നിദ്രാഭംഗിണി – ഒരു സിഎസ് പെണ്ണ് കാണൽ


ഒരിക്കൽ മാത്രം കണ്ട   ഒരു പെണ്‍കുട്ടിക്ക്  ഒരു  രാത്രിയിലെ ഉറക്കം മുഴുവൻ കളയാൻ  കഴിയുമെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ല  ..
ജീവിതത്തിൽ അതും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു  …. 

 

നിദ്രാഭംഗിണി .. ഇടക്കെപ്പോഴോ ഉറങ്ങി വന്നപ്പോൾ . വർദ്ധിച്ച ഹൃദയമിടിപ്പുകൾക്കിടയിലും   സ്വപ്നമായ് !!

രണ്ടു മാസം മുൻപെന്നു തോന്നുന്നു , ഒരുച്ച മയക്കത്തിന്റെ ആലസ്യത്തിൽ പാലക്കാടൻ കാറ്റേറ്റ് തളർന്നുറങ്ങുന്ന നിമിഷത്തെ ഭംഗിച്ചുകൊണ്ടു  ഫോണ്‍ ബെല്ലടിച്ചത്  .. സ്വാഭാവികമായും അതൊരു  പ്രൊപ്പോസൽ ആയിരുന്നു .. അയാളുടെ മകൾക്ക് വേണ്ടിയായിരുന്നു  .. കുട്ടി സിഎസ് പഠിക്കുന്നു എന്നാണ് പറഞ്ഞത്  …

ജാതകച്ചേർച്ച നോക്കൽ എന്ന നൂലാമാല കഴിഞ്ഞു അത് മുന്നിലേക്കെത്തി .. മൂന്നോ നാലോ തവണ ആ കുട്ടിയുടെ അച്ഛൻ വിളിചിരുന്നതുകൊണ്ടും ഒരുപാട് സംസാരിച്ചിരുന്ന ആളായതുകൊണ്ടും വീട്ടുകാർ അത് കാര്യമായി തന്നെ ഏറ്റെടുത്തു  ..കമ്പനി സെക്രടറി കോഴ്സ്  പഠിക്കുന്ന ഒരു കുട്ടി എന്ന് കേട്ടപ്പോൾ  മനസ്സിൽ ഒരു മോഹമുദിച്ചു  , ഈശ്വരാ എങ്കിൽ മുടങ്ങിക്കിടക്കുന്ന  എംബിഎ  പൂർത്തിയാക്കാം  … അക്കൌണ്ടനസി  പാടായതുകൊണ്ടാണ് എംബിഎ പാതി വഴിയിൽ ഉപേക്ഷിച്ചത് ..

നാളുകളുടെ കാത്തിരിപ്പുകൾക്ക് ശേഷം  ആ ദിവസം വന്നെത്തി .. അതെ  പെണ്ണ് കാണൽ !!   ഒരു വലിയ ഹാളിന്റെ ഇരുവശത്തും ഒരേ രീതിയിൽ   പണി കഴിപ്പിച്ചിരുന്ന ആ വീടിന്റെ സ്വീകരണ മുറിയിലേക്ക് കയറുന്നതിനു മുൻപ് ശ്രദ്ധിച്ചത്  എവിടെയോ കണ്ടു മറന്ന  പാലട പ്രഥമൻ പോലത്തെ നിറമുള്ള  ബ്രതർ- ഇൻ-ലോയുടെ  മുഖമാണ് .. ഏതൊക്കെയോ മലയാളം ടെലിവിഷൻ സീരിയലുകളിലാണ്  അതെന്നു പിനീട് മനസിലായി  ..

തണുത്ത നാരങ്ങാ വെള്ളതിൽ ചൊക്കലെറ്റു ക്രിസ്ടൽ  പാകിയ ഗ്ലാസുമായി ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു

” ഇതു താനോ അത് ”  എന്നൊരു സംശയം മനസ്സിൽ ഉദിചപ്പൊഴെക്കും   ബ്രതർ- ഇൻ-ലോ ഒരു ചെറു ചിരിയോടെ പറഞ്ഞു , ഇതെൻറെ വൈഫ്‌   ..  . നല്ല ദാഹം ഉണ്ടായിരുന്നതുകൊണ്ടും  ചൂട് 41 ഡിഗ്രിയിൽ കൂടുതൽ ഉണ്ടായിരുന്നതുകൊണ്ടും  ഒന്ന് രണ്ടു ഗ്ലാസ്‌ കൂടെ കിട്ടിയാൽ കൊള്ളാം എന്നുണ്ടായിരുന്നെങ്കിലും  ചായ വാരാനിരിക്കുന്നതല്ലേ ഉള്ളൂ എന്ന് സമാധാനിച്ച് അതും കുടിച്ചു സംസാരത്തിൽ മുഴുകി …

ഭാവികയെ വിളിക്കൂ എന്നൊരു ശബ്ദം ഇടക്ക്  കേട്ടപ്പോൾ ഒന്നുകൂടെ ഉഷാറായി കാത്തിരുന്നു .. ഫോട്ടോയോ , യാതൊരു വിവരമോ ദർശിക്കാതെ രണ്ടു മാസത്തെ കാത്തിരിപ്പിനൊടുവിൽ  കാണാൻ പോകുന്നതിന്റെ എല്ലാ ആകാഷയും ഉണ്ടായിരുന്നു  ..

അഞ്ജരയടിയിൽ  മേലെ ഉയരമുള്ള ആപ്പിൾ കളറിലുള്ള ഒരു രൂപം പ്രത്യക്ഷമായി .. ..  ഇളം ചുവപ്പ് നിറത്തോടെയുള്ള കണ്ണുകൾക്ക്‌ പിറകെ അലസ്യമായ് ഒഴുകുന്ന  ചുരുണ്ട മുടി …

ആ കുട്ടിയുടെ അച്ഛൻ പറഞ്ഞു , മോൾ മൂന്നു മണിക്കൂർ മുൻപ് ചെന്നെയിൽ നിന്നും വന്നതേ ഉള്ളൂ  ..

സാന്ടൽ സ്പ്രേയുടെ മണം അടിച്ചപ്പോൾ പെട്ടെന്ന് ഓര്മ്മ വന്നത്  , വെയിലും മഴയും തട്ടാതെ തഴച്ചു വളർന്ന മറയൂർ കാടുകളിലെ ഒത്ത ചന്ദന മരത്തിന്റെ ചിത്രമാണ് ..

സാധാരണ വർത്തമാനങ്ങൾക്ക്‌  ശേഷം , നിങ്ങൾക്കെതെങ്കിലും സംസാരികണേൽ ആവാം എന്ന് കേട്ടപ്പോൾ .. എണീറ്റ്‌ നടന്നു  ..

ഡൈനിംഗ് ടേബിളിലെ കസേര ചൂണ്ടി ആ കുട്ടി പറഞ്ഞു , ഇരിക്കൂ
കുഴപ്പമില്ല , നില്ക്കുന്നതിലാണ് ഞാൻ കംഫർട്ടബിൾ
അല്ല , ഇരിക്കൂ  എന്ന് വീണ്ടും പറഞ്ഞപ്പോൾ  നഴ്സറി ക്ലാസിലെ ഒരു കുടിയുടെ അനുസരണയോടെ  ഇരുന്നു  ..
തിരിച്ചു ഞാനും പറഞ്ഞു , ഇരിക്കൂ  …

എന്ത് പറഞ്ഞു സംസാരം ആരംഭിക്കണം  എന്ന് ഒരു നിമിഷം മറന്നു

ഭാവിക   സി എസ്  ചെയ്യുന്നു അല്ലെ ?
അതെ  ..
എന്നെക്കുറിച്ച് എന്തെങ്കിലും അറിയാമോ , ഞാൻ പ്രൊഫൈൽ ഡീറ്റെയില്സ്  പിഡിഎഫ്  ആക്കി കൊടുത്തിരുന്നു  ..
ഇല്ല , ഞാൻ രാവിലെ എത്തിയതെ ഉള്ളൂ  നോക്കാൻ സമയം കിട്ടിയില്ല  ..അല്ലെങ്കിലും നോക്കുന്നതിനെക്കാൾ നല്ലത് നേരിട്ട് പറയുന്നതല്ലേ ?

ഹ്മം അതല്ല ,  അപരിചിതരായ ആളോട് സംസാരിക്കുന്നതിലും നല്ലത്  എന്തെങ്കിലും അറിഞ്ഞ ശേഷം സംസാരിക്കുന്നതാണ്

പറഞ്ഞാൽ മതി ..

അങ്ങനെ ഞാൻ ചരിത്രം മുഴുവൻ വിളമ്പി  ..

പിജി  ചെയ്തത്  എസ്എൻആർ   സണ്‍സ് കോളേജിൽ എന്ന് പറഞ്ഞപ്പോൾ ചോദിച്ചു  

അതെവിടെയാണ്

ഹിന്ദുസ്ഥാൻ കോളേജ് കേട്ടിട്ടുണ്ടോ ?

അതിന്റെ അടുത്താണോ ?
അല്ല അതിന്റെ നേരെ എതിരെയാണ്  

അപ്പോഴേക്കും ചായ ഗ്ലാസും സ്നാക്ക്സുമായി ആ കുട്ടിയുടെ അമ്മ എത്തി ..

ഒരു ഇടവേളയിൽ അവൾ പറഞ്ഞു തുടങ്ങി
ഞാൻ ഡിഗ്രി ചെയ്തത്  സെയിന്റ് ട്രീഷ്യ  ഏറണാകുളം ആണ്

ഒരു നിമിഷം ഞാൻ തിരിച്ചു ചോദിച്ചു , സെന്റ്‌  തെരേസാസ് ?
ഹ്മം സെയിന്റ് ട്രീഷ്യ

പിജി   കോയമ്പത്തൂർ  …  എം എസ്സി മാത്സ്‌ പഠിക്കാൻ   കോയമ്പത്തൂർ   പോകേണ്ടല്ലോ  . സൊ എംസിഎ പോകാൻ ചില ആളുകൾ അട്വൈസ് ചെയ്തു , പക്ഷെ i dnt like that field അങ്ങനെ എംസിഎസ്  ചെയ്തു it was actually a great fun from beginning .. .and after that   CS   ……..

                         …       ഒരു മാസത്തിനുള്ളിൽ icsi യിൽ പേപ്പർ സബ്മിറ്റ് ചെയ്യണം പിന്നെ കുറെക്കൂടെ ട്രെയിനിംഗ് ഉണ്ട്  .. കുറെ
തിയറി  പേപ്പേർസ് പഠിക്കാനുണ്ടായിരുന്നു  ..       

                                                                           …        വേറെയും കുറെ പ്രൊപ്പൊസൽസ് വന്നതാണ് .. actually I am busy with studies .. ട്രെയിനിംഗ് ..  സിഎസ്  ന്നു പറഞ്ഞാൽ നമ്മൾ പ്പോഴും അപ്ഡേറ്റ്ട്‌  ആകണം

ആ നിമിഷം ഞാൻ  കേറി ഇടപെട്ടു , അറിയാം 19 തിയറി പേപ്പേർസ്  പിന്നെ ഏകദേശം ഒന്നര വർഷത്തോളം ട്രെയിനിംഗ്  ..

ഒരിടവേള കിട്ടിയെങ്കിൽ ചായ കുടിക്കാമായിരുന്നു എന്ന് തോന്നി ..പക്ഷെ ..
.
 19 തിയറി പേപ്പേർസ് ? അല്ല അതല്ല

അതെ , ഡിഗ്രി ചെയ്തവര്ക്ക്  ഫൌണ്ടേഷൻ കോഴ്സ് സ്കിപ് ചെയ്യാമല്ലോ  .. പിന്നെ എംസിഎസ് ചെയ്തവർക്കും എക്സികുട്ടിവ്  പ്രോഗ്രാമിലെ നാല് പേപ്പർ എഴുതെണ്ടല്ലോ  …( ഒരു മണിക്കൂർ ഹോംവര്ക്ക് ചെയ്തു മനസിലാക്കിയാണ് ഞാൻ പോയിരുന്നത് )

ഇപ്പോൾ എല്ലാം മാറി ..അത്ര പേപ്പർ വേണ്ട   ഞാൻ പറഞ്ഞല്ലോ നമ്മൾ എപ്പോഴും അപ്ഡേറ്റ്ട്‌  ആകണം

ഞാൻ രാവിലെ വരുമ്പോൾ ICSI സൈറ്റിൽ കേറി നോക്കിയതാണ് അതിനുള്ളിൽ അപ്ഡേറ്റ് ആയോ എന്നറിയില്ല എന്ന് ഞാൻ പറഞ്ഞു

ഭാവികയത് കേട്ടതായി ഭാവിച്ചില്ല

ഞങ്ങൾ സിഎസ്  , we are the top .. bridge between government and company
lot of responsibilities.. always stress and tension and have to sync with the local/national changes

 ചായ തണുത്തു കാണുമല്ലോ എന്നൊരു ചിന്ത മനസിലേക്ക് വന്നു ..പക്ഷെ  …

you know subbu episode right ?

സുബ്ബു ?  അതാരു എന്നാ മട്ടിൽ ഞാൻ ഞാൻ ചോദിച്ചു  സുബ്ബു ?
yeah subbu .. sahara case … it was even covered in malayalam news papers

ഇംഗ്ലീഷ് പേപ്പർ വായിക്കാൻ മിക്കപ്പോഴും ഡിക്ഷനറി വേണ്ടതോണ്ട് മലയാളമാണ് വായിക്കാറുള്ളത്  .. ദൂര വിദൂരതയിൽ ഞാൻ ഓർത്തെടുത്തു .. എവിടെയോ സഹാറ എന്ന് വായിച്ചത് …..ഏതു തിയറ്ററിൽ ഏതു പടം കളിക്കുന്നു എന്ന് ചോദിച്ചാൽ എനിക്കറിയാം .. ഒരു മാസത്തിനുള്ളിൽ റിലീസ് ചെയ്ത സിനിമകളോ കാണാൻ കൊള്ളാവുന്ന സിനിമകളോ എനിക്കറിയാം ..പെട്രോളിന്റെ , സ്വർണത്തിന്റെ , അരിയുടെ മുളകിന്റെ അങ്ങനെ അതിന്റെയൊക്കെ ഇപ്പോഴത്തെ വില നിലവാരം അറിയാം …ഇറങ്ങിയ പുതു വണ്ടികൾ അറിയാം .. അതല്ലാതെ  ഈ സുബ്ബു കുബ്ബു .. അതൊന്നും കൂടുതൽ വായിക്കാറില്ല .. പക്ഷെ ഇതൊന്നും … അതുകൊണ്ട് ധൈര്യം സംഭരിച്ചു ഞാൻ പറഞ്ഞു

sorry , its national level scam .. and to be frank not my cup of tea so read roughly

എന്തോ അപ്രതീക്ഷിതം കേട്ട മാത്രയിൽ അടുത്ത ചോദ്യം ചോദിച്ചു ,

its ok  .. you know shashi sir right ? malabar one

ശശി ? മലബാർ  ? ദൂര വിദൂരതയിൽ ഞാൻ ഓർത്തെടുക്കാൻ  ശ്രമിച്ചു ..
ശശീന്ദ്രൻ ? മലബാര് സിമന്റ്സ്  ? അതാണോ

yeah right .. we filed that case for him ..

അത് ശരി  .. മലബാറിലെ ജീവനക്കാരൻ ആണെന്ന് അറിയാം പക്ഷെ പൊസിഷൻ അറിയില്ല  ..

you have to , he was the former CS there ..

ഓ ..അപ്പോൾ അങ്ങേർ  കമ്പനി സെക്രട്ടറി  ആയിരുന്നോ എന്ന് മനസ്സിൽ ഓർത്തു

and you know we have to be strong in laws too .. i am planning to do LLB

ഇനിയും നീ പഠിക്കുകയോ  ? ഇപ്പോഴേ പിടിച്ചാൽ കിട്ടുന്നില്ല എന്നോർത്ത് ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി  ..

 its not a must thing .. just need  an eye on constitutional changes

ചായ എങ്ങനെ ഉണ്ടെന്നു പോലും .. ഛെ ഈ പെണ്ണ് ഇങ്ങനെ നേരെ നോക്കി ഇരുന്നാൽ ഞാൻ ഇങ്ങനെ എന്ന് മനസിൽ ഓർത്തു .. ചായക്കപിൽ പിടി മുറുക്കി  അപ്പോഴേക്കും അവൾ പറഞ്ഞു  ..

കുറേപ്പേർ വന്നിരുന്നു എന്നെ കാണാൻ  .. ഭയങ്കര  തിരക്കായിരുന്നു സ്റ്റഡീസ് , പേപ്പർ പ്രസന്റേഷൻ  അങ്ങനെ .. പിന്നെ they were nuts .. they haven’t heard the name CS ..  happy at-least you ..

