” നമുക്ക് വേണ്ടിയല്ലാതെ സമൂഹ മാറ്റത്തിനുവേണ്ടി സ്വജീവന്‍ അവഗണിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ അയാളൊരു വിപ്ലവകാരിയാണ് “
അങ്ങനെ നോക്കിയാല്‍ താന്‍ ഒരു വിപ്ലവകാരിയല്ലേ എന്നോര്‍ത്ത് അയാള്‍ അഭിമാനത്തോടെ പറമ്പിലൂടെ നടന്നകന്നു ..
പലഭാഗത്തു നിന്നും തന്നെ വന്നു കുത്തുന്ന ഒളിഞ്ഞുനോട്ടങ്ങള്‍ക്കിടയിലും ഇഷ്ട്ടപ്പെട്ടുവരുന്നു ചീമേനിയിലെ അന്തരീക്ഷം .. സംസ്ഥാനത്തിലെ ആദ്യത്തെ തുറന്ന ജയില്‍ … , എല്ലാരുടെയും കണ്ണില്‍ പരിപൂര്‍ണ്ണ സ്വാതന്ത്രമുള്ള ആകാശക്കാഴ്ചകള്‍ കാണാന്‍ പറ്റുന്ന തുറന്ന തടവറ പക്ഷെ മിക്കപ്പോഴും പഴയ ചിന്തകള്‍ വേട്ടയാടുന്നു .. വന്നു വന്നു എല്ലാം ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുന്നു …തലയോട്ടിപൊളിച്ച് കുറെ ശബ്ദങ്ങള്‍ കടന്നുപോകുമ്പോഴുള്ള അസഹനീയതയിലും ഒരു ആനന്ദം .. കഴിഞ്ഞ മുപ്പതു വര്‍ഷത്തെ ജീവിതം പഠിപ്പിച്ചത് നിശബ്ദതയില്‍ നിന്നും നിശബ്ധതയിലെക്കുള്ള വെറുമൊരു നിശബ്ധരഹിതമായ യാത്രയാണ് ജീവിതമെന്നതാണ് ..
വിവാഹപ്പന്തലില്‍ അവളുടെ കൈ അയാളുടെകൈക്കുമീതെ വെച്ച് നീട്ടി കാരണവന്മാര്‍ പറഞ്ഞത് ഓര്‍മ്മയില്‍ വന്നു
അവളുടെ വീട്ടുകാര്‍ : അന്ജ്ജീരിക്കിണ്ടിയും പാത്രവും , അതിനൊത്ത മുതലും പശുവും കിടാവും കൊടുക്കുകയല്ലേ കാരണവന്മാരെ ?
അയാളുടെ വീട്ടുകാര്‍ : വാങ്ങുകയല്ലേ കാരണവന്മാരെ ?
ആറാലൊന്നു മുടങ്ങാതെ ജാത്യാജാരപ്രകാരം വെച്ചുപുലര്‍ത്തിക്കൊള്ളാമെന്നു സത്യം ചെയ്യുന്നുവന്നു പറഞ്ഞു കൈ പിടിച്ചപ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു തെളിച്ചമുണ്ടായിരുന്നു …
അതൊരു വിശ്വാസമായിരുന്നു … താന്‍ ഉണ്ടില്ലെങ്കിലും അവളെ ഊട്ടുമെന്നും , താന്‍ ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കുമെന്നുമുള്ള പരസ്പരമുള്ള വിശ്വാസം .. എഴുതപ്പെടാത്ത നിയമമാണ് വിശ്വാസം .. law will be good if everyone uses it lawfully പക്ഷെ ഒടുവില്‍ ….
കല്യാണം കഴിഞ്ഞുള്ള ആദ്യവര്‍ഷം ഒട്ടേറെ തിരിച്ചറിയലിന്റെതായിരുന്നു ..സ്നേഹത്തിനും പരസ്പരവിശ്വാസത്ത്തിനും പണത്തിനു മീതെയല്ല സ്ഥാനം എന്നത് മിക്കപ്പോഴും തെറ്റാണെന്ന തിരിച്ചറിയലിന്റെ .. അങ്ങനെ ഒരുപാട് ..
.
