അന്നൊരു ഞായരാഴ്ച ആയിരുന്നു ….തലേ ദിവസം മാനത്ത് നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നില്ല്യ , മഴക്കാലമായിരുന്നതുകൊണ്ട് ചന്ദ്രന്‍ പോലും മേഖങ്ങള്‍ക്കിടയില്‍ തളക്കപ്പെട്ടിരുന്നു … കുറെ മേഖങ്ങള്‍ ഒരാവശ്യവുമില്ലാതെ മാനത്തു കറങ്ങി നടക്കുന്നുണ്ടായിരുന്നോ എന്ന് പോലും സംശയമുണ്ട് ….ഗ്രാമത്തില്‍ ആദ്യം ഉണര്‍ന്നിരുന്നത് പാല്‍ക്കാരനാണ് …ഞായറാഴ്ചയായതുകൊണ്ട് പാല്‍ക്കാരന്‍ പോലും വൈകിയേ അന്ന് ഉണരാറുള്ളൂ ..എല്ലാവര്‍ക്കും ഒരു ആലസ്യമായ ദിവസമായിരുന്നു …..
കേട്ടവരില്‍ ചിലരെല്ലാം പറഞ്ഞു , നന്നായി ..അവനു അങ്ങനെ തന്നെ വേണം അല്ലെങ്കിലും ഈയിടെയായി പടച്ചോന്‍ ഒന്നും പിന്നെക്ക് വെക്കുന്നില്ല്യ നെറികേട് കാണിച്ചാല്‍ അപ്പൊ തന്നെ പണി കൊടുക്കും ..അപ്പപ്പോ ഉള്ളത് കൊടുത്തു പോയിട്ടന്നെ പടച്ചോന്‍റെ നട്ടെല്ല് വെള്ളമായിക്കാണും…
മറ്റു ചിലര്‍ പറഞ്ഞു , എന്നാലും ഇതിപ്പോ ഇത്ര തിരക്കിട്ട് വേണമായിരുന്നോ … ആര്‍ക്കു പോയി ?
ചായ നുണഞ്ഞിറക്കിക്കൊണ്ട് ചിലര്‍ പിറുപിറുത്തു , ഇത്തരക്കാരനാണെന്നു കണ്ടാല്‍ പറയില്ല്യട്ടോ …. വീണ്ടും ചൂടാറും മുന്‍പ് ചായ അകത്താക്കിക്കൊണ്ടിരുന്നു ….
അവന്‍റെ ഉറ്റ സുഹൃത്തക്കളില്‍ ചിലര്‍ പറഞ്ഞു , അവനെ ഞങ്ങള്‍ കണ്ടിട്ടുണ്ട് , ഒരുപാട് പരിചയമൊന്നും ഇല്ല്യ ..പക്ഷെ ഇത്തരത്തില്‍ പെട്ട ഒരു നടപടി ദൂഷ്യവും അവനു ഉണ്ടായിരുന്നില്ല്യ ….ആഹ പിന്നെ നമ്മളെല്ലാം മനുഷ്യന്മാരല്ലേ ..എന്താ എപ്പോളാ തോന്നുകയെന്നു ചിലപ്പോ ദൈവത്തിനു പോലും പറയാന്‍ പറ്റില്ല്യാലോ …പിന്നെ ബംഗ്ലോരോക്കെ പോയി പഠിച്ചതല്ലേ …ഇപ്പോളത്തെ മനസിലിരുപ്പ് ആര്‍ക്കറിയാം ..
പക്ഷെ എല്ലാവരും ഒരേ സ്വരത്തില്‍ ഒന്ന് മാത്രം പിറുപിറുത്തുകൊണ്ടിരുന്നു …എന്തൊക്കെയായാലും അവനിത് വേണ്ടിയിരുന്നില്ല്യ,,,എന്തിന്‍റെ കേടാ ചെക്കന് …തിന്നാന്‍ ഉള്ള അരി വീട്ടിലുണ്ട് , മാങ്ങയും തേങ്ങയും പറമ്പില്‍…..അല്ല എല്ലാം ഒരു വിധി !!