 ങ്ങനെ ഈ ചായ ഒന്ന് കുടിക്കാം .. സംസാരം ഏങ്ങനെ നിർതിപ്പിക്കാം എന്നോർത്ത് കപ്പിലേക്ക് നോക്കിയപ്പോൾ എന്തോ മനസിലായ പോലെ അവൾ പറഞ്ഞു  ..

raji  ….. clear the table 

രാജി ? അപ്പോഴാണ് ഞാൻ കണ്ടത് ജോലിക്ക് നിന്നിരുന്ന ഒരു ചേച്ചിയാണത് 

ആ ഗ്ലാസെടുതെക്കൂ എന്നവൾ പറഞ്ഞു

.. അവർ വന്നു എന്റെ ഗ്ലാസിലേക്കു നോക്കി .. മുഴുവൻ ചായയും അതിൽ ഉണ്ടായിരുന്നെങ്കിലും ഒന്നും മിണ്ടാതെ അവർ അതെടുത്തു ഉള്ളിലേക്ക് പോയി കൂടെ സ്നാക്ക്സ് പ്ലേറ്റും

ഛെ , ഒരു മുടിൽ പോലും കുടിക്കാൻ .. അതൊർക്കുമ്പൊഴെക്കും അവൾ സംസാരിച്ചു തുടങ്ങി  ..

And you know ? the CA people ? they are doing our job too … .. and the industry needs more CS but  its tough to pass CS

ഓ  അത് ശരി  ..

എന്തെങ്കിലും വേറെ  പറഞ്ഞില്ലെങ്കിൽ അവളെന്നെ സിഎസ് എന്നാ വജ്രായുധം കൊണ്ട് കൊന്നു കൊലവിളിക്കും എന്ന് മനസ്സിൽ തോന്നിയതുകൊണ്ട് ഞാൻ ചോദിച്ചു  ..

എന്തൊക്കെയാണ് expectations ?

അവൾക്കൊന്നും മനസിലായില്ല എന്ന് തോന്നിയത് കൊണ്ട്  ചോദ്യം ആവർത്തിച്ചു  അല്ല , കല്യാണം കഴിക്കാൻ പോകുന്ന ആൾ ഏങ്ങനെ ആയിരിക്കണമെന്നാണ്  …

ഒന്ന് ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു  .. nothing   much

അല്ല എന്നാലും ..

അറ്റ്ലീസ്റ്റ് പിജി കഴിഞ്ഞിരിക്കണമെന്നുണ്ട്  

അറ്റ്ലീസ്റ്റ് പിജി ? അതെന്താണ് ? ഡിഗ്രി കഴിഞ്ഞവർക്ക് വിവരം ഉണ്ടാവില്ലേ ?

അതല്ല  …അല്ലെങ്കിൽ complex  വരും   inferiority complex

ആർക്കു complex  ?

അല്ല ഞാൻ സിഎസ് ആയതോണ്ട്  ..കെട്ടാൻ പോകുന്നവൻ സിഎസ് ആയിരിക്കണമെന്നില്ല ..പിജി വേണം അല്ലെങ്കിൽ   inferiority complex
വരും

അതെനിക്ക് തോന്നുന്നില്ല .. its all depends on individuals   എന്ന് പറഞ്ഞു ഞാൻ നിർത്തി

ഒരു നിമിഷം ഞാൻ അവളുടെ കൈകളിലേക്ക് നോക്കി  … പച്ച നിറത്തിലുള്ള നെയിൽ പോളിഷ് മിന്നുന്ന വിരലുകൾ സത്യത്തിൽ വെയിലെട്ടാൽ ഇപ്പോ ഉരുകുമോ എന്ന് തോന്നിപ്പികുംപോലെ അത്ര വെളുപ്പ്‌  .. ഭക്ഷണം കഴിക്കാൻ മാത്രം അടുക്കളയില കയറുന്ന കുട്ടി ആയിരിക്കണം എന്ന് മനസ്സിൽ ഓർക്കുംപോഴേക്കും അവൾ പറഞ്ഞു

i know to prepare tea ..  Hotels are there and will get people too to cook food why we need to waste our time   ?
ഭയങ്കരം എന്ന് ഞാൻ മനസ്സിൽ ഓർത്തെങ്കിലും ഒന്നും മിണ്ടിയില്ല

എവിടെ ജോലി ചെയ്യാനാണ് താല്പ്പര്യം  എന്ന് ഞാൻ ചോദിച്ചു

I am about to get my register number cleared from ICSI sooner and already got many offers from chennai and  banglore  .. പക്ഷെ തീരുമാനിച്ചിട്ടില്ല  ..

അപ്പോൾ കേരളത്തിൽ സ്കോപ് തീരെ കുറവാണോ ?

no no .. there is 1:4 ratio difference in terms of salary

ഈ  ഫീൽഡ് ഇഷ്ട്ടപെടാൻ കാരണം ?

 freedom .. we are the top and no one above us .. no one to control us .. we are making policies for others and i love that

ഹം  ശരി  …

എന്നോട് വേറെ  എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് ഞാൻ തിരക്കി
nothing .. all good എന്നവൾ പറഞ്ഞു

അങ്ങനെ ഞാൻ യാത്ര  പറഞ്ഞു  ഒരു കരിമ്പിൻ ജൂസും കുടിച്ച് പറഞ്ഞു ..

നമ്മൾ ഇപ്പോൾ കണ്ട കുടിയുടെ അച്ഛനെ ഒന്ന് വിളിച്ചു തരുമോ ?

ഫോണ്‍ എടുത്ത ഉടനെ പറഞ്ഞു  .. അച്ഛാ ഞാൻ ഇപ്പോൾ കാണാൻ വന്ന സജിത്ത് ആണ്  .. ഭാവിക നല്ല  കുട്ടിയാണ് നന്നായി സംസാരിക്കുന്നു .. എല്ലാം കൊണ്ടും എനിക്ക്  ഇഷ്ട്ടപ്പെട്ടു .. ഒരുപാട് ഇഷ്ട്ടപ്പെട്ടു .. അതുകൊണ്ട്  എന്നെക്കാളും വളരെ നല്ലൊരു പ്രൊപ്പോസൽ ഭാവികയെ കാത്തിരിക്കുന്നുണ്ട്  .. ക്ഷമിക്കണം .. എന്നും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു

തിരികെ നടക്കുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസം  തോന്നി  ..

 ” തനിക്കു താഴെ പെണ്ണും , തനിക്കു മീതെ മണ്ണും  ” എന്നാരോ പറഞ്ഞത് ശരിയായാണോ എന്ന ശങ്കയിൽ   തല്ക്കാലം വിട

സജിത്ത്   ,    https://www.facebook.com/iamlikethisbloger  

 

 

Digiprove sealCopyright secured by Digiprove © 2014 Sajith ph
Posted in കഥ/കവിത | Comments Off on നിദ്രാഭംഗിണി – ഒരു സിഎസ് പെണ്ണ് കാണൽ

വാക്കുകളെ ഇതിലേ ഇതിലേ …..


ജീവിതം നമുക്ക് മുൻപിലേക്ക് ഒരുപാട് സമ്മർദങ്ങൾ അടിച്ചേൽപ്പിക്കാൻ  തുടങ്ങുമ്പോൾ  നമ്മുക്കിഷ്ടമുള്ളപ്പോൾ  ജീവിതത്തെ ഒന്ന് നിർത്താനും  ഇഷ്ടമുള്ളപ്പോൾ തുടരാനും കഴിയുന്ന എന്തെങ്കിലും ഒന്നായിരുന്നെങ്കിൽ എന്ന്  പലപ്പോഴും കൊതിച്ചു പോകാറുണ്ട്  ..   

 

സമ്മർദങ്ങൾ  .. അത് പലപ്പോഴും  ഒരു മനുഷ്യനെ വേറിട്ട വിധത്തിൽ ചിന്തിക്കാനും  ജീവിതമേ അവസാനിപ്പിച്ചു കിട്ടിയെങ്കിൽ എന്ന് വരെ ചിന്തിക്കാനും ഇട നൽകുന്നവയാണ് ..  അറിഞ്ഞോ അറിയാതെയോ  നാം പലപ്പോഴും ഒരുപാട് പേർക്ക്  സമ്മർദങ്ങൾ നൽകാറുണ്ട്  ..   വാക്കുകളിലൂടെ , നോട്ടങ്ങളിലൂടെ , ചിലപ്പോൾ  മൗനതിലൂടെക്കൂടെ  ..    ഒരാവശ്യവും ഇല്ലെങ്കിലും വെറുതേ ഒന്ന്  നോണ്ടിക്കളയാം   എന്ന് വിചാരിച്ചോ അല്ലെങ്കിൽ അന്യൻറെ വേദന കേട്ട് സമാധാനം നമുക്കതില്ലാലോ എന്ന്  സ്വയം ആശ്വസിക്കാമല്ലോ എന്ന് വിചാരിച്ചു പോലും ..

ഒരു നാണയത്തിനു ഇരുവശം  ഉള്ള പോലെ ഒരു സമസ്യയെ അല്ലെങ്കിൽ സാഹചര്യത്തെ / ഒരു ചോദ്യത്തെ നമുക്ക് രണ്ടു വിധത്തിൽ നേരിടാം  ..
ഒരു ചോദ്യം നമുക്ക് മുന്പിലെക്കെതുമ്പോൾ  പെട്ടെന്ന് മറുപടി പറയാം .. ഒന്നും ചിന്തിക്കാതെ , വളരെ പെട്ടെന്ന്  … അത് പലപ്പോഴും ഹൃദയത്തിന്റെ മറുപടി ആയിരിക്കും എന്നാണ് തോന്നാറുള്ളത് .. ജെനുവിൻ ഉത്തരം …   രണ്ടാമത്തേത്  ഒരു ചോദ്യം കേട്ട ശേഷം ആലോചിച്ചു ഏറ്റവും ബുദ്ധിപരമായ ഉത്തരം നമുക്ക് നല്കാം .. അത് പലപ്പോഴും നമ്മുടെ ഹൃദയത്തിന്റെ അഭിപ്രായം ആയിരിക്കണമെന്നില്ല  .. നമ്മുടെ ബുദ്ധിയാണ് ആ സാഹചര്യത്തെ അഭിമുഖീകരിക്കുന്നത് ..  നമ്മുടെ ഹൃദയത്തിന്റെ ജെനുവിൻ  ഉത്തരം ചിലപ്പോൾ അന്യരെ വേദനിപ്പിചെക്കാം ..

ഇന്നത്തെ ലോകതിനാവശ്യം  ബുദ്ധിപരമായ ഉത്തരങ്ങളാണ് .. ആത്മാർത്തത ഉണ്ടോ ഇല്ലയോ എന്നല്ല മുഖ്യം .. ഒരു  സാഹചര്യത്തെ  ഇരു കൂട്ടർക്കും  വേദനിപ്പിക്കാത്ത രീതിയിൽ എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് വേണ്ടത് ..

പത്തിൽ ഒരു വിഷയത്തിൽ ഒഴികെ ബാക്കി എല്ലാത്തിലും A+ കിട്ടിയ ഒരാളോട്  ഒരു വിഷയത്തിൽ B ആണല്ലേ എന്ന് ചോദിക്കുന്നത് കേൾക്കാറുണ്ട്

ഡിഗ്രി കഴിഞ്ഞു മാസങ്ങളായി ജോലി അന്വോഷിച്ചുകൊണ്ടിരിക്കുന്ന  ഒരു  കുട്ടിയോട് , ഇനിയും ഒന്നും ആയില്ലേ ? കിട്ടിയില്ലേ എന്ന് പലരും ചോദിക്കുന്നത് കേൾക്കാറുണ്ട്

അല്ലെങ്കിൽ ജോലി കിട്ടി മര്യാദക്ക് പോകുന്ന ഒരാളോടെ കേറി , കല്യാണം ഒന്നും ആയില്ല അല്ലെ ?  എന്ന് ചോദിക്കുന്നത് കേൾക്കാറുണ്ട്

ജോലിയും കിട്ടി കല്യാണവും കഴിഞ്ഞു ജീവിച്ചു പോകുന്നവരോട് കേറി “ഇനിയും കുട്ടിയായില്ലേ ” എന്ന് ചോദിക്കുന്നത് കേൾക്കാറുണ്ട്

അങ്ങനെ ഒരുപാടൊരുപാട്  ..   ആള്ക്കാര്ക്ക് ഇതു എന്തിൻറെ കേടാണ് എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്  .. ഓരോരുത്തരുടെയും ജീവിതം അവരുടെ വഴിക്ക് വിടാതെ , കുറെ അനാവശ്യ ചോദ്യങ്ങൾ  .. നല്ലതൊന്നും കാണാതെ  ഒരു ചെറിയ തെറ്റുണ്ടെങ്കിൽ അത് മാത്രം കുത്തി വലുതാകി ചിത്രീകരിക്കുന്ന അവസ്ഥ  ..  പലപ്പോഴും അറിഞ്ഞോ അറിയാതെയോ  നമ്മുടെ ചോദ്യങ്ങൾ മറ്റു പലരെയും വേദനിപ്പികാറുണ്ട്  ..  ഇത്തരത്തിൽ ഒരു പോസ്റ്റിന്റെ ലക്‌ഷ്യം ഇനിയെങ്കിലും സംസാരിക്കുന്നതിനു മുൻപ് നമ്മൾ ഒന്ന് ചിന്തിക്കാൻ തയ്യാറായെങ്കിൽ എന്ന് മാത്രമാണ്  ..

എന്തെങ്കിലും  പറയുന്നതിന് മുൻപ് ഒരു നിമിഷം ആലോചിക്കുക , ചോദിക്കാൻ പോകുന്നത്  ആരെയെങ്കിലും വിഷമിപ്പിക്കാൻ സാധ്യത ഉണ്ടോ എന്ന്  .. ഉണ്ടെങ്കിൽ ഒഴിവാക്കുക  . ഒരുത്തരം / സാഹചര്യം എല്ലാരേയും വിഷമിപ്പിക്കുമെങ്കിൽ അത് ഒഴിവാകാവുന്നതാണെങ്കിൽ  അതോഴിവാക്കുന്നതല്ലേ  നല്ലത്  ?

നിങ്ങളെക്കുറിചോർക്കുമ്പോൾ  എല്ലാവരുടെയും മനസ്സിൽ ഒരു പൊസിറ്റിവ്  വൈബ്രേഷൻ വരുത്താൻ അത്തരം ശീലങ്ങൾക്കു കഴിയും .  നല്ല ശീലങ്ങൾ നമ്മുടെ ഭാഗമാകട്ടെ  എന്ന പ്രാർത്ഥനയോടെ തല്ക്കാലം വിട  …

സജിത്ത്

https://www.facebook.com/iamlikethisbloger  ;  iamlikethis.com@gmail.com

 

 

 

Digiprove sealCopyright secured by Digiprove © 2014 Sajith ph
Posted in കഥ/കവിത | Tagged | Comments Off on വാക്കുകളെ ഇതിലേ ഇതിലേ …..

Kerala Jewelries and private Jets

Dear Readers,

 Hope at-least few of you gone through the latest news that  Kerala-based Kalyan Jewellers will be acquiring another aircraft, an Embraer Legacy 650 executive jet [ 13 seater ,  175 crores ]  . Hollywood actor Jackie Chan and HCL Technologies founder Shiv Nadar also owns the same . 
 It was in 2012 only kalyan acquired Phenom 100 aircraft ( 7  seater  ) for 30 crore and on 2013 they acquired another  Canadian Bell 427 helicopter and it was believed to be near to 50 crore.  Just look more in to the Phenom one,  its fixed yearly cost would be around is 2.5 Crores and minimum 50000/- to 65000 is needed for per hour flying.  
 
 Its politely said by kalyan group that  “its to cut travel time for family members and officials visiting its 60+ showrooms in India and abroad which in fact money “
The Jewelry was founded by T.S. Kalyanaraman in the year 1993 with a capital of  75 lakhs . Now they are having turn over of  9500 crore and expecting 15,000 crore next year from the 50+ showrooms spread-ed all over the world. [ 52 in India ,6 in UAE  and will be opening 3 showrooms in Delhi .Its said that 40-50 crore is needed to open one showroom ]
Its not just kalyan but Joyalukkas owns four seater Embraer aircraft and they are having 3+ such ones .Its said like they are having one to travel inside state and another for inside India and rest to travel across the globe. I am not exactly sure about the third one but the second one was cost around $10 million. The aircraft’s come under their luxury air charter company Joyjets, [ http://joyjetsindia.com ]  . @ 2013, Forbes  Magazine’s  annual tally of billionaires listed Joy Alukkas in 1342th position with a net worth of Rs 6,600 crores.
Now lets look in to some interesting charts,
Below one figures consumer-Gold  demand from across the glob .
 
