വ്യാഴാഴ്ച അസമിലെ ജൊര്‍ഹട്ടില്‍ നടന്ന കോണ്‍ഗ്രസ് പൊതുയോഗത്തിനിനു ശേഷം വനിതാപ്രവര്‍ത്തകരോട് സംവേദിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയെ ചുംബിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ഭര്‍ത്താവ് ചുട്ടുകൊന്നു.. ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്
വളരെ ഞെട്ടൽ ഉളവാക്കുന ഒരു വാർത്തയായിപ്പോയി .. ഒരുമ്മക്ക് നൽകേണ്ടി വന്നത് ഒരു കുടുംബത്തിന്റെ പൂർണ്ണ തകർച്ച …
മൂന്നോ നാലോ ലക്ഷം രൂപ കോണ്ഗ്രസ് കൊടുക്കുമായിരിക്കും .. ചിലപ്പോൾ അതിലും താഴെ .. ഇവിടെ സത്യത്തിൽ ആരാണ് തെറ്റുകാർ ?
പ്രവർത്തകരുടെ ആവേശം കണക്കില എടുക്കുക തന്നെ വേണം … പക്ഷെ ഇവിടുത്തെ ഒരു കാപട്യ സംസ്കാര ചുറ്റുപാട് വെച്ച് ഉമ്മ കൊടുക്കുക എന്ന് വെച്ചാൽ .. സത്യത്തിൽ അതിൽ ഒരു കാര്യമില്ലെങ്കിലും .. പ്രവർത്തകരുടെ ആവേശം ഒരു പരുതിക്കപ്പുരതെക്ക് പോകാതിരിക്കാൻ നേതാക്കൾ ശ്രദ്ധിചെങ്കിൽ എന്നോർത്ത് പോകുന്നു ..
അല്ലെങ്കിൽ അത് ചെയ്ത അയാൾക്ക് വെളിവുണ്ടാകണം ആയിരുന്നു .. ഒരുമ്മ കൊടുത്താൽ തകര്ന്നു പോകുന്നതലല്ലോ ഒന്നും .. പക്ഷെ പൊതു വേതിയിൽ വെച്ച് പരസ്യമായ് വേറെ ഒരാളെ ചുംബിക്കാൻ തയ്യാറായ ഒരു സ്ത്രീ രഹസ്യമായ് എന്നയാൾ ചിന്തിച്ചെങ്കിൽ പൂർണ്ണമായും തെറ്റ് പറയാനില്ല .. പക്ഷെ ഇതിപ്പോൾ ഒരു എഴുപതു വയസു കഴിഞ്ഞ നേതാവിനെ ക്കേറി ചുംബിക്കാൻ ആ സ്ത്രീ തയാരാകുമായിരുന്നോ എന്നതാണ് വേറെ പ്രസക്തമായ ചോദ്യം .. നിർഭാഗ്യമെന്നു പറയട്ടെ സാധ്യത കുറവാണ് ..
ഇവിടെ ഏറ്റവും കൂടുതൽ തെറ്റ് ചെയ്തിരിക്കുന്നത് ഈ വാർത്ത അമിത പ്രാധാന്യത്തോടെ തലക്കെട്ടുകളിൽ നല്കി കൊട്ടി ഘോഷിച്ച മാധ്യമങ്ങൾ ആണ് .. എന്ത് എവിടെ എപ്പോ എങ്ങനെ കൊടുക്കണം എന്നത് പലപ്പോഴും ഒരുപാട് മാധ്യമങ്ങൾ സ്വയം വലുതാക്കാൻ ഉള്ള ശ്രമത്തിനിടയിൽ മറന്നു പോകുന്നു .. സത്യമായും മാധ്യമങ്ങൾ ഇത്തരമൊരു വാർത്ത പ്രസിധീകരിചില്ലായിരുന്നുവെങ്കിൽ ഒരു കുടുംബ വഴക്കിന്റെ പരുതിക്കുള്ളിൽ പൊട്ടിച്ചിതറി തണുത്ത് പോകാവുന്ന ഒന്നേ ഇവിടെ ഉണ്ടായിരുന്നള്ളൂ ..
വികാരങ്ങളെ ഒരു പരുതിയിൽ നിർത്താൻ പലപ്പോഴും നമ്മളും മറന്നു പോകുന്നു …
സജിത്ത് , https://www.facebook.com/iamlikethisbloger
© 2014, sajithph. All rights reserved.
