സ്വര്‍ണ്ണവും മലയാളിയും :-

 

 

 

 

 

സ്വര്‍ണ്ണവില   റോക്കറ്റിനെക്കളും  ഉയരത്തില്‍ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ , വാര്‍ത്തകള്‍ക്കായി വീണ്ടും വീണ്ടും കാതോര്‍ത്തു കൊണ്ട് രക്തസമ്മര്‍ദം ഉയരാത്ത മലയാളികള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല്യ ….. സത്യത്തില്‍  സ്വര്‍ണ്ണവില ഉയരാന്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല , പക്ഷെ ഈയിടെയായി നമ്മള്‍ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം   അപ്രധാനമായ  കാര്യങ്ങള്‍ക്ക് നല്‍കാന്‍ തുടങ്ങിയിരിക്കുന്നു ….   സ്വര്‍ണം അപ്രധാനം എന്നൊന്നും ആ പറഞ്ഞതിന് അര്‍ത്തമില്ല്യ …

നൂറ്റിയോന്നു രൂപയ്ക്കു  ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങിയിട്ടുണ്ട്  എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ….ഇന്നിപ്പോ സ്വര്‍ണ്ണ വില  ഇരുപതിനായിരത്തോട് അടുത്ത് നില്‍ക്കുന്നു …..  നാല്‍പതു ചാക്ക് നെല്ല് കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പറ്റൂ എന്ന  സ്ഥിതി വിശേഷത്തില്‍ എത്തി നില്‍ക്കുകയാണ് …   കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഒരു പവന്‍ സ്വര്‍ണ്ണവില ഇരുപത്തയ്യായിരം എത്തുമെന്നും  , അടുത്ത ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍   ഒരു പവന്  അന്‍പതിനായിരത്തില്‍  എത്തിനില്‍ക്കുമെന്നുമാണ് എല്ലാരും പറയുന്നത് , എങ്ങാനും എത്തിയില്ലെങ്കിലും മലയാളി സ്വര്‍ണ്ണം വാങ്ങിക്കൂട്ടി  അങ്ങോട്ട്‌ എത്തിചോളും …

എല്ലാരും ഓട്ടത്തിലാണ് , കല്യാണം കഴിക്കാന്‍ പോകുന്ന പിള്ളേര് പോലും ആകെ സങ്കടത്തിലാണ് ….ഇങ്ങനെ പോയാല്‍ എവിടെച്ചെന്നു നില്‍ക്കും എന്ന് കുറേപ്പേര്‍  പോര്‍ട്ട്‌ഫോളിയോ   ഉണ്ടാക്കാന്‍ ഉള്ള തിരക്കിലാണ് …ഇരുപതു വര്‍ഷം  കഴിയുമ്പോ ഇനി ജനിക്കാന്‍പോകുന്ന കുട്ടിയുടെ കല്യാണത്തിനു  ഒരു കോടി രൂപ വേണ്ടി വരും അതെങ്ങനെ നേടും എന്നൊക്കെ ചിന്തിച്ച് തലപുണ്ണാക്കിത്തുടങ്ങിയിരിക്കുന്നു …….

സത്യത്തില്‍ ഇപ്പോ കാണിച്ചുകൊണ്ടിരിക്കുന്നത് കുറച്ചു കൂടുതല്‍ അല്ലെ …..സമ്പാദ്യ ശീലം നല്ലത് തന്നേയ് പക്ഷെ അതിനെ വേണ്ടി മാത്രമാണോ ജീവിതം ?  ജീവിക്കാന്‍ പണം വേണം , പക്ഷെ പണത്തിനു വേണ്ടി ജീവിക്കുന്നത് തുടരണോ ?   ആദി പിടിക്കാന്‍ ആണെങ്കില്‍ വേറെ എന്തൊക്കെ കാര്യങ്ങള്‍  ഇവിടെ ഉണ്ട് …    പോയി പോയി ഒരു തുണ്ട് ഭൂമിക്കു പത്തും പന്ത്രണ്ടും ലക്ഷങ്ങളോഅതിക്കൂടുതലോ  എത്തി നില്‍ക്കുന്നു … പച്ചക്കറിയുടെ വില പതിന്മാടങ്ങായിരിക്കുന്നു …കുറെ സ്വര്‍ണ്ണം കുന്നുകൂട്ടിയിട്ടു അത് കൊണ്ട് വിശപ്പ്‌ മാറുമോ ? അതുകൊണ്ട് ആവശ്യ കാര്യങ്ങള്‍ക്ക് ടെന്‍ഷന്‍ അടിക്കൂ …

