നേരം കെട്ട നേരത്തു മുഴങ്ങിയ മൊബൈല്‍ ഫോണ്‍ മണിയില്‍ നിന്നും ഒരു കാര്യം ഉറപ്പായി അതൊരു സന്തോഷ വിശേഷം അറിയിച്ചു കൊണ്ടുള്ളതായിരിക്കില്ല്യ … ഈയിടെയായി നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ആളുകള്‍ക്കത്ര താല്‍പ്പര്യമില്ല എന്നത് മാത്രമല്ല എന്നെയങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത് ,എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ ആണ് ഒരു ശബ്ദത്തോടെ നാല് മണിക്കൂറു ഉറങ്ങാറുള്ള എന്റെ ഉറക്കം അവസാനിപ്പിച്ചത് .. നൈറ്റ് ഷിഫ്റ്റില്‍ നിന്നും നൈറ്റ് ഷിഫ്ടിലേക്കുള്ള ജീവിതം സമ്മാനിച്ചതാണ് രണ്ടു മൊബൈല്‍ ഫോണ്‍ എന്ന ആശയം …
എടാ അവന്‍ കിണറ്റില്‍ വീണു …പാലക്കാട് അവന്മാര്‍ കേറ്റിയില്ല്യ …എന്നിട്ടിപ്പോ തൃശൂര്‍ കൊണ്ടുപോയെന്ന കേട്ടെ .. നീ അടുത്തെങ്ങും വരുന്നില്ല്യെ….
ഇങ്ങനെ എന്തോ കേട്ടതായി ഓര്‍ക്കുന്നു … വീട്ടിലേക്കു മാസത്തിലൊരിക്കല്‍ മാത്രം ഒരു അതിഥി സന്ദര്‍ശനം നടത്താറുള്ളതുകൊണ്ട് പിന്നെയീ വീഴ്ചയെപ്പറ്റി ഞാന്‍ അതികമൊന്നും കേട്ടില്ല്യ …പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ധംബടി കുറഞ്ഞാല്‍ എല്ലാ ആഴ്ചയും വീട്ടിലേക്കു പോകാറുള്ള ഞാന്‍ അത് മാസത്തില്‍ ഒന്നായിച്ചുരിക്കി ..അന്നൊക്കെ കാശിനും കീശക്കും മീതെ ആയിരുന്നു എന്റെ ആഗ്രഹങ്ങള്‍ …ഇപ്പോ സ്വന്തമായി ചിക്കിലി കിട്ടുന്നത് കൊണ്ടും , കാശു വരുന്ന വഴിയെക്കുറിച്ച് നല്ല ബോധമുള്ളത്കൊണ്ടും പ്രതേകിച്ചു ദുരാഗ്രഹങ്ങളില്ല …കീശക്ക് മീതെ കാശും നിറയുന്നില്ല്യ .
പിന്നെയും പത്ത് പതിനഞ്ചു ദിവസങ്ങളെടുത്തു, അവധി അനുവദിച്ചു കൊണ്ടുള്ള മേലാളന്റെ മെയില്‍ കിട്ടാന്‍ …
മറ്റുള്ളവരുടെ ജീവിധതിലേക്ക് എത്തിനോക്കുന്നത് നല്ല ശീലമല്ല എന്ന് അച്ചന്‍ പറഞ്ഞത് ഓര്‍മ്മയിലുണ്ടെങ്കിലും അല്‍പ്പസ്വല്‍പ്പം കുശുമ്പ് പറയാതെ വീട്ടില്‍ നിന്ന് തിരിച്ചാല്‍ ഒരു സുഖവും തോന്നില്ല്യ … പക്ഷെ അപ്പ്രാവശ്യം അതുണ്ടായില്ല്യ ..
അവനെ തിരിച്ചു കൊണ്ട്വന്നിട്ടുണ്ട് നീ പോണ്ടോ കാണാന്‍ …?
എന്ന പതിവിലും ശബ്ദം താഴ്ത്തിയ അമ്മയുടെ വാക്കുകളില്‍ നിന്ന്‍ ഒന്നുരപ്പായി…എന്തൊ പന്തിയല്ല ..അമ്മയുടെ നേരെ മുഖമുയര്‍ത്തി മൌനത്തിനോരവസരം കൊടുത്തു …
ചിലപ്പോള്‍, അങ്ങനെയാണ് ….മൌനത്തിനു വാക്കുകളേക്കാള്‍ കൂടുതല്‍ പറയാനുണ്ടാകും …എന്‍റെ പ്രതീക്ഷ തെറ്റിയില്ല്യ …
അല്ലാ , അവനെയ് …കിണറ്റിക് വീണായിരുന്നു ന്ന കേട്ടേ..
ഒഹ് എന്നിട്ട് ..
ത്രിസ്സുര്‍ന്ന്‍ തിരിച്ച്വോണ്ടുന്നിട്ടുണ്ട് ,നിന്റൊപ്പം പത്തീ പഠിചതല്ല്യെ പോവണ്ടോ കാണാന്‍ …
അല്ലാ …. സത്യത്തില്‍ അവനെന്തു പറ്റിയതാ ..
അതിപ്പ്വോ ..ഓരോരുതരോന്ന്‍ പറയുണ്ട് … അവനൊരു സ്നേഹണ്ട്വര്‍ന്നോന്നോ ന്നൊക്കെ .. പിന്നെ നമ്മടെ നാട്വരല്ലേ ..അവര്‍ക്കെന്താ പണി …
അമ്മക്കെല്ലാം അറിയാം …ഒളിക്കനെന്തോ ഉണ്ടാവണം …അതാണ് ഇങ്ങനെയൊരു മൂളിച്ചയോടെ നിര്‍ത്തിയെ… അത് കേള്‍ക്കാന്‍ മാത്രമുള പക്വത എനിക്കില്ലെന്ന് തോന്നിയിട്ടനാവോ …..പക്വത ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്കരിയില്ല്യ …
ഉണ്ടെന്നു അവകാശപ്പെടാന്‍ ഞാന്‍ ശ്രമിക്കാറില്ല …കാരണം … എന്തെങ്കിലും തെറ്റുകല്‍ക്കൊടുവില്‍ ഒരനുഗ്രഹമായി എത്താറുള്ള വാക്കുകള്‍ “ അതിപ്പോ ..അവന്‍ അത്രക്കൊക്കെ ആയോ …അവനിപ്പോളും കുട്ടിയാ “ അതെന്തിനു നഷ്ട്ടപെടുതനം …
അവന്‍റെ വീട്ടിലേക്കുള്ള വഴി കുറച്ചുകൂടെ ചെറുതായിരിക്കുന്നു …
ഉമ്മറക്കൊലായില്‍ അവന്‍റെ അമ്മയിരിക്കുന്നുണ്ടായിരുന്നു …ദിവസം പത്ത് പതിനഞ്ചു ആയെങ്കിലും ,അവരുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ എനിക്കൊരു സൂചന തന്നു ..അപ്രതീക്ഷിതാമായതെന്തോ എന്നെ തേടി ഇരിക്കുന്നുണ്ട് …
കേറി വാടാ …അവന്‍ പറഞ്ഞു നിര്‍ത്തി …
ഇല്ല , പതിനഞ്ചു ദിവസത്തെ കിടക്കയിലെ നിരന്തര വിശ്രമം അവന്‍റെ ശബ്ധത്തേ ഒട്ടും തളര്തിയിട്ടില്ല്യ… സമാധാനം …
അവിടേക്ക് കടന്നു വന്ന അമ്മയും അനുജനും കൂടെ അവനെ കസേരയിലെക്കിരുത്താന്‍ ശ്രമിച്ച കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ എന്നെ സ്ഥബ്ധനാക്കി …
അരക്കു താഴെ പൂര്‍ണ്ണമായും തളര്‍ന്നിരിക്കുന്നു …അവനിപ്പോ രണ്ടു കഷണങ്ങള്‍ ആയിരിക്കുന്നു …മരിച്ചുകൊണ്ടിരിക്കുന്ന അരക്കുമീതെ പൂര്‍ണ്ണമായും മരിച്ചു കഴിഞ്ഞ ഒരു മാംസപിണ്ഡം .. ഒന്നുറക്കെ പോട്ടിക്കരയനമെന്നെനിക്ക് തോന്നി …പക്ഷെ ശബ്ദം വന്നില്ല്യ …തൊണ്ടയിലെ വെള്ളം മുഴുവന്‍ വറ്റിപ്പോയി…..
