കാലിക പ്രാധാന്യമുള്ള വിഷയമല്ലെങ്കിലും , ഐപോടും ,ഐപാടും ടാബ്ലെറ്റുമൊക്കെ അരങ്ങു വാണു കൊണ്ടിരിക്കുന്ന ലോകത്തില്‍ അന്ധവിസ്വാസങ്ങളും , അധര്‍മ്മാ പൂജകളും പൂര്‍വ്വാതികം ശക്തിയായിതന്നെ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു എന്നത് നാണം കെടുത്തുന്ന ഒന്നാണ് …അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് ഒരു വാക്ക് പറയാതെ പോകുന്നത് ശരിയല്ല …
ചോരകൊണ്ടുള്ള കളി ഇപ്പോഴല്ല, അത് പണ്ടേ തുടങ്ങിയതാണ് …മനുഷ്യന്‍ മൃഗങ്ങളെ വെട്ടയാടിപ്പിടിച്ചിരുന്ന കാലം മുതല്‍ അതേക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്… ചൂടു ചോരയുള്ള രക്തം കുടിക്കുന്നത് , കൂടുതല്‍ ശക്തി തരുമെന്നോ , ഉന്മേഷം തരുമെന്നോ എന്നൊക്കെ അലിഖിതമായ ചില കേട്ടുകേള്‍വികള്‍ ആണ് …പക്ഷെ അറിവ് വളര്‍ന്നതിനനുസരിച്ചു , അതെല്ലാം വിട്ടുപോന്നിരുന്നു …
മിക്ക അധര്‍മ്മ പൂജകളിലും രക്തം ഇന്നും ഉപയോഗിച്ച് വരുന്നുണ്ട് ..
കശാപ്പുശാലയില്‍ ആട് ചത്ത് വീഴുന്ന നിമിഷം , കട്ടിയാക്കപ്പെടുന്ന ചോരയെടുത്തു , കുരുകുളകും മഞ്ഞളും ചേര്‍ത്ത് ഫ്രൈ ആക്കി മലബാറിലും, ചില നാട്ടിന്‍ പുറങ്ങളിലും ഇന്നും ഉപയോഗിക്കുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട് …അങ്ങനെ രക്ത ദാഹികളായ ഡ്രാക്കുളകള്‍ അരങ്ങു അലഞ്ഞു തിരിയുന്ന ഇവിടെ , ഏതനം ദിവസം മുന്‍പ് അരങ്ങേറിയ കുറച്ചു അരസികമായ കാര്യങ്ങള്‍ അറപ്പോടെ തന്നെ പറഞ്ഞു തുടങ്ങട്ടെ …
ഇന്ത്യയില്‍ നിന്ന് തന്നെ തുടങ്ങാം …മധ്യപ്രദേശിലെ ശിക്കാര്‍ പുര ഗ്രാമത്തിലെ Mahesh Ahirwar എന്ന കര്‍ഷക തൊഴിലാളിയുടെ ഇരുപത്തിരണ്ടു വയസുള്ള ഭാര്യ ഈയിടെ വിചിത്രമായ ഒരു ആരോപണവുമായി രംഗത്ത് വന്നു … വര്‍ഷങ്ങളായി Mahesh Ahirwar തന്‍റെ ചോര കുടിച്ചു കൊണ്ടാണ് ജീവിക്കുന്നത് എന്ന് …കുറെ കാലങ്ങളായി തുടരുന്നുണ്ടെങ്കിലും , ഒരു കുട്ടി ഉണ്ടായ്യിക്കഴിഞ്ഞും നിര്‍ത്താന്‍ ഭാവമില്ല്യ എന്നതാണ് ഇപ്പോളെങ്കിലും പരാതിപ്പെടാന്‍ കാരണമാത്രേ …
സംഗതി സത്യമാ… …കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരു സിറിന്ജ്ജുമായി ചുടുചോരക്കായി ആ ഡ്രാക്കുള ഭാര്യയെ സമീപ്പിക്കാറുണ്ടാത്രേ , കൊടുത്തില്ലെങ്കില്‍ പിന്നെ കൊടിയ മര്‍ദനവും ….ചോര കുടിക്കുന്നത് അയാളെ കൂടുതല്‍ ഉന്മേഷവാന്‍ ആക്കുമത്രേ .. എന്തായാലും വിചിത്രം തന്നെ …കറമം $$
അടുത്തത് Indra Ningsih എന്ന ഇരുപത്താറുകാരി, സ്നേഹത്തിന്‍റെ പേരില്‍ ചെയ്ത ഹീനമായ വേറൊരു കാര്യം പറയാം ..സ്നേഹം നമ്മളെ അന്ധരാക്കും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ..പക്ഷെ സാമാന്യ വിവരം പോലും കവര്‍ന്നെടുക്കും എന്ന് ഇപ്പോഴാണ് അറിയുന്നത് …