പക്ഷെ എല്ലാവരുടെ മനസിലും പറയാന്‍ എന്തോക്കെയോ ഉണ്ട് ..ചിലരെങ്കിലും നടിക്കുകയാണ് അതുമല്ലെങ്കില്‍ എന്തൊക്കെയോ കൂടുതല്‍ ഓര്‍ക്കാനും നേടാനും ഉള്ള ഓട്ടതിനിടയില്‍ ചിലതെല്ലാം മറന്നു തുടങ്ങിയിരിക്കുന്നു .. . എനിക്കും പറയാന്‍ എന്തൊക്കെയോ ഉണ്ട് ..പക്ഷെ സത്യം പറഞ്ഞു ഈ കാലത്ത് വെറുതെയെങ്കിലും മുള്‍ക്കിരീടം എടുത്തു തലയില്‍ വെക്കാന്‍ വയ്യ …
പ്രസാദ് എന്നാ ഇരുപത്താറുകാരന്‍ വിഷം കുടിച്ചു മരിച്ചിരിക്കുന്നു ..ബംഗ്ലോരില്‍ ഫാര്‍മിംഗ് കോഴ്സ് പഠിച്ചു വന്നു മാസം ആറായാതെ ഉള്ളൂ ..
റബ്ബര്‍ പാല്‍ ഷീറ്റു ആക്കാന്‍ കൊണ്ട് വന്ന ആസിഡ് എടുത്തു കുടിച്ചിരിക്കുന്നു ..ഉറപ്പു വരുത്താനായി കിണറ്റിന്‍ കരയിലെ ഉരുളന്‍ കല്ലില്‍ കയര്‍കെട്ടി മുങ്ങിത്താണിരിക്കുന്നു …ഒരു കാരണവശാലും ജീവിചിരിക്കരുതെന്നു അത്ര നിര്‍ഭന്ധമായിരുന്നു എന്ന് വേണം കരുതാന്‍
…ഒരു തരത്തില്‍ പറയുകയാണെങ്കില്‍ , അവനെ കൊന്നിരിക്കുന്നു …
പനമ്പട്ടയില്‍ പൊതിഞ്ഞ അവന്‍റെ ചലനമറ്റ പ്രേതം കിടത്തുന്നതിനിടയില്‍ പെറ്റമ്മ കരഞ്ഞു പറഞ്ഞു , എന്‍റെ മോന്‍ അങ്ങനൊന്നും ചെയ്യില്ല്യ ..അവനു അത്രക്കൊന്നും ത്രാണിയില്ല്യ …
മകനെ നഷ്ട്ടപ്പെട്ട ഒരമ്മയുടെ വേദന എന്നതില്‍ക്കവിഞ്ഞ ഒരു അര്‍ത്ഥതലവും അവിടെ കൂടി നിന്ന ആര്‍ക്കും അവരുടെ കരച്ചിലിന് കൊടുക്കാന്‍ ഉണ്ടായിരുന്നില്ല്യ …
എല്ലാരുടെയും അബോധമനസു അറിയാതെയെങ്കിലും പറഞ്ഞു , അവനതു ചെയ്യാന്‍ ഒരു സാധ്യതയും ഇല്ല്യ, പക്ഷെ മനുഷ്യനല്ലേ …ഏതു സമയത്താ എന്താ തോന്നുക എന്നൊന്നും !!
