പ്രാക്ടിക്കല്‍ ജീവിതമെന്ന് ചിലരെങ്കിലും പറയുന്ന, വിശ്വസിക്കുന്ന യഥാര്‍ത്ഥ ജീവിതത്തിലെ വളരെ കുറച്ചു ഏടുകള്‍ അനാവരണം ചെയ്യാനാണ് ശ്രമിക്കുന്നത് ..
ഇതൊരു സംഭവിക്കുന്ന …സംഭവിച്ച…ഇനിയും സംഭവിക്കാന്‍ പോകുന്ന ഒന്നാണ് ..അതുകൊണ്ടുതന്നെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നതോ , മരിച്ചു ജീവിക്കുന്നതോ , മണ്ണടിഞ്ഞു പോയവരോ ആയി ഒരുപാട് സാമ്മ്യത ഉണ്ട് …ഇനി ജീവിക്കാന്‍ ഇരിക്കുന്നവരോടും സാമ്മ്യത കണ്ടേക്കാം കാരണം എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളാണല്ലോ…
തികച്ചും ആവശ്യമാണ് എന്ന് തോന്നിയത് കൊണ്ട് മാത്രം ആഭാസമായി പദങ്ങള്‍ എഴുതേണ്ടി വന്നിട്ടുണ്ട് ..അതിനു പിറകെ ഒരുപാട് പോകാതെ , ഇതിന്റെ സദുദ്ദ്യെശ്യതേ മനസിലാക്കാന്‍ ശ്രമിക്കുമല്ലോ …
Dude, go to hell with your bloody orthodox thoughts …
നിന്‍റെ കോപ്പിലെ സദാചാരം ആരെക്കാണിക്കാനാഡാ ..
നീ ഒന്ന് പോ.. ചുമ്മാ നിന്നുകൊടുതാല്‍ മതി … അടുത്ത ഷഫ്ലിംഗ് വരുമ്പോ , പുതിയ പ്രോജക്ടിന്‍റെ ടീം ലീഡ് പട്ടാമ്പിയില്‍ നിന്ന് വന്ന ഈ പട്ടരാ ….
എന്‍റെ ചുമലില്‍ തട്ടിക്കൊണ്ടു അവന്‍ പറഞ്ഞപ്പോ ബ്ലിങ്കസ്യ എന്ന് കോരിത്തരിച്ചു ഇരുന്നുപോയി ….
അവനതൊക്കെപ്പറയാം , മേലും കീഴും നോക്കാനില്യ …തിരുവല്ലക്കാരി അച്ചാമ്മക്ക് , അമേരിക്കന്‍ സായിപ്പിന് ജനിച്ച ക്രോസ് ആണ് താനെന്നു ഇടക്കിടെ ഒരഭിമാനത്തോടെ അവന്‍ പറയുമ്പോളും ഇടക്കെങ്കിലും ഒരു നിഴല്‍ അവന്‍റെ കണ്ണുകളില്‍ നിഴലിക്കുന്നത് കണ്ടിട്ടുണ്ട് …പക്ഷെ അവന്‍ അതൊന്നും കാണിക്കാറില്ല്യ ..ജീവിതത്തെ പ്രാക്ടിക്കലായും പക്വമായും സമീപ്പിക്കാന്‍ അവനു നന്നായി കഴിയും എന്നെല്ലാവരും പറയാറുണ്ട് ..അത് കൊണ്ട് തന്നെ ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍ , അവന്‍റെ ഉപദേശം തള്ളിക്കളയാന്‍ ആവില്ല്യ ….