Indra Ningsih ഹോങ്കോങ്ങില്‍ വീട്ടുജോലി ഒക്കെ ചെയ്തു ജീവിക്കുമ്പോ ഒരു സംശയം , ഈയിടെയായി യജമാന് കുറച്ചു സ്നേഹം കുറഞ്ഞു പോയിട്ടുണ്ടോ …പിന്നെ ഒട്ടും മടിചില്ല്യ ..പച്ചക്കറി ഭക്ഷണത്തോടൊപ്പം കുറച്ചു ചൂട് രക്തം കൂടെ ചേര്‍ക്കാന്‍ തുടങ്ങി ..”രക്തം രക്തത്തെ തിരിച്ചറിയുമെന്നോ എന്തോ ഒന്ന് ” പറഞ്ഞു കേട്ടിട്ടുണ്ട് …കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോ പുള്ളിക്കാരന്‍റെ ഭാര്യക്ക് പന്തികേട് തോന്നി നോക്കിയപ്പോള്‍ ആണ് വേസ്റ്റ് ബാസ്കറ്റില്‍ കിടക്കുന്ന സാനിട്ടറി നാപ്കിന്‍ കണ്ടത് … സ്നേഹം ഒന്നുകൂടെ ഊട്ടിയുറപ്പിക്കാന്‍ ആണത്രേ ഇതു ചെയ്തത് … menstrual blood സ്നേഹത്തിനു കൂടുതല്‍ കരുത്ത് പകരുമെന്ന് ഇന്നും വിശ്വസിക്കുന്ന അവരിന്നു അഴിയെണ്ണി കഴിയുന്നു ..എന്തായാലും
വിചിത്രം തന്നെ ….കറമം $$
രക്തം പൈസക്കു വില്‍ക്കാനായി ഒരു ഗ്രാമം തന്നെ ഈ ലോകത്തുണ്ട് ..Gung Dong എന്ന ചൈനയിലെ ഗ്രാമത്തിലാണ് ഇതിന് ഒരുപാടുപേര്‍ ഉള്ളത് ..അവിടെ തഴച്ചു വളരുന്ന ഒരു ലാഭമുള്ള കച്ചവടം ആണത്രേയിതു ….കൂടുതല്‍ രക്തം ഉണ്ടാകാന്‍ ആയി , എന്തോക്കെയോ മരുന്ന് കഴിച്ചു ആറും ഏഴും പ്രാവശ്യം വരെ ഒരു മാസത്തില്‍ രക്തം കൊടുക്കുന്നവര്‍ ഇവിടെ ധാരാളം ഉണ്ട് എന്നാണറിവ് ….ഒരിക്കല്‍ പിഴിഞ്ഞു കൊടുത്താല്‍ ആയിരത്തി ഇരുനൂറു രൂപവരെ കിട്ടാറുണ്ടാത്രേ …എന്തായാലും കൊള്ളം ..മഹാമനസ്കര്‍ തന്നെ …
ഈ പോസ്റ്റ് ഇടുന്നതിനു മുമ്പ് രണ്ടു വട്ടം ആലോചിച്ചു , പറയാന്‍ വേറെ ഒരുപാടുണ്ടെങ്കിലും ഇങ്ങനെയും ഈ ലോകത്തില്‍ നടക്കുന്നു എന്ന് ഒരു വാക്ക് പറയാതെ പോകാന്‍ തോന്നിയില്ല്യ ….
രക്തത്തിന് സ്നേഹതെയോ , വികാരങ്ങളെയോ നിയന്ത്രിക്കാന്‍ കഴിവുണ്ടോ , എന്ത് കൊണ്ടാണ് അപൂര്‍വമെങ്കിലും ചില അധര്‍മ്മ പൂജക്ക് അതൊക്കെ ഉപയോഗിച്ച് വരുന്നത് എന്നെല്ലാം അന്വോഷിച്ചു….നിര്‍ഭാഗ്യമെന്നു പറയട്ടെ , കിട്ടിയ ഉത്തരം എല്ലാം പോസിറ്റീവ് ആയിരുന്നു … ചോര ഒരു മഹാ സംഭവം തന്നെ സഖാക്കളേ ….കൂടുതല്‍ ഒന്നും പറയുന്നില്ല്യ …
പാര്‍ട്ടി ഏതൊ ആകട്ടെ , മാനുഷികമൂല്യങ്ങള്‍ക്കു എന്നും ഊന്നല്‍ നല്‍കുന്ന എല്ലാ നല്ലവര്‍ക്കുമായി ഈഗാനം ഡെഡിക്കേറ്റ് ചെയ്തു കൊണ്ട് അടുത്ത പോസ്റ്റ് ഇടുന്നത് വരെ വിട
© 2011, sajithph. All rights reserved.
Pingback: സ്റ്റാമിന വേണോ – !!! | iamlikethis.com
🙂 Hmm …you can keep sharing
nalla post. lokathil nadakkunna karyangal janagalil ethikkunnathu..valare nallathu thanne.