കല്യാണം എന്നത് സ്വാതന്ത്ര്യത്തെ തളച്ചിടുന്ന ഒന്നാണെന്ന് തോന്നുന്നു … ജീവിതത്തിൽ പരിപൂർണ്ണ സ്വാതന്ത്ര്യം പ്രതീക്ഷിക്കുന്നതുകൊണ്ട് 😉 എന്താണ് സ്വാതന്ത്ര്യം എന്ന് പെട്ടെന്ന് ചോദിച്ചാൽ അതോരോരുതർക്കും ഓരോന്നായിരിക്കാം
പെട്ടെന്ന് ഓര്മ്മ വരുന്നത് ഈ നിമിഷമാണ് ..സമയം പുലര്ച്ച മൂന്നി മണി കഴിഞ്ഞിരിക്കുന്നു …കയ്യില പശുവിൻപാൽ കുറുക്കിയെടുത്ത ആവി പറക്കുന്ന ചായയുണ്ട് …ചുറ്റും നിശബ്ധത …പപ്പട വലുപ്പമുള്ള ചന്ദ്രന് ചുറ്റും അതിനെക്കാൾ ചെറിയ മണിമുത്തുകൾ ..കൂടെക്കൂടെ ഓടിയടുക്കുന്ന തണുത്ത കാറ്റ് …ആരും വരാനില്ലെന്നറിഞ്ഞിട്ടും വഴിവിളക്കിന്റെ ബലത്തിൽ പ്രകാശിച്ചു നില്ക്കുന്ന വഴിയിലേക്ക് നോക്കി വെറുതേ ഇരിക്കാം …
ഈ നട്ടപ്പാതിരക്ക് മുറ്റത്തൊറ്റക്കിരിക്കാൻ തലയ്ക്കു ഓളമുണ്ടോ എന്നാ ചിന്തയോടെ “എന്താ ഉറക്കം വരുന്നില്ലേ ” എന്നാ കടിഞ്ഞാൻ ചോദ്യങ്ങളില്ല …
വേണമെങ്കിൽ ബുഹാരിയിൽച്ചെന്നു ബിരിയാണിചായക്കും പുട്ടിനും ഓർഡർ കൊടുത്തു അവിടെ വന്നിരിക്കുന്നവരിൽ തലയ്ക്കു കിക്ക് പിടിച്ചവരെ അസൂയയോടെ നോക്കിയിരിക്കാം …പിന്നെ സൂര്യൻ ഉദിക്കുമ്പോൾ ഉറങ്ങി നട്ടുച്ചയ്ക്ക് അമ്പലത്തിലെ അന്നധാനതിനു ക്യു നില്ക്കാം ..
അല്ലെങ്കിൽ
പാതി മയങ്ങുന്ന കണ്ണുകളുമായി ബുഹാരിയിലെ പുട്ടിന്റെ ബലത്തില്‍ പുലര്‍ച്ച വരെ സിനിമ …. ഒടുക്കം നേരം പരപരാ വെളുതുതുടങ്ങുമ്പോള്‍ അരിച്ചെത്തുന്ന തണുപ്പില്‍ നിന്നും ഓടിയൊളിക്കാന്‍ റോഡിലൂടെ തെന്നി നീങ്ങുന്ന കാഴ്ചകള്‍ ഇടക്കണ്ണിട്ട് നോക്കി അയവിറക്കിക്കൊണ്ട് വീണ്ടും ഒരു ചൂട് ചായ …. ചിലപ്പോഴെല്ലാം തോന്നുന്നു ഇതൊക്കെയാണ് ജീവിതം … സ്വാതന്ത്ര്യം …
യു ആർ അബ്നോർമൽ ..നിങ്ങള്ക്ക് തലയ്ക്കു ശരിക്കും പ്രാന്താട്ടോ എന്ന് പറയാൻ ആരുമില്ല
സജിത്ത് , https://www.facebook.com/iamlikethisbloger
© 2013, sajithph. All rights reserved.