ഹ്മം .. ഇപ്പളത്തെപിള്ളേരൊക്കെ ഇങ്ങനെയാ , മൊട്ടയില്‍ നിന്ന് വിരിയും മുന്‍പേ തല തിരിഞ്ഞാവരുന്നത് ..എന്‍റെ കൃഷ്ണാ ചാവും മുന്‍പ് എന്തൊക്കെ കാണണം എന്ന് അവിടെ കൂടി നിന്ന തല മുതിര്‍ന്ന ചിലരൊക്കെ പറഞ്ഞു ..പിന്നെ അവര്‍ അവരുടെ പണി നോക്കി പോയി …
കഴിഞ്ഞ ആഴ്ചകൂടെ ഞാന്‍ അവനെ കണ്ടിരുന്നു , ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു , ഇവിടിപ്പോ റബ്ബര്‍ പാലെടുക്കാന്‍ അടക്കം ബീഹറികളാടാ വരുന്നത് .…ഞാന്‍ പഠിച്ചു ഇവിടെ വന്നിട്ട് അത് വെച്ച് എന്ത് ചെയ്യാനാ …അല്ല ഇതൊക്കെ മാറും ഒരിക്കല്‍ ….അവന്‍റെകണ്ണുകളില്‍ ശുഭാപ്തി വിശ്വാസത്തിന്റെ കണികകള്‍ എരിയുന്നുണ്ടായിരുന്നു …നമ്മളെല്ലാം മനുഷ്യന്മാരല്ലേ എന്ന് പറഞ്ഞു ഒന്ന് നിശ്വസിച്ചു തീര്‍ക്കാന്‍ എനിക്ക് കഴിയില്ല്യ… പ്ലസ് ടു വരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു പഠിച്ചത് …അന്നുവരെ ഒരു പെണ്‍കുട്ടിയോടും സംസാരിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല്യ … നാട്ടിലെ വയസറിയിച്ചതോ അല്ലാത്തതോ ആയ ഒരു പെണ്‍കുട്ടിക്കും അവനെപ്പറ്റി നിശബ്ധതയല്ലാതെ ഒന്നും പറയാനുണ്ടായിരുന്നില്ല്യ ..അങ്ങനെ ഒരുത്തന്‍ ഉണ്ടെന്നു തന്നെ അവര്‍ക്ക് തോന്നിയിട്ടില്ല്യ … അങ്ങനെയുള്ള അവനെയാണ് , മന്ഗ്ലൂരില്‍ നഴ്സിങ്ങിനു പഠിക്കുന്ന വള്ളുവനാടന്‍ കുട്ടിയെ പീഡിപ്പിച്ചു എന്നു പറഞ്ഞു മാധ്യമങ്ങള്‍ വേട്ടയാടിയത് .. .അവരെ സംഭന്ധിച്ചിടത്തോളം ഒരു ന്യൂസ് സ്കോപ് ആണ് അവന്‍റെ മരണം … ചായക്കോപ്പയിലെ കൊടുങ്കാറ്റു ഏതാണ്ട് അവസാനിച്ചിരിക്കുന്നു , നേതാവ് പഴയ ഒരു സഖാവിന്‍റെ വീട്ടില്‍ ചായ കുടിക്കാന്‍ പോയതിനെപ്പറ്റി പറഞ്ഞും എഴുതിയും അവര്‍ക്ക് പോലും മടുത്തിരിക്കുന്നു … അപ്പോള്‍ രാത്രിയിലെ പരിപാടിക്ക് നിയന്ത്രണ രേഖയില്‍ നിര്‍ത്തി SMS അയച്ചു കാശ് വാരാന്‍ അവര്‍ക്ക് ഒരു ഇരയെ വേണം …പിതാവ് പുത്രിയെ ബലാല്‍സംഗം ചെയ്ത ഒരു കഥ, രണ്ടു കുംഭകോണം , പിന്നെ ഒന്ന് രണ്ടു ആത്മഹത്യ ഇത്രയും ഇല്ലാതെ പത്രം ഇറക്കിയാല്‍ അത് ശരിയാവില്ല്യ…എല്ലാവര്‍ക്കും ഇത്തിരി ഹോട്ട് ആണ് വേണ്ടത് എന്നാണ് കേള്‍ക്കുന്നത് ..
