ഇന്ന് കര്‍ഷക ദിനം : ചിങ്ങം ഒന്ന് Farmers day,നിങ്ങളോര്‍ക്കുന്നോയിവരെ
മേശക്കു ചുറ്റും വെട്ടി വിഴുങ്ങാനായി ഇരുന്നു ഇടക്കെപ്പോഴെങ്കിലും കല്ല് കടിക്കുന്നതിനിടയില്‍ ഉണ്ടാക്കിയവന്‍റെ അച്ഛന് വിളിക്കുമ്പോള്‍.. അല്ലെങ്കില്‍ കടം കേറിയ ആത്മഹത്ത്യാ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുമ്പോള്‍ മാത്രം വാര്‍ത്ത പ്രാധാന്യം നേടാറുള്ള , ഓര്‍ക്കാറുള്ള പതിനായിരക്കണക്കിന് കര്‍ഷകരുടെ ദിനം ആണിന്ന് …
പുതു പ്രതീക്ഷകള്‍ ഏറി മലയാളമാസം ഇന്ന് ആരംഭിക്കുന്നു ….
അച്ഛന് ദിവസം, അമ്മക്ക് ദിവസം, പ്രണയത്തിനു ദിവസം , എന്തിനു പൂച്ചക്കും പട്ടിക്കും പോലും ദിവസങ്ങള്‍ ഉണ്ടാക്കി ആഖോഷങ്ങള്‍ നടത്തുന്ന ഈ കാലത്ത് വിസ്മരിക്കപ്പെടുന്ന ഒന്നുണ്ട്…
വിളയിച്ച്ചെടുക്കുന്നവന്‍റെ കഷ്ട്ടപ്പാട് …അത് നമ്മള്‍ ഒരിക്കലും വിസ്മരിച്ചുകൂടാ … എന്തൊക്കെ ഇല്ലെങ്കിലും നിങ്ങള്‍ക്ക് ജീവിക്കാം , പക്ഷെ ഒന്നും കഴിക്കാതെ, കുടിക്കാതെ എത്രകാലം ?? അതുകൊണ്ട് തന്നെ കര്‍ഷകര്‍ വിസ്മരിക്കപ്പെടെണ്ട ഒന്നല്ല …
ജോലികളെല്ലാം മഹത്തരമാണെങ്കിലും , എന്തോ കര്‍ഷകരോട്, പ്രതീക്ഷകള്‍ മാത്രം കൈമുതലായി പിന്നെയും വിളവേറിയുന്ന പട്ടിണിപ്പാവങ്ങളോട് പ്രത്യേക ആദരവ് തന്നെ തോന്നുന്നു …ഒരിക്കലും മറന്നു കൂടാ ..
ഞാന്‍ ഈ പറയുന്നത് റബ്ബര്‍ തോട്ടത്തില്‍ , വരുമാനം ഇനിയും കൂട്ടാന്‍ പാലെടുക്കുന്ന കുത്തക മുതലാളിമാരെക്കുറിച്ചല്ല .. മറിച്ചു നഷ്ട്ടമാണെങ്കിലും പ്രതീക്ഷകള്‍ മാത്രം കൈ മുതലാക്കി വിളവെറിയുന്ന.. മണ്ണിനെ സ്നേഹിക്കുന്ന…മണ്ണിനു വേണ്ടി ജീവിക്കുന്ന ഒരു പറ്റം ആത്മാക്കളെക്കുറിച്ചാണ് …
നമുക്ക് കഴിക്കാനിപ്പോ എല്ലാം തമിഴ്നാടില്‍ നിന്നു വരുന്നതാണ് എന്ന് ചുമ്മാ തള്ളി വിടുന്നതിനു മുന്‍പ് അവരുടെ കഷ്ട്ടപാടുകളും സത്യവും അറിയാന്‍ ശ്രമിക്കണം.. … ഒരുപാടൊക്കെ പറയുന്നതിന് മുന്‍പ് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹം ഇവിടുത്തെ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് എന്ത് ചെയ്തു എന്ന് മനസിലാക്കണം … വളരെ കുറച്ചെങ്കിലും എന്തൊക്കെയോ അറിയാന്‍ ശ്രമിച്ചു എന്ന് തോന്നുമ്പോള്‍ ഒന്ന് പറയാതെ വയ്യ, ആത്മഹത്യകളില്‍ സ്ഥാനം പിടിക്കുമ്പോള്‍ വല്ലത്തും നക്കാപ്പിച്ച കൊടുത്ത് കടം എഴുതിത്തള്ളി ശേഷക്രിയ നടത്തെണ്ടവര്‍ അല്ലായവര്‍ … മറന്നുകൂടാ , അവരെ നാമൊരിക്കലും ..
അമ്മയെ തല്ലിയാലും , അവിടെപ്പറയാന്‍ രണ്ടു കൂട്ടര്‍ കാണും എന്ന് പറയുമ്പോലെ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ കര്‍ഷകര്‍ക്കെന്തു കിട്ടും എന്നോ , ലേഖനത്തിന്‍റെ പ്രസക്തിയെന്തെന്നോ ആലോചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ … ഈ പോക്ക് പോകുകയാണെങ്കില്‍ ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ കാര്‍ഷിക രംഗം കെട്ടുകഥ ആകും , പണ്ടിവിടെ കൃഷി ചെയ്തിരുന്നു എന്നോര്‍മ്മിക്കാനെങ്കിലും ഉള്ള ഒരു ശേഷിപ്പ് ആവട്ടെ ഈ ലേഖനം ..
ഒട്ട്സും , പിസ്സയും ബര്‍ഗ്ഗറും ,വരുന്നതിനു മുന്‍പ് പുട്ടും ഇട്ളിയും പഴങ്കഞ്ഞിയും കഴിച്ചിരുന്ന …കഴിച്ചുകൊണ്ടിരിക്കുന്ന കുറെയാളുകള്‍ ഉണ്ടായിരുന്നു ഉണ്ട് ……പക്ഷെ കൃഷി ചെയ്തിരുന്ന കുറെ ആളുകള്‍ ഇവിടെ പണ്ട് ഉണ്ടായിരുന്നു എന്ന് പിന്നീട് ഒരിക്കല്‍ ഓര്‍ ക്കേണ്ട അവസ്ഥയിലേക്ക് എത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍
ഒരപെക്ഷയോടെ നിര്‍ത്തുന്നു , നിങ്ങള്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒന്നുണ്ട് …ഇവിടെക്ലിക്ക്ചെയ്യുക
അങ്ങനെ നമ്മുടെ വിശപ്പകറ്റാന്‍ , ലാഭമോ നഷ്ട്ടമോ നോക്കാതെ വിത്തെറിയുന്ന , എന്നെങ്കിലും ഒരു നല്ല കാലം വരുമെന്ന് പ്രതീക്ഷിക്കുന്ന പതിനായിരക്കണക്കിനു കര്‍ഷക സുഹൃതുതുക്കള്‍ക്ക് മുന്നില്‍ തികച്ചും നന്ദിയോടെയും ഓര്‍ത്തുകൊണ്ട് ഒരുഗാനത്തോടെ …വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ വിട …
© 2011, sajithph. All rights reserved.