മനസിലെ പ്രണയം :)

ഇനിയും എഴുതപ്പെടാത്തതും പറയപ്പെടാത്തതും   ആയ ഒരുപാട് വികാരങ്ങള്‍ കണ്ടെക്കാമെങ്കിലും എന്താണെന്നറിയില്ല്യ ..  പ്രണയം എന്ന വാക്കിനോടുപോലും പറഞ്ഞറിയിക്കാന്‍ കഴിയാത്ത   പ്രണയമാണ്  ..പുരാണത്തില്‍ പോലും എഴുതപ്പെട്ടുപോയ ….. ഒരുപാടുപേര്‍ ഒട്ടതികം വര്‍ണ്ണിച്ചിട്ടും  തീരാത്ത ഒന്ന് , നിര്‍വ്വചനങ്ങള്‍ ഒരുപാടുണ്ടായിട്ടും പുതിയ പുതിയ നിര്‍വചങ്ങള്‍ തേടുമൊരു വികാരം ….

പ്രാണ + അയം -പ്രണയം എന്ന സംസ്കൃത പദത്തിനര്‍ത്ഥം ശ്വാസോച്ഛാസം  നിയന്ത്രിക്കുമോരഭ്യാസം  എന്നതാണ് … മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍  ശ്വസോചാസം പോലെ തന്നെ പ്രധാനമാണ് പ്രണയം …നമുക്കെന്തിനെയും പ്രണയിക്കാം ….ജീവിച്ചിരിക്കുന്ന എല്ലാരും തന്നേയ് പ്രണയിച്ചുകൊണ്ടിരിക്കുന്നുണ്ട്  … പ്രണയത്തെപ്പറ്റി ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നത് ഓര്‍ക്കുന്നുവല്ലോ ..ഇല്ലെങ്കില്‍ അതിവടെവായിക്കാം

 

 

“അനിര്‍വചനീയവും അനിവാര്യവുമായ ഒരു ശാപമത്രേ പ്രണയം ” എന്നെനിക്ക് തോന്നിയിട്ടുണ്ട്  …ആദ്യം വേദനിപ്പിക്കുകയും പിന്നെ മധുരിപ്പിക്കുകയും ചെയ്യുന്നൊരു സുന്ദര ശാപം …പ്രണയം നിങ്ങള്‍ക്ക് ഒന്നും തന്നെ നഷ്ട്ടപ്പെടുത്തുന്നില്ല്യ … അവിടെ ഓരോ നഷ്ട്ടപ്പെടലുകളും  ശരിക്ക് പറഞ്ഞാല്‍ മനസിന്‍റെ നേടലുകളാണ് ….   അവളെ കണ്ടു ചില മാസങ്ങള്‍ക്കുള്ളില്‍ തന്നെ എനിക്ക് തോന്നിയതാണ് ..അന്നെല്ലാം അവള്‍ക്കു ഒരു കൊച്ചു മുല്ലവള്ളിയുടെ മുഖമായിരുന്നു ..മെല്ലെ പടര്‍ന്നു കയറാന്‍ കൊതിക്കുന്ന ഒന്ന് …

 

 

എന്താണെന്നറിയില്ല്യ ..എങ്ങനെയാണെന്നറിയില്ല്യ  എപ്പോളാണെന്നറിയില്ല്യ , ചിലപ്പോ ആ കൊച്ചു മുല്ലവള്ളി പടര്‍ന്നു കയറി  പ്രണയിച്ചു പ്രണയിച്ചു എന്‍റെ  ശ്വാസം  നിലപ്പിചെക്കുമെന്ന തോന്നല്‍ ആയിരിക്കാം , നഷ്ട്ടങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ അവളെ  പ്രേരിപ്പിച്ചത് …എന്തായാലും എന്നോ അറിയാതെ വന്നു കയറിയ നിശബ്ധതക്ക് ഒരായിരം നന്ദി … , വേദനിപ്പിക്കുന്ന, കരയിപ്പിക്കുന്ന ഒരു മുഖം അവള്‍ക്കുണ്ടെങ്കിലും  ഇന്നും ഞാനവളെ പ്രണയിക്കുന്നു ..

