വളരെ എളുപ്പമാണ് ..അതികം പഴുത്തുപോയ പഴം എടുക്കാതിരിക്കുന്നതാണ് നല്ലത് .. സദ്യക്ക് ഒന്നാം പായസമായി പഴപ്രഥമന്‍ ഉപയോഗിക്കാറുണ്ട് .. അതികം സമയം വേണ്ട എന്നതും , ഉപയോഗിച്ചിരിക്കുന്ന ബേസ് നേന്ത്രപ്പഴം എന്നതും ഈ പായസത്തിന്റെ ക്രെഡിറ്റ് ആണ് ..എന്തുകൊണ്ടോ അതികം പേര്‍ ഈ പായസം പ്രിഫര്‍ ചെയ്യുന്നതായി കാണാറില്ല ..
പഴുത്ത നേന്ത്രപ്പഴം :- കാല്‍ കിലോഗ്രാം ,മൂന്നെണ്ണം
വല്യ തേങ്ങ – ഒന്ന് ,തേങ്ങാപ്പാല്‍ എടുക്കാന്‍
ഒന്നാം പാലും രണ്ടാം പാലും എടുത്തു മാറ്റി വെക്കുകശര്ക്കര – കാല്‍ കിലോഗ്രാം
നെയ്യ് – ഇരുനൂറുഗ്രാം
കൊപ്രത്തേങ്ങ – കുഞ്ഞു കഷണങ്ങള്‍ ആക്കിയത്
എലക്കായ് – അന്ജ്ജെണ്ണം
ചുക്ക് –ഒരു നുള്ള്
ആദ്യം പഴുത്ത നേന്ത്രപ്പഴം കുഞ്ഞു കഷങ്ങള്‍ ആക്കി ആവിയില്‍ വെച്ച് വേവിച്ചു മിക്സിയില്‍ അടിച്ചെടുക്കുക ….പിന്നെ അതിനെ രണ്ടാം തേങ്ങാപ്പാലില്‍ ചേര്‍ത്ത് ഇളക്കുക …കുറച്ചു നെയ്യും ഇടുക..എന്നിട്ട് തീയുള്ള അടുപ്പില്‍ വെച്ച് ഇളക്കിക്കൊണ്ടിരിക്കുക ….തിളച്ചു തുടങ്ങുമ്പോള്‍ .ഉരുക്കിയ ശര്‍ക്കരപ്പാനി ചേര്‍ത്ത് ഇളക്കുക …വീണ്ടും ഇളക്കിക്കൊണ്ടിരിക്കുക..ഒരു നുള്ള് ചുക്ക് പൊടിച്ചത് ചേര്‍ത്ത് വീണ്ടുക് ഇളക്കുക … കുറച്ചു കൂടെ നെയ്യ് ചേര്‍ത്ത് ഇളക്കുക ..പായസപ്പരുവമാകുമ്പോള്‍ , അതായത് കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഉടനെ ഇറക്കി വെക്കുക .. കൊപ്രത്തെങ്ങ നെയ്യില്‍ വറുത്തെടുത്തതും , എലക്കായ് പഞ്ചസാര ചേര്‍ത്ത് പോടിച്ചെടുത്തതും പായസത്തില്‍ ചേര്‍ത്ത് പത്ത് മിനിറ്റ് അടച്ചുവെച്ചു കഴിഞ്ഞു ചെറു ചൂടോടെ കഴിക്കാന്‍ തുടങ്ങാം 🙂 ദാണ്ടെ ഇത്രേയുള്ളൂ 🙂
NB: താല്‍പ്പര്യമുള്ളവര്‍ ആണെങ്കില്‍ അണ്ടിപ്പരിപ്പ് , മുന്തിരി , ചൌവ്വരി എന്നിവയൊക്കെ ചേര്‍ക്കാം ..ശരിക്കും അതിന്‍റെ ആവശ്യമില്ല്യ ..വേണേല്‍ സ്വല്‍പ്പം ജീരകപ്പൊടി കൂടെ ചേര്‍ക്കാം 🙂
സജിത്ത് , https://www.facebook.com/iamlikethisbloger , iamlikethis.com@gmail.com
© 2012, sajithph. All rights reserved.