See india and China 🙂  But there is a major fact. in china the yellow metal is vastly  used in industries  
 Let me also bring another interesting thing about the gold bar and coin import figures
so what I was trying to say is , where comes the figures 8000 crore from 75 lakhs capital investment. Whether its black money ? [  I  don’t wish to poke  nose in to that ]  
I have heard the family members saying it was 100 rupees for per pavan ( 8 grams gold ) in their memory  and now its in to 22500 or like !! well I am admitting the facts of time/globalization etc etc . But my intention to such a post is some thing different.  Its about the most dangerous  over gold-usage
In older days gold which considered to be a symbol of prosperity was used in marriages . But it was just few grams and now its like  gold is must in   death.birth,marriage, anniversary gifts ,kainettam, puberty and what to say 
Actually its a dead money and  there is not a difference like whether its middle class , low-class or upper class when it comes to GOLD .  Its already late that we should start to think about the old days and put a boundary in gold usage on marriages . 
When we buy gold jewelry  worth 6 lakhs there is so much hidden charge like making charge, duty etc etc and the real worth will be like 4+ lakhs . i am not saying that dowry system is strictly prohibited. Because its not actually going to work here . Most  marriages are becoming show-off and its not completely  their mistake . There is always an inner fear from the girls parents  that what others will think if nothing is given  . Its already late now and there are more girls still unmarried just because of this system. Its already late ..  
open eyes and see where all the money goes ?  Do the marriages needed to be a show-off ? Do we really need this much gold in marriages ?  . If few starts doing like that others will follow the same .. I do really hope more educated ones will come and realize  the fact

excuse for the spelling/grammar

ѕαנιтн ρн ™ 

https://www.facebook.com/iamlikethisbloger  ;  iamlikethis.com@gmail.com

 

 

 

Digiprove sealCopyright secured by Digiprove © 2014 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on Kerala Jewelries and private Jets

ഒരുമ്മയുടെ വില :

വ്യാഴാഴ്ച അസമിലെ ജൊര്‍ഹട്ടില്‍ നടന്ന കോണ്‍ഗ്രസ് പൊതുയോഗത്തിനിനു ശേഷം വനിതാപ്രവര്‍ത്തകരോട് സംവേദിക്കുന്നതിനിടെ  രാഹുല്‍ ഗാന്ധിയെ ചുംബിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ഭര്‍ത്താവ് ചുട്ടുകൊന്നു.. ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്

വളരെ ഞെട്ടൽ ഉളവാക്കുന ഒരു വാർത്തയായിപ്പോയി .. ഒരുമ്മക്ക് നൽകേണ്ടി  വന്നത് ഒരു കുടുംബത്തിന്റെ പൂർണ്ണ തകർച്ച  …
മൂന്നോ നാലോ ലക്ഷം രൂപ കോണ്ഗ്രസ് കൊടുക്കുമായിരിക്കും .. ചിലപ്പോൾ അതിലും താഴെ .. ഇവിടെ സത്യത്തിൽ  ആരാണ് തെറ്റുകാർ ?

പ്രവർത്തകരുടെ  ആവേശം കണക്കില എടുക്കുക തന്നെ വേണം … പക്ഷെ ഇവിടുത്തെ ഒരു കാപട്യ സംസ്കാര ചുറ്റുപാട് വെച്ച് ഉമ്മ കൊടുക്കുക എന്ന് വെച്ചാൽ .. സത്യത്തിൽ അതിൽ ഒരു കാര്യമില്ലെങ്കിലും  .. പ്രവർത്തകരുടെ ആവേശം ഒരു പരുതിക്കപ്പുരതെക്ക് പോകാതിരിക്കാൻ നേതാക്കൾ ശ്രദ്ധിചെങ്കിൽ  എന്നോർത്ത് പോകുന്നു ..

അല്ലെങ്കിൽ അത് ചെയ്ത അയാൾക്ക് വെളിവുണ്ടാകണം ആയിരുന്നു .. ഒരുമ്മ കൊടുത്താൽ തകര്ന്നു പോകുന്നതലല്ലോ ഒന്നും .. പക്ഷെ പൊതു വേതിയിൽ വെച്ച് പരസ്യമായ് വേറെ ഒരാളെ ചുംബിക്കാൻ  തയ്യാറായ ഒരു സ്ത്രീ രഹസ്യമായ്  എന്നയാൾ ചിന്തിച്ചെങ്കിൽ  പൂർണ്ണമായും തെറ്റ് പറയാനില്ല .. പക്ഷെ ഇതിപ്പോൾ ഒരു എഴുപതു വയസു കഴിഞ്ഞ നേതാവിനെ ക്കേറി ചുംബിക്കാൻ ആ സ്ത്രീ തയാരാകുമായിരുന്നോ  എന്നതാണ് വേറെ പ്രസക്തമായ ചോദ്യം .. നിർഭാഗ്യമെന്നു  പറയട്ടെ സാധ്യത കുറവാണ് ..

ഇവിടെ ഏറ്റവും കൂടുതൽ തെറ്റ് ചെയ്തിരിക്കുന്നത് ഈ വാർത്ത‍ അമിത പ്രാധാന്യത്തോടെ തലക്കെട്ടുകളിൽ നല്കി കൊട്ടി ഘോഷിച്ച മാധ്യമങ്ങൾ ആണ് .. എന്ത് എവിടെ എപ്പോ എങ്ങനെ കൊടുക്കണം എന്നത് പലപ്പോഴും ഒരുപാട് മാധ്യമങ്ങൾ സ്വയം വലുതാക്കാൻ ഉള്ള ശ്രമത്തിനിടയിൽ മറന്നു പോകുന്നു ..   സത്യമായും മാധ്യമങ്ങൾ ഇത്തരമൊരു വാർത്ത‍ പ്രസിധീകരിചില്ലായിരുന്നുവെങ്കിൽ  ഒരു കുടുംബ വഴക്കിന്റെ പരുതിക്കുള്ളിൽ പൊട്ടിച്ചിതറി തണുത്ത്  പോകാവുന്ന ഒന്നേ ഇവിടെ  ഉണ്ടായിരുന്നള്ളൂ  ..

 

വികാരങ്ങളെ ഒരു പരുതിയിൽ നിർത്താൻ  പലപ്പോഴും നമ്മളും മറന്നു  പോകുന്നു …

സജിത്ത്   ,    https://www.facebook.com/iamlikethisbloger         

             iamlikethis.com@gmail.com
Digiprove sealCopyright secured by Digiprove © 2014 Sajith ph
Posted in രാഷ്ട്രീയം | Tagged | Comments Off on ഒരുമ്മയുടെ വില :

അവളും പിന്നെയതും

ഡയറി താളിലേക്ക് ഒരേട്‌

തിരിഞ്ഞു നോക്കുമ്പോൾ 270 ദിവസങ്ങൾ … 190 ജാതകം ചേർച്ച   നാല് പെണ്‍കാണലുകൾ  ….നഷ്ടമായ ഒരുപാടുപേരുടെ ദിവസങ്ങൾ ..  യാത്രകൾ,  കഷ്ടപ്പാടുകൾ . .ബാക്കിയാവുന്നത്  “ഇനിയ്യും ശരിയായില്ലേ ”  എന്ന് തുടങ്ങി  സങ്കടത്തിന്റെയും പരിഹാസത്തിന്റെയും  ഒളിയമ്പുകൾ  …
പൊരുത്തം നോക്കിതന്നിരുന്ന പണിക്കർ സ്വിഫ്റ്റ് കാർ വാങ്ങിയത് മാത്രം നേട്ടത്തിൽപ്പെടുന്നു …

പയ്യനെ പിടിച്ചില്ല , വീട്ടുകാർ ശരിയല്ല , ഭംഗിയില്ല , ജാതകം ശരിയല്ല , ജോലി പോരാ കൂലി പോരാ ..വീടില്ല അങ്ങനെ ഒരുപാട് കേട്ട് മടുത്തതിൽ നിന്നും വെച്ച് ഒന്ന് പുതിയത് ഈയടുത്ത് കേൾക്കുകയുണ്ടായി …

മൂന്നു മണിക്കൂർ യാത്ര ചെയ്തു രാവിലത്തെ ഭക്ഷണം പോലും വേണ്ടെന്നു വെച്ച്   അവസാനം കാണാൻ പോയ പ്രൊപ്പോസൽ  കാൻസൽ  ആവാൻ കാരണം അന്വോഷിച്ചു ഒരു യാത്ര നടത്തുകയുണ്ടായി …

അത് ശരിയാണോ ?  അന്വോഷിക്കേണ്ട കാര്യമുണ്ടോ എന്നൊക്കെ തിരിച്ചു മറിച്ചും ആലോചിച്ചു … ഇങ്ങോട്ട് വന്ന പ്രൊപ്പോസൽ ആയതുകൊണ്ട് എന്താണ് കാരണം എന്നറിഞ്ഞില്ലെങ്കിൽ  ഒരു സമാധാനം കിട്ടില്ല അതുകൊണ്ട്

  ഫോണ്‍ നമ്പർ കഷ്ടപ്പെട്ട് സങ്കടിപ്പിച്ചു  ആ കുട്ടി  ജോലി ചെയ്യുന്ന സ്ഥലത്തെത്തി .. അമ്പത് മീറ്റർ അകലെ ആ കുട്ടി നില്ക്കുന്നത് കാണാം …മൂന്നു  നിമിഷം സംസാരിക്കാൻ എപ്പോഴാണ് സൌകര്യപ്പെടുക എന്ന് ചോദിക്കാൻ വേണ്ടിയാണ് ഫോണ്‍ ചെയ്തത്  ..

ഹലോ ..  ഗുഡ് മോണിംഗ് .. ഞാൻ സജിത്ത് ആണ്

ഗുഡ് മോർണിംഗ്

അഞ്ചു  ദിനം മുൻപ് ഇയാളെ  കാണാനായി     ഞാൻ വന്നിരുന്നു ..ഓർക്കുന്നോ

ഇല്ല .. ഓർമ്മയില്ല ..

—–   ഓർക്കാൻ തക്ക വിധത്തിൽ ഉള്ള  എന്തെങ്കിലും ഓർമ്മിപ്പിക്കാമോ …

ഞാൻ ഓർത്തു ,.. ഒരു സാധാരണ പെണ്ണ് കാണൽ ചടങ്ങിനു അപ്പുറം ഉള്ള ഒന്നും ഓർക്കാൻ ഉണ്ടായിരുന്നില്ല

ഹലോ ഹലോ  ……………………

ഹേ ഒരു നിമിഷം ഞാൻ അങ്ങനത്തെ എന്തെങ്കിലും ഉണ്ടോയെന്നു ഓർക്കാൻ ശ്രമിക്കുകയാണ് ..  ഞാൻ പാലക്കാടിൽ നിന്നായിരുന്നു കാണാൻ വന്നത് … ആ സ്ഥലത്ത് നിന്ന് അഞ്ചു ദിവസം മുൻപ് വേറെ ആരും വന്നിരിക്കാൻ ….

അഹങ്കാരീ ..ദിവസവും നിന്നെ കാണാൻ ക്യു ആയി ആളുകള് വരുന്നത് കൊണ്ടാവുമല്ലോ ഓർമ്മ  വരാൻ ഇത്ര താമസം .. എന്നോട് ചോദ്യങ്ങള ചോദിച്ചു  പതിനഞ്ഞ്ജോളം നിമിഷം സംസാരിച്ചതല്ലേ എന്നെല്ലാം മനസ്സിൽ ഓർത്തെങ്കിലും ..അതിനെ അതിൻറെ പാട്ടിനു വിട്ടു ..

ഓർമ്മ കിട്ടുന്നില്ല , എന്താണ് വേണ്ടത് ?

എനിക്ക് ഒരു രണ്ടു നിമിഷം തനിയെ സംസാരിക്കണം  .. സൌകര്യപ്പെടുമ്പോൾ പറഞ്ഞാൽ മതി

ഫോണിലൂടെ പറഞ്ഞൂടെ .. തിരിച്ചു ചോദിച്ചു  ..

അഞ്ചു  ദിവസം മുൻപ് വന്നു കണ്ട .. ഒരു മാസത്തോളം നീണ്ടു നിന്ന പ്രൊപ്പസലിലെ ആളെ ഓർമ്മ കിട്ടുന്നില്ലെങ്കിൽ  അന്നത്തെ കാര്യത്തെക്കുറിച്ച് എന്ത് ചോദിക്കാൻ ആണ് എന്ന് മനസ് പറഞ്ഞു  …

അല്ല എനിക്കൊരു രണ്ടു നിമിഷം മതി .. ഞാൻ ഇയാൾ ജോലി ചെയ്യുന്ന ഓഫിസിന്റെ വിസിറ്റിംഗ് റൂമിൽ ഉണ്ട് ..

ടക് … അങ്ങനെ ആ ഫോണ്‍ വെച്ച്  നാലു നിമിഷത്തിനുള്ളിൽ കഥാപാത്രം പ്രത്യക്ഷപ്പെട്ടു ..

ഇപ്പോൾ എന്നെ ഓർമ്മ കിട്ടുന്നുണ്ടോ  ? കണ്ട മാത്രയിൽ ഞാൻ ചോദിച്ചു ..
ഉണ്ട് .. …എന്താണ് അറിയേണ്ടത് ?
അല്ല , ഫ്രാങ്ക് ആയി സംസാരിചിരുന്നതുകൊണ്ടാണ് ഞാൻ അന്വോഷിച്ചു വന്നത് .. എന്ത് കൊണ്ടായിരുന്നു ആ പ്രപ്പോസൽ ഉപേക്ഷിച്ചത്  ..
അത് …
അല്ല ..പാരെന്റ്സ്‌ ആണോ അതോ ?

അല്ല ..അത് അത് ..

എനിക്ക് “ഒരിത് ”  തോന്നിയില്ല …

പെട്ടെന്ന് മനസ്സിൽ  ഓർത്തു   ഒരിത് ? എന്താണത്  ….

നന്ദി .. എന്നും പറഞ്ഞു അവിടെ നിന്ന് നടന്നകന്നു ..  


ഈശ്വരന് ആത്മാർത്ഥ നന്ദി മനസ്സിൽ പറഞ്ഞു പത്തു രൂപ കൊടുത്തു  ഒരുപ്പു സോഡാ കുടിച്ചു …  വീണ്ടും മനസ്സിൽ ഓർത്തു

  ..നന്നായി .. കുറെ ദിവസങ്ങൾക്കു ശേഷമാണ് ആ ഒരിത് എവിടെ എന്ന്  ചോദിചിരുന്നെങ്കിൽ 

ജീവിതം അങ്ങനെ കുറെ എന്തൊക്കെയോ കാഴ്ചകൾ സമ്മാനിക്കുന്ന കൂട്ടത്തിൽ  പറഞ്ഞിട്ടും മനസിലാകാത്ത ഒന്നുകൂടെ  .. എന്നാലും സത്യത്തിൽ  എന്താണീ  ” ഒരിത്”

      സജിത്ത്   ,    https://www.facebook.com/iamlikethisbloger         

             iamlikethis.com@gmail.com

 

 

Digiprove sealCopyright secured by Digiprove © 2014 Sajith ph
Posted in കഥ/കവിത | Comments Off on അവളും പിന്നെയതും

ആരുമറിയുന്നില്ല …

തുടരെത്തുടരെ ലാൻഡ്‌ ഫോണ്‍ ശബ്ദിച്ചു കൊണ്ടിരുന്നു
ഇടക്കിടെ  മൊബൈലുകളും  …

ഷവറിനു താഴെ ഒരൽപം ആശ്വാസത്തിനായി അഭയം പ്രാപിച്ച എനിക്ക് ഫോണിലൂടെ അമ്മ സംസാരിക്കുന്നത്  വ്യക്തമായി കേൾക്കാം  ..

പിന്മാറി എന്നാണ് പറയുന്നത്
കൂടുതൽ അറിയില്ല …

.. ടിക്ക്       അങ്ങനെ കുറെ കോളുകൾ …

അറിഞ്ഞവരും , ബന്ധുക്കളും  അടുത്തവരും ഒക്കെ വിളിക്കുന്നുണ്ട് ..

വീടാകെ ശ്മശാനമൂകമായിരിക്കുന്നു  .. ഉച്ചത്തിൽ നിലവിളിയില്ലെങ്കിലും ശരിക്കും ഒരു മരണവീട് പോലെ ..     വീട്ടിൽ ജോലി ചെയ്യാൻ വന്ന ചേച്ചിമാർ അതികം ശബ്ധമുണ്ടാക്കാതെ പിൻവാതിലിലൂടെ വന്നു അനുശോചനം അറിയിക്കാൻ എന്ന പോലെ എത്തി തിരിച്ചു പോകുന്നുണ്ട് …

കൂട്ടിൽ കെട്ടിയിരിക്കുന്ന ജനുസറിയാത്ത പട്ടി ഇടക്ക് കുരക്കുന്നുണ്ട് ഒരു പക്ഷെ  ആരും അതികം വെളിയിൽ കാണാത്തത് കൊണ്ടായിരിക്കാം അല്ലെങ്കിൽ ഇടക്കിടെ അപ്പുറത്തെ വീട്ടിൽ നിന്നും കാര്യം അറിഞ്ഞു എത്തുന്ന ആൾക്കാരെ  കണ്ടത്കൊണ്ടായിരിക്കാം

ഒരൊറ്റ നമ്പറിനു ലോട്ടറി നഷ്ട്ടപ്പെട്ടു പോയതുപോലെയോ അല്ലെങ്കിൽ അതിഭീകരാമാം വിധം അപകടത്തിൽ പെട്ട്പോയ ഒരാൾക്ക്‌ കൊടുക്കുന്ന നോട്ടം പോലെയോ ഒക്കെ എനിക്ക് സമ്മാനിച്ച്‌  ചിലവർ കടന്നു പോകുന്നുണ്ട് .. അതെല്ലാം കണ്ടപ്പോൾ  ഈ അടുത്ത കാലത്തൊന്നും കരഞ്ഞിട്ടില്ലാത്ത എനിക്ക് പോലും കരച്ചിൽ വരുന്നത് പോലെ തോന്നി … ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു .. ഉണ്ട് . എവിടെയോ ഉള്ളിൻറെ ഉള്ളിൽ ഒരു കുഞ്ഞു വിഷമം  !!!