പക്ഷെ ഒന്നുണ്ട് , എല്ലാ മാധ്യമങ്ങളും ഒന്നേ പറഞ്ഞള്ളൂ ..പീഡിപ്പിച്ചു എന്നരോപിക്കപ്പെടുന്ന പ്രസാദ് ….പക്ഷെ നാട്ടുകാര്‍ക്കെല്ലാം അവന്‍ ഒരു പെണ്ണിനെ ബലാല്‍സംഗം ചെയ്തു പീഡിപ്പിച്ച കണ്ണില്‍ ചോരയില്ലാത്ത ചെകുത്താന്‍ ആയിരുന്നു … ആരോപണവും , കുറ്റവാളിയും തമ്മില്‍ എന്ത് വ്യത്യാസം എന്നൊന്നും ആരും ഓര്‍ക്കാറില്ല്യ
ശനിയാഴ്ച അതിരാവിലെ അവിടേക്ക് പാഞ്ഞടുത്ത പോലീസ് ജീപ്പിന്‍റെ ശബ്ദം ആണ് പാല്‍ക്കാരനെപ്പോലും വിളിച്ചുണര്‍ത്തിയത് …ആര്‍ക്കും ഒന്നും അറിയില്ല്യ ..തൊപ്പി വെച്ച ഒരാള്‍ പറഞ്ഞു . ഇവന്‍ മന്ഗ്ലൂരില്‍
പോയി ഒരുത്തിക്കിട്ടു പണികൊടുത്തു വന്നെക്കുവാ …..
അതിരാവിലെ അവനെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയി , വൈകുന്നേരതോടെ തന്നെ സ്പെഷ്യല്‍ മജിസ്ട്ട്രേട്ടിന്റെ അനുമതിയോടെ , അവനു ജാമ്യ കിട്ടി …. പോലിസുകാര്‍ക്ക് തെളിവായി കൊടുക്കാന്‍ ഉണ്ടായിരുന്നത് കഴിഞ്ഞ കുറച്ചു മാസങ്ങളിലെ അവന്‍റെയും ആ ചത്ത പെണ്ണിന്‍റെയും മൊബൈല്‍ ലിസ്റ്റ് ആണ് , പിന്നെ ഓണ്‍ലൈന്‍ ആയി അവന്‍റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അവള്‍ക്കു ഇടക്കിടെ റീചാര്‍ജ് ചെയ്തു കൊടുത്തിരിക്കുന്ന ബാങ്ക് രേഖകളും …വെള്ളിയാഴ്ച ഉച്ചക്ക് മന്ഗ്ലൂരില്‍ നിന്നും രണ്ടു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നു , അതില്‍ അവന്‍റെയും അവളുടെയും പേരുകള്‍ ഉണ്ട് …ബുക്ക് ചെയ്തിരിക്കുന്നത് ആ പെണ്‍കുട്ടി തന്നെയാണ് ….പക്ഷെ ഇതൊന്നും തന്നെ അവന്‍ ആ പെണ്ണിനെ കണ്ടു എന്നോ , പീഡിപ്പിച്ചു എന്നോ ഉള്ളതിനുള്ള തെളിവുകള്‍ അല്ല … ഉച്ചവരെ ചോദ്യം ചെയ്തിട്ടും അവര്‍ക്ക് അസ്വാവികമായി ഒന്നും കിട്ടിയില്ലത്രേ , കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്‍റെ ആവശ്യം അപ്പാടെ നിരാകരിച്ചു കൊണ്ട് സ്പെഷ്യല്‍ മജിസ്ട്ട്രേട്ട് ഉത്തരവിട്ടു ,,,
പക്ഷെ ഇതിനിടയില്‍ ഒരുപാടെല്ലാം നടന്നു കഴിഞ്ഞിരുന്നു …
വളര്‍ന്നുവരുന്ന കുട്ടികളിലെ ദുഷ് പ്രവണതകളെക്കുറിച് ലേഖനങ്ങള്‍ തയ്യറാകപ്പെട്ടുകൊണ്ടിരുന്നു ….. അവന്‍ ആ കുട്ടിയെ എങ്ങനെ കണ്ടിരിക്കാമെന്നും , എന്തൊക്കെ ചെയ്തിരിക്കാമെന്നും നൂറു കഥകള്‍ നാട്ടില്‍ പരന്നിരുന്നു ….പെണ്‍കുട്ടിയുടെ മരണം സിബിഐ ക്ക് വിടണം എന്നാരോപിച്ച് ആക്ഷന്‍ കൌണ്‍സില്‍ രൂപം കൊണ്ടിരുന്നു .
വൈകുന്നെരതോടെ വീട്ടില്‍ എത്തിയ അവനെ എന്തൊക്കെ ആയിരിക്കും എതിരിട്ടതെന്നു ഞാന്‍ പറയാതെ തന്നെ ഊഹിക്കാമല്ലോ …ടെലിവിഷന്‍ ചാനലുകള്‍ തുടങ്ങി , പത്രം മുതല്‍ നാടുകാര്‍ വരെ നീളുന്ന എല്ലാ ആകാശ വാണികളും അന്നുരാത്രി ഇതിനെക്കുറിച്ചല്ലാതെ വേറെന്തു പറയാനാണ് … ഒരാളെ ഇഷ്ട്ടപെടാനോ, മരിക്കണമെന്ന് തീരുമാനിക്കാനോ അതികം നിമിഷങ്ങള്‍ ഒന്നും വേണ്ട , അതായതു മൊത്തത്തില്‍ പറയുകയാണെങ്കില്‍ നാശം വിതക്കാന്‍ ഒരു നിമിഷം ധാരാളം ….
പിറ്റേന്ന് മുതല്‍ ജീവനില്ലാത്ത ഒരു മാംസക്കഷ്ണത്തെപ്പോലെ എല്ലാരും കൊതിപ്പറിക്കുന്നതിന്‍റെ ഭീകരത ഓര്‍ത്തു അവന്‍ അങ്ങനെയൊരു നിശ്ചയത്തില്‍ എത്തിചെര്‍ന്നിരിക്കാനേ വഴിയുള്ളൂ ..
മന്ഗ്ലൂരില്‍പടിക്കുന്ന ഒരു നഴ്സിംഗ് കുട്ടിയെ പത്തു മാസം മുന്‍പ് ഒരിക്കല്‍ ട്രെയിനില്‍ കണ്ടിരുന്നെന്നും , ട്രെയിനിന്‍റെ സൈഡ് സീറ്റില്‍ ഇരുന്ന അവന്‍ , ആ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം ഒരു കപ്പു ചായ മേടിച്ചു കൊടുത്തെന്നും പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു …അങ്ങനെ തുടങ്ങിയ ആ ബന്ധം ഇടക്ക് ഓണ്‍ലൈന്‍ ചാറ്റിങ്ങിലും , വിളികളിലും ഒക്കെ എത്തി നിന്നിരുന്നു … അവളുടെ ഏറ്റവും നല്ല ഒരു സുഹൃത്ത് അവന്‍ ആണെന്നും അവള്‍ പറയാറുണ്ട് … അല്ലാതെ ഒന്നും ഉണ്ടായിരുന്നതായി അറിവില്ല്യ
എന്തായാലും , തിങ്കളാഴ്ച എത്തപ്പെടുന്ന രീതിയില്‍ ഒരു ഗ്രീറ്റിംഗ് സൈറ്റില്‍ അവള്‍ നാല് ആശംസ കാര്‍ഡുകള്‍ അയച്ചിരുന്നു, ഒന്നവനും , പിന്നെ അവളുടെ രണ്ടു സുഹൃതുക്കള്‍ക്കും പിന്നൊന്ന് അവളുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട സാറിനും ..
