പ്രാഞ്ചിയെട്ടന്‍ പടം കണ്ടതില്‍പ്പിന്നെ പത്മശ്രീ നേരില്‍ കാണണമെന്നത് അതിഭയങ്കരമായ ഒരു ആഗ്രഹമായിരുന്നു … …വെറുതേ കൊതിച്ചതുകൊണ്ടായില്ല്യ, കൊതിക്കുന്നവര്‍ക്കും ശ്രമിക്കുന്നവര്‍ക്കും മാത്രം കിട്ടുന്ന ഒരു സംഭവമാ പത്മശ്രീ എന്നാ ചിന്ത മനസ്സില്‍ ശക്ത്തിപ്പെട്ടത് നമ്മുടെ അഭിനയ പ്രതിഭ ജയറാം അത് പിടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ മുതലായിരുന്നു …. അന്ന് ഒന്നുറപ്പിച്ചു , ജയറാം പോലും കൊണ്ടുവന്ന സ്ഥിതിക്ക് അതിന്‍റെ ഒരു കളറുപടം എന്തായാലും കണ്ടേക്കാം ..
ഇരുപത്തന്ജ്ജു വര്‍ഷത്തെ സിനിമ -ഇതര തപസ്യകള്‍ക്കിടയില്‍ മലയാളത്തിലും തമിഴിലുമായി നുള്ളിപ്പെറുക്കിയെടുത്താല്‍ ഇരുനൂറോളം സിനിമകള്‍ പുള്ളി അഭിനയിച്ചിട്ടുണ്ട് …..രാജസേനന്‍ എന്നാ കുടുംബസംവിധായകന്‍ വളര്‍ത്തി വലുതാക്കിയ പ്രതിഭ എന്ന് പറയുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ജയറാമിന്‍റെ സമീപകാല പടങ്ങളുടെ ലിസ്റ്റ് എടുത്തു നോക്കാന്‍ പക്വതയില്ലാതെ ഈ വിവരം കേട്ടവന്‍ അപേക്ഷിച്ചുകൊണ്ട് തുടര്‍ന്നെഴുതട്ടെ … മിമിക്രിയില്‍ കൂടി വന്ന അദ്ദേഹം അഭിനയിപ്പിച്ചു പ്രതിഫലിപ്പിച്ച ഒട്ടനേകം മുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു …
ഞാന്‍ ഈ ചിത്രങ്ങള്‍ക്ക് ഒരു തലവരി കൊടുക്കാനായി ശ്രമിച്ചു ,
മലയാളത്തിന്‍റെ മഹാനടന്‍ ജയറാം പത്മശ്രീയുമായി 🙁
അഭിനയ പ്രതിഭ ജയറാമിന് രാജ്യത്തിന്‍റെ ആദരം 🙁
അഭിനയ സാമ്രാട്ട് ജയറാം പത്മശ്രീയുമായി –അയ്യയ്യോ !!!
എന്തോ ഒന്നും അങ്ങ് ശരിയാകുന്നില്ല്യ …എവിടെയോ എന്തോ ഒരു വ്യാകരണപ്പിശക് … ശരാശരി മലയാളിയല്ലെ .. നാവെടുത്താല്‍ കുറ്റമേ പറയൂ എന്നോര്‍ക്കുന്നതിനു മുന്‍പ് കുറെ പേരുകള്‍ ഓര്‍ത്തു …കുതിരവട്ടം പപ്പു , നെടുമുടി വേണു , തിലകന്‍ , ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ , ജഗതി ശ്രീകുമാര്‍ , കവിയൂര്‍ പൊന്നമ്മ , സുകുമാരി …കെ പി എസ്സി ലളിത ..പിന്നെയുമൊരുപാട് …. അവാര്‍ഡുകള്‍ ചിലപ്പോഴെങ്കിലും പ്രഹസനമല്ലേ എന്ന ചിന്ത ശക്ത്തിപ്പെടുന്നോ ???
” സമസ്ഥ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തി എന്ന നിലയില്‍ ജയറാമിന് കിട്ടിയ ഈ അന്ഗീകാരത്തെ നമുക്കിഷ്ട്ടപ്പെടാന്‍ ശ്രമിക്കാം …. അഭിനയിച്ചു വാങ്ങിയതാനെങ്കിലും അഭിനയിപ്പിച്ചു വാങ്ങിയതാണെങ്കിലും , എന്തായാലും നന്നായി അഭിനയിക്കാന്‍ അറിയാമെന്നു തെളിയിച്ചിരിക്കുന്നു .. പിന്നെ അവര്‍ക്കാര്‍ക്കും കൊട്ടാന്‍ അറിയില്യായിരുന്നു ( അതായതു ചെണ്ട 😉 ) അതുകൊണ്ടായിരിക്കും !! ഹ്മം
ശുപാര്‍ശകള്‍ക്കും കടപ്പാടുകള്‍ക്കും മുന്നില്‍ ത്യജിക്കാനുള്ളതാവരുത് നമ്മുടെ വ്യക്തിത്വം , നട്ടെല്ലുള്ള ഒരു ജനതയായിരിക്കട്ടെ നമ്മുടെ ശക്തി
ശരിയപ്പോ തല്‍ക്കാലം വിട …..
© 2011 – 2024, sajithph. All rights reserved.
I humbly disagree sir. Jayaram is a very good actor. Only thing is he need a good director to get his talent shown. Look at Jayaram – Sathyan Anthikkad combinations. We should also remember who brought him onto silver screen; Padmarajan. Does it mean that good actors won’t come from Mimicry? Even Mammootty came from mimicry.
priya suhruththey, ee lekhanaththil njan evideyum jayaraam nalla actor allayenno onnum paranjittillya …dhavayu cheythu abhpraayam parayum munpu sradhichu vaayikkumallo >>ഇരുപത്തന്ജ്ജു വര്‍ഷത്തെ സിനിമ -ഇതര തപസ്യകള്‍ക്കിടയില്‍ മലയാളത്തിലും തമിഴിലുമായി നുള്ളിപ്പെറുക്കിയെടുത്താല്‍ ഇരുനൂറോളം സിനിമകള്‍ പുള്ളി അഭിനയിച്ചിട്ടുണ്ട് …..രാജസേനന്‍ എന്നാ കുടുംബസംവിധായകന്‍ വളര്‍ത്തി വലുതാക്കിയ പ്രതിഭ എന്ന് പറയുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ജയറാമിന്‍റെ സമീപകാല പടങ്ങളുടെ ലിസ്റ്റ് എടുത്തു നോക്കാന്‍ പക്വതയില്ലാതെ ഈ വിവരം കേട്ടവന്‍ അപേക്ഷിച്ചുകൊണ്ട് തുടര്‍ന്നെഴുതട്ടെ … മിമിക്രിയില്‍ കൂടി വന്ന അദ്ദേഹം അഭിനയിപ്പിച്ചു പ്രതിഫലിപ്പിച്ച ഒട്ടനേകം മുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു …