അവല്‍ ഉപ്പുമാവ്

ഇനി പറയാന്‍ പോകുന്നത്  ഒരു ഉപ്പുമാവാണ്   … ബ്രേക്ക്‌ ഫാസ്റ്റിനോ അല്ലെങ്കില്‍ നാലുമണി പലഹാരമായോ ഇതു ട്രൈ ചെയ്യാവുന്നതാണ് … ഫാറ്റ്  തീരെ കുറവായതുകൊണ്ട് ആര്‍ക്കും ഇതു കഴിക്കാവുന്നതാണ് ..അവല്‍സുപ്പര്‍ മാര്‍ക്കെറ്റില്‍ ഇഷ്ടം പോലെ കിട്ടും … ഓട്സ്  കഴിച്ചു മടുത്തവര്‍ക്ക് ഇതൊന്നു ശ്രമിക്കാം 🙂

 

 അവല്‍ – മൂന്ന് ഗ്ലാസ്‌

സവാള – രണ്ട് , പച്ചമുളഗ് – അഞ്ച്‌, മഞ്ഞള്‍പൊടി – ഒരു നുള്ള്
കപ്പലണ്ടി – നാലു സ്പൂണ്‍ ,  കടുക്- ചെറിയ ഒരു സ്പൂണ്‍ , വറ്റല്‍മുളക് – നാലു എണ്ണം, ഉണക്കമുന്തിരി
കറിവേപ്പില – രണ്ട് തണ്ട്
മല്ലിയില – അര സ്പൂണ്‍
തേങ്ങ – അര മുറി
നാരങ്ങ നീര്- ഒരു വലിയ നാരങ്ങ
ഉപ്പ്- ആവശ്യതിനു
നെയ്യ്- മൂന്ന് സ്പൂണ്‍

 


പാചകം ചെയ്യേണ്ടുന്ന രീതി

അവല്‍ രണ്ട് പ്രാവശ്യം വെള്ളത്തില്‍ കഴുകി ഊറ്റി എടുക്കുക..തേങ്ങ ചിരകിയതും ചേര്‍ത്തു നന്നായി ഇളക്കി നാരങ്ങ നീര്, മല്ലിയില അരിഞ്ഞതും  ഉപ്പും ചേര്‍ക്കുക…

വേറൊരു പാത്രതില്‍ നെയ്യ് ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില താളിക്കുക
ഉണക്ക മുന്തിരി ,കപ്പലണ്ടി എന്നിവ ചേര്‍ത്തു മൂപിച്ചു സവാള അരിഞ്ഞതും ചേര്‍ത്തു വഴറ്റുക
അതിലേക്കു കഴുകി തയ്യാറാക്കിയ അവല്‍ മിശ്രിതവും   മൂന്ന് നാലു സ്പൂണ്‍ വെള്ളവും ചേര്‍ക്കുക.
അടുപ്പില്‍ നിന്ന് മാറ്റുക..

അവല്‍ ഉപ്പുമാവ് തയ്യാര്‍ 🙂

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger     ,  iamlikethis.com@gmail.com

 

 

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in cooking: My passion | Comments Off on അവല്‍ ഉപ്പുമാവ്

അമ്പലപ്പുഴ പാല്‍പ്പായസം

പായസത്തില്‍ നിന്ന് തന്നെ ഹരിശ്രീ കുറിക്കാം  …. 🙂

അമ്പലപ്പുഴ പാല്‍പ്പായസം

 പായസങ്ങളില്‍ വളരെ കുറച്ചു വിഭവങ്ങള്‍ വേണ്ടതും , ക്ഷമ ഏറ്റവും കൂടുതല്‍ വേണ്ടതുമായ പായസമാണ്അമ്പലപ്പുഴ പാല്‍പ്പായസം . ഇവിടെ ഞാന്‍ പറഞ്ഞു പോകുന്നത് യഥാര്‍ത്ഥ പാചക രീതിയാണ് അതുകൊണ്ട് തന്നെ ശരിക്കുള്ള അമ്പലപ്പുഴ പാല്‍പ്പായസം വേണമെന്നുള്ളവര്‍ കുറച്ചതികം ക്ഷമയോടെ സമീപിക്കുമല്ലോ..

ഉദ്ദേശം അഞ്ചു പേര്‍ക്ക് വയറു നിറയെ കഴിക്കാന്‍ അമ്പലപ്പുഴ പാല്‍പ്പായസം കഴിക്കാന്‍

 ക്ഷമ ധാരാളം 🙂

പാല്‍ ( പശുവിന്‍ പാല്‍ അത്യുത്തമം അല്ലെങ്കില്‍ മില്‍മ പാല്‍ ) – നാല് ലിറ്റര്‍

രണ്ടായി നുറുങ്ങിയ പച്ചരി ( ചെമ്പാ അരി ആണെങ്കില്‍ നല്ലത് ) – 175 gm

വെണ്ണ – 100 gm

പഞ്ചസാര – 300 gm

വെള്ളം മൂന്നു ലിറ്റര്‍

 കത്തുന്ന അടുപ്പില്‍ ചുവടു കട്ടിയുള്ള പരന്ന പാത്രം വെച്ച് അതില്‍ ഒന്നര ലിറ്റര്‍ വെള്ളവും രണ്ടു സ്പൂണ്‍ വെണ്ണയും ഒഴിച്ച് തിളപ്പിക്കുക ( ഞാന്‍ ഉപയോഗിച്ചത് ഉരുളിയാണ് ) .. തിളച്ചു വരുമ്പോള്‍ രണ്ടു ഗ്ലാസ് പാല്‍ മാറ്റി വെച്ച് നാല് ലിറ്റര്‍ പാല്‍ ഒഴിക്കുക .. ഞാന്‍ പറഞ്ഞല്ലോ ഇതുണ്ടാക്കാന്‍ ക്ഷമ ഒരുപാട് വേണം ഇളക്കിക്കൊണ്ടേ ഇരിക്കുക ..ഉദ്ദേശം ഒരുമണിക്കൂര്‍ ആകുമ്പോള്‍ പാല്‍ നന്നായി ചുരുങ്ങിയത് കാണാം വീണ്ടും ഒന്നര ലിറ്റര്‍ വെള്ളം ഒഴിച്ച് പതിനഞ്ചു മിനിട്ട് ഇളക്കിക്കൊണ്ടേ ഇരിക്കുക ..പാല്‍ കുറുകുമ്പോള്‍ ഒരു മഞ്ഞ കലര്‍ന്ന ചുമന്ന നിറം വന്നിരിക്കുന്നത് കാണും ..എന്നിട്ട് അരി ചേര്‍ക്കുക , പതിനഞ്ചു മിനിറ്റില്‍ അരി പകുതി വേവ് ആയിരിക്കും ഉടനെ തന്നെ മുകളില്‍ പറഞ്ഞ അളവ് പഞ്ചസാര ചേര്‍ത്ത് ( മധുരം ആവശ്യം അനുസരിച്ച് കുറയ്ക്കാം ) ..

ആദ്യം പഞ്ചസാര ചേര്‍ത്താല്‍ അരി വേവില്ല എന്നത് ഞാന്‍ പറയേണ്ടതില്ലല്ലോ നന്നായി കുറികി വരുമ്പോള്‍  അവസാനം വെണ്ണ ചേര്‍ത്ത് തീ കെടുത്തുക …..ഒരുപാട് കുറുകിയെന്ന് തോന്നുന്നെങ്കില്‍ ആദ്യം മാറ്റി വെച്ച രണ്ടു ഗ്ലാസ്‌ പാല്‍ ഒഴിച്ച് ചൂടാക്കുക …ഒന്നിളക്കി വെക്കുക …. കഴിക്കാനായി പത്തു മിനിട്ട് കാത്തിരുന്നാല്‍ നല്ലത് .. ഈ പായസം വളരെ രുചി തോന്നിപ്പിക്കുക തണുത്തു കഴിക്കുമ്പോള്‍ ആണ്

 

പായസം കഴിച്ച ശേഷവും കയ്യില്‍ മണം നിലനില്‍ക്കും 🙂 യാതൊരു വിധ കളറും ചേര്‍ക്കരുത് പിന്നെ ഏലക്ക മുതലായവ അമ്പലപ്പുഴ പാല്‍പ്പായത്തില്‍ ആവശ്യമില്ല 🙂

സജിത്ത്   ,    https://www.facebook.com/iamlikethisbloger     ,  iamlikethis.com@gmail.com

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in cooking: My passion | Comments Off on അമ്പലപ്പുഴ പാല്‍പ്പായസം

cooking: My passion

പ്രിയ സുഹൃത്തുക്കളെ

ഇതൊരു രണ്ടാം വരവാണ്  … ഒരുപാടുപേര്‍ക്ക് പ്രയോജനമാകുന്ന എന്തെങ്കിലും കൊണ്ട് തിരിച്ചെത്തണം എന്നുണ്ടായിരുന്നു , അതിനുള്ള ഒരെളിയ ശ്രമമാണ്  tasteme.iamlikethis.com  പാചകം എന്നെ സംഭന്ധിചിടത്തോളം  ഒരു നേരമ്പോക്കല്ല  ,  ഐടി  ഫീല്‍ഡില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും  ഒരു മുഴു സമയ കുക്ക് ആവുമായിരുന്നു …

 

ഹോട്ടല്‍ മാനേജ്മെന്റിന്  താല്‍പ്പര്യപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി ” ലക്ഷങ്ങള്‍ മുടക്കി പഠിച്ചു നീ അന്യരുടെ എച്ചിലെടുക്കനാണോ പരിപാടി ”   അതിനു മുന്നിലെപ്പോഴോ അടഞ്ഞു തെറ്റിയ വഴികള്‍ ..കാലമേറെ കഴിഞ്ഞെങ്കിലും  പ്രണയിച്ച  പെണ്ണിനെ കിട്ടാത്ത അതെ വേദനയോടെ/വാശിയോടെ വീണ്ടുമാ വഴികളിലൂടെ നടക്കാനുള്ള ഒരു കൌതുകം ..അതാണ്‌    tasteme.iamlikethis.com

 

പരീക്ഷണ നിരീക്ഷണങ്ങള്‍ ഇതാ നിങ്ങള്‍ക്ക് മുന്നില്‍ എത്തുകയായി  🙂   യാതൊരു അവകാശ വാദങ്ങളും മുന്‍ധാരണയും   ഇല്ലാതെ   ….ഇതിലെ ഓരോ വിഭവവും രണ്ടോ അതില്‍ ക്കൂടുതലോ പ്രാവശ്യം ചെയ്ത് മൊബൈലില്‍ ചിത്രീകരിച്ച ഫോട്ടോ ആയതിനാല്‍ ചിത്രങ്ങള്‍ക്ക് ദൃശ്യ ഭംഗി  കുറവായിരിക്കും ..അല്ലെങ്കിലും ലൂക്കിലല്ലലോ കാര്യം 😉
ഇവിടെക്ലിക്ക്ചെയ്യുക clickhere

 

12:12:12    ,    സജിത്ത്        https://www.facebook.com/iamlikethisbloger

 

 

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in cooking: My passion | Comments Off on cooking: My passion

രാത്രിക്കുമുണ്ട് സ്വപ്‌നങ്ങള്‍

 

 

 

 

 

രാത്രിക്കുമുണ്ട് കുറേ സ്വപ്‌നങ്ങള്‍
ഇരുളിലും നിസ്വര്തമാം സ്വപ്‌നങ്ങള്‍
നിശയുടെ നിഷ്കളങ്കത പ്രതിഫലിക്കുന്ന സ്വപ്‌നങ്ങള്‍

യാമങ്ങളോരോന്നായ്   പൊഴിയുമ്പോ –
ലവള്‍തന്‍ ജീവനാളത്തിന്‍ ശക്തി പൊഴിയുന്നു
ഇരവിന്റെ  പുത്രിയാമാവള്‍
അലിഞ്ഞുചെര്‍ന്നോരാ നിലാവ്
മോഹമാം കുളിരുപോള്‍ പെയ്തിറങ്ങുന്നു –
എന്‍  നീറും മനസിലേക്ക്
സ്വയമലിഞ്ഞു ചേര്‍ന്നവളിന്നെന്‍
ജീവന്‍ സാന്ത്വനമായ്ത്തീരുന്നു
ഒരു നേര്‍ത്ത തേങ്ങലുമായവള്‍ ഒളിച്ചോരു
പകലിന്‍  ജനിയെയും
അവള്‍തന്‍ കുളിരെനെയും
ഓര്‍ക്കതെയല്ല ഞാനീ വിരഹാഗ്നിയില്‍

