കോരിച്ചൊരിയുന്ന പാലക്കാടന്‍ മഴയില്‍ നിന്നും ഒരു ഒളിച്ചോട്ടത്തിനായാണ് കന്യാകുമാരിയിലേക്ക് പോയത് … അതിനു മാത്രം അവിടെന്തെങ്കിലും ഉണ്ടോയെന്നു ചോദിച്ചാല്‍ സത്യം പറയാമെങ്കില്‍ ഒന്നുമില്ല … വിവേകാനന്ദന്‍ രണ്ടു ദിവസം ധ്യാനത്തിന് ഇരുന്നതെന്ന് പറയെപ്പെടുന്ന ഒരു പാറയും , സൂര്യന്റെ വരവും പോക്കും കാത്ത് ദേശ ദേശാന്തരങ്ങളില്‍ നിന്നും വന്നെത്തിയ പണക്കാരുണ്ട് പാവപ്പെട്ടവരുണ്ട് …യാതൊരു സങ്കോചവും കൂടാതെ അലസമായ് ഒഴുകുന്ന കാറ്റും … എപ്പോഴും വീശിയടിക്കുന്ന ഒരുപാട് റിഫ്രഷിങ്ങ് തരുന്ന നല്ല തണുത്ത സ്വല്‍പ്പം ഉപ്പുരസം കലര്‍ന്ന കാറ്റാണ് അവിടുത്തെ ഏറ്റവും ആകര്‍ഷകമായി തോന്നിയത്…
വിത്തിട്ടാല്‍ മുളക്കാത്ത കുടിക്കാന്‍ തുള്ളലി വെള്ളം പോലും കാശ് കൊടുത്തു വങ്ങേണ്ട ഉപ്പുനിലത്തിലെ സെന്റിന് പതിനഞ്ചു ലക്ഷം വിലയുള്ള നാട് … ഒരു ചായയും വടയും കൊണ്ട് ഉച്ചവിശപ്പ് ശമിപ്പിക്കുന്നവര്‍ മുതല്‍ ആയിരങ്ങള്‍ ഭക്ഷണത്തിനായ് ചിലവാക്കുന്നവര്‍ … അഞ്ചു രൂപയുടെ ഉഴുന്നുവടക്ക് പതിനെട്ടു രൂപ വിലയുള്ള നാട് , കാരണം മൂന്നോ നാലോ മാസം നീണ്ടു നില്‍ക്കുന്ന സീസണില്‍ നിന്നുള്ള വരുമാനം കൊണ്ട് വേണമത്രേ ഒരു കൊല്ലം പിടിച്ചു നില്ക്കാന്‍ ..
എന്തുകൊണ്ട് അവിടേക്ക് ആള്‍ക്കാര്‍ പോകുന്നു എന്നതു അവിടെയുള്ളവര്‍ക്ക് പോലും അറിയില്ല ..പ്രത്യേകിച്ച് അവിടൊന്നുമില്ലെങ്കിലും വീണ്ടും പോകാന്‍ കൊതിപ്പിക്കുന്ന എന്തോ ഒന്നവിടെ ഉണ്ട് .. ചിലപ്പോള്‍ അലസമായ് വീശിയടിക്കുന്ന ഉപ്പുരസമുള്ള കടല്‍ക്കാറ്റായിരിക്കാം … ഒന്നുമൊന്നും ചിന്തികാതെ വെറുതെ കാറ്റുകൊണ്ട് അലസമായ് അപരിചിതമായ് ഒഴുകി നടക്കാന്‍ മോഹമുള്ളവര്‍ക്ക് പറ്റിയ വളരെ നല്ലൊരു ചോയ്സായി കന്യാകുമാരി അവശേഷിക്കുമ്പോള്‍ അവിടെ കണ്ട കാഴ്ചകള്‍ നിരത്തിക്കൊണ്ട് തല്ക്കാലം വിട ..
ഫോട്ടോകള്‍ക്കായിഇവിടെക്ലിക്ക്ചെയ്യുക
സജിത്ത് , https://www.facebook.com/iamlikethisbloger
© 2012, sajithph. All rights reserved.