കൂടുതൽ പറയുന്നതിന് മുൻപ് ഒരാഴ്ച മുൻപിലെ ഒരവധി ദിനം ഓർത്തെടുക്കാൻ ശ്രമിക്കട്ടെ ..  മഹീന്ദ്രയുടെ  എസ് യു വി നിലമ്പൂർ കാടുകളെ ലക്ഷ്യമാക്കി അങ്ങനെ കുതിച്ചു പായുകയാണ് …  അഞ്ജൊ  ആറോ മാസം നീണ്ടു നിന്ന   മെല്ലെപ്പോകിനും കൂടിയാലോച്ചനകൾക്കും ശേഷമാണ് ആ യാത്ര    സ്വാഭാവികമായും ഒരു പെണ്‍കുട്ടിയെ കാണാൻ

രാവിലെ ആറിനു തന്നെ പുറപ്പെട്ടത്‌കൊണ്ട് ഒൻപതോടെ നിലമ്പൂർ എത്തി … ബിഎസ്എൻഎൽ   ജിപിആർഎസ്സ്   മാത്രമുള്ള വഴിത്താരകളിലൂടെ നീങ്ങി .. കല്ലിട്ട റോഡിലൂടെ നീങ്ങി ഒരു വീടിന്റെ മുറ്റത്തേക്ക് പ്രവേശിച്ചു …

വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ അതിരുകള കീഴടക്കിയിരിക്കുന്നു …
വളരെയതികം ദൂരെ നിന്ന് വന്നവർ ആയതുകൊണ്ട്  പ്രാതൽ കഴിക്കാൻ വിളിച്ചു .. വിശന്നിട്ടു എന്തെങ്കിലും കിട്ടിയാൽ മതി എന്ന അവസ്ഥയിലായിരുന്നു ഞാൻ പക്ഷെ ആദ്യമായ് ഒരു പെണ്‍കുട്ടിയുടെ വീട്ടിൽ കാണാൻ പോകുമ്പോൾ അത് പാടില്ലത്രേ !!! ഓരോരോ സംഭവങ്ങൾ  .. എന്തായാലും മനോഹരമായ ആ വീടിന്റെ സന്ദർശന മുറിയിൽ  കുറെ ബേക്കറി പലഹാരങ്ങൾ നിരന്നു .. ചായയുമായി ആ കുട്ടിയുടെ അമ്മ നടന്നു വന്നു ..  അതും കുടിച്ചുകൊണ്ട്  സൌഹൃദ സംഭാഷണത്തിലേക്ക് കടന്നു ..  എല്ലാം തുറന്നു പറയുന്ന ആൾക്കാർ എന്ന് തോന്നിയതുകൊണ്ട്  സ്വാഭാവികമായും തല്പ്പര്യതോടെ കേട്ടിരുന്നു … ഇടക്ക്  ആ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു ..  കൂടെ ചെന്നവർ എന്തൊക്കെയോ ചോദിക്കുന്നുണ്ട്   .. എനിക്കാണെങ്കിൽ വിശന്നിട്ടു എന്തെങ്കിലും കിട്ടിയെങ്കിൽ എന്നൊരു മനസായിരുന്നു .. തൊട്ടപ്പുറത്ത് ഡൈനിംഗ്ടേബിളിൽ കുറെ പ്ലേറ്റുകൾ ഇരിക്കുന്നുണ്ട്‌ .. എന്തെങ്കിലും എടുത്തു കഴിച്ചു കളയാം എന്ന് മനസ്സിൽ വിചാരിക്കുപ്പോഴേക്കും  ആരൊ പറഞ്ഞു കുട്ടിയോട് സംസാരിക്കണമെങ്കിൽ ആകാം !! കേട്ട പാടെ ആ കുട്ടിയെ പുറത്തേക്കു ക്ഷണിച്ചു വിശപ്പിനെ അതിന്റെ പാട്ടിനു വിട്ടു  നടന്നു നീങ്ങി …

എന്താണ് സംഭവിക്കാൻ പോകുന്നതെന്ന  പേടിയോടെ ദൈവത്തെ ഓർത്ത് നടന്നു നീങ്ങുന്ന ആ പെണ്‍കുട്ടിയുടെ  മുഖം മനസ്സിൽ ഇപ്പോഴും കിടക്കുന്നുണ്ട്  ..സംഭാഷണം ആരംഭിച്ചു …  പോകുന്നതിനു മുൻപ് തന്നെ എല്ലാ വിവരങ്ങളും ധരിപ്പിചിരുന്നതുകൊണ്ട്  ആ കുട്ടി ചോദിച്ച ചില ചോദ്യങ്ങൾക്ക് അറിയാവുന്ന രീതിയിൽ ഉത്തരവും നല്കി  അങ്ങനെ മുന്നേറി … പത്തു മിനിട്ടോളം നീണ്ട സംഭാഷത്തിനോടുവിൽ യാത്ര പറഞ്ഞു അവിടെ നിന്നും മടങ്ങി .. ആദ്യം ചെയ്തത് തൊട്ടടുത്ത്‌ കണ്ട ബേക്കറിയിൽ നിന്നും കുറെ വെജിറ്റബിൾ കറ്റ്ലെറ്റ് കഴിക്കുകയായിരുന്നു  .. സ്പെഷ്യൽ വല്ലതും ഉണ്ടോ എന്നറിയാൻ തിരക്കിയപ്പോൾ പറഞ്ഞു

ആട് മന്തി
ബീഫ് മന്തി

എന്നിവ ഉണ്ടെന്നു … പച്ചക്കറി മാത്രം കഴിക്കുന്നതുകൊണ്ട് അവക്കെല്ലാം നോ പറഞ്ഞു യാത്ര ആരംഭിച്ചു  … ദൂരം ഒരൽപം കൂടുതൽ എന്നതൊഴിച്ചാൽ എല്ലാവർക്കും താൽപ്പര്യമായ ഒന്ന് എന്ന രീതിയിൽ ആ പ്രൊപ്പോസൽ മുന്നോട്ടു നീങ്ങി .. തല്പ്പര്യമുണ്ട് എന്ന് അവരോടും വിളിച്ചു പറഞ്ഞു  ..  അവർക്കും തല്പ്പര്യമുണ്ട്   എന്നറിയിച്ചതിന് അനുസരിച്ച്  ഈയ്യടുത്ത ഒരു ദിവസം കുറെ ആളുകൾ ഇങ്ങോട്ടും വന്നു … ആദ്യമായിട്ടാണ് അങ്ങനെ സംഭവിക്കാൻ പ്പോകുന്നത് അതുകൊണ്ട് തന്നെ മുന്നൊരുക്കങ്ങൾ തകൃതിയായി നടന്നു …എല്ലാവരുടെയും മുഖത്ത്  ഒരു പ്രകാശം … അങ്ങനെ ആ ദിവസം വന്നെത്തി … അവരും ഒൻപതോടെ വീടിലെത്തി  .. മൊത്തത്തിൽ ഓടി നടക്കുകയായിരുന്നത്കൊണ്ട്   കുളിക്കാനോ  കഴിക്കാനോ സമയം കിട്ടിയില്ല എന്ന് പറഞ്ഞാല ആശ്ചര്യമാകുമെങ്കിലും അതാണ്‌ സത്യം …അല്ലെങ്കിലും പ്രധാന പരീക്ഷകല്ക്ക് മുൻപിൽ കുളിക്കാനോ കഴിക്കാനോ നില്ക്കാറില്ല  എന്നോർത്തു ആശ്വസിച്ചു ഞാൻ മുന്നോട്ടു നീങ്ങി  .. പതിനഞ്ചു മിനിട്ടോളം തലങ്ങും വിലങ്ങും ഒരു ഇന്റർവ്യൂ ബോര്ഡിന്റെ മുന്നിൽ നിന്ന് വന്ന ചോദ്യ ശരങ്ങൾ സത്യത്തിൽ എന്നെ അലോസരപ്പെടുത്തിയില്ല  .. അവക്കെല്ലാം സുവ്യക്തമായ മറുപടി നല്കി  ..  അവരെ ചായ കുടിക്കാൻ വിളിച്ചു .ദൂരെ നിന്ന് വരുന്നവർ ആയതുകൊണ്ട്  വളരെ നല്ലൊരു മെനു തന്നെ ഒരുക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു  . അടുത്ത ബന്ധുക്കളും , കുടുംബാങ്ങളും എല്ലാവരും എത്തിയിരുന്നു ..  പതിവിലക്കവിഞ്ഞ   പബ്ലിസിട്ടിയോടെ അടുത്ത വീടുകളിലേക്കും വാർത്ത‍ പരന്നു ..   അതങ്ങനെയാണ് …  ചായകുടിക്ക് ശേഷം മൂന്നു നില പത്തായപ്പുര വീട് ചിലർ നടന്നു കണ്ടു  ..  അങ്ങനെ സംതൃപ്തമായി അവരെ യാത്രയാക്കി

വന്നിരുന്ന ബന്ധുക്കൾക്കും കുടുംബക്കാർക്കും  ഒന്നേ പറയാൻ ഉണ്ടായിരുന്നള്ളൂ  .. കുറച്ചു ദൂരം കൂടുതൽ ആണെങ്കിലും സാരമില്ല … ആ ദൂരം കാര്യമില്ല എന്നവർക്കും തോന്നിയതുകൊണ്ടാണല്ലോ ഇവിടേക്കും വന്നതെന്ന്  … തല്ക്കാലം വേറെ പ്രൊപ്പോസൽ ഒന്നും നോക്കേണ്ട എന്നുറപ്പിച്ചു മുന്നോട്ടു നീങ്ങി ..  ഇടക്ക് വന്നിരുന്ന വേറെ ഒരു പ്രോപ്പോസലിനോടും അയിത്തം കൽപ്പിച്ച് കാത്തിരിപ്പായി .. തിരിച്ചു വിളിക്കാം എന്നാണല്ലോ അവർ  പറഞ്ഞിരിക്കുന്നത്  .. എന്തോ രണ്ടു ദിവസത്തെ ആശുപത്രി സംബന്ധമായ തിരക്കുകൾ ഉണ്ടെന്നു പറഞ്ഞിരുന്നതുമാണ്  .. അങ്ങനെ ദിവസം മൂന്നാമതായി … ഏത് നിമിഷവും അവർ വിളിച്ചേക്കാം  … എല്ലാവരും ഓരോരോ ഫോണ്‍ ബെല്ലടിക്കുംപോഴും പ്രതീക്ഷയോടെ അടുത്തേക്ക് നീങ്ങി …

ബന്ധുക്കളും കുടുംബക്കാരും  , ജോലി ചെയ്യാൻ വരുന്ന ചേച്ചിമാരും എല്ലാവരും ഇടക്കിടെ ചോദിച്ചു ..

എന്തായി അവർ വിളിച്ചോ ?

അങ്ങനെ പ്രതീക്ഷയുടെ ബലൂണ്‍ ആരും ഉയർത്താതെ തന്നെ എങ്ങോ പാഞ്ഞു കയറി ..  ഒരു മീഡിയം അല്ലെങ്കിൽ അതിനു തൊട്ടു താഴെ നില്കുന്ന കുടുംബത്തില നിന്ന് മാത്രമേ ആലോചനകൾ നോക്കേണ്ടതുള്ളൂ എന്നാദ്യമേ ഞാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു …

ഒടുക്കം നാലാം നാൾ അച്ഛൻ ആരോടോ ഫോണിൽ പറയുന്നത് കേട്ടു

അറിയില്ല .. ” ഞങൾ പിന്മാറുന്നു ”  എന്ന് മാത്രമേ അവർ പറഞ്ഞളൂ .. കൂടുതൽ സംസാരിക്കാൻ  പറ്റാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നതുകൊണ്ട്  വിശദ വിവരങ്ങൾ ചോദിച്ചില്ല  ..

നേരിട്ട് പറയാനുള്ള വിഷമം കാരണം ശബ്ദം ഉയർത്തി ആ പറഞ്ഞത് ഞാൻ കൂടെ കേൾക്കാൻ  വേണ്ടിയാണ് .. അപ്പോൾ മുതൽ ഫോണ്‍ ശബ്ദിച്ചു തുടങ്ങിയതാണ്‌  …

സത്യത്തിൽ അതൊരു വിഷമിപ്പിക്കുന്ന വാർത്ത‍ ആയിരുന്നു എന്നെ സംഭന്ധിച്ചിടത്തോളം .. ഇനി  അപരിചിതരായ പെണ്‍കുട്ടികളുടെ മുന്നിലേക്ക്‌ പോകണ്ട .. തിരിച്ചു സമാധാനമായി ജോലി ചെയ്യാനും പോകാം , ഒരു കുട്ടിയെ കാണാനുണ്ട് എന്ന് പറഞ്ഞു ആരും വിളിച്ചു വരുത്തില്ല ..എന്നൊക്കെ വിചാരിച്ചിരുന്നതാണ്

ആശ്വാസ വാക്കുകൾക്കും പരിഹാസങ്ങൾക്കും ഇടയിൽ
എല്ലാവർക്കും അറിയേണ്ടതും എനിക്ക് അറിയാത്തതും ഒരു ചോദ്യത്തിനുത്തരം  .. എന്തുകൊണ്ടവർ പിന്മാറി ..

ഇതെഴുതുംപ്പോൾ  പുറത്തു നിലാവുണ്ടായിരുന്നു … ഇപ്പോൾ നേരം പരപരാ വെളുത്ത് തുടങ്ങിയിരിക്കുന്നു ,, പടുപ്പുരവാതിലിനിടയിലൂടെ വെളിച്ചം അരിചെത്തുന്നുണ്ട്  .. എല്ലാം സുവ്യക്തമാണ്  ഒരു ചോദ്യത്തിനുത്തരം ഒഴികെ ..

ഒരു  ഉറക്കത്തിനപ്പുറം  സ്വാധീനം ചെലുത്താൻ തക്കവണ്ണം ഉള്ള അടുപ്പം ആരോടും സൂക്ഷിക്കരുത്‌ അത് സ്വന്തം അച്ഛനായാൽപ്പോലും എന്ന് അച്ഛൻ പറഞ്ഞിരുന്നത് ഓർമ്മയിൽ തെളിയുന്നു ..

ഒരു നോ പറയുന്നതിന് മുൻപ് ഒന്നോ രണ്ടോ നിമിഷം ഓർക്കുക അടയാൻ പോകുന്നത് ഒരുപാട് യെസ്സിലെക്കുള്ള  വാതിലുകളാ
യിരിക്കും  എന്നോർത്തുകൊണ്ട് തല്ക്കാലം വിട ..

       സജിത്ത്   ,    https://www.facebook.com/iamlikethisbloger

                iamlikethis.com@gmail.com
Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in കഥ/കവിത | Tagged | Comments Off on ആരുമറിയുന്നില്ല …

ചില നേരങ്ങളിൽ ചിലർ

ഹലോ ?
ഹലോ ? താൻ ആരാണ്  ? എവിടുന്നാ ?

സമയം വൈകിട്ട് എട്ടു മണി … ഗ്രേവ്‌യാർഡ്‌  ഷിഫ്റ്റിനു പതിനൊന്നു മണിയോടെ തന്നെ എഴുന്നെൽക്കണ്ടാതായിരുന്നതുകൊണ്ട്

” കറമം  ഈ നേരത്ത് ആരാണ് എമർജൻസി  ഫോണിൽ വിളിക്കുന്നത്‌ ”  എന്ന്  മനസ്സിൽ ഓർത്തു കൊണ്ടാണ് ഫോണിനടുതെക്ക്  നീങ്ങിയത്  തന്നെ ..
അപ്പോഴാണ്  അങ്ങേതലക്ക്നിന്ന്  നിർത്താതെയുള്ള ചോദ്യം …ഒരു നിമിഷം  ചുറ്റും നോക്കി … ഓർമ്മയുടെ തിരകളെ  അതിവേഗം മനസിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു .. പരിസര ബോധം വീണ്ടെടുത്ത്‌ സംഭാഷണം ശ്രവിച്ചു

ഹലോ ? താൻ ആരാണ്  ?

പെട്ടെന്ന് മനസിൽ വന്ന മറുപടി

ഞാൻ .. ഞാൻ ആരാണെന്ന്  അന്വോഷിച്ചുകൊണ്ടിരിക്കുന്നു .. ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല ..

എന്ത് ……..? താൻ …. താൻ ആരാടോ  ?  താൻ എന്തിനാണ് എൻറെ ഭാര്യയെ ഇപ്പോൾ മൊബൈലിൽ വിളിച്ചു ശല്യം ചെയ്തത് ?

ഈശ്വരാ … എന്ന് മനസിലോർത്ത്‌ തിരിച്ചു ചോദിച്ചു

ഞാനോ ?  ഞാൻ ആരെയും വിളിച്ചിട്ടില്ല  …

നുണ പറയുന്നോ ? താൻ എൻറെ ഭാര്യെ വിളിചിട്ടില്ലെങ്കിൽ  പിന്നെ തൻറെ നമ്പർ എനിക്കെങ്ങനെ കിട്ടും ?

അതെനിക്കറിയില്ല … അഞ്ചു മണി മുതലേ ഞാൻ ഉറങ്ങുകയാണ് .. പിന്നെങ്ങനെ ഞാൻ വിളിക്കും ?

അഞ്ചു മണി മുതൽ ഉറങ്ങുകയോ ? അത് മനുഷ്യന്മാർ ഉറങ്ങുന്ന സമയമാണോ .. തൻറെ  സംസാരത്തിൽ തന്നെയുണ്ട്‌ ഒരു വശപ്പിശക് .. ഞാൻ ആരാണെന്ന് തനിക്കറിയുമോ .. എന്നോട് കളിക്കരുത് ..