പക്ഷേയൊരു മാത്ര തേങ്ങുന്നുമ
വള്‍തന്‍  മ്രിതിയെയോര്‍ത്തു
ശപിക്കപ്പെട്ടുമീ മോഹങ്ങളേ
പേറുന്നവനും  ശപിക്കപ്പെടുമോ

 

കടപ്പാട്    🙂

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

 

 

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in കഥ/കവിത | Comments Off on രാത്രിക്കുമുണ്ട് സ്വപ്‌നങ്ങള്‍

ഒറ്റക്കായി – എല്ലാം മാറുകയാണ്


എല്ലാം മാറുകയാണ്  … കാലം , ശീലങ്ങള്‍ , ചിന്തകള്‍  അങ്ങനെ ജീവിതവും   … മരണത്തിനുപോലും  മാറ്റത്തിനു വിധേയമാകേണ്ടിവരുന്നു  .. ജീവിതം പലപ്പോഴും വിചിത്രമാണ് ..  നമുക്കിഷ്ടമില്ലാത്തത്  അനിഷ്ടത്തോടെയെങ്കിലും നമ്മെക്കൊണ്ട് ചെയ്യിക്കും  … സ്വയം കാരണങ്ങള്‍ കണ്ടെത്തി എന്തില്‍ നിന്നൊക്കെയോ ഒളിച്ചോടാന്‍ ചിലപ്പോളെല്ലാം ശ്രമിക്കും …” എന്ത് ചെയ്യാന്‍ കാലം നമ്മെ എത്തിച്ചിരിക്കുന്നത് കുറെ നിസഹായതകളിലെക്കന്നു”  പറഞ്ഞു  സ്വയം ആശ്വസിക്കാന്‍ ശ്രമിക്കും … പലപ്പോഴും അതൊരളവില്‍ക്കവിഞ്ഞ സ്വയം ന്യായീകരണങ്ങള്‍  ആകാറുണ്ട് …

 

 

നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ സെക്രട്ടരിയെട്ട് ഉപരോധതിലേക്ക്  കാഴ്ചക്കാരന്റെ കണ്ണില്‍ എത്തിയതായിരുന്നു ഈയടുത്ത ദിവസം ..  പതിനഞ്ചു ലക്ഷത്തിന്റെ കൊച്ചു കാറില്‍ ഒരു പാവപ്പെട്ട കര്‍ഷകന്‍  നീങ്ങിയടുക്കുന്നത് നോക്കിനില്‍ക്കുന്നതിനിടെ പതിവില്ലാതെ മൊബൈല്‍ ശബ്ദിച്ചു  … സുഹൃത്തിന്റെ അച്ഛന്റെ മരണവാര്‍ത്തയായിരുന്നു അത്  …   ഫീനിക്സ് പക്ഷിയുടെ ചിറകുകള്‍ ഒരു നിമിഷത്തേക്ക് ദൈവമെനിക്ക് കടം തന്നിരുന്നെങ്കില്‍ എന്നോര്‍ത്ത നിമിഷമായിരുന്നുവത്  …  

ഓര്‍ക്കുകയായിരുന്നു  ……

എപ്പഴോ പറഞ്ഞത്  ഓര്‍മ്മയിലിന്നും നില്‍ക്കുന്നു ..

  ജിവിതത്തില്‍ മൂന്നവസ്ഥകളാണുള്ളത്   ” ആവശ്യം , അത്യാവശ്യം അനാവശ്യം ” ..
പുതിയത് എന്തെങ്കിലും മുന്നിലെക്കെതുംപോള്‍ ആലോചിക്കുക  , അത്  ആവശ്യമാണോ . അത്യാവശ്യമാണോ അതോ അനാവശ്യമാണോയെന്ന്  … എന്നിട്ട് തീരുമാനിക്കുക  ..
കേട്ടിരിക്കാന്‍ തോന്നുന്ന കുലീനമായ  സംഭാഷണശൈലി , ആരെയും വ്യക്തിഹത്യ നടത്താത്ത സംഭാഷണം അതുകൊണ്ടൊക്കെത്തന്നെ  അവസാനമായി ഒന്ന് പോണമെന്നുണ്ടായിരുന്നു  …