 

നമ്മുടെ ഭാരതത്തിനു ആകെയുള്ള നീക്കിയിരിപ്പ്  അറുനൂറു ടണ്‍ സ്വര്‍ണ്ണമാണ് , പക്ഷെ  കേരളത്തില്‍ , ഇക്കഴിഞ്ഞ ദിവസം വരെ മുത്തൂറ്റ്‌ എന്നാ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍  നമ്മുടെ ജനങ്ങള്‍  പണയം വെച്ചിരിക്കുന്നത് 125  ടണ്‍സ്വര്‍ണ്ണമാണ് …. നമുക്ക് സ്വര്‍ണ്ണതോടുള്ള സ്നേഹം അത്രമാത്രം ഉണ്ട് , അത് കൊണ്ടാണല്ലോ   മാസത്തിനു മാസം കൂണുകള്‍ പോലെസ്വര്‍ണ്ണക്കടകള്‍ പണിതുയരുന്നത് ….  സ്വര്‍ണ്ണക്കട ഉള്ളവര്‍ക്ക് സ്വന്തമായി ഹെലികോപ്റ്റര്‍  വരെ ഉണ്ടിവിടെ …മാസം  നാലുലക്ഷം രൂപ വേണം അതൊന്നു പരിപാലിക്കാന്‍ …ഒന്നാലോചിക്കുക  ആ പൈസയോക്കെ ഇവിടെയുള്ള നമ്മുടെയൊക്കെ ആക്രാന്തം  കൊണ്ട് അവന്മാര്‍ക്ക്  കിട്ടുന്നതാ ….  ഇക്കഴിഞ്ഞ ദിവസം , ജോയ്‌ ആലുക്കാസ്‌ ചെന്നൈ ഷോറൂമിന്  ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണാഭരണ ശാലക്കുള്ള ലിംക ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌ അംഗീകാരം കിട്ടി ..സത്യത്തില്‍ അത് നമ്മുടെയൊക്കെ തെറ്റായി വന്ന ചിന്താഗതിയുടെ വിജയമാണ് …  കാശ് അത്രമാത്രം കെട്ടിയിരുപ്പുള്ളവര്‍ അതിനെ വേറെ നല്ല കാര്യങ്ങള്‍ക്ക്  ഉപയോഗിചൂടെ ? കൂടുതല്‍ കൂടുതല്‍ കാശുണ്ടാക്കി ഇതെങ്ങോട്ടു കൊണ്ടുപോകാനാണ് എന്നൊരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടോ ..

അടുത്തതു  ഇവിടെ കുറെ ഓഹരി വ്യാപാര അധിഷ്ഠിതമായ സ്ഥാപനങ്ങള്‍ ഉണ്ട് , അവരുടെ പറച്ചില്‍ കേട്ടാല്‍ , നമ്മളെയൊക്കെ അടുത്ത ഇരുപതു വര്‍ഷം കൊണ്ട് അങ്ങ് കൊടീശ്വരന്മാരാക്കി നേരാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പുണ്യാളന്‍മാരാണെന്ന് തോന്നിപ്പോകും ..അവര്‍ക്ക് എങ്ങനെയെങ്കിലും ഒരുപാട് ബിസിനെസ്സ്‌ സൃഷ്ട്ടിചെടുക്കണം , അല്ലാതെ നിങ്ങളെ നേരാക്കാന്‍ , സംബന്നരക്കാന്‍ നെര്‍ച്ചയോന്നും എടുത്തിട്ടില്ല്യ  എന്നു മനസിലാക്കി മുന്നോട്ടു പോകുക … കുറച്ചെങ്കിലും ലാളിത്യത്തില്‍ ഊന്നിയുള്ളതാകട്ടെ ജീവിതം …