സാഹചര്യങ്ങൾ  പഠിപ്പിച്ചിരിക്കുന്നത് പരമാവധി ക്ഷമിക്കാനാണ് അതുകൊണ്ട് തന്നെ ഒരു വിധം  അരോചകമായ സാഹചര്യങ്ങളിലോന്നും  ദേഷ്യമേ വരാറില്ല .. പക്ഷെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചു മനസാ വാചാ അറിയാത്ത കാര്യത്തിനു എൻറെ സത്യസന്ദതയെ   സംശയിക്കുക എന്ന് പറഞ്ഞാൽ   !!   ഒരു ഗ്ലാസ്‌ ടുബിലൂടെ അതിവേഗം ചുവപ്പ് നിറം കലർന്ന ദ്രാവകം അതിവേഗം മുകളിലേക്ക് കയറുന്നത് ഭാവനയിൽ കണ്ടു …

ഡോ  ?  താൻ എന്താടോ മിണ്ടാത്തത്  … ഇനി മേലിൽ …

അത് മുഴുമിപ്പിക്കുന്നതിനു മുൻപേ  എവിടെ നിന്നോ വാക്കുകൾ നാവിലേക്ക് ഒഴുകിയെത്തി  ..

you spook  Hippocratic worm ..what the bloody honkey you think yourself ..xxxxxxxx

ടക്  …  ആ അജ്നതാൻ ഫോണ്‍ വെച്ചു …

ഒരു നിമിഷം ഞാൻ പറഞ്ഞതെതെന്നു വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചു
മുഴുവനായി ഓർമ്മയിൽ വന്നില്ല .. എന്തായാലും കഴിഞ്ഞ ജന്മത്തിൽ ഞാൻ ഇവിടെ കേരളത്തിൽ ജനിച്ചതാവാൻ സാധ്യതയില്ലെന്ന് നാവിലേക്ക് ഓടിയിറങ്ങിയ വാക്കുകൾ  ഓർത്തുകൊണ്ട്‌ തിരികെ കട്ടിലിനെ അഭയം പ്രാപിച്ചു  …

അലാറം മുഴങ്ങിയെങ്കിലും നിദ്രാഭംഗം  വന്നതുകൊണ്ട് മനസില്ലാ മനസോടെ എഴുന്നേറ്റു  ജോലി ആരംഭിച്ചു … പക്ഷെ അകാരണമായ എന്തോ ഒന്ന് മനസിനെ അലട്ടിക്കൊണ്ടിരുന്നു …  നേരത്തേ വിളിച്ച ആളോട്  കുറച്ചുകൂടെ ക്ഷമ കാണിക്കണ്ടതായിരുന്നോ  എന്നതായിരുന്നു അതെന്നു തിരിച്ചറിഞ്ഞു .. കുറ്റബോധം മനസിനെ വീണ്ടും കൂടുതൽ വേഴ്ചകളിലേക്ക്  നയിക്കും മുൻപ് എന്തെങ്കിലും ചെയ്തെ പറ്റൂ എന്നുറപ്പിച്ചു കൊണ്ട് മൊബൈൽ കയ്യിലാക്കി  നേരത്തേ വിളിച്ച ആളെ തിരിച്ചു വിളിച്ചു ..

ഒരു സ്ത്രീ ശബ്ദം കേട്ടതുകൊണ്ടു   .. ചേട്ടനില്ലേ  എന്ന് ചോദിച്ചു

ഹലോ .. ആരാണ് ?

ഞാൻ ശബ്ദം ഒന്ന് ശരിയാക്കി സംസാരിച്ചു തുടങ്ങി ..ചേട്ടാ നേരത്തേ നിങ്ങൾ എന്നെ വിളിച്ചിരുന്നു … ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ വിളിക്കുന്നത്‌ .. നേരത്തേ  ഞാൻ ദേഷ്യപ്പെടാൻ പാടില്ലായിരുന്നു ..

ഓ താനോ ,  പാതി രാത്രി വിളിചിട്ടാണോഡോ ക്ഷമ ചോദിക്കുന്നത് ?  മനുഷ്യന്മാർക്ക് ഉറങ്ങുകയോന്നും വേണ്ടേ ? വെക്കഡാ  xxxxxxxxxxxxx

സംസാരിക്കുന്നതിനു മുൻപ് പരിസരബോധം നോക്കി  ചിന്തിച്ചു സംസാരിക്കണം എന്ന് ഉപദേശിച്ചു തന്നത് വൈകിയാണ് ഓർമ്മയിൽ തെളിഞ്ഞത് .. ഇനി മറക്കില്ല  എന്ന് മനസിലുറപ്പിച്ചു ഫോണ്‍ താഴെ വെച്ചു ..   എനിക്കറിയാം ഈ ഓർമ്മ  ഇനിയും വൈകിയേ വരൂയെന്ന് !!

അങ്ങനെ സംഭവബഹുലമായ ഒരു ദിനമായിരുന്നു ഇന്നലത്തെതു

അത് പറഞ്ഞപ്പോഴാണ്  ഒരു കാര്യം കൂടെ ഓർമ്മയിൽ തെളിയുന്നത് …
വാക്കുകൾകൊണ്ട് മറ്റുള്ളവരെ കുത്തിനോവിപ്പിക്കാനുള്ള ചിലരുടെ കഴിവ്  സത്യത്തിൽ ഒരു തരം മനോരോഗമാണെന്ന്  .. …  സ്വയം എന്തൊക്കെയോ ഒളിക്കാൻ മറ്റുള്ളവരിലേക്ക് പടർന്നു കയറുന്നത് ഒരുതരം സാഡിസം മാത്രമാണ്

തല മുതിർന്ന അദേഹം  കണ്ട ഉടനെ ചോദിച്ചു  ..

ഇപ്പോൾ എവിടെയാണ് ? കൊച്ചിയിലാണോ

അതിനു മുൻപ് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് .. ഇനിയും വീണ്ടും കാണുമ്പോൾ ഇതേ ചോദ്യം ആവർത്തിക്കപ്പെടും ..പിന്നെയും വെറുതേ എന്തിന്  എന്ന് മനസ്സിൽ വന്നെങ്കിലും  മറുപടി പറയാതിരിക്കാൻ കഴിഞ്ഞില്ല ..

അല്ല .. തിരുവനന്തപുരം

സർക്കാർ ജോലിയാണോ

അല്ല  ..

ഓ പ്രൈവറ്റോ

ഹ്മം

ശമ്പളം എന്തുണ്ട്

ഒന്നും മറുപടി പറയാൻ തോന്നിയില്ല  …

അല്ല  .. ഈ   പ്രൈവട്ട് സ്ഥാപനങ്ങൾ മര്യാദക്ക് ശമ്പളം തരുമോ

ഏത്  യുഗത്തിലാണ് ഇങ്ങേർ എന്ന് മനസ്സിൽ തോന്നിയെങ്കിലും പുറത്തു കാണിക്കാതെ മിണ്ടാതിരുന്നു

പത്തിരുപതു ഉറുപ്പിക മാസം കിട്ടുമോ

ഈശ്വരാ വിടേണ്ട വട്ടമില്ലല്ലൊ എന്ന് മനസ്സിൽ ഓർത്തു മറുപടി പറഞ്ഞു

ഹ്മം കിട്ടും

അതിനെക്കാൾ കൂടുതൽ ഉണ്ടോ അതോ

ഇല്ല  …

. ഞാൻ ഇന്നലെ പാടം  കിളപ്പിച്ചു .. അഞ്ഞൂറ് രൂപയാണ് ദിവസം .. അമ്പത് കൂടെ വേണമെന്ന് അവർ പറയുന്നുണ്ട് .. രാവിലെ ഒമ്പതിന് എത്തും മൂന്നരക്ക് തീരും ..

പാടത്തു കിളക്കാൻ പോകുന്നവർക്ക് ഈ ശമ്പളം ഉണ്ടെന്നു പറയാതെ പറഞ്ഞതാണ്  ,,

നിന്റെ കല്യാണം എന്തായി ? നോക്കുന്നുണ്ടോ

ഹ്മം .. നോക്കുന്നുണ്ട്

ഒന്നും ശരിയായില്ലേ  ?

ശരിയായെങ്കിൽ ശരിയായി എന്ന് പറയില്ലേ മനുഷ്യാ .. എന്ന് പറയാൻ എന്നുണ്ടായിരുന്നു പക്ഷെ …

ഇല്ല ശരിയായില്ല  ..

ഇപ്പോ  വയസെത്രയായി  .. മുപ്പതു അല്ലെ ?

അല്ല ഇരുപത്തെട്ടു  ..

അതെങ്ങനെ  ?  എണ്‍പത്തി നാലിൽ ഞാൻ പാങ്ങോട് ആയിരുന്നപ്പോഴാണ് നീ … അല്ല ഏത് വർഷമാ ജനിച്ചത്‌

മറുപടി പറഞ്ഞു

ഓ അപ്പൊ അടുത്ത് തന്നെ ഇരുപത്തി ഒൻപതു  ആകാൻ പോകുന്നു .. അതായതു മുപ്പതിലേക്കുള്ള  നടപ്പ്  ..

മറുപടി എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി .. പിന്നീട് ഒരിക്കലും ഒന്നും ചോദിക്കാത്ത രീതിയിൽ മറുപടി പറയാൻ അറിയാം പക്ഷെ പ്രായം .. അതിനെ ബഹുമാനിച്ചേ പറ്റുമല്ലോ  ..
ഒന്നും മിണ്ടാതെ ഇരുന്നു ..

ജീവിതത്തിൽ ചില സന്ദർഭങ്ങൾ അങ്ങനെയാണ് ..  ഒന്നും  പ്രതികരിക്കാതെ ഇരിക്കാനുള്ള കഴിവാണ്  വേണ്ടത്

 

      സജിത്ത്   ,    https://www.facebook.com/iamlikethisbloger         

             iamlikethis.com@gmail.com
Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in കഥ/കവിത | Tagged | Comments Off on ചില നേരങ്ങളിൽ ചിലർ

ആ മൂന്ന് പെണ്‍കാണലുകൾ

ഓർക്കുമ്പോഴേ ഓർമ്മയിൽ തെളിയുന്നത് ഒന്നാം ക്ലാസിലെ ആദ്യ ദിനമാണ്  …

പ്രതീക്ഷയോടെ ജനാലകൾക്കപ്പുറത്തെ രണ്ട് കണ്ണുകൾ  … എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ  ആശങ്കയോടെ ഓരോ നിമിഷവും കൂടി വരുന്ന ഹൃദയമിടിപ്പോടെയും  ഒരന്ജ്ജുവയസുകാരൻ   …

 

അന്നെനിക്കക്ഷരമെഴുതാൻ  കഴിയുമായിരുന്നെങ്കിൽ  വരാൻ  പോകുന്ന ടീച്ചറോടും ഇത്തരമൊരു ആശങ്ക പങ്കു വെച്ചേനെ  …

.. ഏതെങ്കിലും ഒരു നിമിഷത്തിൽ ആവി പറക്കുന്ന  ചായക്കപ്പും , ഹൃദയമിടിപ്പുമായി അപരിചിതയായ ഒരു പെണ്‍കുട്ടിയെ കാണേണ്ടി വരുമല്ലോ എന്നത് ഓർക്കുമ്പോൾ തന്നെ ടെൻഷൻ തോന്നുന്നത്    വർഷങ്ങൾ കുറച്ചു കഴിഞ്ഞെങ്കിലും ഇന്നും ആ സ്ഥിതിക്ക് മാറ്റമൊന്നും വന്നിട്ടില്ല എന്നതുകൊണ്ടാവാം ..

അങ്ങനെ ആ ദിനവും കഴിഞ്ഞിരിക്കുന്നു … ഒന്നല്ല രണ്ടല്ല .. മൂന്നു !!

കൊല്ലാനാണോ വളർത്താൻ  ആണോ കൊണ്ട് പോകുന്നത് എന്നറിയാത്ത ഒരു പശുക്കുട്ടിയുടെ അതെ അവസ്ഥയിലാണ്   ഇപ്പോഴും ഒരു പെണ്‍കുട്ടിയുടെ മുന്നിലെക്കെതുന്നത്  .. കാരണം ഈ നിമിഷം വരെ വളരെ സന്തോഷമായാണ് ജീവിതം പൊയ്ക്കൊണ്ടിരിക്കുന്നത്  .. കാശു കൊടുത്ത്  കടിക്കുന്ന പട്ടിയെ വാങ്ങിയ പോലെ എന്ന് ആവരുതല്ലോ   (  സത്യമായും  സ്ത്രീയെ അപമാനിചിട്ടില്ല , ഒരുപമ പറഞ്ഞതാണ്  പ്രിയ സുഹൃത്തേ !! )

അനുഭവം പങ്കുവയ്ക്കാൻ കുറെ സുഹൃത്തുക്കൾ ആവശ്യപ്പെടുകയുണ്ടായി  .. അതുകൊണ്ട് മാത്രം തുടർന്നെഴുതട്ടെ ..

ആദ്യമായ്  പോയത് പ്ലാഴിഭാഗത്തുള്ള കുട്ടിയെ കാണാൻ ആയിരുന്നു ..  എംഎൻസിയിൽ  ജോലി ചെയ്യുന്ന ആ കുട്ടിയുടെ പ്രൊഫൈൽ കണ്ടപ്പോഴേ  ശ്രദ്ധിച്ചത്  ഭാവി വരന് വേണ്ട വാർഷിക ശമ്പളം കൊടുത്തിരിക്കുന്നത്‌ ആയിരുന്നു .. വെറും അഞ്ചുലക്ഷത്തിനു മുകളിൽ മാത്രം …അതുകൊണ്ട് തന്നെ അതൊഴിവാക്കി മുന്നോട്ടു പോയി … തെറ്റ് പറയരുതല്ലോ ഫോട്ടോ  കാണാൻ രസമൊക്കെ ഉണ്ടായിരുന്നു …. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അത് നാല് ലക്ഷമായി …പക്ഷെ എന്തോ കാണാൻ രസമുള്ളതുകൊണ്ടായിരിക്കണം  വീട്ടുകാരുടെ വാക്ക് ധിക്കരിക്കേണ്ട എന്ന  കാരണത്താൽ ആ കുട്ടിയെ കാണാൻ പോകാൻ ഞാനും സമ്മതിച്ചു  താൽപ്പര്യമുണ്ട്  എന്ന് ഇങ്ങോട്ടും അറിയിച്ചതിനനുസരിച്ചാണ്  കാണാൻ പോകാമെന്ന്  സമ്മതിച്ചത്  …

അങ്ങനെ ഞങ്ങൾ നാലഞ്ചു പേർ പുറപ്പെട്ടു  .. പോകുന്ന വഴിയിൽ എനിക്കൊരു സുദീർഖമായ ക്ലാസും തന്നു , ആദ്യമായ് പോകുന്നതാണല്ലോ  .. അവിടെയെത്തി  ..

ആദ്യ കാഴ്ചയിൽ തെളിഞ്ഞത്  കുട്ടിയുടെ അച്ഛനെന്നു തോന്നിയ ആൾ വീടിൻറെ  ഉള്ളിൽ നിന്നും ഒരു ലുങ്കി മാത്രമുടുത്ത്  താഴെ ഇറങ്ങി നിന്നതാണ് ..തൊട്ടു പുറകിൽ ഒരു ഷർട്ടും കയ്യിൽപ്പിടിച്ച്  കുട്ടിയുടെ അമ്മയും .. ഞങ്ങൾ അവിടെയെതിയിട്ടുണ്ട് എന്ന് രണ്ടു മിനിട്ട് മുൻപ് അറിയിച്ചതാണ് .. എന്തോ കാലാവസ്ഥ ചൂടായത് കൊണ്ടായിരിക്കണം ഒരൊറ്റ ലുങ്കി മുണ്ടിൽ നിന്നിരുന്നത് എന്നൊർക്കുമ്പൊഴെക്കും  കുട്ടിയുടെ അമ്മ താഴെ ഇറങ്ങി വന്നു കുശല ചോദ്യങ്ങൾ ആരാഞ്ഞു ഉള്ളിലേക്ക് ക്ഷണിച്ചു … സമയം പത്തര കഴിഞ്ഞിരുന്നു … അങ്ങനെ നീൽക്കമൽ കസേരകളിൽ ഞങ്ങൾ അവിടവിടെയായി ഇരുന്നു .. കൂടെപ്പോയ സ്ത്രീ ജനങ്ങൾ  വീടിൻറെ ഉള്ളറകളിലേക്ക് മാഞ്ഞു … രണ്ടായിരത്തി അന്ജിന്റെ തുടക്കത്തില ഇറങ്ങിയ ഒരു കമ്പ്യൂട്ടർ ആ വീടിൻറെ സ്വീകരണ മുറിയെ അലങ്കരിച്ചിരുന്നു .. തൊട്ടടുത്ത്‌ മുറി വൃത്തിയാക്കാൻ വെച്ചിരുന്ന ചൂലും ചപ്പയും പിന്നെ ബക്കറ്റിൽ വെള്ളവും, .. മണി പതിനൊന്നായിട്ടും മൂന്ന് മുറികളുള്ള ആ വീട് വൃത്തിയാക്കാൻ സമയം കിട്ടിയില്ലായിരിക്കാം എന്ന് കൂടെ വന്ന ഒരാൾ അടക്കം  പറഞ്ഞു … കുറ്റിത്താടിയിൽ നരകൾ ഉള്ള കുട്ടിയുടെ അച്ഛൻ എന്നെ ഒന്ന് നോക്കി  പിന്നെ ” ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ ” എന്ന ഭാവത്തിൽ അവിടെ ഇരുന്നു …  നിശബ്ധത അത് മാത്രം വളരെ നേരം സഹിക്കാൻ ആകില്ല ..സാധാരണ ആയിരുന്നെങ്കിൽ ഞാൻ എപ്പോഴോ സംസാരം തുടങ്ങി ഒരു വഴിക്ക് ആക്കിയേനെ .. ഇതിപ്പോൾ !!

