
ഒരു കെട്ട് ജാതകക്കുറിപ്പുമായി ജ്യോത്സ്യന്റെ പഠിപ്പുര കയറുമ്പോൾ ഒരേ ഒരു ആഗ്രഹമേ മനസ്സിൽ തോന്നിയുള്ളൂ ഈശ്വരാ ഇനിയും ഒരു ചെരുപ്പ് കൂടെ ഇയാൾ വാങ്ങിപ്പിക്കല്ലേ , ഏതെങ്കിലും ഒന്ന് നോക്കി ” ഇനി തിരച്ചിൽ മതിയാക്കാം ഇതു ചേരും ” എന്നൊന്ന് പറയണേയെന്ന്

കല്യാണം എന്നത് സ്വാതന്ത്ര്യത്തെ തളച്ചിടുന്ന ഒന്നാണെന്ന് തോന്നുന്നു … ജീവിതത്തിൽ പരിപൂർണ്ണ സ്വാതന്ത്ര്യം പ്രതീക്ഷിക്കുന്നതുകൊണ്ട് 😉 എന്താണ് സ്വാതന്ത്ര്യം എന്ന് പെട്ടെന്ന് ചോദിച്ചാൽ അതോരോരുതർക്കും ഓരോന്നായിരിക്കാം
പെട്ടെന്ന് ഓര്മ്മ വരുന്നത് ഈ നിമിഷമാണ് ..സമയം പുലര്ച്ച മൂന്നി മണി കഴിഞ്ഞിരിക്കുന്നു …കയ്യില പശുവിൻപാൽ കുറുക്കിയെടുത്ത ആവി പറക്കുന്ന ചായയുണ്ട് …ചുറ്റും നിശബ്ധത …പപ്പട വലുപ്പമുള്ള ചന്ദ്രന് ചുറ്റും അതിനെക്കാൾ ചെറിയ മണിമുത്തുകൾ ..കൂടെക്കൂടെ ഓടിയടുക്കുന്ന തണുത്ത കാറ്റ് …ആരും വരാനില്ലെന്നറിഞ്ഞിട്ടും വഴിവിളക്കിന്റെ ബലത്തിൽ പ്രകാശിച്ചു നില്ക്കുന്ന വഴിയിലേക്ക് നോക്കി വെറുതേ ഇരിക്കാം …
ഈ നട്ടപ്പാതിരക്ക് മുറ്റത്തൊറ്റക്കിരിക്കാൻ തലയ്ക്കു ഓളമുണ്ടോ എന്നാ ചിന്തയോടെ “എന്താ ഉറക്കം വരുന്നില്ലേ ” എന്നാ കടിഞ്ഞാൻ ചോദ്യങ്ങളില്ല …
വേണമെങ്കിൽ ബുഹാരിയിൽച്ചെന്നു ബിരിയാണിചായക്കും പുട്ടിനും ഓർഡർ കൊടുത്തു അവിടെ വന്നിരിക്കുന്നവരിൽ തലയ്ക്കു കിക്ക് പിടിച്ചവരെ അസൂയയോടെ നോക്കിയിരിക്കാം …പിന്നെ സൂര്യൻ ഉദിക്കുമ്പോൾ ഉറങ്ങി നട്ടുച്ചയ്ക്ക് അമ്പലത്തിലെ അന്നധാനതിനു ക്യു നില്ക്കാം ..
അല്ലെങ്കിൽ
പാതി മയങ്ങുന്ന കണ്ണുകളുമായി ബുഹാരിയിലെ പുട്ടിന്റെ ബലത്തില്‍ പുലര്‍ച്ച വരെ സിനിമ …. ഒടുക്കം നേരം പരപരാ വെളുതുതുടങ്ങുമ്പോള്‍ അരിച്ചെത്തുന്ന തണുപ്പില്‍ നിന്നും ഓടിയൊളിക്കാന്‍ റോഡിലൂടെ തെന്നി നീങ്ങുന്ന കാഴ്ചകള്‍ ഇടക്കണ്ണിട്ട് നോക്കി അയവിറക്കിക്കൊണ്ട് വീണ്ടും ഒരു ചൂട് ചായ …. ചിലപ്പോഴെല്ലാം തോന്നുന്നു ഇതൊക്കെയാണ് ജീവിതം … സ്വാതന്ത്ര്യം …
യു ആർ അബ്നോർമൽ ..നിങ്ങള്ക്ക് തലയ്ക്കു ശരിക്കും പ്രാന്താട്ടോ എന്ന് പറയാൻ ആരുമില്ല
സജിത്ത് , https://www.facebook.com/iamlikethisbloger
കിട്ടിയ വിവരം ശരിയെങ്കിൽ മാട്രിമണി പ്രൊഫൈലിൽ ലൈക് ഇട്ടിരുന്ന അവസാനത്തെ പെണ്‍കുട്ടിയും പിൻവാങ്ങിയിരിക്കുന്നു ..
