ഉത്തരം പറഞ്ഞാലും പിന്നെയും ആചോദ്യം ആവര്‍ത്തിക്കും എന്നുറപ്പുളതുകൊണ്ട് പറയാന്‍ മെനക്കെടാറില്ല ..
ജീവിതത്തെക്കുറിച്ച് പ്രതെകിച്ചൊരു കണക്കുകൂടലോ ലക്ഷ്യങ്ങളോ ഇല്ല്യ .. ആഗ്രഹങ്ങളും” …
ജീവിതം ഒരു സമസ്യയാണെന്ന് തോന്നിയിട്ടില്ല്യ..ഇന്നലെയെക്കുറിച്ച് പരാതിപ്പെടാന്‍ …നാളെയെക്കുറിച്ച് വെവേലാതിപ്പെടാന്‍ ഞാനില്ല …
എനിക്കവരോട് പരിഭവമില്ല ——
മണല്‍ത്തരികള്‍ക്കിടയില്‍ ഒരു തുള്ളി വെള്ളത്തുളിയെ തേടുന്ന ഒരുപാടു കണ്ണുകളെ ഞാന്‍ കണ്ടു …..
പ്രണയത്തിനിടയില്‍ സ്നേഹത്തെയും സ്നേഹത്തിടയില്‍ പ്രണയത്തെയും തേടി നടക്കുന്ന ഒരുപാട് വിരലുകളെ ഞാന്‍ കണ്ടു …
എന്തിനെയെന്നുപോലും അറിയാതെ എന്തൊക്കെയോ തീക്ഷ്ണമായി തേടുന്ന കണ്ണുകളുടെ തിളക്കം ഞാന്‍ അറിഞ്ഞു …
മടങ്ങിയ ചുളിവുകള്‍ ആരൊക്കെയോ നിവര്‍ത്താന്‍ ശ്രമിക്കുന്നതും , അതിനിടയില്‍ വീണ്ടും ചുളിവുകള്‍ വീഴുന്നതും കണ്ടു …
യഥാര്‍ത്ഥത്തില്‍ കാണേണ്ടതും കേള്‍ക്കേണ്ടതും ആരും കാണുന്നില്ല്യ , കേള്‍ക്കുന്നില്ല്യ ..
പറയുന്നതും ആലോചിക്കുന്നതും ചെയ്യുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലാത്ത കുറേപ്പേരെ കണ്ടു..
ഇരുട്ടില്‍ നിധി തപ്പുന്ന ഓട്ടത്തിലൂടെ വീണ്ടുമാരെക്കൊയെ ചിലര്‍ …..
ഒരുപാട് പറഞ്ഞു …എന്തെക്കെയോ എഴുതികാണിക്കാന്‍ ഞാന്‍ ശ്രമിച്ചു പക്ഷെ അവര്‍ക്കൊന്നും മനസിലാകുന്നില്ല്യ
അവര്‍ വേറെന്തൊക്കെയോ കാണുകയും കേള്‍ക്കുകയും ചെയ്യുന്നോ …
——- എന്നാലും .എനിക്കവരോട് പരിഭവമില്ല …..
പറയാന്‍ ഒരുപാടുന്ടെന്നിക്ക് .. …കേള്‍ക്കാനാഗ്രഹിക്കുന്നതോഴിച്ചു !!!
വെറുതെയെങ്കിലും എന്തിനെക്കുറിച്ചെന്നരിയാതെ എന്തെങ്കിലുമൊക്കെ എന്തിനെന്നില്ലാതെ ചിന്തിച്ചിരിക്കാന്‍ എനിക്കിഷ്ടമാണ് … കരിയിലക്കിടയില്‍ ഒരു തളിരിലയെ തിരഞ്ഞു നടക്കാനെനിനിക്കിഷ്ടമാണ്… … പ്രതെകിച്ചൊരു കാരണവുമില്ലത്തിടത്തോളം എന്തിനെയൊക്കെയോ ഇഷ്ട്ടപ്പെടാന്‍ എനിക്കിഷ്ടമാണ് ….ആരും പറയാത്ത കഥ , ആരും കേള്‍ക്കാത്ത കഥ കേള്‍ക്കനെനിക്കിഷ്ടമാണ് …ആരും കാണാത്ത കുറെ കാഴ്ചകള്‍ കാണാനെനിക്കിഷ്ടമാണ് ….
ഞാന്‍ ഇങ്ങനെയോക്കെയാണ് ….
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
