പായസത്തില്‍ നിന്ന് തന്നെ ഹരിശ്രീ കുറിക്കാം …. 🙂
പായസങ്ങളില്‍ വളരെ കുറച്ചു വിഭവങ്ങള്‍ വേണ്ടതും , ക്ഷമ ഏറ്റവും കൂടുതല്‍ വേണ്ടതുമായ പായസമാണ്അമ്പലപ്പുഴ പാല്‍പ്പായസം . ഇവിടെ ഞാന്‍ പറഞ്ഞു പോകുന്നത് യഥാര്‍ത്ഥ പാചക രീതിയാണ് അതുകൊണ്ട് തന്നെ ശരിക്കുള്ള അമ്പലപ്പുഴ പാല്‍പ്പായസം വേണമെന്നുള്ളവര്‍ കുറച്ചതികം ക്ഷമയോടെ സമീപിക്കുമല്ലോ..
ഉദ്ദേശം അഞ്ചു പേര്‍ക്ക് വയറു നിറയെ കഴിക്കാന്‍ അമ്പലപ്പുഴ പാല്‍പ്പായസം കഴിക്കാന്‍
ക്ഷമ – ധാരാളം 🙂
പാല്‍ ( പശുവിന്‍ പാല്‍ അത്യുത്തമം അല്ലെങ്കില്‍ മില്‍മ പാല്‍ ) – നാല് ലിറ്റര്‍
രണ്ടായി നുറുങ്ങിയ പച്ചരി ( ചെമ്പാ അരി ആണെങ്കില്‍ നല്ലത് ) – 175 gm
വെണ്ണ – 100 gm
പഞ്ചസാര – 300 gm
വെള്ളം – മൂന്നു ലിറ്റര്‍
കത്തുന്ന അടുപ്പില്‍ ചുവടു കട്ടിയുള്ള പരന്ന പാത്രം വെച്ച് അതില്‍ ഒന്നര ലിറ്റര്‍ വെള്ളവും രണ്ടു സ്പൂണ്‍ വെണ്ണയും ഒഴിച്ച് തിളപ്പിക്കുക ( ഞാന്‍ ഉപയോഗിച്ചത് ഉരുളിയാണ് ) .. തിളച്ചു വരുമ്പോള്‍ രണ്ടു ഗ്ലാസ് പാല്‍ മാറ്റി വെച്ച് നാല് ലിറ്റര്‍ പാല്‍ ഒഴിക്കുക .. ഞാന്‍ പറഞ്ഞല്ലോ ഇതുണ്ടാക്കാന്‍ ക്ഷമ ഒരുപാട് വേണം …ഇളക്കിക്കൊണ്ടേ ഇരിക്കുക ..ഉദ്ദേശം ഒരുമണിക്കൂര്‍ ആകുമ്പോള്‍ പാല്‍ നന്നായി ചുരുങ്ങിയത് കാണാം …വീണ്ടും ഒന്നര ലിറ്റര്‍ വെള്ളം ഒഴിച്ച് പതിനഞ്ചു മിനിട്ട് ഇളക്കിക്കൊണ്ടേ ഇരിക്കുക ..പാല്‍ കുറുകുമ്പോള്‍ ഒരു മഞ്ഞ കലര്‍ന്ന ചുമന്ന നിറം വന്നിരിക്കുന്നത് കാണും ..എന്നിട്ട് അരി ചേര്‍ക്കുക , പതിനഞ്ചു മിനിറ്റില്‍ അരി പകുതി വേവ് ആയിരിക്കും …ഉടനെ തന്നെ മുകളില്‍ പറഞ്ഞ അളവ് പഞ്ചസാര ചേര്‍ത്ത് ( മധുരം ആവശ്യം അനുസരിച്ച് കുറയ്ക്കാം ) ..
ആദ്യം പഞ്ചസാര ചേര്‍ത്താല്‍ അരി വേവില്ല എന്നത് ഞാന്‍ പറയേണ്ടതില്ലല്ലോ … നന്നായി കുറികി വരുമ്പോള്‍ അവസാനം വെണ്ണ ചേര്‍ത്ത് തീ കെടുത്തുക …..ഒരുപാട് കുറുകിയെന്ന് തോന്നുന്നെങ്കില്‍ ആദ്യം മാറ്റി വെച്ച രണ്ടു ഗ്ലാസ് പാല്‍ ഒഴിച്ച് ചൂടാക്കുക …ഒന്നിളക്കി വെക്കുക …. കഴിക്കാനായി പത്തു മിനിട്ട് കാത്തിരുന്നാല്‍ നല്ലത് .. ഈ പായസം വളരെ രുചി തോന്നിപ്പിക്കുക തണുത്തു കഴിക്കുമ്പോള്‍ ആണ്
പായസം കഴിച്ച ശേഷവും കയ്യില്‍ മണം നിലനില്‍ക്കും 🙂 യാതൊരു വിധ കളറും ചേര്‍ക്കരുത് …പിന്നെ ഏലക്ക മുതലായവ അമ്പലപ്പുഴ പാല്‍പ്പായത്തില്‍ ആവശ്യമില്ല 🙂
സജിത്ത് , https://www.facebook.com/iamlikethisbloger , iamlikethis.com@gmail.com
© 2012, sajithph. All rights reserved.