അവള്‍ക്കു ഒരുപാട് സ്വപ്നമുണ്ടത്രേ … മേല്‍ക്കൂര തുറന്ന കാറിനുള്ളില്‍ കിടന്നു നിലാവ് കാണണം .. ഹൈവേയിലൂടെ കാറ്റിനെക്കാള്‍ വേഗത്തില്‍ മഴയത്ത് യാത്ര ചെയ്യണം …അങ്ങനെയോരുപാട് ..അവള്‍ക്കുള്ളത് അതുമാത്രമായിരുന്നു ..കുറെ ആഗ്രഹങ്ങള്‍
പണമുണ്ടാക്കാനായി പിന്നീടു നടത്തിയ യാത്രകള്‍ … അങ്ങനെ പരാജയപ്പെട്ട യാത്രയില്‍ ആറുമാസത്തിനു ശേഷം വീട്ടിലെത്തിയ ദിനം ….ആദ്യരാത്രിയില്‍ കണ്ട അതെ നാണത്തോടെ കണ്ണുകളില്‍ തെളിച്ചത്തോടെ അവള്‍ നില്‍ക്കുന്നു .. കയ്യിലൊരു പൊതിയുമായി … അഞ്ചു ലക്ഷം അതായിരുന്നു ദേശത്തെ വിഭാര്യനായ പണക്കാരന്‍ നാല്പ്പത്തന്ജ്ജുകാരനും അവളും തനിക്കിട്ട വില … ചരിത്രത്തില്‍ ആദ്യമായ് ഒരു പക്ഷെ വിവഹാബന്ധം ഒഴിയുന്നതിന് ഭാര്യ ഭര്‍ത്താവിനു വെച്ച് നീട്ടിയ വില … സ്വന്തം താലിക്കു വിലപറഞ്ഞു അവള്‍ പറഞ്ഞു , ഈ പണം വാങ്ങണം നന്നായി ജീവിക്കണം ..
എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന സന്ദര്‍ഭങ്ങള്‍ മുന്പുണ്ടായിട്ടുണ്ടെങ്കിലും , ഇതു ലോകത്തില്‍ ഒരു ഭര്‍ത്താവിനും നേരിടേണ്ടി വന്നിരിക്കാന്‍ സാധ്യതയില്ലാത്ത ഒന്നായിപ്പോയി …
അല്ലെങ്കിലും അവള്‍ തികച്ചും പ്രക്ടിക്കലായിരുന്നു … പെണ്ണ് കാണാന്‍ ചെന്ന നിമിഷം ഓര്‍ത്തുപോയി
മടിച്ചു മടിച്ചു ” എന്നെ ഇഷ്ടമായോ ” എന്ന ചോദ്യത്തിന് അവള്‍ തന്ന മറുപടിയിലുണ്ടായിരുന്നു അത് …പക്ഷെ മനസിലാക്കാന്‍ വൈകി …
അവള്‍ പറഞ്ഞതോര്‍ക്കുന്നു …
അതെങ്ങനെ കണ്ടു ഒരു നിമിഷം കൊണ്ട് ഇഷ്ടമാവും ? എനിക്ക് താങ്കളെ അറിയില്ല തിരിച്ചും ,
… അല്ലെങ്കിലും കാണാന്‍ വന്ന ചെക്കന്റെ സാമ്പത്തിക ചുറ്റുപാടുകളെക്കുറിച്ചു ആദ്യമായി കാണുന്ന ഒരു പെണ്ണ് എന്ത് ചോദിക്കാന്‍ … വിവാഹശേഷം അവളുടെ പ്രതീക്ഷയും കണക്കുകൂട്ടലും തെറ്റിയിരിക്കാം ..
