This post wont be having comment option ..More than 110 replies are already done about this 🙁
“അമ്മയെ തല്ലിയാലും അവിടെപ്പറയാനും രണ്ടുകൂട്ടര്‍ കാണും“
എന്ന പഴമൊഴി അന്വര്‍ഥമാക്കി , കൊച്ചിയില്‍ സോഫ്റ്റ്‌വെയര്‍ ജീവനക്കാരിക്ക് നേരിടേണ്ടി വന്ന സംഭവ വികാസങ്ങളെ ചൊല്ലി ആരൊക്കെയോ അരങ്ങു തകര്‍ക്കുമ്പോള്‍ ചിലത് തെല്ലൊരു ഭയത്തോടെ തന്നെ പറയട്ടെ …ഒരു പക്ഷെ സ്വയം ഫെമിനിസ്റ്റുകള്‍ എന്നവകാശപ്പെടുന്ന ഒരു കൂട്ടര്‍ക്ക് ഇതൊന്നും ധഹിക്കില്ലയിരിക്കാം …എങ്കിലും അതൊന്നും പുറകോട്ടു നയിക്ക്കുന്നില്യ …. പഴഞ്ചന്‍ ചിന്താഗതികള്‍ ഉള്ള ആളാണെന്നോ , സ്ത്രീ വിധ്വേഷിഎന്നോ അങ്ങനെ എന്തെല്ലാം പറഞ്ഞാലും , ബി പി ഓ / നൈറ്റ് ഷിഫ്റ്റ് എന്നിവയൊക്കെ പ്പറ്റി സുവ്യക്തമായ ധാരണ ഉള്ളതുകൊണ്ട് പറയാനുള്ളത് പറയട്ടെ ..
രാത്രി ജോലിയുള്ള ഈതൊരു ഇടത്തരം സോഫ്റ്റ്‌വെയര്‍ കമ്പനിക്കും സ്വന്തമായി കാബ് ഉണ്ടെന്നിരിക്കേ , വേറൊരു ബൈകിലെ അല്ലെങ്കില്‍ മറ്റൊരാളുടെ വണ്ടിയിലെ രാത്രി പോലും ജോലിക്ക് പോകൂ എന്ന് ചിലരെങ്കിലും നിര്‍ബന്ധം പിടിക്കുമ്പോള്‍, സമത്വത്തിനായി ഖോര ഖോരം വായിട്ടലക്കുന്ന ഇക്കുട്ടര്‍ക്ക് എന്ത് വാദഗതികള്‍ ആണ് ഉന്നയിക്കാനുള്ളത് ….
കൊച്ചിയില്‍ നൂറു കണക്കിന് പെണ്‍കുട്ടികള്‍ വളരെ മാന്യമായി കമ്പനി കാബിനില്‍ പോയി ജോലിയെടുത്തു മടങ്ങുമ്പോള്‍ , അതിനു അപവാദമായി മദ്രാസ് അല്ലെങ്കില്‍ ബംഗലോര്‍ ആയിരുന്നെകില്‍ രാത്രി ജീവിതവും പബ്ബും ഉണ്ടെന്നു പറഞ്ഞു കോള്‍മയിര്‍ കൊണ്ട് ആരുടെയൊക്കെയോ ബൈക്കിനു പുറകില്‍ ജീവിതം ആസ്വദിക്കുന്നവര്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടണം …
ഇതു കേരളമാണ് …ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാളത്തിന്‍റെ പരിശുദ്ധി സിരകളില്‍ സൂക്ഷിക്കുന്നവരുടെ നാട് ….ഉന്മാദത്തിന്റെ ലഹരിയില്‍ സ്വയം ആഭാസരായ് എന്തിനെന്നില്ലതെയ് ജീവിതം ആസ്വദിക്കുന്നവര്‍ സദാചാര പോലീസ് മദ്യപിചിട്ടാണ് ചോദ്യം ചെയ്യാന്‍ വരുന്നതെന്ന് പറയുന്നതില്‍ എന്ത് യുക്തി ?? ….പാതി രാത്രിയില്‍ പള്ളിയിലെ അച്ഛനെയോ , അമ്പലത്തിലെ പൂജാരിയോ ഒക്കെയാണോ റോഡ് സൈഡില്‍ പ്രതീഷിക്കുന്നത് !!… നാട്ടുകാരുടെ സദാചാര പോലീസ് എന്നൊക്കെ പ്പറഞ്ഞു ആക്ഷേപിക്കാന്‍ വരട്ടെ .. സദാചാര പോലീസ് സാമൂഹ്യ വിരുദ്ധര്‍ ആയിരുന്നെന്നു എങ്ങനെ പറയുന്നു ? രാത്രി മദ്യപിച്ചിരുന്നത് കൊണ്ടാണോ ? മദ്യം കുടിക്കുന്നവര്‍ സാമൂഹ്യ വിരുദ്ധര്‍ ആണെന്ന് ഫെമിനിസ്റ്റുകള്‍ പോലും പറയുമെന്ന് തോന്നുന്നില്ല്യ …ഇവിടെ ഇങ്ങനെയൊക്കെയാണ്..