എം ബി എ ബിരുദക്കാരിയായ ആ കുട്ടിക്ക് മിനിമം എം ടെക് ബിരുദമുള്ള ആരെങ്കിലും വേണമത്രേ .. കിട്ടിയ അവസരം മുതലെടുത്ത് അമ്മയോട് പറഞ്ഞു , ഹ്മം കുടുംബത്തിൽ കാശുണ്ടായിരുന്നെങ്കിൽ ഞാനും പോയീൻ എം ടെക്കിനു … ഒരു സാഡിസ്റ്റ് പ്രതികരണമായി എന്ന് തോന്നിയത് കൊണ്ട് ഉടനെ തിരുത്തി …അല്ലെങ്കിലും ഈ പടിപ്പിസ്ടുകളെ നമുക്ക് വേണ്ടമ്മേ … എം ടെക്കും ജീവിതവും തമ്മിൽ സുദൃദമായ ബന്ദമുണ്ടോ എന്നൊരു സംശയം മനസ്സിൽ നിഴലിചെങ്കിലും മറ്റുരിച്ചി ഇല്ലാത്ത കുട്ടിയായിരിക്കണം അതെന്ന സമാശ്വാസിക്കുന്നു
റവ കേസരി
ഭയങ്കര എളുപ്പമാണ് .. പതിനഞ്ചു നിമിഷം മതി .. എങ്ങനെയേന്നല്ലേ എന്തൊക്കെ വേണമെന്നല്ലേ …
ബിയറും ബ്രാണ്ടിയും വോഡ്കയും റമ്മും ജിന്നും ഒരുമിച്ചു കലക്കി , പഴം പൊരിയും മത്തിക്കറിയും കൂട്ടി .. എല്ലാ അതിർവരമ്പുകളും ഭേദിച്ച് ഒതുചെരാനൊരു ദിനം ..അതാണ് വാൾഡേ — strictly for boys 🙂
അച്ഛനും അമ്മയ്ക്കും പ്രണയത്തിനും ഒരു ദിനം പകുത്തു വെക്കുന്ന ഈ കാലത്ത്
നുണ പറയാതെ ഒരു ദിവസം മുന്നോട്ടുകൊണ്ടു പോകുന്നത് ദുഷ്കരമാകുംപോൾ സത്യം മാത്രം പറയുന്നൊരു ദിനം … അതാണ് വാൾഡേ
..ഒരു നുണ പോലും പറയാതെ കുറേപ്പേർ ഒത്തൊരുമിച്ചു ഒരു വർഷത്തെ മുഴുവൻ ദുഖ ഭാരവും ഇറക്കിവെക്കുന്നൊരു ദിനം .. നല്ല സൌഹൃദങ്ങൾ അന്ന്യമാകുന്ന കാലത്ത് ഇത്തരമൊരു ദിനത്തിന്റെ പ്രസക്തി വലുതാണ് …
വര്ഷങ്ങളായി ഈ ദിനം കൊണ്ടാടുന്നു .. ചെങ്ങന്നൂർ എന്ജിനീയറിംഗ് കോളേജിൽ നിന്നായിരുന്നു തുടക്കം …ദുഖവെള്ളി കഴിഞ്ഞു വരുന്ന ശനിയാഴ്ച ആയിരുന്നു തുടക്കമിട്ടത് …
രാവിലെ പത്തിന്റെ ഷോയും കഴിഞ്ഞു കോളേജിൽ ഒരുമിച്ചു പഠിച്ച പത്തമ്പത് പേർ നേരെ ചെന്ന് ക്യു നിന്ന് അങ്ങനെ ഒരു കണക്കുമില്ലാതെ ബിയറും ബ്രാണ്ടിയും വോഡ്കയും ജിന്നും റമ്മും , കുടിക്കാത്ത സസ്യബോജികൾക്ക് കുറെ ജൂസും വാങ്ങുന്നതിലൂടെ വാൾഡേ തുടങ്ങുകയായി … അതുമായി നേരെ ഒരൊഴിഞ്ഞ റൂമിലേക്ക് … രണ്ടായിരം രൂപയ്ക്കു വർഷങ്ങളായി ഒരു എയർകണ്ടീഷനിംഗ് ഹാൾ തരപ്പെടാറുണ്ട് … ഒരു ജാടയുമില്ലാതെ എല്ലാം പറഞ്ഞും പരസ്പരം ആശ്വസിപ്പിച്ചും വലിയൊരു പാത്രത്തിൽ ബിയറും ബ്രാണ്ടിയും വോഡ്കയും റമ്മും ജിന്നും ഒരുമിച്ചു കലക്കി ഐസ് ചേർത്ത് സ്വൽപ്പാൽപ്പം നുകർന്ന് കൊണ്ട് തുടങ്ങുകയായി നിമിഷങ്ങൾ .. സ്നാക്സിനായി പഴം പൊരിയും മത്തിക്കറിയും കപ്പയും ..
