എഫ്ബിയും ഗൂഗിളും തരുന്ന സ്വാതന്ത്രത്തിനു നടുവിലും ചില മോഹങ്ങൾ ചിതലരിക്കുന്നു
കത്തിയമരുന്ന ചൂടിലുരികിയമരുമ്പോളും
കരിമ്പനയിൽ നിന്നൊരു നങ്കിയെങ്കിലും കിട്ടിയെങ്കിലെന്നൊരു മോഹം
അസ്ഥിമാത്രമവശേഷിപ്പിച്ചാ അണ്ണാറക്കണ്ണന്മാർ അകലുമ്പോഴും
ചക്കരമാവിൽ നിന്നൊരു മാമ്പഴമെങ്കിലും കിട്ടിയെങ്കിലെന്നൊരു മോഹം
മറന്നേക്കൂമെന്നവൾ പറഞ്ഞു നടന്നകലുംപോഴും
വെറുതെയെങ്കിലും തിരിഞ്ഞുനോക്കിയെങ്കിലെന്നൊരു മോഹം
സമയമില്ലാക്കഥകളുടെ തിരക്കിലാരോക്കെയോ അകലുമ്പോഴും
നിനക്ക് ഞാനുണ്ടെന്നൊരു വാക്ക് കേൾക്കാനൊരു മോഹം
വിയർപ്പുതുള്ളികൾ കടലായ് പെരുകുമ്പോഴും
ഒരു മഴതുള്ളിയെങ്കിലും പിറന്നെങ്കിലെന്നൊരു മോഹം
ഒടുവിൽ തുള്ളിക്കൊരു കുടം മഴയായ് പൊഴിയുമ്പോൾ
ഒരു പുതപ്പിനടിയിൽ വെറുതേ പെയ്യുന്ന മഴയെ വെറുതേ നോക്കി വെറുതേ എന്തെങ്കിലും നിനച്ച് വെറുതെയങ്ങനെ കിടക്കാൻ വെറുതെയൊരു മോഹം
…
മോഹങ്ങൾ മോഹങ്ങൾ മാത്രമായവശേഷിക്കുമ്പോൾ
മോഹങ്ങളില്ലാത്ത ജന്മത്തിനായ് ഒരുമോഹം മാത്രം ബാക്കി …
സജിത്ത് , https://www.facebook.com/iamlikethisbloger
© 2014, sajithph. All rights reserved.