എന്നിരുന്നാലും , അവനിപ്പോ ഉപദേശിക്കുന്നത് , ശരിയെന്നു കരുതി എന്നെ പഠിപ്പിച്ചു വിട്ട കുറച്ചു സംസ്ക്കാരങ്ങളെ മറക്കാനാണ് …കാലം പോകുമ്പോള്‍ അതിനു കുറുകെ നടക്കുക എന്നൊക്കെ എല്ലാരും പറയുമെങ്കിലും , അവന്‍ ആ പറഞ്ഞത് അനുസരിക്കുന്നത് എന്‍റെ നാട്ടുകാര്‍ക്കോ , എന്നെപ്പടിപ്പിച്ച ഗുരുകാരണബൂധന്മാര്‍ക്കോ ഇരിക്കപിണ്ടം വയ്ക്കുന്നതിനു തുല്യമാണ് ..എന്തൊക്കെ ആധുനികവല്‍ക്കരണം ആയാലും , ഞാന്‍ പ്രാണന്‍ പോലെ മുറുകെപ്പിടിച്ചുവരുന്ന ചിലതുണ്ട് … യാഥാസ്ഥിക മനോഭാവം എന്നൊക്കെ ആരൊക്കെയോ കളിയാക്കാറുണ്ടേങ്കിലും അത് വിട്ടുകളിക്കാന്‍ എന്‍റെ മനസ് ഒരിക്കലും അനുവധിചിട്ടില്ല്യ ..
സംഭവം ഇത്രെയേ ഉള്ളൂ
.. പാര്‍ക്കില്‍ ജോലി ചെയ്യുന്ന , ഞങ്ങളുടെ കമ്പനിയുടെ assistant manager ഇരുപത്തഞ്ചുകാരി അടുത്ത ആഴ്ച മടങ്ങുകയാണ് …, സുഹൃത്തിന്‍റെ കമ്പനിയില്‍ വൈസ് പ്രസിഡണ്ട് പോസ്റ്റ് കിട്ടി പോകുകയാണ് … വൈകിട്ട് നടക്കുന്ന ചെറിയ പാര്‍ട്ടിയില്‍ പങ്കെടുക്കണം , ആകെ കിട്ടിയിരുക്കുന്ന ക്ഷണം എനിക്ക് മാത്രമാണ്
…സിസ്റ്റം ട്രെയിനി ആയി ആറ് മാസത്തെ നിര്‍ബന്ധിത ട്രെയിനിംഗ് കഴിഞ്ഞു.. കളയെണ്ടവരെ ഊറ്റിക്കളഞ്ഞ് , പിന്നേം അവശേഷിചിരിക്കുന്നവരെ പ്രത്യേകിച്ചു പണിയൊന്നും കൊടുക്കാനില്ലെങ്കില്‍ ബഞ്ചിലിരുത്തുക എന്നോരെര്‍പ്പാടുണ്ട്.. ഒന്നരകൊല്ലതോളം അങ്ങനെയിരുന്നു തഴമ്പ് വന്നിരിക്കുംബോഴാണ് assistant manager വരുന്നത് ,..
മുജ്ജന്മാന്തര സുകൃതം എന്നോ , ദൈവഹിതം എന്നോ വിധി എന്നോ എന്താണ് പറയേണ്ടതെന്ന് അന്നുമിന്നുമെന്നും അറിയില്ല്യ … ഇവനാരെടാ , ഏത് പട്ടിക്കാട്ടില്‍ നിന്നാണ് വരുന്നത് എന്ത് ചിന്തിച്ചു കാണണം , അല്ലെങ്കില്‍ നെറ്റിയില്‍ ചന്ദനക്കുറിയും , മനസ്സില്‍ ഒരുപാടെന്തോക്കെയോ പേടിയുമായി പണിയൊന്നും ചെയ്യാതെ കാശ് വാങ്ങി വീടിലെക്കയച്ചിരുന്ന എന്നോട് , കൌതുകം തോന്നിക്കാണണം … പത്തെമ്പത് കിലോ ഭാരവും , ആരെയും പേടിക്കുന്ന നോട്ടവുമായി ഇരിക്കുന്ന എന്നോട് സൈസ് -സീറോയില്‍പ്പെടുന്ന മാമിന് അതില്‍ക്കൂടുതല്‍ എന്തെങ്കിലും വികാരം തോന്നേണ്ട യാതൊരു സാധ്യതയും ഇല്ല്യ ..