ഒടുക്കം എല്ലാ ദുഖഭാരവും തൂക്കിയെറിയുന്ന കാഴ്ച ഓര്മ്മിപ്പിച്ചു റെസ്റ്റ് റൂമിന്റെ ചുമരിലേക്കു വാൾ വെക്കുന്നതിലൂടെ ആഘോഷങ്ങൾ കൊഴുക്കുകയായി .. എല്ല്ലാം കഴിഞ്ഞു മണിക്കൂറുകൾ നീണ്ട പരസ്പരം ആശ്വാസം നല്കി ഒഴിഞ്ഞ റൂമിൽ ഒന്നിൽ അഭയം പ്രാപിച്ചു യാത്ര പറയാതെ പുലർച്ച തന്നെ മടങ്ങും .. വീണ്ടുമൊരു വാൾഡേ കാത്തിരിപ്പിനായി …
സജിത്ത് , https://www.facebook.com/iamlikethisbloger
താല്പ്പര്യം ഉള്ളവർക്ക് സൌകര്യം പോലെ പങ്കുചേരാം
കഥ : ( seems like )
നടന്നതെല്ലാം ഒരു ദുസ്വപ്നമെന്നു കരുതി നിനക്കൊരു പുതിയ ജീവിതത്തിനു ….
കണീരില്‍ കുതിര്‍ന്ന കണ്ണാടി തുടച്ചുകൊണ്ട് ദിശയറിയാതെ ആ നാല്പ്പതന്ജ്ജുകാരി എന്തോ സ്വന്തം മോളോട് പറയാന്‍ ശ്രമിച്ചു ….
അവരുടെ വാക്ക് മുഴുമിപ്പിക്കാന്‍ നില്‍ക്കാതെ അവളുടെ നനുത്ത ശബ്ദം ചിതറി വീണു , അമ്മെ നിങ്ങളും ഒരു സ്ത്രീയല്ലേ ..നിങ്ങള്‍ക്കെങ്ങനെ …. ?
ഒരു നിശ്വാസത്തോടെ അവര്‍ തുടര്‍ന്നു, അല്ലെങ്കിലും എനിക്ക് നിന്നെ കുറ്റപ്പെടുത്താനാകില്ല … നീണ്ട തിരച്ചിലിനൊടുവില്‍ , കുറിപ്പും ജാതകവും കുടുംബ്ബക്കരുമൊക്കെ നോക്കി കെട്ടിച്ചതാണല്ലോ…… , എന്നിട്ടും …
വിധി , ഈ രണ്ടു അക്ഷരമല്ലാതെ എനിക്കൊന്നും …
അല്ലമ്മേ, .. ആദ്യരാത്രിയും പിന്നീടുള്ള പലേ രാത്രികളിലും ഒരു കന്യകയായിത്തുടര്‍ന്നപ്പോള്‍ ഞാനും നേരത്തെ മനസിലാക്കേണ്ടതായിരുന്നു … പക്ഷെ എന്റെ പരിമിതികുള്ളില്‍ നിന്നും ഞാന്‍ അറിയാന്‍ ശ്രമിച്ചില്ല …ഒരു പക്ഷെ കൂടുതല്‍ സമയം കൊടുത്തേക്കാം എന്നൊരു തീരുമാനമായിരുന്നിരിക്കണം ഞാന്‍ ചെയ്ത തെറ്റ് …ഇതിപ്പോള്‍ കല്യാണം കഴിഞു മൂന്നു മാസമായിരിക്കുന്നു …ഇനിയൊരു പുനര്‍ചിന്ത …
എന്തൊക്കെയോ പറയാനുള്ള അവളുടെ ചിന്തയെ മൌനം വിഴുങ്ങി …
മേശപ്പുറത്തു കിടന്ന ഡയറിത്താളിലെ വാക്കുകള്‍ അവളുടെ ചിന്തയെയും തുടര്‍ന്നുള്ള നിമിഷങ്ങളേയും കാര്‍ന്നു തിന്നുന്നതായി അവള്‍ക്കു തോന്നി ….മൊബൈല്‍ ഫോണിന്റെയും മെയിലിന്റെയും ഈ നൂറ്റാണ്ടില്‍ സ്വന്തം ഭര്‍ത്താവ് അവള്‍ക്കെഴുതിയ വരികള്‍ …
വരികള്‍ ഇപ്രകാരമായിരുന്നു ….
