വരാനിരിക്കും പ്രഭാതങ്ങളില്‍ നിന്നെക്കുറിച്ചോര്‍ക്കാന്‍
മഞ്ഞുതൂകിയ പാതയോരത്ത് ഞാനില്ലായിരിക്കാം
എന്നില്‍നിന്നും പ്രഭാതവും സന്ധ്യകളും കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു
“മറന്നോയെന്നെ ” യെന്നമാറ്റൊലി എങ്ങോ അലയടിക്കുന്നു
കാരണം നിന്നെ ഓര്‍ക്കാതിരിക്കാനിക്കിപ്പോഴും കഴിയുന്നില്ല
നിനക്കോര്‍ക്കാന്‍ ആയിരം മുഖങ്ങളുണ്ടാകാം
പക്ഷെ എനിക്കൊര്‍ക്കാന്‍ നീ മാത്രം
നിനക്ക് ചിരിക്കാന്‍ ആയിരം കാരണമുണ്ടാകാം
എനിക്ക് ജീവിക്കാന്‍ നീ മാത്രം
നിനക്ക് പറയാന്‍ നൂറുകഥകളുണ്ടാകാം
എന്‍റെ കഥയും കഥയില്ലായ്മയും നീ മാത്രം
നീ മറന്നാലും നിന്നെയോര്‍ക്കാതിരിക്കാനെനിക്കാകില്ല
വിടചൊല്ലിയകന്നരാ നിമിഷം മാത്രം മറക്കുവാന്‍ ശ്രമിക്കുന്നു
അകലുവാനാകില്ല നിനക്കുമെനിക്കും
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2011, sajithph. All rights reserved.