 

 

ആശാവഹമായ ഒരു പുരോഗമന ചിന്ത ഈയിടെയായി കേരളത്തിലെ ഇടത്തരം-ചെറുകിട കുടുംബങ്ങളില്‍ കണ്ടു വരുന്നുണ്ട്… ചുരുക്കം ചില സ്ഥലങ്ങളിലെങ്കിലും , സ്ത്രീധനം  എന്ന വാക്ക് പോലും  ചോധിക്കാതെയോ പറയാതെയോ നിരവധി വിവാഹങ്ങള്‍ നടന്നു വരുന്നുണ്ട്  ..തികച്ചും നല്ലത് …സ്ത്രീധനം   എന്ന ഏര്‍പ്പാട്  അലിഞ്ഞില്ലതാകുക തന്നെ വേണം…..    കാശിനു വേണ്ടി മാത്രം കുറെ ആലോചനകള്‍ നോക്കുക എന്നത് ഈയിടെ വളരെ അപൂര്‍വമായേ ഉള്ളൂ ..അതുകൊണ്ട് തന്നെ   പ്രണയ വിവാഹങ്ങളുടെ പ്രസക്തി ഒരു പരിധി വരെയെങ്കിലും കൂട്ടാന്‍  വര്‍ധിച്ചു വരുന്ന സ്വര്‍ണ്ണ വില സഹായകമാകുന്നുണ്ട് ….

 

സ്ത്രീധനം എപ്പോള്‍ വന്നു ? എന്തിനു ?

 

പണ്ട് കാലം തൊട്ട് കല്യാണപ്പെണ്ണിനു , വിവാഹദിവസം  ഒരു തരി പൊന്നു നല്‍കി വന്നിരുന്നു ..കാരണം സ്വര്‍ണ്ണം എന്നത് ലക്ഷ്മിദേവിയെ അല്ലെങ്കില്‍  ഐശ്വര്യത്തെ  സൂചിപ്പിക്കുന്ന ഒന്നാണ് ..അതുകൊണ്ടാണ് അതൊരു ആചാരം എന്നാ നിലക്ക് തുടര്‍ന്ന് പോന്നിരുന്നത് ..ഇടക്കെപോഴോ , അത് ഉദ്ദേശശുദ്ധി വിട്ടുമാറി ധൂര്‍ത്തിന്‍റെയും  പൊങ്ങച്ചത്തിന്‍റെയും അടയാളമായി മാറിപ്പോയി …കരുതല്‍ ധനം എന്നാ പേരില്‍ നിന്നും വിട്ടുമാറി എത്രയോ നിരവധി ജീവനുകള്‍ കുരുതികൊടുക്കപ്പെടാന്‍ തുടങ്ങിയപ്പോള്‍ ആണ് , സ്ത്രീധനം -സ്വര്‍ണ്ണം  എന്ന ഏര്‍പ്പാടിനെതിരായി ചിലരെങ്കിലും ചിന്തിച്ചു തുടങ്ങിയത് ..

കുറെ ഡിഗ്രികള്‍ ഒക്കെ എടുത്തു  കെട്ടാന്‍ പോയാല്‍ പൈസയെത്ര കിട്ടും എന്നറിയണമെന്നുള്ള  ബിസിനസ് മോഹികള്‍ക്ക്, അല്ലെങ്കില്‍ നിങ്ങള്‍ ഇന്നത്തെ വിവാഹകംബോളത്തില്‍ എത്ര വിലപിടിക്കും എന്നറിയണമെന്നുള്ളവര്‍ക്കും  ഇവിടെക്ലിക്ക്ചെയ്യാം

എത്ര കാശിനു വരെ  ഒരു വില്‍പ്പന ചരക്കു ആണെന്ന് അറിഞ്ഞിരിക്കുമല്ലോ  …. (  കൌതുകം കൊണ്ട് ഞാനും കേറി നോക്കി , പതിനേഴു ലക്ഷം രൂപ വരെകിട്ടുംന്ന ഓര് പറയുന്നത് , ഒരു കൌതുകത്തിന്റെ പുറത്തു നോക്കിയതാണ്  , ” ഒരു വിലയുമില്ലാത്ത നിന്നെയൊക്കെ കെട്ടിയ എന്നെ പറഞ്ഞാ  മതിയല്ലോ ” ,  എന്നോരുത്തി   പറഞ്ഞു പോയാല്‍  തിരിച്ചു കാണിക്കാനായി ഞാന്‍ ആ സൈറ്റില്‍ കിട്ടിയ  റിസല്‍റ്റ് എടുത്തു വെച്ചിട്ടുണ്ട് … ദൈവമേ , പക്വതയില്ലാത്ത ഈ വിവരമില്ലാത്തവനുവരെ പതിനേഴു ലക്ഷം രൂപ  😀  )

ഇതൊക്കെ വാചകത്തിലെ നടക്കൂ , കാര്യത്തോട് അടുക്കുമ്പോള്‍  എല്ലാരും കാശ് ചോദിക്കും എന്ന്ആരെങ്കിലും ഇനിയും വിശ്വസിക്കുന്നെങ്കില്‍ , അവരോടെ ഒന്നേ പറയാനുള്ളൂ , സുഹൃത്തേ ഇപ്പോ കാശിനു വേണ്ടി , അല്ലെങ്കില്‍ എത്ര ഇങ്ങോട്ട് കിട്ടും  എന്നൊക്കെ നോക്കുന്നവരുടെ തോത് താരതമ്യേനെ കുറവാണ് …ആളുകള്‍  മാറി വരുന്നുണ്ട് …നല്ലത് …പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിച്ചു വരുന്നതും , സ്വന്തമായി നാല് കാശ് സംഭാധിക്കുന്നതുമൊക്കെ  കുറെയേറെ   സ്ത്രീധനം എന്ന  ഏര്‍പ്പാടിനെ ഇല്ലാതാക്കുക  തന്നെ ചെയ്യും ..

ഇക്കാര്യത്തില്‍ ഒരു ചേരി ചേരാ നിലപാടാണ് നമുക്ക് വേണ്ടത്..  കിട്ടിയാല്‍ നല്ലത് , കിട്ടുന്നത് കിട്ടട്ടെ…വിലപറഞ്ഞു മേടിക്കാന്‍ ഇതെന്താ ചക്കയോ മാങ്ങയോ ആണോ . …[ ഈ പറയുന്ന നീ അങ്ങനെയാണോ എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടെങ്കില്‍ , സ്ത്രീധനമേ   വാങ്ങില്ല്യ എന്നുറക്കെപ്പറയാന്‍  , അത്രയ്ക്ക് നീക്കിയിരിപ്പോന്നും  ഞാന്‍ വീട്ടില്‍ കണ്ടിട്ടില്ല്യ  …പിന്നെ കാശ് വാങ്ങിയെ കെട്ടും എന്ന് പറയാന്‍  ഞാന്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ സമ്മതിക്കില്ല്യ  .. അതുകൊണ്ട്  കിട്ടുന്നത് കിട്ടട്ടെ നല്ലത് അല്ലാതെ ചോദിച്ചു വാങ്ങുന്ന ഏര്‍പ്പാട് അനുവര്‍ത്തിക്കാന്‍ പോകുന്നില്ല്യ  ..  വീട്ടില്‍ ഞാന്‍ അറിയാതെ ഇനി വല്ല നീക്കിയിരിപ്പും ഉണ്ടോയെന്നരിയാന്‍ ഞാന്‍ കഴിഞ ദിവസം അച്ഛനോട് വിളിച്ചു ചോദിച്ചു..
അമ്മയെ കേട്ടുമ്പോ അച്ഛനെ എന്ത് സ്ത്രീധനം കിട്ടി,അതൊക്കെ സേഫ് അല്ലെ ?

അച്ഛന്‍  പറഞ്ഞു   പോയി നിന്‍റെ അമ്മയോട് തന്നെ ചോദിക്കാന്‍ ..
കുറെയേറെ  ഉണ്ട് , അതായിരിക്കണം പറയാന്‍ മടി  എന്ന് വിചാരിച് അമ്മയോട് ചോദിച്ചു , അമ്മ പറഞ്ഞു തുടങ്ങി ..