അഭിസംഭോധനയോ ആമുഖമോ ഇല്ലാതെ ചില പച്ചയായ സത്യങ്ങള്‍ …
മുഴുവന്‍ വായിക്കാനുള്ള ക്ഷമ നീ കാണിക്കുമെന്നു എനിക്കുറപ്പുണ്ട് …
കല്യണം കഴിഞ്ഞു മൂന്നു മാസമായിട്ടും ഇങ്ങനെ തുടരുന്നതില്‍ എന്തെങ്കിലും മുഷിപ്പ് നീ പ്രകടിപ്പിക്കുമെന്ന് ഞാന്‍ കരുതി … i thought to make use of that opportunity പക്ഷെ നീ കാണിച്ച ക്ഷമ …എന്ത് പറയണം എന്നെനിക്കറിയില്ല .. നേരിട്ട് സംസാരിക്കാനുള്ള ദൈര്യം എനിക്കില്ല …അതുകൊണ്ടാണ് ഇങ്ങനെയൊരു …
കല്യാണത്തിന് രണ്ടു മാസം മുന്‍പ് ഞങ്ങള്‍ നടത്തിയ ബാച്ചിലര്‍ പാര്‍ട്ടി നിനക്കൊര്‍മ്മയുണ്ടല്ലോ ..എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ കല്യാണത്തിന് മുന്‍പേ കുറെ നിമിഷങ്ങള്‍ .. അവിടെ ഞാന്‍ കണ്ട നീലക്കണ്ണുള്ള ഒരുത്തിയുടെ കാര്യം ഞാന്‍ തമാശയായി പറഞ്ഞിരുന്നല്ലോ … ക്രിസ്റ്റീന അതായിരുന്നു അവള്‍ പറഞ്ഞ പേര് .. അല്ലെങ്കിലും പേര് സത്യമാണോ എന്നുറപ്പുണ്ടായിരുന്നില്ല ..
ഈ ഡയറിയുടെ അവസാന പേജില്‍ ഒരു പേപ്പര്‍ കട്ടിങ്ങുണ്ട് ..അതൊന്നു വായിക്കു ശേഷം അടുത്ത പേജില്‍ …
വിദേശയുവതി മുങ്ങിമരിച്ചു ..
സ്വന്തം ലേഖകന്‍ :
ഗോവ : ഒരു വര്‍ഷയമായി അനതികൃതമായി തങ്ങുകയായിരുന്ന ക്രിസ്റ്റീന ( 28 ) മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു .. നീന്തല്‍ വിദഗ്ദ്ധയായിരുന്ന ക്രിസ്റ്റീനയുദെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നു സംശയിക്കപ്പെടുന്നു ..കഴിഞ്ഞ ഒരു മാസമായി അവര്‍ തന്റെ ചികിത്സയിലായിരുന്നെന്നു HIV സംബന്ധിച്ച ഗവേഷണം നടത്തുന്ന ഡോക്ടര്‍ അഭിപ്രായപ്പെട്ടത് സംശയങ്ങള്‍ക്ക് ബലം നല്‍കുന്നു …
നമ്മുടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്നാണ് ഞാന്‍ ഈ വാര്‍ത്ത ശ്രദ്ധിച്ചത് …ഫെയിസ്ബൂകില്‍ കുറെ പരതി , അവളുടെ പേര് ക്രിസ്റ്റീന തന്നെയാണ് .. “Fucking condolences you beautiful bitch ” എന്നാരോ കമന്റും ചെയ്തിരിന്നു ..