മനുഷ്യസഹജമായ നൂറായിരം ചോദ്യങ്ങള്‍ എന്‍റെ മനസ്സില്‍ ഉദിച്ചുയര്‍ന്നു … അതു മനസിലാക്കിയിട്ടെന്നപോലെ അവന്‍ പറഞ്ഞു തുടങ്ങി …
രാത്രി പത്തു-പത്തര ആയിക്കാണും ഡാ …നല്ല ഇരുട്ടുമായിരുന്നു ….അവിടെ കിണറുണ്ട് എന്ന കാര്യം ഞാന്‍ ഓര്‍ത്തില്ല ..പോരാത്തതിന് ഞായറാഴ്ച ..നാലു കവര്‍ പാമ്പാട്ടിയും പിടിപ്പിച്ചു ഞാനവളെ കാണാന്‍ പോയതായിരുന്നു …
പാമ്പാട്ടി …? ആരാണ് അവള്‍ ..
പാമ്പാട്ടി ഇവിടെ കിട്ടുന്ന വാറ്റ് ചാരായം ….
തെല്ലൊരു നാണത്തോടെ തന്നെ അവന്‍ വീണ്ടും പറഞ്ഞു തുടങ്ങി
അവളൊരു പാവാടാ… ….നാലു മാസമായി എനിക്കറിയാം …കെട്ടണം എന്നൊക്കെ ഉണ്ടായിരുന്നു … മുസ്ലിം കുട്ടിയാ..
അതിനെന്താടാ …..ഈ കാലത്തൊക്കെ അതൊരു പ്രശ്നമാണോ …നീ വീട്ടില്‍ പറയമായിരുന്നില്ല്യെ …
അവരൊക്കെ പഴയ ആളുകല്ലെടാ …ഉള്‍ക്കൊള്ളാന്‍ പറ്റില്ല്യ .. രണ്ടു കുട്ട്യുണ്ടേ … ആ പറഞ്ഞിട്ടെന്താ..
ഇതിപ്പോ എന്റെ അരക്ക് താഴെ ചോര പോണ കുഴല്‍ പോട്ടിയെന്നാ പറഞ്ഞത് ……നാഡി ആകെ കഷണങ്ങള്‍ ആയത്രേ ….കിണറ്റിനുള്ളില്‍ കുറെ കുപ്പിചില്ലുണ്ട്വര്‍ന്നെ …..
എനിക്കവനോട് തെല്ലൊരു ബഹുമാനം തോന്നി …അവന്‍റെ ഹൃദയ വിശാലത കാണാന്‍ വീട്ടുക്കാര്‍ക്ക് കാണാന്‍ കഴിയാതിരുന്ന്നതില്‍ അമര്‍ഷവും ….പഴയ ആള്‍ക്കാര്‍ അങ്ങനെയാ …എന്തും മനസിലാക്കി വരാന്‍ കുറെ താമസമെടുക്കും …
ഇനിയും നിനക്കാ ഒരുംപെട്ടോള്‍ … xxxxxxx മുഴുമിപ്പിക്കാന്‍ നിക്കാതെ അമ്മാ ഓടിയകന്നു …..