അങ്ങനെ ആ കുട്ടിയുടെ അച്ഛൻ മൂന്നു നാല് പേരുകൾ പറഞ്ഞു  അവരെ  അറിയുമോയെന്നു ചോദിച്ചു ..  ഞങ്ങളുടെ വീടിൻറെ അടുത്ത് ഉള്ളവർ ആണെന്നും പറഞ്ഞു ..ഇല്ലായെന്ന് മറുപടി പറയുന്നത് കേട്ടു .. പിന്നെ നാലഞ്ചു പേരുകൾ  ഇവിടെനിന്നും  പോയവർ ചോദിച്ചു .. അവരെ അദ്ദേഹത്തിനും അറിയില്ലത്രേ .. എട്ട് പത്തു വർഷങ്ങൾ ആയി അതികം എവിടെയും പോകാറില്ലത്രെ

ഒരു കൌതുകം കൊണ്ട് ഞാൻ ചോദിച്ചു അദേഹം പറഞ്ഞവർ കല്യാണം കഴിഞ്ഞവർ ആണോ എന്താണെന്ന് … മുപ്പതു  വർഷം മുൻപുള്ള ആൾക്കാരുടെ പേരാണ്  പറഞ്ഞത് എന്ന് കേട്ടപ്പോൾ തുടർന്ന് എന്ത് പറയണം എന്നറിയാതെ കുഴങ്ങി ….

അപ്പോഴേക്കും ചായയുമായി കുട്ടിയുടെ അമ്മ എത്തിയത് ഭാഗ്യമായി  .. ചായയും നേന്ത്രപ്പഴം കഷണങ്ങൾ ആക്കിയതും ചിപ്സും …

വെളിയിൽ നിന്നും  ചായ കുടിക്കാൻ തീരെ താല്പ്പര്യമില്ല .. ചെറുപ്പം മുതൽ വീട്ടിൽ പശു ഉള്ളതിനാലും ഇപ്പോ ഇഷ്ടം പോലെ മിൽമ പാൽകിട്ടുന്നതുകൊണ്ടും  എനിക്കുള്ള ചായ ഞാൻ തന്നെയാണ് ഉണ്ടാക്കുക ..വെള്ളവും പഞ്ചസാരയും ഉപയോഗിക്കാതെ അങ്ങനെ ആറ്റിക്കുറുക്കി 🙁  അഹങ്കാരം ആണെന്നറിയാം …പക്ഷെ !!!

അപ്പോൾ ഓണ സമയം ആയതുകൊണ്ടാണ്‌ അവിടെ ഉണ്ടായിരുന്നതാണ് ചിപ്സും നേന്ത്രപ്പഴവും .. ചായക്കപ്പ് കയ്യില തന്നതുകൊണ്ടു വേണ്ട എന്ന് പറയാൻ പറ്റിയില്ല .. ആരെങ്കിലും ചിപ്സ് എടുത്തു കഴിച്ചിട്ട് വേണം എനിക്കും കഴിക്കാൻ എന്ന് വിചാരിച്ചിരുന്നു … എവിടെ !!! അങ്ങേർ ഒന്നും മിണ്ടിയില്ല … ഇതിപ്പോൾ സാധാരണ ആണെങ്കി ഞാൻ എപ്പോഴേ എടുത്തു കഴിച്ചേനെ .. ” എടുത്തു കഴിക്കൂ ”  എന്നൊരു വാക്കിനായി ഞങ്ങൾ എല്ലാവരും കാതോർത്തിരുന്നു .. ഇല്ല … ഒന്നും സംഭവിച്ചില്ല

കൊണ്ട് വെച്ചിരിക്കുന്നത് കഴിക്കാനല്ലേ എടുത്തു കഴിച്ചൂടെ എന്ന് ആരെങ്കിലും ചിന്തിക്കുന്നെങ്കിൽ പറയട്ടെ , അങ്ങനെ പാടില്ല എന്നാണ്  ക്ലാസ് എടുത്തപ്പോൾ പറഞ്ഞിരുന്നത്  ..  ആരും ഒന്നും എടുത്തില്ല ..

എന്താണ് ചെയ്യുന്നത് ?  കുട്ടിയുടെ അച്ഛൻ ചോദിച്ചു …

ഒരു മൂന്നു മിനുട്ട് നേരം ഞാൻ സംസാരിച്ചു … M.Sc electronics  ?  അവിടെ എത്തിയപ്പോൾ അദേഹം വീണ്ടും ചോദിച്ചു

M.Sc  . ? .ഞാൻ പറഞ്ഞു അതെ  M.Sc

ബയോഡാറ്റ കണ്ടില്ലേ ? ഞാൻ തിരിച്ചു ചോദിച്ചു .. ആ ചോദ്യം അനാവശ്യമായിരുന്നു ..പിന്നീടാണ്‌ ഞാൻ അറിഞ്ഞത് അദ്ദേഹം പ്രൈമറി വിദ്യാഭ്യാസം മാത്രം നേടി പിന്നീട് ജോലി ചെയ്യാൻ ഇറങ്ങിയ ഒരാൾ ആണെന്ന് .. അപ്പോഴേക്കും ആ കുട്ടി  പ്രത്യക്ഷമായി …
നിനക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിച്ചോ ട്ടോ .. അച്ഛൻ പറഞ്ഞു

ഒരു നിസഹായതയോടെ ഞാൻ അച്ഛനെ നോക്കി …ആ കുട്ടിയുടെ ഭാഗത്ത്‌ നിന്നും ആരും ഒന്നും പറഞ്ഞില്ല .. അപ്പോഴേക്കും ആ കുട്ടിയുടെ അമ്മ വന്നു .. എനിക്ക് തോന്നുന്നു അവരും അങ്ങനെ പറഞ്ഞു എന്ന് എന്തായാലും രണ്ടും കൽപ്പിച്ചു  ആ വീടിൻറെ വെളിയിലോട്ട്‌ ഞാൻ ആ കുട്ടിയെ ക്ഷണിച്ചു .. സത്യം പറഞ്ഞാൽ   ആവശ്യതിനതികം നാണവും , കുറച്ചൊരു പേടിയും അങ്ങനെ എന്തോ ഒരു വികാരമായിരുന്നു അപ്പോൾ  ..

അങ്ങനെ ഞാൻ സംസാരം തുടങ്ങി  ..

ഹായ് xxx
അവൾ തിരിച്ചു പറഞ്ഞു ഹെലോ സജിത്ത്

ഏറ്റവും പേടി ഇടക്ക് ചിരിച്ചു പോകുമോയെന്നതായിരുന്നു … മറ്റുരിറ്റി  കുറച്ചൊരു കുറവാണെന്നാണ് ഞാൻ സ്വയം അവകാശപ്പെടാരുള്ളത് …
സംഭാഷണം നീണ്ടു

സത്യത്തിൽ എന്ത് ചോദിക്കണം എന്നെനിക്കറിയില്ല . പേരെന്താണെന്ന് എനിക്കറിയാം .. എവിടെ പഠിച്ചു എന്നും എനിക്കറിയാം .. എവിടെ ജോലി ചെയ്യുന്നു എന്നും എനിക്കറിയാം .. ഇനിയെന്തു ചോദിക്കും എന്ന് മാത്രം എനിക്കറിയില്ല .. അതുകൊണ്ട് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ ?

അപ്രതീക്ഷിതമായിരുന്നു മറുപടി , ഇല്ല അങ്ങനെ ചോദിച്ചാൽ ..ഇല്ല

 

……………………

………………………..

………………………..
എവിടെയാണ് ജോലി ചെയ്യുന്നത് ?

അപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു ഞാൻ അയച്ച മെയിൽ കിട്ടിയിരുന്നില്ലേ ? എല്ലാം അതിൽ ഉണ്ടായിരുന്നല്ലോ  …

കിട്ടി ..എന്ത് മറുപടി അയക്കണം എന്നരിയാതതുകൊണ്ട് അയച്ചില്ല പിന്നെ വായിച്ചിട്ട് ഒന്നും മനസിലായതും ഇല്ല

ഞാൻ ചരിതം മുഴുവൻ ഒന്നൂടെ പറഞ്ഞു ..

ഞാൻ നന്നായി സംസാരിക്കുന്ന ആളാണ്‌  എന്നവൾ പറഞ്ഞു

ഞാനും തിരിച്ചു പറഞ്ഞു .. മി ട്ടൂ ….

അങ്ങനെ അവൾ ജാവയിൽ ആണ് ജോലി ചെയ്യുന്നത് എന്ന് സംഭാഷണം ആരംഭിച്ചു ഒരു പത്തു മിനിട്ടോളം സംസാരിച്ചു … ഒടുക്കമാണ്‌ അവൾ പറയുന്നത് …നിറയെ ആൾക്കാർ കാണാൻ വന്നിട്ടുണ്ടെങ്കിലും അത് ആദ്യമായിട്ടത്രേ ഒരാൾ വെളിയിലേക്ക് വിളിച്ചു ഇത്ര നേരം സംസാരിക്കുന്നത്  ..

ഞാൻ എന്തോ തെറ്റ് ചെയ്തോ എന്നൊരു നിമിഷം തോന്നി .. ഏയ് ഇല്ല സ്വയം സമാധാനിപ്പിച്ചു ..തിരിച്ചു വീടിലേക്കുള്ള യാത്രയിൽ ഉടനീളം ചർച്ചകൾ ആയി ..എല്ലാരും പറഞ്ഞത്  ..അവര്ക്കെന്തോ അത്ര താല്പ്പര്യമില്ല ..അല്ലെങ്കിൽ അവർ വളരെ സിമ്പിൾ ആൾക്കാർ ആയിരിക്കണം അതുമല്ലെങ്കിൽ ഒരുപാട് ആണ്‍കുട്ടികൾ പോയി കണ്ടു അവരും മടുത്തു പോയി കാണണം   ..അവരുടെ പൊതുവേയുള്ള പെരുമാറ്റത്തിൽ  നിന്നും അതാണ്‌ മനസിലായത് എന്നും .. അതുകൊണ്ടാണ് അതിന്റെ ലക്ഷണം ചായക്കൊപ്പമുള്ള പ്ലേറ്റുകളിൽ പോലും ഉണ്ടായിരുന്നത് എന്നും

എന്തായാലും  സംഭവം സത്യം ആയി ..മൂന്നാം നാൾ താല്പ്പര്യമില്ല എന്നൊരു മറുപടി കിട്ടി  .. എന്തുകൊണ്ടാണ് അത് എന്നെനിക്കരിയണം എന്നുണ്ടായിരുന്നു ..

അങ്ങനെ കുറച്ചു മണിക്കൂറുകൾക്കു ശേഷം വേറൊരു വാർത്ത‍ കേട്ടു .. ഇന്ത്യക്ക് വെളിയിൽ ജോലി ചെയ്യുന്ന ഒരു പയ്യന് , അതും വളരെ നല്ല ചുറ്റുപാടിൽ നിന്ന് വന്നിട്ടും അവർ വേണ്ടാന്നു പറഞ്ഞത്രേ …

പിന്നീടാണ് അറിഞ്ഞത് ഞങ്ങൾ രണ്ടു പേരും  B.Tech ആയിരുന്നില്ല ..
കുട്ടിയുടെ അച്ഛന് മകളെ B.Tech കാരനെക്കൊണ്ട് കെട്ടിക്കണം എന്നുണ്ടാത്രേ .. നല്ലത് ..എങ്കിൽ എന്തിനു ഞങ്ങളെ വിളിച്ചു വരുത്തി വെറുതേ ഒരു ഷോ നടത്തി എന്ന് മനസ് ചോദിച്ചു … ആരുടെ മുഖത്ത് നോക്കിയും ഉള്ളത് ഉള്ളതുപോലെ പറയണം എന്ന് ചെറുപ്പത്തിലെ പടിപ്പിചിരുന്നതുകൊണ്ട്  വളരെ നീണ്ട ഒരു മെയിൽ എഴുതി ആ കുട്ടിക്ക് പ്പോസ്റ്റ് ചെയ്തു ..

എല്ലാം സഹിക്കാം പക്ഷെ ഒരു നാലാം ക്ലാസുകാരൻ ഒരു എം എസിക്കാരനെ അങ്ങനെ വില കുറച്ചു കാണണ്ട .. !!!!!!!

 

വൈകിട്ട് വിളക്ക് വെക്കലും  ഒക്കെ കഴിഞ്ഞു ഇരിക്കുമ്പോൾ ബ്രോക്കറുടെ ഫോണ്‍..പിറ്റേ ദിവസം തന്നെ  ഒരു കുട്ടിയ കാണാൻ പോകണം .. വണ്ടിയുമായി എത്തിച്ചേരുക എന്ന് .. ജാതകം പൊരുത്തം ഉണ്ടെന്നും ബാക്കി വിവരങ്ങൾ പിറ്റേ ദിവസം പറയാമെന്നും

എന്തായാലും യാത്ര തിരിച്ചു .. പോകുന്ന വഴിയിൽ അവർ പറഞ്ഞു കുട്ടി അവസാനവർഷം ബിരുദം പഠിക്കുകയാണ് എന്ന് .. അത് കേട്ടതും നമുക്ക് തിരിച്ചു വന്നൂടെ എന്ന് മനസ്സിൽ തോന്നിയെങ്കിലും യാത്ര തിരിച്ചു പോയല്ലോ .. മാക്സിമം അഞ്ചു വയസ് മാത്രമേ വ്യത്യാസം പാടൂ എന്നുണ്ടായിരുന്നു ..ഇതിപ്പോൾ എട്ട് വയസ്  ..

ബ്രോക്കർ പറഞ്ഞു , നാട്ടിൽ എങ്ങനെ തന്നെയാ ഉണ്ണീ പത്തു വയസിനു മേലെ വരെ ഒരുപാട് കല്യാണങ്ങൾ നടക്കുന്നു …

അങ്ങനെ പുതുശേരിയിൽ എത്തി !!   ഹൃദ്യമായ സ്വീകരണത്തിനു ശേഷം  ” കേറി ഇരിക്കൂ ” എന്ന് പറഞ്ഞു

ഇടക്ക് കുശലപ്രശ്നങ്ങൾ നടത്തി … അപ്പോഴേക്കും ചായ എത്തി
തെറ്റ് പറയാൻ ഇട നല്കാത്ത ഒരു ചായക്കും , കുറെ  പ്ലൈട്സ് നിറയെ എന്തൊക്കെയോ സാധനങ്ങൾ കൊണ്ട് വെച്ചതിനും ശേഷം വീണ്ടും വിശേഷങ്ങൾപറഞ്ഞു തുടങ്ങി

എനിക്ക് നാല് പെണ്‍കുട്ടികളാണ് .. മൂത്ത മോളെ ഒരു പോലീസുകാരൻ ആണ് കെട്ടിയിരിക്കുന്നത് ..ഇവൾ രണ്ടാമതെതാണ് .. ഡിഗ്രി ലാസ്റ്റ് ഇയർ ആണ് .. താഴെ ട്വിന്സ് ആണ് അവർ ആറാം ക്ലാസിൽ പഠിക്കുന്നു ..
[ അവരെ ഒന്ന് കാണണം ന്നു കൌതുകം തോന്നിയെങ്കിലും കണ്ടില്ല ]

പിന്നീടു എന്നോട് കുറെ ചോദ്യങ്ങൾ ചോദിച്ചു … എല്ലാത്തിനും സ്പഷ്ടമായ ഉത്തരം നല്കി അങ്ങനെ മുന്നേറി …അങ്ങനെ ഒരു മുഖം പ്രത്യക്ഷപ്പെട്ടു  .. മനസ് പറഞ്ഞു ഓ ഇതാണ് ആ ട്വിന്സിൽ ഒരാൾ …രണ്ടാളും ഒരേ പോലെയായിരിക്കുമോ ഇരിക്കുക എന്നൊക്കെ ആലോചിക്കുമ്പോഴേക്കും കുട്ടിയുടെ അച്ഛൻ പറഞ്ഞു
എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാം …

ഈശ്വരാ .. ഈ കുട്ടിയോ .. ഒരു നിമിഷം ഞാൻ ഞെട്ടി ..  പറഞ്ഞാൽ വാക്ക് ധിക്കരിക്കരുതല്ലോ ..അങ്ങനെ ഞാൻ മുറിയിലേക്ക് പോയി …
ചോദിക്കാൻ നിറയെ വിഷയങ്ങള ഉണ്ട് ..ആ കുട്ടിയെക്കുറിച്ച് ഒന്നും അറിയില്ല

എന്താണ് പഠിക്കുന്നത്
ബി കോം
തുടർന്ന് പഠിക്കാൻ താല്പ്പര്യം ഇല്ല്യേ ?  അല്ല ഇപ്പോ തന്നെ കല്യാണം ആലോചിക്കുന്നതുകൊണ്ട് ചോദിച്ചതാണ്
ഉണ്ട് എം ബി എ പഠിക്കണം  , എന്റെ ചേച്ചിയും പഠിക്കുമ്പോൾ ആണ് കല്യാണം കഴിഞ്ഞു പോയത് ..ഞങ്ങള് നാല് പെണ്‍കുട്ടികള ആണല്ലോ ..
എന്നിട്ട് ചേച്ചി പിന്നീടു പഠിച്ചോ
ഇല്ല
അതെന്താ എം ബി എ .. എം കോം അല്ലെ നല്ലത്
എം ബി എ പഠിച്ചു അതോടെ നിർത്താം അല്ലെങ്കീ എം ഫിൽ ഒക്കെ പഠിക്കണ്ടേ

ഞാൻ ഒരു വാഗ്വാദത്തിനു നിന്നില്ല … ഇത്തരം വിഷയങ്ങളിൽ സംസാരിക്കാൻ കഴിയുമെങ്കിൽ ഏതറ്റം വരെയും സംസാരിക്കാൻ എനിക്കിഷ്ടമാണ് …പക്ഷെ എന്തോ ഞാൻ മൌനം പാലിച്ചു എങ്കിലും തീരെ സഹിക്കാതെ വന്നപ്പോൾ പറഞ്ഞു പോയി

എംകോം ആണെങ്കില ഇവിടെ പാലക്കാട്‌ തന്നെ ഒരുപാട് സാദ്ധ്യതകൾ ഉണ്ടല്ലോ ..എം ബി എ നല്ലതല്ല എന്നല്ല പക്ഷെ അതിന്റെ ശരിക്ക് സാധ്യതകൾ  കൊച്ചി ബംഗ്ലൂർ , മുംബൈ അങ്ങനെ പോണം ..അപ്പോൾ എംകോം അല്ലെ നല്ലത്

അവൾക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല

നിങ്ങളെവിടെയാ പഠിച്ചേ ?
നിങ്ങൾക്കെന്താ പണി ?
നിങ്ങൾടെവീട് എവിടെയാ ?
നിങ്ങളെന്താ പഠിച്ചേ ?