 

എത്ര ഉണ്ടെന്നു കൃത്യമായി അറിയില്ല്യ , ഒരു വള ആറു  ഗ്രാം ആണ്  അങ്ങനെ പതിനഞ്ചു വള  ഉണ്ട് …പിന്നെ കാശിമാല ഉണ്ട് ..ഇലക്കത്താലി ഉണ്ട് ..പൂത്താലി ഉണ്ട് …വെറൊന്തെക്കൊയോ പേര് പറയാന്‍ പുറപ്പെടുന്നതിനിടയില്‍ അച്ഛന്‍ പറഞ്ഞു നിര്‍ത്തി , പേര് പറഞ്ഞു പേടിപ്പികണ്ട   ഇരുപതോ ഇരുപത്തഞ്ഞോ പവന്‍ ഉണ്ട് , മിക്ക സമയത്തും അത് പണയത്തില്‍ ആയതുകൊണ്ട് തേയ്മാനം  വരാന്‍ സാധ്യത കുറവാണു എന്നും പറഞ്ഞു നിര്‍ത്തി …അത്രക്കൊന്നും നീക്കിയിരുപ്പ്  ഇല്ലാത്തത് കൊണ്ട്  ചേരീ ചേരാ നയം പിന്തുടരാം !!!  ]

ഒരു നിമിഷം ഇതൊന്നുകണ്ടുവരിക ,  ബാക്കി വായന അതുകഴിഞാവാം

വെളുത്ത് കല്യാണ സാരിക്ക് മീതെ പേരിനു മാത്രം ആഭരണം ഇട്ടു നില്‍ക്കുന്ന ചിത്രം ആലോചിക്കുമ്പോള്‍, എനിക്ക് തോന്നുന്നു ക്രിസ്ത്യന്‍ വിവാഹങ്ങളില്‍  സ്വര്‍ണ്ണം എന്നത് ഒരു വിഷയമേ അല്ല എന്നത് …പക്ഷെ മുസ്ലിം -ഹിന്ദു വിവാഹങ്ങളില്‍ ഈ ഏര്‍പ്പാട് ചിലപ്പോഴെകിലും ഒരു കാലിചന്തയില്‍ നില്‍ക്കുന്ന തലത്തിലേക്ക് വലിച്ചിഴക്കപ്പെടാരുണ്ട് …

ലണ്ടനില്‍ അരങ്ങേറുന്ന കലാപങ്ങളെക്കുറിച്ചു അറിഞ്ഞുകാണുമല്ലോ..ഇപ്പോള്‍ ആക്രമിക്കപ്പെടുന്ന ഭൂരിഭാഗം വീടുകളും, സ്താപനങ്ങളും മലയാളികളുടെതാണ് , അവര്‍ക്കറിയാം , മലയാളികളുടെ സ്വര്‍ണ്ണത്തോടുള്ള  ഭ്രമം …  ധനികരും , പാവപ്പെട്ടവരും തമ്മിലുള്ള വിടവ് കൂടിയതാണ് അവിടുത്തെ അക്രമങ്ങളുടെ മൂലാധാരം …

അതുകൊണ്ട് ഒരുപാടൊന്നും ഉണ്ടാക്കാന്‍ കഷ്ട്ടപ്പെടാതെ യാധാര്‍ത്യബോധം തിരിച്ചറിഞ്ഞു സ്വര്‍ണ്ണത്തെക്കുറിച്ചോര്‍ത്ത് ഒരുപാടൊന്നും വിഷമിക്കാതെ ,  ഭാവിയില്‍ എന്താകും എന്നൊന്നും ഒരുപാടൊന്നും ആലോചിക്കാതെ , ഇപ്പോള്‍ കിട്ടിയ നിമിഷങ്ങള്‍ക്ക് പരമമായ ശക്തിയോടു നന്ദി പറഞ്ഞു ആസ്വദിച്ചു ജീവിക്കുക ….    ഭക്ഷണത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കുമായി ഈഗാനം സമര്‍പ്പിച്ചുകൊണ്ട് , ഇനി കാണുന്നവരെ വിട …

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.