ഞാന്‍ അവന്‍റെ മുഖത്തേക്ക് ഇനിയെന്തു പറയും എന്നറിയാതെ നോക്കി
അവളുടെ കെട്ടിയോന്‍ ഗള്‍ഫിലാടാ …രണ്ടു രണ്ടര കൊല്ലമായി പോയിട്ട് …ഇടക്കെപോലെങ്കിലും വിളിക്കും … എനിക്കു വേണ്ടി നീയവളെ ഒന്ന് കാണുമോ …
ഡാ , രണ്ടു കുട്ടികളുടെ അമ്മയായ ഒരു ദുര്‍ന്നടപ്പുകാരി സ്ത്രീയെയോ ….
നീ വല്ല പതിനെട്ടാം നൂറ്റാണ്ടിലെ ആള്‍ക്കാരെപ്പോലെ വര്‍ത്തമാനം പറയല്ലെടാ…നീയൊക്കെ പഠിച്ചതല്ലേ … സാഹചര്യമല്ലേ ഒരാളെ കേടുവരുത്തുന്നത് …ആരൊക്കെ ഉണ്ടെങ്കിലും അവളെന്നെ മാത്രമേ സ്നേഹിക്കുന്നുള് ന്ന് പറഞ്ഞിട്ടുണ്ട് …നിനക്ക് സ്നേഹത്തെപ്പറ്റി എന്തറിയാം
അവന്‍റെ ആ ചോദ്യത്തിന് എന്ത് പറയണം എന്ന് എനിക്കറിയില്ല ..ഇല്ല , എന്നെ അതൊന്നും പഠിപ്പിച്ചിട്ടില്ല … യഥാര്‍ത്ഥ സ്നേഹം അന്ധമാണെന്നു കേട്ടിട്ടുണ്ട് …അപ്പൊ ഇതു … ഇല്ല , എനിക്കൊന്നും മനസിലാകുന്നില്ല്യ …എന്‍റെ മനസും വളരെ പഴയത് ആയത്കൊണ്ടാണോ ..ആവോ എനിക്കറിയില്ല …ഉള്‍ക്കൊള്ളാന്‍ എനിക്കു പറ്റുന്നില്ല്യ ..
നീയോന്നവളെ കാണുമോ ..എനിക്കു വേണ്ടി …!!!
എന്തു പറയണം എന്നെനിക്കറിയില്ല ….പറയാന്‍ ഒരുപാടുന്ടെനിക്ക് ….അവന്‍ കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കൊഴികെ … അപ്പൊ മൌനത്തില്‍ കവിഞ്ഞ ഒരുത്തരവും അവനു നല്‍കാന്‍ എനിക്കു കഴിഞ്ഞില്ല …
യഥാര്‍ത്ഥ സ്നേഹം എന്താണെന്നു എനിക്കറിയില്ല …അവന്‍ ആ പറയുന്നത് പോലെ ആണെങ്കില്‍ ..എനിക്കു സ്നേഹിക്കണ്ട ….ഒരു പക്ഷെ വര്‍ഷങ്ങള്‍ക്കു മുന്‍പില്‍ ഞാന്‍ ജനിച്ചു മരിക്കെണ്ടാവനായിരിക്കാം …..പുതിയ സ്നേഹ നിര്‍വ്വചനങ്ങള്‍ എനിക്കു പഠിക്കണ്ട ….
വീടിലേക്ക് തിരിച്ചു നടക്കുന്നതിനിടയില്‍ ആരോ ചോദിച്ചു ..
“കുട്ടി എവിടെപ്പപോയിട്ടു വരുകയ ….വീട്ടില്‍ പൂവ്വാണോ ? “
ഞാന്‍ വീടിലെക്കാന് പോകുന്നതെന്നും , അവനെ കണ്ടിട്ടാണ് വരുന്നതെന്നും അയാള്‍ക്കറിയാം …എന്നാലും നാട്ടില്‍ ഇങ്ങനെയൊക്കെയ ..അവര്‍ ഒന്നൂടെ ചോദിക്കും …
ഞാന്‍ പറഞ്ഞു ..