നാട്ടിലെ ഒരു സാധാരണ  മരണവീട് ഓര്‍മ്മയില്‍ വന്നു …   ധ്രിതിയില്‍ കെട്ടിയുണ്ടാക്കിയ പന്തലിനു താഴെ എങ്ങു നിന്നൊക്കെയോ മരണവിവരം അറിഞ്ഞെത്തുന്നവര്‍ ..ഇടക്കിടെ അലക്ഷ്യമായി അടിക്കുന്ന മൊബൈല്‍ …എങ്ങുമടക്കിപ്പിടിച്ച സംഭാഷണങ്ങള്‍ ….. മരിച്ചയാളെപ്പറ്റി നല്ലത് മാത്രം പറഞ്ഞുകൊണ്ട് അറിയാത്തവര്‍ പോലും … വന്നവര്‍ക്ക്  കുടിക്കാനായി എടുത്തു വെച്ചിരിക്കുന്ന ചായ കെറ്റില്‍ … എല്ലാത്തിനും മീതെ അലറിക്കരഞ്ഞുകൊണ്ട് മരിച്ചയാളുടെ ഉറ്റവര്‍ … ഒരുപാട് നേരം കരഞ്ഞതുകൊണ്ട് ശബ്ദം വറ്റി വരണ്ടിരിക്കും … എങ്ങുമെങ്ങും കരച്ചിലുകള്‍ മാത്രം …  അതിനടുത്തായി  നെടുനീളന്‍  ഒറ്റ വാഴയിലയില്‍  കുളിപ്പിച്ച്  തെക്കോട്ട്‌  അണിയിച്ചു കിടത്തിയ പരേതന്‍ …  തലയ്ക്കു മീതെ പാതി വെട്ടിയ തേങ്ങയില്‍ ഒരു തിരി നല്ലെണ്ണയുടെ ആത്മാവും വഹിച്ചു അങ്ങനെ കത്തുന്നുണ്ടാകും .. എങ്ങുമെങ്ങും തലങ്ങുംവിലങ്ങും മണം പരത്തി അഗര്‍ബതികളും ..

മനസ്സില്‍   അത്തരമൊരു ചിത്രത്തിന്റെ  അകമ്പടിയോടെ ചെന്നുകേറിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി  …  ചെന്നുകേറിയ പാടെ സ്വീകരിച്ചിരുത്തി …  അടക്കിപ്പിടിച്ച ശബ്ധത്തില്‍ ആരോ  പറഞ്ഞു

”  പ്രതീക്ഷിച്ചിരുന്നു … ഇത്തിരി നേരത്തെ ആയിപ്പോയി … ഒരു കണക്കിന് നന്നായി  …ആരെയും ബുധിമുട്ടിപ്പിച്ചില്ലാലോ ”   

” രക്തം പമ്പ് ചെയ്യുന്നത് പത്ത് ശതമാനം ആയിച്ചുരുങ്ങിയിരുന്നു ഡാ   ”  ഈയിടെ വാങ്ങിയ ഫ്ലാറ്റില്‍ ഒന്ന് വരണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു പക്ഷെ …  ഇനി എല്ലാം ഞാന്‍ നോക്കണം … ഒറ്റക്കായി … അച്ഛന് ഇഷ്ട്ടപ്പെട്ട താറാവ്  ഒന്നുകൂടെ കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു .. കൊളസ്ട്രോള്‍ ആലോചിച്ചു കൊടുത്തിരുന്നില്ല … അല്ല   എല്ലാം  അച്ഛന്റെ നല്ലതിന് വേണ്ടിയായിരുന്നു  … ഇനി എല്ലാത്തിനും ഞാന്‍ മാത്രം … .. ഒറ്റക്കായി

അതിനിടയില്‍ അമ്മ വന്നു … ഒരു  സമാശ്വാസത്തോടെ പറഞ്ഞു …  

” നന്നായി ആരെയും ബുദ്ധിമുട്ടിച്ചില്ല  … ഇനിയിപ്പോ എനിക്ക്  ആരുണ്ട്  .. ആണ്മക്കളെ  കേട്ടിച്ചതോടെ അവരായി അവരുടെ പാടായി … ഇവിടെ ഞാന്‍ ഒറ്റക്കാവും  ആ  ഇനി ജോലിക്ക്  പോകുമ്പോ വീടടച്ചു സമാധാനായി പോകാം .. അല്ലെങ്കില്‍ അവന്റെ അച്ഛനെ നോക്കാനായി  ആരെയെങ്കിലും നിര്‍ത്തണം  ”  … ഒറ്റക്കായി  ..   ബുദ്ധിമുട്ടി ഇതുവരെ വന്നതില്‍ സന്തോഷം  അതും പറഞ്ഞു അവര്‍ ആരോടോ  സംസാരിക്കാന്‍ പോയി  …