അവളാണ് തനിക്കു മുന്‍പേ അഞ്ജുലക്ഷവുമായി …
സാഹചര്യമാണ് പലപ്പോഴും പുതിയതൊക്കെ സൃഷ്ടിക്കുന്നത് എന്നതെത്ര സത്യം …
അവളെ സ്നേഹിച്ചു തുടങ്ങിയിരുന്നു … തന്നെ ഓര്‍ത്തു , തനിക്കു വേണ്ടി മാത്രം കാത്തിരിക്കാന്‍ ഇ ലോകത്തില്‍ ഒരാള്‍ !!! പണം വാങ്ങിയില്ലെങ്കിലും ആ വിഭാര്യനോടോത്ത് അവളെ പുതിയ ജീവിതത്തിലേക്ക് പോകാന്‍ അനുവദിച്ചാലോ എന്ന് ചിന്തിച്ചതും അതുകൊണ്ടാണ് … അവള്‍ നന്നായിരിക്കട്ടെ …
പക്ഷെ ഈ ലോകം എന്ത് പറയും ? ഭര്‍ത്താവ് എന്ന നിലയില്‍ താന്‍ തികഞ്ഞ ഒരു പരാജയമായിരുന്നെന്നോ ? കെട്ടിയ ഭാര്യയെ പണത്തിനു വേണ്ടി വേറൊരുത്തന്റെ കൂടെ ജീവിക്കാന്‍ വിട്ട നാണം കേട്ടവനെന്നോ …
എന്തൊക്കെയോ അലര്‍ച്ച പുറകെ കേള്‍ക്കുന്നു
ഒരു നിമിഷത്തില്‍ എടുക്കപ്പെട്ട തീരുമാനമാണെങ്കിലും അത് തെറ്റായിരുന്നു എന്നൊരിക്കലും തോന്നിയിട്ടില്ല …
വീട്ടില്‍ നിന്ന് സ്റ്റെഷനിലേക്ക് നടന്നടുക്കുംപോഴും തന്നെ നോക്കി ആരൊക്കെയോ എന്തൊക്കെയോ മുറുമുറുക്കുന്നുണ്ടായിരുന്നു … വളരെ സൂക്ഷിച്ചു കൊണ്ടുവന്ന ചോരയൊലിക്കുന്ന സഞ്ചി പോലിസ് സ്റ്റേഷനിലെ മേശപ്പുറത്തു വെച്ച് പറഞ്ഞു
ഒരുപാടെന്തോക്കെയോ വെട്ടിപ്പിടിക്കാന്‍ കൊതിച്ച എവിടെയൊക്കെയോ എത്താന്‍ ശ്രമിച്ച എന്റെ ഭാര്യയാണിത് .. അവളും അവളുടെ മോഹങ്ങളും ഇതില്‍ ഭദ്രം ,
സ്വയം പരിചയപ്പെടുത്തി …
അവളെ സ്നേഹിക്കുന്ന ഒരാളെന്ന നിലയില്‍ , വിഭാര്യനോടോത്ത് അവളെ വിടാന്‍ എനിക്കെതിര്‍പ്പില്ല .. അത്രയേറെ അവളെ സ്നേഹിച്ചിരുന്നു …
അതുപോലെ സമൂഹത്തെയും സ്നേഹിക്കുന്നു , ഇതൊരു പാഠമായിരിക്കട്ടെ .. ചോരയൊലിക്കുന്ന അവളുടെ തല ഇത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരോര്‍മ്മപ്പെടുത്തല്‍ ആവട്ടെ .. സ്വന്തം ഭാര്യയെ കൊന്നവനെ വെറുമൊരു കൊലപാതകിയായി സമൂഹം കാണാതിരിക്കട്ടെ .. അവളുടെ കഴുത്തറത്തത് തനിക്കു വേണ്ടിയല്ല .. അതീ സമൂഹത്തിനു വേണ്ടിയാണു … ഈ ലോകത്തില്‍ ഒരു ഭാര്യയും ഇത്തരം വഞ്ചന ആവര്‍ത്തിക്കാതിരിക്കട്ടെ ..
ആരൊക്കെയോ എന്തൊക്കെയോ മുറുമുറുക്കുന്നു .. അലിഞ്ഞലിഞ്ഞു പോകുന്ന കുറെ ശബ്ദങ്ങള്‍ സത്യത്തില്‍ അതല്ലേ ജീവിതം … നിശബ്ദതയില്‍ നിന്നും നിശബ്ധതയിലെക്കുള്ള വെറുമൊരു നിശബ്ധരഹിതമായ യാത്ര…
ഒരു കോടതിക്കും തന്റെ മനസാക്ഷിയെ ശിക്ഷിക്കാന്‍ ആകില്ല .. താന്‍ ചെയ്തതായിരുന്നു ശരി … ” അയാളൊരു വിപ്ലവകാരിയായിരുന്നുവെന്ന് ഒരിക്കല്‍ ലോകം പറയും “
… ഒരുവിപ്ലവകാരിയാണ് ………. അയാള്‍ അലറി വിളിച്ചു . ..
ചില മുറുമുറുപ്പുകള്‍ ഇപ്പോഴും എവിടെയൊക്കെയോ …
സജിത്ത്
https://www.facebook.com/iamlikethisbloger
© 2012, sajithph. All rights reserved.

ENTHUVAADEY ITH????