അവനെ കണ്ടിട്ട് വരുകയാ…ഹ്മം വീട്ടില്‍ പുവ്വാ …
അയാള്‍ക്കും എനിക്കും സന്തോഷമായി …ഒന്നും ചോദിക്കാതെ കടന്നു പോയിരുന്നങ്കിലെ അവിടെ അസ്വാഭാവികത ഉള്ളൂ …
ആരോ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്നത് കേട്ടു ..
അവനെ ആരോ അടിച്ചു കിണറ്റിളിട്ടുന്നാ കേക്കണേ .. അവളുടെ സ്ഥിരം കുറ്റിക്കാരയിരിക്കും .. അവള്‍ക്കു പുതിയ ലോഹ്യക്കരെയൊന്നും കിട്ടിയിട്ടുണ്ടാവില്ല …തെവിടിശ്യി ………….
അതികം അവിടെ ആലോചിച്ചു നില്‍ക്കുന്നത് പന്തിയല്ല …വീടിലേക്ക് നടക്കുന്നതിനിടയില്‍ ഒട്ടനേകം ചിന്തകള്‍ കടന്നു വന്നു ….
യഥാര്‍ത്ഥ സ്നേഹം അന്ധമാണോ …അപ്പൊ പണ്ടുള്ളവര്‍ യഥാര്‍ത്ഥത്തില്‍ അല്ലെ സ്നേഹിച്ചിരുന്നത് … അവരൊക്കെ പഴയ ആള്‍ക്കാര്‍ എന്ന് അവന്‍ പറഞ്ഞതില്‍ നിന്നും , ഞാനും പഴയ ആളാണോ ….ഈ ലോകത്തില്‍ ഉപാധികള്ളില്ലാതെ ..ഒന്നും നോക്കാതെ ആര്‍ക്കും ആരെയും സ്നേഹിക്കാന്‍ പറ്റില്ലേ എന്ന അവന്‍റെ ചോദ്യം എന്‍റെ കാതുകളില്‍ മുഴങ്ങി ….ആ സ്ത്രീ ചെയ്തത് തെറ്റല്ലേ …അതോ അവരെ തിരിഞ്ഞു നോക്കാത്ത അയാള്‍ ചെയ്തതാണോ തെറ്റ് ….ഒന്നിലതികം ആള്‍ക്കാരെ ഒരു സമയത്ത് സ്നേഹിക്കരുത് എന്നൊന്നും എവിടേം എഴുതി വെച്ചിടുണ്ടോ എന്നാണത്രേ ആ സ്ത്രീ ചോദിച്ചത് ….എല്ലാരേം വളരെ ആത്മാര്തമായാണ് സ്നേഹിക്കുന്നതെന്നും …ഒന്നില്‍ കൂടുതല്‍ ഏറ്റവും നല്ല സ്വഭാവ നടനും, നടിയും ആയി പുരസ്കാരം പങ്കിട്ടെടുക്കുന്ന ഈ കാലത്ത് , ഒന്നിലതികം ആള്‍ക്കാരെ ഒരേ സമയം ആത്മാര്‍ഥമായി പ്രണയിക്കാന്‍ കഴിയുമായിരിക്കാം …പ്രണയത്തില്‍ ആത്മാര്‍ഥത എന്നൊന്നുണ്ടോ ? യഥാര്‍ത്ഥ പ്രണയം അന്ധമല്ലേ ..അപ്പൊ അത് ആത്മാര്തതക്കും മേലെ ആയിരിക്കാം …പ്രണയിക്കാത്തതു കൊണ്ട് എനിക്കതിനുത്തരം അറിയില്ല …
ഒന്ന് മാത്രം അറിയാം …ശരി തെറ്റുകള്‍ ആപേക്ഷികം മാത്രം ….
© 2011, sajithph. All rights reserved.
Hmm, i do agree with the people who told about her തെവിടിശ്യി enthenal aval randu jeevithagala thulachathu. avalude husbanthintheyum avalude kamukantheyum