 

മഴയെ പ്രതീക്ഷിച്ചുകൊണ്ട് തുലാമാസത്തിലെ സന്ദ്യസമയത്ത് മാനത്തേക്ക് നോക്കിയിരിക്കുമ്പോ അങ്ങകലെ ഒരു കൊച്ചു വെട്ടം ..പ്രത്യാശയുടെ തിളക്കവുമായി ഒരു  നക്ഷത്രം ….ഇങ്ങനെ അവളെ പ്രണയിക്കാന്‍ എനിക്കിഷ്ടമാണ് …ദൂരെ നിന്ന് …ദൂരെ നിന്ന് മാത്രം ..

 

 

 

വളരെയതികം ബോറടിപ്പിച്ചു എന്ന് തോന്നിയതുകൊണ്ട് , അതിനു പരിഹാരമായി ഒന്നുകൂടെ പറഞ്ഞു നിര്‍ത്താം  …

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് എനിക്ക് കിട്ടിയ ഒരു മെയില്‍ നിങ്ങളുമായി , കുറച്ചു പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്ത് അവതരിപ്പിക്കുന്നു …

 

ഇതൊരു ടെസ്റ്റ്‌ ആണ് ..ഉത്തരം കണ്ടെത്താന്‍ ആദ്യം തന്നെ ശ്രമിക്കുക

 

അമ്മയുടെ എരിയുന്ന ചിതയില്‍ വേദനയോടെ നോക്കി നില്‍ക്കുമ്പോള്‍ ,  ഒരു മിന്നായം പോലെ അവള്‍ അത് കണ്ടു ..   തന്‍റെ  സ്വപ്നങ്ങളില്‍ എന്നും വരാറുള്ള രാജകുമാരന്‍ ..പറിച്ചു വെച്ചപോലെ തന്നെയുണ്ട്  …ഒരു നിമിഷമെങ്കിലും എല്ലാം മറന്നു  ഓടിച്ചെന്നു അണയുവാന്‍ അവളുടെ മനസ് കൊതിച്ചു …കണ്ട മാത്രയില്‍ തന്നെ  അവളുടെ ഹൃദയം അവന്‍ കവര്‍ന്നെടുത്തിരിക്കുന്നു  …  ജന്മജന്മാന്തരങ്ങളിലുള്ള പരിചയം എന്നൊക്കെപ്പറയില്ല്യെ ?  ഏതാണ്ടതുപോലെ തോന്നി …അതൊക്കെ സത്യമാണെന്ന് , അവന്‍ അവള്‍ക്കു വേണ്ടി മാത്രം ജനിച്ചതാണെന്നുവരെ അവള്‍ക്കു തോന്നി … ഇതിനിടയില്‍ അവന്‍ പോയത് അവള്‍ അറിഞ്ഞില്ല്യ ….പേര് പോലും പറയാതെ അവന്‍ പോയി …

അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു ..മാസങ്ങള്‍ കഴിഞ്ഞു …ഇതിനിടയില്‍ ആണ് ഒരു ദുരന്തം അവളെ വേട്ടയാടിയത്  … സഹോദരി കൊല്ലപ്പെട്ടിരിക്കുന്നു …ഏതോ  നിമിഷത്തില്‍  താന്‍ പോലും അറിയാതെ സ്വന്തം സഹോദരിയെ കൊല്ലെണ്ടിവന്നിരിക്കുന്നു …

 

എന്തിനായിരിക്കും അവള്‍ ഇതു ചെയ്തതെന്ന്   നിങ്ങള്‍ക്ക് ഊഹിക്കാമോ … പറ്റും …ആലോചിക്കുക …വീണ്ടും ഒന്നുകൂടെ ആലോചിച്ചാല്‍ കിട്ടും … ഒരുപാട് ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല്യെ ?  എങ്കില്‍ ഇവിടെക്ലിക്ക്ചെയ്യുക

© 2011, sajithph. All rights reserved.

This entry was posted in കഥ/കവിത. Bookmark the permalink.

One Response to മനസിലെ പ്രണയം :)

  1. Pingback: പ്രണയം | iamlikethis.com

Comments are closed.