ഇത്രയും കാര്യങ്ങള്‍ ഇങ്ങനെ നിന്നോട് പറയുമെന്ന് എനിക്കറിയില്ല .. ഇപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം തോന്നുന്നു … ഒരു മാസം മുന്‍പ് നീയറിയാതെ ഞാന്‍ ടെസ്റ്റ് നടത്തി , ഇതുവരെ കുഴപ്പമില്ല … പക്ഷെ മൂന്നുമാസം മുതല്‍ ആറുമാസം വരെ അയാളെ എന്തെങ്കിലും ഉറപ്പിച്ചു പറയാനാകൂ ..
ഇനി നീയാണ് തീരുമാനിക്കേണ്ടത് …എന്തായാലും ഞാന്‍ ചെയ്തത് തെറ്റ് തന്നെയാണ് … ബാക്കിയെല്ലാം നിന്റെ ഇഷ്ടം … ദയവു ചെയ്തു നീ വേറെ ആരോടും പറയരുത് ..എന്ത് തീരുമാനം എടുത്താലും …ഞാന്‍ .. …………. എനിക്കൊന്നും പറയാന്‍ അര്‍ഹതയില്ല …
xxx———xxxxx———–xxxx————-xxxx———–xxxxx
നീയെന്തു തീരുമാനിച്ചു ? അവിടെ തങ്ങി നിന്നിരുന്ന നിശബ്ധത തടസപ്പെടുത്തി അവര്‍ ഇടപെട്ടു ..
എന്ത് പറയണം , എന്ത് തീരുമാനിക്കണം എന്നെനികറിയില്ല
നല്ലവനാണ് …ഇതറിഞ്ഞ ശേഷം ഒരിക്കലെങ്കിലും …
അമ്മയെന്തു പറയുന്നു …
എനിക്കറിയില്ല മോളെ … ഞാന്‍ .. അല്ലെങ്കില്‍ നമുക്കിത് ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ .. പ്രശ്നമായ സ്ഥിതിക്ക് ..
ഇതു അമ്മ പറയുമ്പോലെ ഒരു വിധിയായിരിക്കാം പക്ഷെ വരുമ്പോലെ വരട്ടെ ..അല്ലെങ്കിലും ജീവിതമെന്നത് ഒരു ഗെയിമല്ലേ .. കാത്തിരിക്കാം , ഇത്രയും ക്ഷമിക്കാമെങ്കില്‍
മഴയ്ക്ക് ശേഷം അങ്ങകലെ മഞ്ഞുരുക്കുന്നു … വീണ്ടുമൊരു മഴക്കായ് …
സജിത്ത് , https://www.facebook.com/iamlikethisbloger
പെണ്ണൊരു ബലൂണാണ് ; ആണായിപ്പിറന്നവരൊക്കെ കുന്തമുനകളുമായി നടക്കുന്ന കാര്‍ക്കൊടകരും
ഇതു ഞാന്‍ പറയുന്നതല്ല …കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്ത്രീ സമത്വത്തിനായി ഘോരഘോരം പ്രസംഗിച്ചു നടക്കുന്ന ഫെമിനിസ്റ്റുകള്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ഒന്നാണ് ..സ്ത്രീക്കൊരു ശത്രുവുണ്ടെങ്കില്‍ അതവന്‍ മാത്രമാണ് എന്നൊക്കെയുള്ള അടിസ്ഥാനരഹിതമായ ചിന്തകളുമായി പുലരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു എന്നതാണ് ഈ പോസ്ടിനാധാരം ..