ഇപ്പോഴത്തെ പെമ്പിളെരുടെ മാനസിക ശാസ്ത്രം അനുസരിച്ച് , കക്ഷത്തെ മസില്‍ വളര്‍ന്നു കൈ പോലും പോക്കാന്‍ വയ്യാതെ ഇരിക്കുന്നവരോഡാണത്രെ അപ്പീല് വരുക …..സമ്മതിച്ചാലും ഇല്ലെങ്കിലും അതാ സത്യം ….ഇല്ലത്തെ കറുമ്പിപ്പശുവിന്‍റെ പാലില്‍ നിന്നും ഉണ്ടാക്കിയ വെണ്ണയാണത്രെ എന്‍റെ ശരീരം മുഴുവന്‍ ..അതു കൊണ്ട് ,ജിമ്മില്‍ ചേരാന്‍ പലകുറി പറഞ്ഞെങ്കിലും, കയ്യിലിരിക്കുന കാശ് കൊടുത്തു ജിമ്മിലെ അവന്മാര്‍ പറയുന്നത് കേട്ട് പച്ചക്കറിയും , പഴച്ചാറും അകത്താക്കി , ചുമ്മാ നിന്ന് ചാടാനായി കെട്ടിയൊരുങ്ങിപ്പോകാനോന്നും എന്നെ കിട്ടില്ല്യ എന്ന് പറഞ്ഞു ഞാന്‍ സമാധാനിക്കാറുണ്ട്
എന്തായാലും മാം വന്നു ഒരു മാസത്തിനുള്ളില്‍, എന്നെ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ആയി അടുത്ത പ്രോജക്ടിലെക്കിട്ടു …ദൈവാധീനം !!
പണ്ട് എന്തെങ്കിലും ഒരു ജോലിക്കായി , കാസര്‍ക്കോട് മുതല്‍ കോയമ്പത്തൂര്‍ വരെ പോയി ഇങ്ങു താഴെ തിരുവനന്തപുരം വരെ നടക്കുന്ന ജോബ് ഫെയറുകളില്‍ തെണ്ടി നടന്നിട്ടുണ്ട് ..അതിനിടയില്‍പ്പെട്ട അമ്പലങ്ങള്‍ ചുറ്റിയെങ്കില്‍ മോക്ഷം ഉറപ്പാകും എന്ന് കരുതി ഇരിക്കുമ്പോഴായിരുന്നു ജോലി കിട്ടിയത് ..
അങ്ങനെ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ആയി ഒരു കൊല്ലം കൂടെ തള്ളി നീക്കുംബോഴായിരുന്നു , അപ്രതീക്ഷിതമായി മാമിന്‍റെ മടക്കത്തെക്കുറിച്ച് കേട്ടത് ….
ഇന്നു കാബിനില്‍ വിളിച്ചു വരുത്തി മാം പറഞ്ഞു , തന്‍റെ ജീവിതത്തെക്കുറിച്ചു
ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ , പാതി മലയാളിയായ കുടുംബത്തിലെ പെണ്‍തരി …ജീവിതത്തില്‍ കുറെയെങ്കിലും റിസ്ക് എടുത്താലെ എവിടെയെങ്കിലും എത്താന്‍ പറ്റൂയെന്ന് ഉറച്ചു വിശ്വസിച്ച് എന്തും സമര്‍പ്പിക്കാന്‍ തയാറായ മാമിന്‍റെ മുന്‍പില്‍ , അപ്പോള്‍ എത്തിയിരിക്കുന്ന സീനിയര്‍ മാനേജര്‍ പോസ്റ്റ് വരെ എത്താന്‍ എടുത്ത സമയം വെറും നാല് വര്‍ഷം ആണത്രേ ..
system traininee –> software engineer –> senior software engineer –> Team lead –> assistant manager –> manager –> senior manager
ജീവിതത്തില്‍ മുന്‍പന്തിയില്‍ എത്താന്‍ ദൈവം കുറച്ചു കുറുക്കുവഴികള്‍ എപ്പോഴെങ്കിലും ഇട്ടുതരുമാത്രേ …ഒളിഞ്ഞു നോക്കിയും , ഇരുന്നു കൊടുത്തും മുന്നേറിയാല്‍ ഉയരങ്ങളില്‍ എത്താം …..
ഒടുക്കം മാം പറഞ്ഞവസാനിപ്പിച്ചു …,
Me Got bored playing with Dildo …My fucking Bcurious husband went for on site project …He too will be doing the same with some of the bitches ..
