും കിട്ടാതെ പോകുന്ന ശമ്പളക്കയത്തെക്കുറിചോര്‍ത്തോ , ബോണസിനെപ്പറ്റിയോര്‍ത്തോ ….കയ്യില്‍ കിട്ടിയിട്ട് വഴുതിപ്പോയ ഓണ്‍സൈറ്റ് പ്രോജക്ടിനെക്കുരിചോര്‍ത്തോ ശീതീകരിച്ച മുറികളിലിരുന്നു വെറുതെയെങ്കിലും ആര്‍ക്കെങ്കിലും ഇടക്ക് നിരാശ തോന്നിയിട്ടുണ്ടോ ….ഇപ്പോ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഒരു കൂറ സംഭവമാണെന്നും, പെട്ടെന്ന് തന്നേയ് മാറിയില്ലെങ്കില്‍ എന്തൊക്കെയോ നഷ്ടമാകുമെന്നും അകാരണമായി നിങ്ങളുടെ മനസ് വേദനിക്കാരുണ്ടോ ….ഒരുപാട് ദിവസങ്ങള്‍ ഒരുപാട് പേര്‍ പണിപ്പെട്ടിട്ടും പറ്റാത്ത ബഗ് കണ്ടെത്തി എന്ന് പറഞ്ഞു സ്വയം അമിതമായി ആഹ്ലധിക്കരുണ്ടോ …?
എങ്കില്‍ മുകളിലെ ചിത്രം ഒന്ന് നോക്കുക …എന്തിന്റെയോ പേരില്‍ അല്ലെങ്കില്‍ ഒരു പരീക്ഷയില്‍ പരാജയപ്പെട്ടു , ജീവിതത്തിലെ രണ്ടറ്റവും കൂടിമുട്ടിക്കാന്‍ പാടുപെടുന്ന ഒരുപാടുപേര്‍ ഇവിടുണ്ട് … ഗ്ലാസുകളില്‍ നിന്നും ഗ്ലാസുകളിലേക്ക് വില കൂടിയ മദ്യം ഒഴിച്ച് നുരയുന്നതിനിടയില്‍ ശേഷിച്ചിരിക്കുന്ന ഭക്ഷണം ഒരു നിര്‍ദ്ദക്ഷണ്യവും കൂടാതെ ചവറ്റു കുട്ടയിലേക്ക് എറിയും മുന്‍പോ , കഴിച്ചിട്ടും കഴിച്ചിട്ടും കഴിയാതെ , ടോയ്ലറ്റില്‍ കൂടുതല്‍ സമയം കളയാനായി മാത്രം ഒരുപാടൊക്കെ അകത്താകുമ്പോ അല്ലെങ്കില്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിയ പിസ്സയോ , കബാബോ ഇടക്കെങ്കിലും നിങ്ങളെ ബോറടിപ്പിക്കാന്‍ തുടങ്ങുമ്പോ ഒന്നോര്‍ക്കുക , കേരള സര്‍ക്കാര്‍ രണ്ടു രൂപയ്ക്കു അരി നല്‍കുന്നെങ്കിലും , അത് പോലും കാശ് കൊടുത്തു വാങ്ങാന്‍ പറ്റാത്തവര്‍ മുത്തങ്ങയിലുണ്ട് …അട്ടപ്പാടിയില്‍ ഉണ്ട് …
ജോലി ചോധിക്കുമ്പോ മള്‍ട്ടി നാഷണല്‍ കമ്പനിയിലോ , എതെകിലും പാര്‍ക്കിനകത്താനെന്നോ പറയാന്‍ പറ്റിയില്ലെങ്കില്‍ അതൊരു പോരായ്മ ആണെന്ന് കരുതുന്ന ചിലരെങ്കിലും ഒന്നാലോചിക്കുക , നിര്‍ഭാഗ്യവശാല്‍ ഇവിടെ ചെയുന്ന ജോലി അതെന്തു തന്നേയ് ആയാലും എത്രത്തോളം ആത്മാര്ത്ഥമായി ചെയ്തെന്നു ആരും നോക്കാറില്ല , എന്താണ് ജോലി എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നത് നിങ്ങളുടെ കുറ്റമല്ല , അതിങ്ങനെയൊക്കെ ആയിപ്പോയി …
എന്തു ചെയ്യുന്നു എന്നല്ല , അതെങ്ങനെ ചെയ്യുന്നുവെന്ന് കണക്കാക്കുന്ന , ജോലിയുടെ പേരില്‍ ആളുകളെ തരാം തിരിക്കാത്ത ഒരു സംസ്ക്കാരം എന്നെങ്കിലും വരണമേയെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ട് നിര്‍ത്തുന്നു ….
© 2011, sajithph. All rights reserved.