ആ മൂന്നു ചോദ്യങ്ങൾക്കു മുന്നിൽ ഞാൻ ഒരു നിമിഷം മൌനം പാലിച്ചു .. തനി പലക്കടാൻ സ്ലാങ്ക് … നിഷ്ക്കളങ്കമായ ചോദ്യങ്ങൾ
എല്ലാത്തിനും ഞാൻ മറുപടി നല്കി .. എനിക്കപ്പോൾ തോന്നിയത് ഒരു ചെറിയ കുട്ടി കൌതുകത്തോടെ എന്നോട് എന്തൊക്കെയോ ചോദിക്കുന്നതായിട്ടാണ് ..

ഞാൻ അപ്പോഴാണ്‌ ആ കുട്ടിയുടെ വസ്ത്രത്തിലേക്ക്‌ നോക്കിയത് .. ഒരു സാധാരണ ചുരിദാർ .. അനാർക്കലിയൊ ലെഹങ്ക ടൈപ്പോ ഒന്നുമല്ല …
കുറച്ചു മുൻപാണെന്നു തോന്നുന്നു മുഖം കഴുകി പെട്ടെന്ന് വന്നതുകൊണ്ട്  പുരികങ്ങളിൽ വെള്ളത്തുള്ളികൾ നില്ക്കുന്നു  ..ഇത്രയും  പറഞ്ഞത്  ..സാധാരണ ബേസിക് പുട്ടിയോ ഒരു മേക്കപ്പോ ഇടാതെയാണ്  തനി നിഷ്കളങ്കമായ  ഭാഷയിൽ  നിഷ്കളങ്കമായ ചോദ്യങ്ങളോടെ   ഒരു കുട്ടി  …  ഡയമണ്ട് //സിൽവർ ഫെഷ്യലിങ്ങ് പോലും കഴിഞ്ഞു  പയ്യനെ കാണാൻ ഒരുങ്ങുന്ന ഈ കാലത്താണ് ഇങ്ങനെ ഒരു കുട്ടി

അവിടെ നിന്നും യാത്ര പറഞ്ഞു വീടെതുന്നത് വരെയുള്ള ചർച്ചയിൽ  കേട്ടത് .. ഒരു രണ്ടു വയസുകൂടെ ആ കുട്ടിക്ക് ഉണ്ടായിരുന്നെങ്കിൽ എന്നാണ് … അയ്യേ എന്താണ് ഇങ്ങനെ സംസാരിക്കുന്നത് എന്ന് ഞാൻ പറഞ്ഞെങ്കിലും അച്ഛൻ തിരുത്തി  .. അതാണ്‌ നിഷ്കളങ്കമായ സംഭാഷണം … കുറച്ചൂടെ പ്രായം ഉണ്ടായിരുന്നെങ്കിൽ ഞാൻ നിർഭന്ധിക്കുമായിരുന്നു എന്ന്

അങ്ങനെ ആ ദിവസം വൈകുന്നേരം  ഞങ്ങൾ അത് ഡ്രോപ്പ് ചെയ്യുന്നു എന്നും  എന്താണ് കാരണം എന്നും പറഞ്ഞു .. … അവർ പറഞ്ഞു അവർക്ക് താൽപ്പര്യമുണ്ട് .. പ്രൊസീഡ് ചെയ്യാമെന്ന് … പക്ഷെ എന്തോ … മനസ് സമ്മതിച്ചില്ല

അങ്ങനെ വീണ്ടും കുറെ ജാതകം നോക്കി …പിന്നെയും നോക്കി അവസാനം ഒന്ന് കിട്ടി

എം എസി നഴ്സിംഗ് പഠിക്കുന്ന ഒരു കുട്ടി .. വീട് അമ്പലപ്പാറ  ..
ഓ ഒറ്റപ്പാലം 🙂   .. എനിക്ക് കുറച്ചു ഇഷ്ട്ടമാണ് അവിടം .. എനിക്ക് ആകെയുള്ള സെൻസിബിൾ ആയ  രണ്ടു പെണ്‍ സുഹൃത്തുക്കളിൽ ഒരാളുടെ വീട് .. ആ സംഭാഷണം ഓർത്തു .. ഒന്നും നോക്കിയില്ല അടുത്ത ആഴ്ച തന്നെ കാണാൻ പോകാം എന്ന് പറഞ്ഞു അവിടെയെത്തി

ജീവിതത്തിൽ മറക്കാൻ ആവാത്ത പത്തു നിമിഷങ്ങൾ പറയാൻ പറയുക ആണെങ്കിൽ ഞാൻ പറയും .. അത് ഈ കുട്ടിയെ കാണാൻ പോയതാണെന്ന്  .. വളരെയതികം ബഹുമാനവും  ആദരവും തോന്നിയ കുറെ ആൾക്കാർ  …   വിസ്തരിച്ചു തന്നെ പറഞ്ഞു കളയാം

അങ്ങനെ അമ്പലപ്പാറ എത്തി .. വീടെവിടെയാനെന്നു വിളിച്ചു ചോദിച്ചപ്പോൾ തന്നെ ആ കുട്ടിയുടെ അച്ഛൻ പറഞ്ഞു മെയിൽ റോഡിൽ എത്തിയല്ലേ ഞാൻ ഇപ്പോ വരാമെന്ന്

അങ്ങനെ ഒരു അറുപതു വയസ് പ്രായം തോന്നിക്കുന്ന തൂവെള്ള വസ്ത്രവുമായി ഒരാൾ പ്രത്യക്ഷപ്പെട്ടു .. ഒരു ഹസ്തധാനതിനു ശേഷം  എത്താൻ ബുദ്ധിമുട്ടിയോ എന്നും അങ്ങനെയുള്ള കുറച്ചു വര്തമാനങ്ങൾക്ക് ശേഷം പറഞ്ഞു .. പടി പടിയായി വീട് വെച്ച് വരുന്നേയുള്ളൂ  .. അതാണവരുടെ കുലീനത .. പണ്ട് കാലത്തെ ആൾക്കാർ പറയും , ഈ ത്രിശൂർകാർ പണ്ടുള്ളവർ പറയുമത്രേ

” കഞ്ഞി കുടിച്ച ശേഷം , ആരെയെങ്കിലും കണ്ടാൽ സാമ്പാറിൽ ഒരൽപം ഉപ്പു കൂടിപ്പോയി എന്ന് ” ഇവർ അവരില നിന്നും നേരെ വിപരീതരാണ്

അങ്ങനെ വീടെത്തി .. ഒരു പത്തു പന്ത്രണ്ടു ആൾക്കാരിൽക്കൂടുതൽ അവിടെ കാണപ്പെട്ടു .. ഒരു വിധമുള്ള എല്ലാ കുടുംബക്കാരും .. ഇത്രയൊക്കെ ആൾക്കാർ ആവശ്യമുണ്ടോ ഇതു വെറും പ്രിലിമിനറി അല്ലെ എന്ന് മനസ്സിൽ ഉദിചെങ്കിലും  ആരോ പറഞ്ഞു , ഞങ്ങൾ കുടുംബക്കാർ ആരുടെ വീട്ടില് എന്തുണ്ടെങ്കിലും  ഒത്തു ചേരും  എന്ന്
അങ്ങനെ സ്വാഭാവികമായും എന്നെ കുറിച്ച് ചോദിച്ചു  .. കൃത്യമായി ഞാൻ മറുപടിയും കൊടുത്തു .. അല്പ്പനെരത്തിന് ശേഷം ആ കുടിയുടെ മുത്തശി അവിടെ പ്രത്യക്ഷപ്പെട്ടു .. ഒന്ന് രണ്ടു വര്തമാനങ്ങൾക്ക് ശേഷം  സൈഡിൽ ഇരുന്നു ..  അതൊരു പെണ്ണുകാണൽ ചടങ്ങ് എന്ന് തോന്നിയതെ ഇല്ല … വളരെ കംഫർട്ടബിൾ ആകുന്ന ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ഓരോരുത്തരും ശ്രമിച്ചു .. അപ്പോൾ എനിക്കോർമ്മ വന്നു .. ഈ വിവാഹം എന്ന് പറയുന്നത് രണ്ടു പേർ അല്ല മറിച്ച് രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ഒത്തുചേരൽ ആണെന്നത്  ..

കുറച്ചു വർത്തമാനത്തിനു ശേഷം  കാപ്പിയെത്തി …   ഒരു മുടിൽ കുടിക്കാനായി എടുത്തപ്പോൾ  അതിന്റെ മണം ഓർമ്മപ്പെടുത്തി വീടിലെ അതെ കാപ്പി ..  വെള്ളം എന്നൊരു സാധനം അടുത്തൂടെ പോയിട്ടില്ല ( പാലിൽ വെള്ളമുണ്ടല്ലോ എന്നത് എനിക്കും ഓർമ്മയുണ്ട്)
ആ കാപ്പിയുടെ ഗന്ധം ഇപ്പോഴും മറന്നിട്ടില്ല …

ഒരുപാട് സാധങ്ങൾ മേശ മേൽ  നിരന്നു .. ശബരിമലക്ക് പോകാൻ വൃതത്തിൽ ആയിരുന്നതുകൊണ്ട്  എനിക്കതൊന്നും കഴിക്കാനും പറ്റിയില്ല .. അത് കണ്ടപ്പോൾ ഒരു പ്ലൈറ്റ്  ഈന്തപ്പഴവുമായി ആ കുടിയുടെ അമ്മയെത്തി , അത് കഴിക്കാൻ നിർബന്ധിച്ചു ..അങ്ങനെ അതിൽ നിന്നും മൂനെണ്ണം എടുത്തു കഴിച്ചു ..  കുറച്ചു  മുന്തിയ ക്വാളിറ്റിയുള്ള ഒന്നാണെന്ന് കഴിച്ചപ്പോൾ തന്നെ മനസിലായി ..
പിന്നെയും ഒരുപാടെന്തോക്കെയോ അങ്ങനെ സംസാരിച്ചു  .. സത്യത്തിൽ കുട്ടിയെ കാണാൻ ആണ് പ്പോയിരിക്കുന്നത് എന്ന് പോലും മറന്നു പോയി

അപ്പോഴാണ് ആ കുട്ടിയുടെ അച്ഛൻ  പറഞ്ഞത് , മോളെ വിളിച്ചില്ലല്ലോ … മോളെ ഇവിടെ വാ

അതിനു മുൻപേ ഞാൻ ഉറപ്പിച്ചിരുന്നു  ആ കുട്ടി എങ്ങനതെയോ ആവട്ടെ
എന്തോ ആവട്ടെ .. കറുപ്പോ വെളുപ്പോ ഉയരം കുറഞ്ഞതോ കൂടിയതോ എന്തോ ആവട്ടെ  .. എന്തായാലും അത് മതിയെന്ന്  …കാരണം പെരുമാറ്റം സംസ്ക്കാരം അതൊന്നും വിലകൊടുത്തു വാങ്ങാൻ പറ്റുന്ന ഒന്നല്ലല്ലോ..

നിർഭാഗ്യമെന്നു പറയട്ടെ …   അവർക്ക് സമ്മതം ആണെങ്കിലും ആ പ്രൊപ്പോസൽ നടന്നില്ല  …   ഇപ്പോഴും അത്രയും ഇഷ്ട്ടപ്പെടുന്ന  കുറെ ആൾക്കാർ ആയതുകൊണ്ട് കാരണം ഇവിടെ ചേർക്കുന്നില്ല …

പിന്നെ താല്പ്പര്യം തോന്നിയ പ്രപ്പോസൽ പാലക്കാട്‌ ഉള്ളതായിരുന്നു …   പ്രൊഫൈലിലെ  ആ കുട്ടി തന്നെ ചേർത്തിരിക്കുന്ന സ്വപ്നങ്ങള്ക്കും  ആഗ്രഹങ്ങൾക്കും താഴെ  ഒരു വാചകം
” i am born just not to dream but to do something  ”    though my right hand is  physically challenged  ”     പക്ഷെ ജാതകം !!

തികച്ചും അപരിചിതരായ രണ്ടുപേർ വെറും അന്ജോ  അതിൽ താഴെയോ നിമിഷത്തിലെ പരിചയത്തിലൂടെ  ജീവിതത്തിൽ ഒരു ഘട്ടത്തിൽ ഒപ്പം ചേർക്കപ്പെടുന്നതിലെ  ആശങ്ക പങ്കുവെച്ചപ്പോൾ കിട്ടിയ മറുപടി   ” Dnt worry ..It has worked for many years and it will  ” എന്നാണ്  ..

ഒരു ഡ്രസ്സ്‌ എടുക്കാൻ    മണിക്കൂറുകൾ ചിലവിടുമ്പോൾ , മൂന്നോ നാലോ നിമിഷം നീണ്ടു നില്ക്കുന്ന ഒരു കൂടിക്കാഴ്ചയിലൂടെ  ജീവിതം മുഴുവൻ നീണ്ടു നിൽക്കുന്ന  … better to   believe  their words …” ..It has worked for many years and it will  ”

ആരെയെങ്കിലും ഇഷ്ടമാണെങ്കിൽ പറഞ്ഞോളൂ എന്നാണ് ആദ്യം വീട്ടില് നിന്നും പറഞ്ഞത് … ഇപ്പോ ചോദിച്ചിട്ട് കാര്യമില്ല പഠിക്കാൻ പോകുമ്പോഴേ അതിനുള്ള അനുവാദം ഉണ്ടായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു എന്നും പറഞ്ഞു ഇപ്പോഴും തിരച്ചിൽ  തുടരുന്നു  ..

സജിത്ത്   ,    https://www.facebook.com/iamlikethisbloger

iamlikethis.com@gmail.com

 

 

Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in കഥ/കവിത | Tagged | 1 Comment

മരണമെത്തുന്ന നേരം :-

ചിലപ്പോഴെല്ലാം തോന്നാറുണ്ട് എന്തൊക്കെ നേടിയാലും വെട്ടിപ്പിടിച്ചാലും ഓരോ നിമിഷവും തോല്പ്പിക്കപ്പെടുകയാണെന്ന്  …

ഓരോ നിമിഷവും  മരിച്ചുകൊണ്ടിരിക്കുകയാണ് ..

 

മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്  … ഇതൊരു പെസ്സിമിസ്റിക് ചിന്തയാണെന്ന് പറയുമായിരിക്കും … സത്യം എല്ലാത്തിനും മേലെയാണ്  …   ചിലതെല്ലാം തലകീഴായി ചിന്തിക്കുന്നതുകൊണ്ട് മാത്രമല്ല   ഈയിടെ ഒരു മൃതദേഹതോടൊപ്പം  മണിക്കൂറുകൾ കഴിയേണ്ടി വന്നതുകൊണ്ട് കൂടിയെന്ന് തോന്നുന്നു ഒരു വിചിത്രമെന്നു തോന്നുന്ന ആഗ്രഹം മനസ്സിൽ ഉദിച്ചിരിക്കുന്നു ..  ഏറ്റവും മനോഹരമായി മരിക്കണം  .. കൂടുതൽ പറയുന്നതിന് മുൻപ് കഴിഞ്ഞ ദിവസം അപഹരിച്ച നാട്ടിലെ ഒരു മരണ വീട് ഓർമ്മയിൽ തെളിയുന്നു  …

പുലർച്ച  നാലുമണിയോടെ ഉച്ചത്തിൽ ശബ്ദിച്ച  ടെലഫോണ്‍ ഒന്നുറപ്പാക്കി  ..അതൊരു മിസ്ഡ്കാൾ അല്ലെങ്കിൽ മരണ വിവരം അറിയിച്ചുകൊണ്ടുള്ള ഒന്നാണ് … ..

