ഇനി പറയാന്‍ പോകുന്നത് ഒരു ഉപ്പുമാവാണ് … ബ്രേക്ക് ഫാസ്റ്റിനോ അല്ലെങ്കില്‍ നാലുമണി പലഹാരമായോ ഇതു ട്രൈ ചെയ്യാവുന്നതാണ് … ഫാറ്റ് തീരെ കുറവായതുകൊണ്ട് ആര്‍ക്കും ഇതു കഴിക്കാവുന്നതാണ് ..അവല്‍സുപ്പര്‍ മാര്‍ക്കെറ്റില്‍ ഇഷ്ടം പോലെ കിട്ടും … ഓട്സ് കഴിച്ചു മടുത്തവര്‍ക്ക് ഇതൊന്നു ശ്രമിക്കാം 🙂
അവല്‍ – മൂന്ന് ഗ്ലാസ്
സവാള – രണ്ട് , പച്ചമുളഗ് – അഞ്ച്, മഞ്ഞള്‍പൊടി – ഒരു നുള്ള്
കപ്പലണ്ടി – നാലു സ്പൂണ്‍ , കടുക്- ചെറിയ ഒരു സ്പൂണ്‍ , വറ്റല്‍മുളക് – നാലു എണ്ണം, ഉണക്കമുന്തിരി
കറിവേപ്പില – രണ്ട് തണ്ട്
മല്ലിയില – അര സ്പൂണ്‍
തേങ്ങ – അര മുറി
നാരങ്ങ നീര്- ഒരു വലിയ നാരങ്ങ
ഉപ്പ്- ആവശ്യതിനു
നെയ്യ്- മൂന്ന് സ്പൂണ്‍
പാചകം ചെയ്യേണ്ടുന്ന രീതി
അവല്‍ രണ്ട് പ്രാവശ്യം വെള്ളത്തില്‍ കഴുകി ഊറ്റി എടുക്കുക..തേങ്ങ ചിരകിയതും ചേര്‍ത്തു നന്നായി ഇളക്കി നാരങ്ങ നീര്, മല്ലിയില അരിഞ്ഞതും ഉപ്പും ചേര്‍ക്കുക…
വേറൊരു പാത്രതില്‍ നെയ്യ് ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില താളിക്കുക
ഉണക്ക മുന്തിരി ,കപ്പലണ്ടി എന്നിവ ചേര്‍ത്തു മൂപിച്ചു സവാള അരിഞ്ഞതും ചേര്‍ത്തു വഴറ്റുക
അതിലേക്കു കഴുകി തയ്യാറാക്കിയ അവല്‍ മിശ്രിതവും മൂന്ന് നാലു സ്പൂണ്‍ വെള്ളവും ചേര്‍ക്കുക.
അടുപ്പില്‍ നിന്ന് മാറ്റുക..
അവല്‍ ഉപ്പുമാവ് തയ്യാര്‍ 🙂
സജിത്ത് , https://www.facebook.com/iamlikethisbloger , iamlikethis.com@gmail.com
© 2012, sajithph. All rights reserved.