Aah, leave it ..Let me come to straight , there is a call for onsite project or I can promote you as a team lead in my friends firm….we will discuss more about it later, why can’t you come and join dinner with me ..will catch you tonight at coffeday
പെണ്‍കുട്ടികളെക്കുറിച്ച് അസൂയ തോന്നിയ ചിലര്‍ , അല്ലെങ്കില്‍ അപ്പ്ളിക്കേഷന്‍ കൊടുത്തു വളയാതെ നില്‍ക്കുന്നവരെക്കുറിച്ച് കിംവദന്ധി പറയുന്ന മറ്റു ചിലര്‍ നടത്തുന്ന ദുര്‍വ്യക്യാനം ആണ് അങ്ങനെ ഉള്ള എല്ലാ വാര്‍ത്തകളും എന്ന എന്‍റെ അബദ്ദദാരണ ചീട്ടുകൊട്ടാരം പോലെ അവിടെ പൊളിച്ചടുക്കപ്പെട്ടു … എന്തൊക്കെയോ നെടാനായ് , ഏതറ്റം വരെയും പോകുന്ന ചിലരെങ്കിലും ഉണ്ടെന്നത് സത്യമാണ് … എന്ത് പറയണം എന്നറിയാതെ അവിടെ നിന്ന ഞാന്‍ എങ്ങനെ നടന്നകന്നു എന്നറിയില്ല്യ ..
ഇല്ലത്തിന്‍റെ പൊട്ടിപ്പൊളിഞ്ഞ പടുപ്പുര എന്നെ കൂടുതല്‍ ധര്‍മ്മ സങ്കടതിലേക്ക് നയിച്ചു…. ഒന്ന് കണ്ണടച്ചാല്‍ എനിക്ക് കിട്ടാന്‍ പോകുന്നത് ഒട്ടേറെ സൌഭാഗ്യങ്ങളാണ് …അല്ലെങ്കില്‍ തന്നെ , കെട്ടാന്‍ പോകുന്ന പെണ്ണിന് ചാരിത്ര്യ വിശുദ്ധി ഒന്നും ഇക്കാലത്തെ ആണ്‍പിള്ളേര്‍ നോക്കുന്നില്ല്യ എന്ന് പറഞ്ഞത് പോക്കിപ്പ്പിടിച്ചു , അവര്‍ എന്തൊക്കെയാ ചെയ്തു കൂട്ടുന്നത് എന്ന് നിനക്കറിയുമോ എന്നാണ് ക്രോസില്‍ ജനിച്ച തിരുവല്ലക്കാരന്‍ സുഹൃത്ത് പറഞ്ഞത് ….കുറച്ചു റിസ്ക് ഒക്കെ ജീവിതത്തില്‍ എടുക്കണം എന്നവന്‍ പറഞ്ഞത് ഓര്‍ക്കുന്നു …. ഒരു പക്ഷെ എന്താണ് പക്വത എന്നും എന്താണ് പ്രാക്ടിക്കല്‍ ജീവിതം എന്നും ഇനിയുമേറെ മനസിലാക്കാന്‍ ഉണ്ടായിരിക്കാം ..എങ്കിലും …
ഇല്ല, നഷ്ട്ടപ്പെടാന്‍ പോകുന്നത് എന്ത് സൌഭാഗ്യങ്ങളായാലും , ഇല്ലത്ത് ഇന്നും കെടാതെ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്ന കേടാവിളക്കും, അശുദ്ധിയോടെ ആരെങ്കിലും തൊട്ടാല്‍ കരിഞ്ഞു പോകുന്ന , തുളസിത്തറയിലെ രാമതുളസിയെയും , പരിശുദ്ധമായ പ്രസാദം സൂക്ഷിച്ചിരിക്കുന്ന ഭസ്മപ്പെട്ടിയെയും കൂടുതല്‍ വലുതല്ല എനിക്കൊന്നും ….
ശരിയും തെറ്റും ഒന്നും അന്നുമിന്നുമെന്നും എനിക്കറിയില്ല്യ ….ഞാന്‍ പക്വത വന്ന ആളല്ലായിരിക്കാം …പ്രാക്ടിക്കല്‍ ആയി ജീവിക്കണ്ടത് എങ്ങനെ എന്നും എനിക്കറിയില്ല്യ …
© 2011, sajithph. All rights reserved.
really amazing . i like this.