അതൊരു മരണവാർത്ത ആയിരുന്നു …അറിഞ്ഞ ഉടനെ തന്നെ അറിയാവുന്നതും പരിചയമുള്ളതുമായ എല്ലാവരെയും വിളിച്ചറിയിച്ചു  .. നാട്ടിൽ അങ്ങനെയാണ് .. ഒരു സാധാരണ മരണം പോലും എങ്ങും സംസാര വിഷയമാണ്   ..ദൂരവിദൂര ബന്ധമുള്ളവരും പരിചയക്കാരും ജോലിക്ക് പോകില്ല .. മരണവീട്ടിൽ മിക്കവരും എത്തും

മണി ആറിനു തന്നെ ആ വീടിനു മുന്നിൽ നാലോ അന്ജോ ആൾക്കാരുടെഒരു കൂട്ടം പ്രത്യക്ഷപ്പെട്ടു … ആ വഴി പോകുന്നവരും മിൽമയിലേക്ക് പാൽ  കൊടുക്കാൻ പോകുന്നവരും അസമയത്ത് ആൾക്കാരെ കണ്ട്   ആ വാർത്ത‍ നാടാകെ പരത്തി  .. പത്തുമണിയോടെ ബോഡി എത്തി ..

പിന്നെ നടന്നത്  ഒരു തരത്തിൽ  അഭിനയമാണ്  .. കരഞ്ഞു അഭിനയിക്കാൻ മത്സരമാണ്  …  സ്ത്രീകളെല്ലാം മത്സരിച്ചു ബോഡിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു അഭിനയിക്കുന്നത്  നാട്ടിലും കുറഞ്ഞു വരുന്നു ..പണ്ടൊക്കെ ആണെങ്കിൽ  നന്നായി കരഞ്ഞവർക്ക്  പന്ത്രണ്ടാം പക്കം കൊടുക്കുന്ന സമ്മാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം  …

മരിച്ച ആളോട്  സംസാരിച്ചിട്ടില്ലാത്ത സ്ത്രീകൾ പോലും  അലമുറയിട്ടു അവരുടെ ദുഃഖം രേഖപ്പെടുത്തുന്നത് ശരിക്ക് പറഞ്ഞാൽ ഒരു കീഴ്വഴക്കമാണ് …അതൊരു അഭിനയം മാത്രമെന്ന് അവിടെ നിൽക്കുന്ന  എല്ലാവർക്കും അറിയാം എന്നാലും ..അതങ്ങനെയാണ് നാട്ടിൽ  … കയ്യിൽ സോപ്പുമായി  കുളക്കരയിൽ നിന്നും വരുന്ന ഒരാളോട് ” കുളിച്ചിട്ടു വരികയാ ” എന്ന് ചോദിക്കുന്നത്പോലെ ഒരു നാട്ടു നടപ്പ്  …

ബോഡി പുതപ്പിൽ പൊതിഞ് പുല്ലുവായിൽ നിലത്തു കിടത്തി,  അടുത്ത് ഒരു തേങ്ങമൂടിയിൽ എണ്ണക്കുള്ളിലായി    തിരി എരിയുന്നുണ്ടായിരുന്നു  ..പുകഞ്ഞുകൊണ്ടിരിക്കുന്ന അഗർബത്തികൾക്കും അടുത്ത് ഇടങ്ങഴിയിൽ നെല്ലും നാഴിയിൽ അരിയും  ..

അടുത്ത ബന്ധുക്കളും നാട്ടുകാരും അവിടവിടെ വട്ടം കൂടി നാട്ടു  വർത്തമാനങ്ങൾ പറഞ്ഞു തുടങ്ങി  … മണി അങ്ങനെ ഉച്ചക്ക് രണ്ടായി  … ഐവർമഠത്തിൽ നിന്നും മൂന്നു പേർ ചിതയൊരുക്കാനായി എത്തി … ഒരു ഓട്ടോയിൽ കുറെ തൂക്ക്  പുളിവിറകും രണ്ടു വലിയ ഫാനുകളും രണ്ടു ചാക്ക് ചിരട്ടയും രണ്ടു തകര ഷീറ്റും അവർ താഴെ ഇറക്കി  …  കാണിച്ചു കൊടുത്ത സ്ഥലത്ത് ചിതയോരുക്കാൻ തുടങ്ങി …താഴെ വലിയ പുളിമുട്ടുകൾ നിരത്തി അതിനു മേലെ പുളിവിറകും നിരത്തുന്നുണ്ട്‌  … അങ്ങനെ മൂന്നോ നാലോ അടുക്കായപ്പോൾ അവർ നിർത്തി  കാത്തിരിപ്പായി  …

ശേഷക്രിയകളിൽ ഞാനും പങ്കെടുക്കെണ്ടതുണ്ടോ എന്നച്ചനോട് ചോദിച്ചപ്പോൾ  ” വെള്ളിയാഴ്ച എല്ലാവർക്കും വരും ” എന്ന മറുപടിയാണ് തന്നത്  ..  ആൾക്കൂട്ടത്തിനിടയിൽ വിവരിക്കാൻ സന്ദർഭം ഇല്ലാത്തതുകൊണ്ടാണ് അത്തരമൊരു മറുപടി .. അതായതു  നിനക്കും നാളെ മേലാക്കം ഇതൊക്കെ വേണ്ടതാണ് പങ്കെടുത്തെ പറ്റൂ  എന്നാണ് ” വെള്ളിയാഴ്ച എല്ലാവർക്കും വരും എന്നതിനർത്ഥം ..

അങ്ങനെ ഞങ്ങൾ കുറച്ചുപേർ  ഒറ്റമുണ്ടും തോർത്തും    ഒരു മങ്കുടവുമായി കുളക്കരയിലേക്ക്‌ നീങ്ങി … കുളത്തിലൊന്നു മുങ്ങി ഈറനുടുത്തു   കുടത്തിൽ വെള്ളവുമായി തിരികെ മടങ്ങി .. മരിച്ച ആളുടെ മൂത്ത മകൻ  ഉരലും ഉലക്കയുമായി നടുമുറ്റത്തേക്ക്  നീങ്ങി …
” മുന്നാഴിയിടി ” എന്നൊരു കർമ്മമാണ്  പിന്നെ നടന്നത് … ഉരലിൽ കുറെ നെല്ലിട്ടു അത് മൂന്നു പ്രാവശ്യമായി  ഇടിച്ചു അരിയാക്കുക  എന്ന കർമ്മമാണ് അത് … മരിച്ച ക്രിയകൾ മിക്കതും മൂന്നു  പ്രാവശ്യമാണ് ചെയ്യേണ്ടത് … അതിനു ശേഷം ഉരലിൽ  പച്ച മഞ്ഞളും , മാവിൻറെ തോലും കൂടെ ഇടിചെടുക്കും  .. അത്  നേരത്തേ കുളത്തിൽനിന്ന് കൊണ്ടുവന്ന മങ്കുടത്തിലെക്ക് ഇട്ടു മൂന്നായി ഇട്ടു മൂന്നു പ്രാവശ്യം ഇളക്കും  അതിനെ ബക്കറ്റിൽ വെച്ചിരിക്കുന്ന  വെള്ളത്തിൽ കലക്കി വെക്കുന്നതും കണ്ടു … പിന്നീടു ഒരു കുടം വെള്ളം അതിൽ നിന്നും എടുത്ത് സൂര്യ വെളിച്ചത്തിൽ വെക്കും  … ശേഷക്രിയയിൽ പങ്കെടുക്കുന്നവർ എല്ലാവരും ആ കുടത്തിൽ കൈ മുക്കി രണ്ടു കയ്യും പിടിച്ചു കുറച്ചു വെള്ളം എടുത്ത് മരിച്ച ആളുടെ ബോഡിയിൽ തളിക്കണം .. അതിനു പിന്നിലുള്ള ശാസ്ത്രം  , മരിച്ച ആളുടെ ബോഡിയിൽ രോഗാണുക്കൾ വിഹരിക്കുന്നുണ്ടാകും  ..മഞ്ഞൾ നല്ലൊരു  രോഗാണു നിമർജനകാരിയാണല്ലോ ..പിന്നെ മാവിൻറെ തോൽ ദുർഗന്ധം അകറ്റാനാണ് ..

“നിലത്തിറക്കി കുളിപ്പിക്കുക ” എന്നൊരു ചടങ്ങാണ് പിന്നീട് … ബോഡിയിൽ ഇരുവശത്തുമായി ശേഷക്രിയയിൽ പങ്കെടുക്കുന്ന എല്ലാവരും ചേർന്ന് പിടിച്ചു  മുറ്റത്ത്‌ തെക്കോട്ട്‌  വെട്ടിയിട്ടിരിക്കുന്ന വാഴയിലയിൽ കിടത്തണം .. വാഴയിലക്ക്‌ താഴെ  ഒരു വെളുത്ത തുണി വിരിചിട്ടുണ്ടാകും .. തയ്യാറാക്കിയ മഞ്ഞൾ വെള്ളത്തിൽ മുക്കിയ തുണി ആയതുകൊണ്ട് മഞ്ഞനിറം ഉണ്ട്  അതിനു മീതെയാണ്  വാഴയില അതിനും മീതെയാണ് ബോഡി കിടതെണ്ടത് …     നേരത്തെ തയ്യാറാക്കിയ മഞ്ഞൾ വെള്ളം മൂന്നു പ്രാവശ്യമായി തല മുതൽ കാൽ വരെ ഒഴിക്കണം
അതിനു ശേഷം ഒരു ചുവന്ന പട്ടുകൊണ്ട് മൂടുന്നത് കണ്ടു .. പിന്നീട് പ്രാർത്ഥനക്ക് ശേഷം  ഇടിച്ച നെല്ല് നെഞ്ചത്ത് കൊട്ടുന്നതും കണ്ടു …പിന്നീടു തെക്കോട്ട്‌ നോക്കി ഉടച്ച തേങ്ങയുടെ ഒരു മുറിയും നെഞ്ചത്ത് വെച്ച്  ഏറ്റവും അടിയിലുള്ള മഞ്ഞൾ  മുക്കിയ തുണി ഉപയോഗിച്ച് ബോഡി വരിഞ്ഞു കെട്ടും …ഒരു കൂട്ട നിലവിളി അപ്പോൾ കേൾക്കാം … .. പിന്നെ ശേഷക്രിയ ചെയ്യുന്നവർ ബോഡി തൊട്ടു വണങ്ങി മൂന്നു വലം വെച്ച് അതുമായി ചിതയിലേക്ക് നീങ്ങണം .. ചിതയിലേക്കെടുക്കും മുൻപ്  ആ പ്രേതതോട് പോലും നമ്മൾ അനുവാദം വാങ്ങുക കൂടി ചെയ്യുന്നു എന്നൊരു വശം കൂടെ അവിടെ ഉണ്ട് …

തല തെക്കോട്ടാക്കി     മൂന്നു പ്രാവശ്യം ഉയർത്തുകയും താഴ്ത്തുകയും ചെയ്തു ചിതയിൽ ബോഡി വെച്ചു … രാമച്ചം നെയ്യ്  പനിനീര് വെള്ളം എന്നിവ മൂന്നു പ്രാവശ്യമായി  ബോഡിയിൽ നിക്ഷേപിക്കുന്നു .. പിന്നെ  മൂന്നു വലം വെച്ച്   കത്തിക്കാൻ ഉപയോഗിക്കാൻ പോകുന്ന കൊള്ളിയുടെ പ്രതീകമായ കത്തുന്ന ചുള്ളിക്കംപുകൊണ്ട്  മൂന്നു വലം വെച്ച് അനുവാദം വാങ്ങി തെക്ക് വടക്കായി ആ എരിയുന്ന കമ്പുകൾ നിക്ഷേപിചു   ….ഏറ്റവും ഉടുവിൽ കുടത്തിൽ കൊണ്ട് വന്ന മഞ്ഞൾ വെള്ളം കൊണ്ട് ചിതക്ക്‌ നാല് ഭാഗത്ത്‌ നിന്നും ബോഡിയിലേക്ക്  മൂന്നു പ്രാവശ്യം വെള്ളം തളിച്ച് മാറി നിൽക്കണം …ബോഡി ചിതയിൽ വെച്ച് കഴിഞ്ഞതുകൊണ്ട്‌  ക്രിയയിൽ പങ്കെടുത്തവരുടെ കൈകൾ ശുദ്ധമാക്കുക എന്നതാണ് അതിന്റെ ശാസ്ത്രീയ വശം …

പിന്നെ ചിതക്ക്‌ തീക്കൊടുക്കുകലായി … മരിച്ച ആളുടെ മൂത്ത മകന്റെ അവകാശമാണ് അത് .. മഠത്തിൽ നിന്നും വന്നവർ കുറെ ചിരട്ടകൾ ചിതയിലേക്ക് നിക്ഷേപിക്കുന്നതും കണ്ടു … അവർ കൊണ്ട് വന്ന രണ്ടു വലിയ ഫാനുകൾ ചിതക്ക്‌ സമീപം കാറ്റിന്റെ ദിശ നോക്കി വെച്ച് പ്രവർത്തിപ്പിക്കുന്നത്‌   കണ്ടു  .. കത്തൽ സുഗമം ആക്കുന്നതിനു വേണ്ടിയാണ് അത് …  ഇടക്ക് മഴ വന്നപ്പോൾ കൊണ്ട് വന്ന രണ്ടു തകര ഷീറ്റുകൾ ചിതക്ക്‌ മുകളിൽവെക്കുന്നത് കണ്ടു ..

പിന്നെ കുളത്തിൽ പ്പോയി ഒരു മുങ്ങൽ കൂടെ നടത്തി ഒരു കുടം വെള്ളവുമായി തിരിചെത്തി   .. ചിത കൊളുത്തിയ  ആൾ  ആ കുടം ചുമലിൽ വെച്ച് മൂന്നു വലം വെച്ച് വടക്ക് നിന്നും തെക്കോട്ട്‌ ആ കുടം വെള്ളത്തോട് കൂടെ എറിഞ്ഞു പൊട്ടിക്കുന്നതും കണ്ടു ..  ആദ്യം വലം വെക്കുമ്പോൾ കുടത്തിൽ ഒരു ചെറിയ തുള ഇടും പിന്നീടു കുറച്ചുകൂടെ  വലിയ വേറൊരു തുള പിന്നീട്  അതിനെക്കാൾ വലുത് എന്ന രീതിയിൽ മൂന്നു തുള ഇടാറുണ്ട് …

അതോടെ ആ ചടങ്ങ് തീർന്നു പിന്നെയും കുറച്ചുകൂടെ ചടങ്ങുകൾ  നടത്താറുണ്ട്‌ …എത്രയും കണ്ടപ്പോൾ  ഒന്ന് തീരുമാനിച്ചു

എന്റെ മരണം വളരെ ലളിതമായിരിക്കണം  .. കടമകൾ ചെയ്തു തീർത്തശേഷം    സ്നേഹിക്കുന്ന എല്ലാവർക്കും  ഗംഭീര ട്രീറ്റ്  കൊടുത്തു വല്ല കാശിയിലെക്കോ  രാമെശ്വരതെക്കോ പോണം  .. ഇത്തരമൊരു പ്രദർശനത്തിലോന്നും നില്പ്പിക്കേണ്ട എന്ന് തോന്നുന്നു …

എനിക്ക് തോന്നുന്നു എങ്ങനെ മരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതത്ര്യം നമുക്കുണ്ടാകണം എന്ന് … കടമകൾ തീർത്തു  എല്ലാവർക്കും ഗംഭീര പാർട്ടി നല്കി  വളരെ സന്തോഷമായി  വേദനയില്ലാതെ ഒരു മരണം … മേർസി കില്ലിംഗ് എന്ന ആശയത്തോട് നൂറു ശതമാനം യോജിക്കുന്നു ..

അല്ലാതെ വയസ്സായി  ഭക്ഷണം കഴിക്കാനും എഴുന്നെറ്റു നടക്കാൻ  പോലും ആകാതെ മറ്റുള്ളവർക്ക് ഒരു ഭാരമായി  ബാധ്യതയായി അങ്ങനെ ഒരു നിമിഷത്തെക്കുറിച്ച് ആലോചിക്കാനേ വയ്യ  … !!!!

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in കഥ/കവിത | Tagged | Comments Off on മരണമെത്തുന്ന നേരം :-

simple banafry ( or banana fry )

 

I would like to call it as bana fry

 


ഇതൊരു മഹാസംഭവമല്ല  .. വളരെ ലളിതമാണ്

ചിത്രത്തിൽ കാണിച്ചപോലെ ചെറുതായി സ്ലൈസ് ചെയ്ത നേന്ത്രപ്പഴം ചൂടായിക്കൊണ്ടിരിക്കുന്ന പാനിലേക്ക് ഇടുക  … നെയ്യിൽ പഞ്ചസാരയും ഒരു നുള്ള് ഉപ്പും  ലയിപ്പിചെടുത്തത് ഇടക്ക് തളിച്ച് കൊടുക്കുക … നല്ല സ്വർണ്ണ നിറമായി വരുമ്പോൾ  പൊടിച്ചെടുത്ത ഏലക്കയും ഒരു നുള്ളി വെളുത്ത കുരുമുളക് പൊടിയും വിതറി ചൂടോടെ ഉപയോഗിക്കാം  …

 

Healthy snacks is ready and that too in 5 minutes 🙂

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger         

                                                                        iamlikethis.com@gmail.com

 

 

 

 

 

 

 

Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in cooking: My passion | Tagged | Comments Off on simple banafry ( or banana fry )