സത്യത്തില്‍ ഈ മീഡിയയില്‍ കാണിക്കുന്ന തരത്തിലാണോ സ്ത്രീ ജീവിതങ്ങള്‍ ഹോമിക്കപ്പെടുന്നത് ? അല്ല … ഒറ്റപ്പെട്ട സംഭവങ്ങള്‍ അവിടവിടെ സംഭവിക്കുന്നത് തള്ളിക്കളയുന്നില്ല പക്ഷെ ബാക്കിയെല്ലാം ഒരര്‍ത്ഥത്തില്‍ മാധ്യമ സൃഷ്ടിയല്ലേ ? ന്യൂസ് ഒരാഘോഷമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കുറേപ്പേരും പിന്നെ കുറെ ഫെമിസ്ടുകളും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ഒന്ന് … സത്യത്തില്‍ ഇവിടുത്തെ ഒരു പ്രധാന പ്രശ്നം വര്‍ധിച്ചു വരുന്ന വാര്‍ത്ത ചാനലുകളാണ് … എരിവും പുളിയും ചേര്‍ത്ത് വാര്‍ത്ത അവതരിപ്പിചില്ലെങ്കില്‍ നിലനില്‍പ്പ് തന്നെ ഭീഷണിയാകുംപോള്‍ അവരിത് ചെയ്തില്ലെങ്കിലെ അല്ബുധപ്പെടാനുള്ളൂ …
നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിക്കു എതിരായി വിപ്ലവാത്മക ചിന്തകള്‍ പോട്ടിമുളക്കുമ്പോള്‍ ചില പൊട്ടലും ചീറ്റലും പ്രതീക്ഷിക്കുക തന്നെ വേണം … രാത്രിയെന്നത് സ്ത്രീക്ക് നിഷേധിക്കപ്പെട്ട ഒന്നാണ് എന്നൊരു മുടന്തന്‍ ന്യായവും ഉന്നയിക്കുന്നില്ല ..ശരിയാണ് സ്ത്രീക്കും രാത്രി നിര്‍ഭയമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുക തന്നെ വേണം …പക്ഷെ അത്തരമൊരു മാറ്റത്തിലേക്ക് എത്തും മുന്‍പ് ചില തടസങ്ങള്‍ നേരിടേണ്ടി വരും പക്ഷെ “സ്ത്രീ സംരക്ഷണ ബില്‍ ” എന്നൊക്കെപ്പറഞ്ഞു വികാര–വിചാര–അഭിപ്രായ സ്വാതന്ത്രത്തിനു കൂച്ചുവിലങ്ങിടുകയാണോ വേണ്ടത് ?
നടപ്പില്‍ വരുത്താന്‍ പോകുന്ന നിയമം അനുസരിച്ച് —
പെണ്‍കുട്ടിയെ നോക്കുന്നതോ , അവരെ നോക്കി സംസാരിക്കുന്നതോ മൂന്നു വര്ഷം വരെ കുറ്റം ലഭിക്കാവുന്ന ഒന്നാണ് … എസ് എം എസിലൂടെയോ , ഫെയിസ്ബൂക്കിലൂടെയോ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതും , കമന്റ് പറയുന്നതും എല്ലാം ഈ നിയമത്തിനു കീഴില്‍ വരുമ്പോള്‍ നിയമ ലംഘനമാണ് എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ ഭയപ്പെടുന്നു … സ്ത്രീക്കും പുരുഷനും തുല്യ നീതി തുല്യ നിയമം , തുല്യ സംവരണം എന്നൊക്കെ ഘോരഘോരം പ്രസങ്ങിക്കുന്നവര്‍ എന്തെ ഇതേക്കുറിചോര്‍ക്കുന്നില്ല എന്നോര്‍ത്ത് പോകുന്നു … സ്ത്രീസംരക്ഷണബില്‍ അതെ പടി നടപ്പില്‍ വരുത്തുന്നെങ്കില്‍ , അതു ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെയേറെ കൂടുതലാണ് എന്നിരിക്കെ അത്തരമൊരു സാഹചര്യം മുന്നില്‍ക്കണ്ട് യാതൊരുവിധ ക്ലോസും ചേര്‍ത്തിട്ടില്ല എന്നത് തെല്ലൊന്നു അല്ബുധപ്പെടുത്തുന്നു .. സത്യത്തില്‍ എന്താണ് ഉദേശിക്കുന്നത് ? ആണായിപ്പിറന്ന എല്ലാവരും തലയില്‍ ഹെല്‍മ്മട്ടും വെച്ചേ വഴിയിലൂടെ നടക്കാവൂ എന്നോ ..
