ഇത് പ്രണയിക്കുന്നവര്‍ക്കും പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്കുന്നവര്‍ക്കും മാത്രമുള്ള പോസ്റ്റ് ആണ്
അല്ലാത്തവര്‍ സൈറ്റിലെ മറ്റു പോസ്റ്റുകള്‍ വായിക്കുമല്ലോ
ജീവിതം ഒരു തിരിച്ചറിവാണെന്ന സത്യം മറന്നുപോകുമ്പോള്‍ ഇപ്പോഴും ഇടക്കെങ്കിലും മനസ് നോവുന്നു …
എന്നാണ് ആത്മാര്‍ത്തമായി വെദനിച്ചത് ?
മഷിത്തണ്ടുമായി എത്താമെന്ന് പറഞ്ഞപ്പോള്‍, സമയം പോയതറിയാതെ കാത്തിരുന്നിട്ടും ഒരു കൊച്ചു കുസൃതിച്ചിരിയോടെ നീ ഓടിയകന്ന നിമിഷതിലോ ?
മനസ്സില്‍ ആഗ്രഹമായുദിച്ച നിനവുകള്‍ എങ്ങും എത്താതെ വലിച്ചെറിയപ്പെട്ടപ്പോഴോ ?..
നഷ്ട്ടപ്പെടാണോ നേടാനോ ഒന്നും ഇല്ലാത്ത ഈയൊരു നിമിഷത്തില്‍ ഞാന്‍ തിരിച്ചറിയുന്നു നിനക്ക് മീതെയുള്ള നഷ്ട്ടത്തില്‍ക്കൂടുതല്‍ ഒന്നിനും ഇനിയെന്നെ വെദനിപ്പിക്കാന്‍ കഴിയില്ല്യ …
നിന്നെക്കുറിച്ചോര്‍ക്കാന്‍ ശ്രമിക്കവേ എന്‍ മിഴികളെന്തേ നനയുന്നില്ല്യ ?
വിടരുവാന്‍ അതികമിതളുകള്ളില്ലാത്തൊരു കൊച്ചു പുഷ്പ്പംപോള്‍
നിന്‍ ഓര്‍മ്മകള്‍ എന്നില്‍ പടരുമ്പോള്‍ ….
മനസിലെന്നുമവശേഷിക്കുമൊരു വിങ്ങലിന്‍ വേദനയിലും ഞാന്‍ കൊതിക്കുന്നു
നിറമില്ലാപ്രതീക്ഷകള്‍ മാത്രം നല്‍കുന്ന ഒരു കൊച്ചു സ്വപ്നം മാത്രമാവട്ടെനീയെന്നു ….
നിശബ്ദതയില്‍ നിന്നും നിശബ്ധതയിലെക്കുള്ള നിശബ്ധരഹിതമായ നിമിഷങ്ങള്‍ മാത്രമല്ലോയീജീവിതം … .. അതെ ജീവിതം ഒരു തിരിച്ചറിവാണ്
ഇതള്‍ കൊഴിയുമെന്നറിഞ്ഞിട്ടും പൂമൊട്ടുകള്‍ വിടരുന്നെങ്കില്‍…
അസ്തമിക്കുമെന്നറിഞ്ഞും സൂര്യന്‍ ഉദിക്കുന്നെങ്കില്‍….
പെയ്തൊഴിയുമെന്നറിഞ്ഞിട്ടും കാര്‍മെഖങ്ങള്‍ അടിഞ്ഞു കൂടുന്നെങ്കില്‍..
വീണ്ടുമൊരു വസന്തത്തിനായ് ഇലകള്‍ പൊഴിയുന്നെങ്കില്‍…..
മറക്കാനെങ്കിലുമായി ഒന്ന് പ്രണയിക്കാം …
പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന, പ്രണയിക്കാന്‍ കൊതിക്കുന്ന എല്ലാ സുമനസുകളുടെയും ഓര്‍മ്മകളെ തഴുകിയുണര്‍ത്താന്‍ വെറും നാല് ഗാനങ്ങള്‍ സമര്‍പ്പിച്ചു തല്‍ക്കാലം വിട …..
NB: സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത പോസ്റ്റ് എന്നൊക്കെപ്പറഞ്ഞ് കമന്റ്റ് ഇട്ടു പ്രണയിച്ചുപോലും നോക്കാത്ത എന്‍റെ മനസിനെ വീണ്ടും വേദനിപ്പിക്കരുത് … വിമര്‍ശനം എന്തുണ്ടെങ്കിലും മെയില്‍ ഐഡി മറക്കണ്ട .. iamlikethis.com@gmail.com അല്ല ഇനിയിപ്പോ നല്ലത് വല്ലതും പറയാനാണ് ഉള്ളതെങ്കില്‍ ധൈര്യമായി കമെന്റിട്ടോളൂ 🙂
സൈറ്റിന്‍റെ മുകളില്‍ ഇടതു വശത്തായി ഒരു കുഞ്ഞുകിളി ഇരിക്കുന്നത് ശ്രദ്ധിച്ചോ ? അതില്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത് ( ട്വിറ്റെര്‍ , ഫെയിസ്ബുക്ക് )
© 2011, sajithph. All rights reserved.
പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്കുന്നവര്‍ എന്തായാലും ഈ പോസ്റ്റിനു വിമര്ഷിക്കുമെന്നു തോന്നുന്നില്ല്യ ..പക്ഷെ മറ്റുള്ളവരുടെ കണ്ണില്‍ ഇതു , ഒരു മാതിരി പറ പൈങ്കിളി വാചകവും , പത്തിലോ പ്ലസ് വണ്ണിലോ പഠിക്കുന്ന ലോകം എന്താന്നു അറിയാത്ത ഒരുത്തന്‍ പുലഭ്യം പറഞ്ഞത് പോലെയുമേ തോന്നൂ ..ചിലപ്പോ കൂടുതല്‍ വിമര്‍ശനം ആകാനാണ് സാധ്യത അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് …പിന്നീങ്ങനെ വേണമങ്കിലും പ്രതികരിക്കുന്നവര്‍ക്ക് ചെയ്യാം അതെല്ലാം നമ്മുടെ ഇഷ്ടമല്ലേ 😉
വിമര്‍ശനം ഉണ്ടെങ്കില്‍ മെയില്‍ ഐഡിയില്‍, നല്ലത് വല്ലതും ഉണ്ടെങ്കില്‍ കമെന്റില്‍………….അതെന്താ അങ്ങെനെ?