പാതി രാത്രിയില്‍ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെങ്കില്‍ അവര്‍ ചോദ്യം ചെയ്തിരിക്കും ..അതിനു എത്രക്കങ്ങോട്ടു ക്ഷോബിക്കേണ്ട കാര്യമുണ്ടോ …
മദ്രാസില്‍ നൈറ്റ് ലൈഫ് ഉണ്ട് , ബംഗലോര്‍ ആയിരുന്ന്നെകില്‍ സ്വതന്ത്രം ഉണ്ട് എന്നൊക്കെ ആരെങ്കിലും വേവലാതിപ്പെടുന്നെങ്കില്‍ , ഒന്ന് മാത്രം ..അങ്ങനെയൊക്കെ ജീവിക്കാന്‍ നിങ്ങള്‍ക്ക് ബംഗലോര്‍ അല്ലെങ്കില്‍ മദ്രാസ് ഉണ്ട് ..അവിടെ പ്പോയി കുടിച്ചു കൂത്താടി മദോന്‍മത്തരായി നടന്നോളൂ ..ആരും ഒന്നും ചോദിക്കാന്‍ വരില്ല്യ ….ഇതു കേരളമാണ് ..കുറച്ചെങ്കിലും സദാചാര ബോധത്തോടെ ഇവിടെ ജീവിക്കാന്‍ പറ്റുമെങ്കില്‍ ജീവിച്ചാല്‍ മതി ..!!!
ഇതൊക്കപ്പറയാന്‍ സദാചാര പോലീസ് ആര് എന്ന് ചിന്തിക്കും മുന്‍പൊരു നിമിഷം …തെറ്റ് തെറ്റെന്നു പറയാന്‍ ആരെങ്കിലുമൊക്കെ വേണ്ടേ ….
സ്വന്തമായി കാബിന്‍ ഇല്ലാത്ത , രാത്രി ഷിഫ്റ്റ് ഉള്ള BPO കമ്പനികള്‍ ഇല്ലെന്നു തന്നെ പറയാം … നൂറുകണക്കിന് പെണ്‍കുട്ടികള്‍ വളരെ മാന്യമായി കാലങ്ങളായി ജോലിക്ക് പോയ്ക്കൊണ്ടിരിക്കുന്നുണ്ട് ..
കേരളത്തില്‍ ജനിച്ചു മുലപ്പാല്‍ കുടിച്ചു വളര്‍ന്ന , കേരള ഗ്രാമങ്ങളെ നെഞ്ചില്‍ ആവേശത്തോടെ താലോചിച്ചു , ആത്മാവ് കണ്ടറിഞ്ഞു സ്നേഹിച്ച് ..കേരളത്തിനും ,പുറത്തും ജോലി ചെയ്യുന്ന ,ജോലി ചെയ്തുകൊണ്ടിരിക്കുന്ന ..എല്ലാ സംസ്ക്കാരതിന്റെയും നല്ല വശങ്ങളെ ഉള്‍ക്കൊള്ളുന്ന , ആവേശത്തോടെ “മലയാളി” എന്ന് എന്നും പറയുന്ന ഗള്‍ഫുകാരന്റെ , പട്ടിണിക്കാരന്റെ , നേരിന്റെ നെരിവുള്ള വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരന്റെ /ജനങ്ങളുടെ അങ്ങനെ ഒന്നായുള്ള സമൂഹത്തിന്റെ അപേക്ഷ ആണ് …കേരളം എന്ന് നാളെ ആരോടെങ്കിലും ആവേശത്തോടെ അവകാശപ്പെടാന്‍ ഞങ്ങള്‍ക്കീ നാട് നാളെയും വേണം …കേരളത്തിന് പുറത്തുള്ളവര്‍ ആവേശത്തോടെ നാളെ പറയണം “നോക്കൂ കേരള സംസ്ക്കാരം എന്ന് ” …ബാന്ഗ്ലോര്‍ /ചെന്നൈ നല്ലതല്ലന്നു ആരും പറയുന്നില്ല്യ . ഇവിടം ഇവിടെമായിത്തന്നെ ഇരിക്കട്ടെ …
പിന്നെ നിങ്ങള്‍ മാത്രമല്ല എവിടെ ജീവിച്ചു മരിക്കാനുള്ളത് …നാളത്തെ തലമുറ ഇതൊക്കെ കണ്ടാണ് വളരുന്നത് ….പരിശുദ്ധി അല്ലെങ്കില്‍ പവിത്രത എന്ന വാകുകള്‍ക്ക് അര്‍ത്ഥമുണ്ടാക്കനെങ്കിലും കേരളത്തെ ഈ രീതിയില്‍ വെറുതെ വിടുക …എവിടെ ഉള്ള വളരെ കുറച്ചു മര്യാദകള്‍ പാലിക്കമെങ്കില്‍ തുടര്‍ന്നാല്‍ മതി ….
പ്രതീക്ഷിക്കാതെ വന്നെത്തുന്ന അളവറ്റ ശമ്പളം എന്ത് ചെയ്യണം എന്നറിയാതെ ജീവിച്ചു , എല്ലിന് ബലം കൂടിയ എല്ലാരും ഒന്നോര്‍ക്കുക , ദിവസക്കൂല്ലിക്ക് പണിയെടുത്തു വളരെ കഷ്ട്ടപ്പെട്ട് ജീവിക്കുന്ന ഒട്ടനവതി സ്ത്രീകളുടെ നാടാണിത് ..വെറുതെ വിടുക ……പരിഷ്ക്കാരങ്ങള്‍ തികച്ചും നല്ലതാണ്, അത് പക്ഷെ കേരള സംസ്ക്കാരത്തിന്റെ തായ് വേരില്‍ കത്തി വെച്ചിട്ടുള്ളതാനെങ്കില്‍ , ഒന്നോര്‍ക്കുക ..
നിങ്ങള്‍ക്ക് കേരളമല്ലാതേ ഒരുപാട് വഴികള്‍ ഉണ്ട് ….
© 2011, sajithph. All rights reserved.