കേരളം പോലൊരു അഭ്യസ്ത വിദ്യരുടെ സംസ്ഥാനത്ത് ഈ നിയമം വരുത്തിവെചെക്കാവുന്ന ദുരുപയോഗങ്ങള്‍ നിരവധിയാണ് …
ഇന്നത്തെ സാഹചര്യത്തില്‍ പാതിരാത്രി പ്രത്യക്ഷപ്പെടുന്ന പെണ്ണിന്റെ നേരെ ചിലപ്പോള്‍ ഒന്ന് നോക്കിയെന്നു വരാം .അതൊരിക്കലും പൂര്‍ണ്ണമായും തെറ്റായ അര്‍ത്ഥത്തില്‍ ആയിരിക്കില്ല …സ്ത്രീക്ക് രാത്രി യാത്ര സ്വാന്തന്ത്ര്യം നിഷെധിക്കണമെന്നൊന്നും ഒരിക്കലും പറയുന്നില്ല പക്ഷെ ഇന്നത്തെ സാമൂഹ്യ ചുറ്റുപാട് വ്യത്യസ്തമാക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീ അത്തരമൊരു സന്ദര്‍ഭം പ്രതീക്ഷിക്കുക തന്നെ വേണം .. നോക്കാനോ മിണ്ടാനോ പാടില്ല , ചിരിക്കാന്‍ പാടില്ല എന്നൊക്കെപ്പറയുന്നത് അവകാശലംഘനമല്ലേ എന്നോര്‍ത്തുകൊണ്ട് തല്ക്കാലം വിട … നിയമ വരുക തന്നെ വേണം പക്ഷെ കാതലായ ഭേദഗതികളോടെ …
കാടത്തമായ നിയമം ഒരു ജനാതിപത്യ രാജ്യത്തിനും ഭൂഷണമല്ല എന്നോര്‍ത്തുകൊണ്ട് തല്ക്കാലം വിട
സജിത്ത്
https://www.facebook.com/iamlikethisbloger iamlikethis.com@gmail.com
ഇവിടെ പറഞ്ഞു പോകുന്ന ഓരോ ഐറ്റവും , രണ്ടോ അതില്‍കൂടുതലോ പ്രാവശ്യം ചെയ്തു നോക്കിയാണ് ഷെയര്‍ ചെയ്യാറുള്ളത് എന്ന് വീണ്ടും പറഞ്ഞുകൊണ്ട് തുടരട്ടെ ,
ഇന്നത്തെ ഐറ്റം പൈനാപ്പിള്‍ കറി .. ഈ അടുത്ത കാലത്ത് ഒരു വിധം സദ്യകളില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പൈനാപ്പിള്‍ കറി. താരതമ്യേനെ എളുപ്പമാണ് ഇതുണ്ടാക്കാന്‍
ഒരുവിധം പഴുത്ത ഇടത്തരം പൈനാപ്പിള്‍
അരമുറി തേങ്ങ
മഞ്ഞപ്പൊടി – ഒരു നുള്ള്
ഉപ്പു – ആവശ്യത്തിനു
തൈര് – അര ഗ്ലാസ്
കടുക് – ഇരുപതു എണ്ണം
പച്ചമുളക് – അന്ജ്ജെണ്ണം
വറ്റല്‍ മുളക് – രണ്ടെണ്ണം
വെളിച്ചെണ്ണ , കറിവേപ്പില – താളിക്കാന്‍
ആദ്യം തന്നെ ചിത്രത്തില്‍ കാണിച്ചപോലെ പൈനാപ്പിള്‍ ചെറു കഷണങ്ങളായി മുറിച്ചു നുള്ള് മഞ്ഞപ്പൊടിയും ഉപ്പും രണ്ടു പച്ചമുളക് മുറിച്ചതും ചേര്‍ത്ത് വേവിക്കാന്‍ വെക്കുക …കുക്കറില്‍ ആണെങ്കില്‍ ഒരു രണ്ടു വിസില്‍ വരെ വെച്ചാല്‍ മതിയാകും …വെള്ളം ചേര്‍ക്കാതെ വേണം വെക്കാന്‍ ..ആവശ്യത്തിനു വെള്ളം അതിലുണ്ട്
അരമുറി തേങ്ങ ചിരകി അതില്‍ കടുകും അഞ്ചു പച്ചമുളകും ചേര്‍ത്ത് അരച്ചെടുക്കുക ..അതികം വെള്ളം ചേര്‍ക്കേണ്ട …ചുവടു പരന്ന പാത്രത്തില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു അരപ്പിടുക .. ഒന്ന് തിളച്ചു വരുമ്പോള്‍ കൂടെ വേവിച്ചു വെച്ചിരിക്കുന്ന പൈനാപ്പിള്‍ കഷണങ്ങളും ചേര്‍ത്ത് വീണ്ടും വെട്ടിതിളക്കട്ടെ ..