പുറത്തുപറയാന്‍ കഴിയാത്ത ഒരു കാരണം കൊണ്ട് ജീവിച്ചിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല്യ എന്ന് മാത്രം അതില്‍ ഉണ്ട് …
ഒരു പക്ഷെ മരിക്കുന്നതിനു മുന്‍പ് അവള്‍ സുഹൃത്തിനെ ഒന്ന് കാണണം എന്ന് ആഗ്രഹിച്ചിരിക്കാം … മൊബൈല്‍ കമ്പനിയുടെ റിപ്പോര്‍ട്ട് പ്രകാരം അവന്‍ , ആ ദിവസങ്ങളില്‍ ഒരു ടവറിനു കീഴെ ആയിരുന്നു …എവിടേക്കും പോയിട്ടില്ല്യ …
.ഇക്കാലത്തു ഒരു പെണ്‍കുട്ടിക്ക് ഇഷ്ടമാല്ലതേ നോക്കിയാലോ, അശ്ലീലം കലര്‍ന്നതെന്ന് പെണ്‍കുട്ടിക്ക് തോന്നുന്ന എന്തെങ്കിലും സംഭാഷണം ഉണ്ടായാലോ അതൊക്കെ പീഡനത്തില്‍പ്പെടും …സംസാരിക്കുന്നതു പോലും ചില സന്ദര്‍ബത്തില്‍ തെറ്റിധരിക്കപ്പെടുന്നു …എല്ലാം അറിയുന്നതിന് മുന്‍പ് നമ്മളെല്ലാം അവരവരുടെ ഭാവനക്കനുസരിച്ച് ഓരോ കഥകള്‍ മെനയാന്‍ തുടങ്ങും …ഇപ്പോ ആര്‍ക്കു നഷ്ടമായി …അവന്‍റെ വീട്ടുകാര്‍ക്ക് !! അല്ലാതാര്‍ക്ക് ..
ഒരു പെണ്‍കുട്ടി വിളിച്ചു പറയുന്നതിന് മുന്‍പേ തന്നെ , ഊഹാപോഹങ്ങളില്‍ എതിനില്‍ക്കുന്ന നമ്മുടെ മനസിന് പരോക്ഷമായി അവന്‍റെ മരണത്തില്‍ പങ്കില്ല്യെ ….. പെണ്‍കുട്ടി പറയുന്നതൊക്കെയും , അത് സത്യമാണോ എന്ന്പോലും നോക്കാതെ അപ്പടി വിഴുങ്ങുന്ന, തെളിവിനെടുക്കുന്ന നിയമസംഹിത ചോദ്യം ചെയ്യപ്പെടണ്ടതല്ലേ ….. ഒട്ടനേകം സ്ത്രീ സംരക്ഷണ സങ്കടനകള്‍ ഉണ്ടെങ്കിലും ബാക്കിയുള്ളവര്‍ക്ക് ഇവിടെ വല്ലതും ഉണ്ടോ …. അതെന്താ ഞങ്ങളുടെ മനസോക്കെ കല്ലാണോ ….സാഹചര്യം കിട്ടിയാല്‍ സ്ത്രീയെ പറന്നു വീണ് ആക്രമിച്ചു കീഴ്പ്പെടുത്താന്‍ കുന്തമുനകള്‍ കൊണ്ടുനടക്കുന്ന മരീചികയിലെ വികാരങ്ങളില്ലാത്ത കള്ളിമുള്‍ച്ചെടിയാണോ എല്ലാ പുരുഷന്മാരും എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടോ … …. വേദയോടെ ഓര്‍മ്മപെടുത്തട്ടെ എന്തിനോ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ , ഒരു നിമിഷം കിട്ടുമ്പോള്‍ ഇതെപ്പറ്റി ചിന്തിക്കുക …
ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്നതോ , ഫോണ്‍ ചെയ്യുന്നതോ സംശയത്തോടെ വീക്ഷിക്കാതിരിക്കാനുള്ള മനസ് എല്ലാവര്‍ക്കും ഉണ്ടാവട്ടെ അറിഞ്ഞോ അറിയാതെയോ , വേദനിക്കപ്പെടുന്ന ഒട്ടനേകം മനസുകള്‍ക്ക് ഈഗാനം സമര്‍പ്പിച്ചുകൊണ്ട് നിര്‍ത്തുന്നു …വീണ്ടും കാണുന്നവരെ വിട
© 2011, sajithph. All rights reserved.
aliya nannaittunde njan parayan vacha kure karygale anne nee ithile paranjathe. i really appreciate you