ഉപ്പു പോരെങ്കില്‍ ഉപ്പു ചേര്‍ക്കുക .. തിളച്ചു അങ്ങനെ മൂന്നു നാല് മിനിട്ട് കഴിഞ്ഞാല്‍ തീ കുറച്ചു തൈര് ചേര്‍ത്തിളക്കുക … ശേഷം കടുകും വറ്റല്‍ മുളകും കറിവേപ്പിലയും താളിക്കാനായി തയ്യാറാക്കി ചേര്‍ക്കുക …രുചികരമായ പൈനാപ്പിള്‍ കറി തയ്യാര്‍
ചില സ്ഥലങ്ങളില്‍ മുന്തിരിപ്പഴം കൂടെ ചേര്‍ക്കുന്നത് കാണാറുണ്ട് .അത് ഇഷ്ടമുണ്ടെങ്കില്‍ ചേര്‍ത്താല്‍ മതി
വീണ്ടും വേറൊരു വിഭവവുമായി കാണാം
If any questions//suggestions: സജിത്ത് ,
https://www.facebook.com/iamlikethisbloger , iamlikethis.com@gmail.com
വളരെ എളുപ്പമാണ് ..അതികം പഴുത്തുപോയ പഴം എടുക്കാതിരിക്കുന്നതാണ് നല്ലത് .. സദ്യക്ക് ഒന്നാം പായസമായി പഴപ്രഥമന്‍ ഉപയോഗിക്കാറുണ്ട് .. അതികം സമയം വേണ്ട എന്നതും , ഉപയോഗിച്ചിരിക്കുന്ന ബേസ് നേന്ത്രപ്പഴം എന്നതും ഈ പായസത്തിന്റെ ക്രെഡിറ്റ് ആണ് ..എന്തുകൊണ്ടോ അതികം പേര്‍ ഈ പായസം പ്രിഫര്‍ ചെയ്യുന്നതായി കാണാറില്ല ..
പഴുത്ത നേന്ത്രപ്പഴം :- കാല്‍ കിലോഗ്രാം ,മൂന്നെണ്ണം
വല്യ തേങ്ങ – ഒന്ന് ,തേങ്ങാപ്പാല്‍ എടുക്കാന്‍
ഒന്നാം പാലും രണ്ടാം പാലും എടുത്തു മാറ്റി വെക്കുകശര്ക്കര – കാല്‍ കിലോഗ്രാം
നെയ്യ് – ഇരുനൂറുഗ്രാം
കൊപ്രത്തേങ്ങ – കുഞ്ഞു കഷണങ്ങള്‍ ആക്കിയത്
എലക്കായ് – അന്ജ്ജെണ്ണം
ചുക്ക് –ഒരു നുള്ള്
ആദ്യം പഴുത്ത നേന്ത്രപ്പഴം കുഞ്ഞു കഷങ്ങള്‍ ആക്കി ആവിയില്‍ വെച്ച് വേവിച്ചു മിക്സിയില്‍ അടിച്ചെടുക്കുക ….പിന്നെ അതിനെ രണ്ടാം തേങ്ങാപ്പാലില്‍ ചേര്‍ത്ത് ഇളക്കുക …കുറച്ചു നെയ്യും ഇടുക..എന്നിട്ട് തീയുള്ള അടുപ്പില്‍ വെച്ച് ഇളക്കിക്കൊണ്ടിരിക്കുക ….തിളച്ചു തുടങ്ങുമ്പോള്‍ .ഉരുക്കിയ ശര്‍ക്കരപ്പാനി ചേര്‍ത്ത് ഇളക്കുക …വീണ്ടും ഇളക്കിക്കൊണ്ടിരിക്കുക..ഒരു നുള്ള് ചുക്ക് പൊടിച്ചത് ചേര്‍ത്ത് വീണ്ടുക് ഇളക്കുക … കുറച്ചു കൂടെ നെയ്യ് ചേര്‍ത്ത് ഇളക്കുക ..പായസപ്പരുവമാകുമ്പോള്‍ , അതായത് കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഉടനെ ഇറക്കി വെക്കുക .. കൊപ്രത്തെങ്ങ നെയ്യില്‍ വറുത്തെടുത്തതും , എലക്കായ് പഞ്ചസാര ചേര്‍ത്ത് പോടിച്ചെടുത്തതും പായസത്തില്‍ ചേര്‍ത്ത് പത്ത് മിനിറ്റ് അടച്ചുവെച്ചു കഴിഞ്ഞു ചെറു ചൂടോടെ കഴിക്കാന്‍ തുടങ്ങാം 🙂 ദാണ്ടെ ഇത്രേയുള്ളൂ 🙂
NB: താല്‍പ്പര്യമുള്ളവര്‍ ആണെങ്കില്‍ അണ്ടിപ്പരിപ്പ് , മുന്തിരി , ചൌവ്വരി എന്നിവയൊക്കെ ചേര്‍ക്കാം ..ശരിക്കും അതിന്‍റെ ആവശ്യമില്ല്യ ..വേണേല്‍ സ്വല്‍പ്പം ജീരകപ്പൊടി കൂടെ ചേര്‍ക്കാം 🙂
സജിത്ത് , https://www.facebook.com/iamlikethisbloger , iamlikethis.com@gmail.com