അതിനിടയില്‍ അവന്റെ അനുജത്തി വന്നു ” കലങ്ങിയ കണ്ണോടെ അവള്‍പറഞ്ഞു ” എനിക്ക്  ഫാഷന്‍ ഡിസൈനിംഗ് പഠിക്കാന്‍ അച്ഛന്‍ സമ്മതിച്ചിരുന്നതാണ്  ..പക്ഷെ ഇനി ……ഒറ്റക്കായി  ..  

ആരൊക്കെയോ  ഇടക്ക്  വരുന്നുണ്ട് , പോകുന്നുണ്ട്  …  തെളിഞ്ഞ  അന്തരീക്ഷം  .. ഇടക്ക്  അമര്‍ത്തിപ്പിടിച്ച ചില  നര്‍മ്മ സംഭാഷണങ്ങള്‍  … ശരിക്കും പറഞ്ഞാല്‍ മരിച്ച ആള്‍ കാണുന്നെങ്കില്‍ നല്ലൊരു പ്രസന്നമയമായ അന്തരീക്ഷം  … കൂട്ടകരചിലോ , അഭിനയ മുഹൂര്‍ത്തമോ ഇല്ലാതെ നല്ലൊരു വിട വാങ്ങല്‍  …

അതിനിടയില്‍ അവന്റെ ഭാര്യ വന്നു … കല്യാണം കഴിഞ്ഞു രണ്ടു മാസമേ ആകുന്നുള്ളൂ … പഴയ കാലം ആയിരുന്നെങ്കില്‍ പറഞ്ഞേനെ , കെട്ടിയ പെണ്ണിന്റെ ഭൌശു  കൊണ്ടാണ് ഏതൊക്കെ സംഭവിച്ചത് എന്ന് … അവള്‍ വന്നു  …. സാധാരണ കാണാറുള്ള പരിചയം അതികം പുറത്തു കാണിക്കാതെ പറഞ്ഞു തുടങ്ങി  ….

”  അച്ഛന്‍ യാതൊരു ശല്യവും ഉണ്ടാക്കിയിരുന്നില്ല  …. റിട്ടയര്‍ ചെയ്തു നാലഞ്ചു വര്ഷം ആയെങ്കിലും  ചിരിച്ചതും സമാധാനവുമായ പ്രകൃതമായിരുന്നു … ആ   അതികം കിടന്നില്ലല്ലോ . നന്നായി “
വിവരം അറിഞ്ഞ ഉടന്‍  ഞങ്ങള്‍ ഓടിപ്പിടിച്ച് വരികയായിരുന്നു  … അവിടെ എന്തൊക്കെ ആയോ എന്തോ … ഈ മാസം പത്തിന് ഒരു പ്രോജക്റ്റ് റിലീസ് ഉണ്ട് … സെക്കണ്ട് പാര്‍ട്ടും ഫൈനലും ഈ മന്ത് തീര്‍ക്കണം ..ഇതിന്റെ പെര്‍ഫോമന്‍സ് നോക്കി ഒരു ഓണ്‍ സൈറ്റ് തരാമെന്ന് മാനജേര്‍ പ്രോമിസ് ചെയ്തിരുന്നതാണ് …ഇനിയിപ്പോ  പക്ഷെ .. എത്രയുംപെട്ടെന്ന് തിരിച്ചെത്തി  കമ്പയിന്‍ ചെയ്‌താല്‍ ചിലപ്പോതീര്‍ക്കാം  …  പതിനാറു ദിവസം നീണ്ട നില്‍ക്കുന്ന ചടങ്ങൊക്കെ മെനക്കേടാണ്  .. ഇന്നത്തെ ക്കാലത്ത് ആര്‍ക്കാ സമയം …  ലീവ് പോലും അതികം തരാന്‍ പറ്റില്ല എന്നാണ് മാനേജര്‍ പറഞ്ഞത്  …രണ്ടാളും ഒരെപ്രോജക്ടിലണല്ലോ  … എത്രയുംപെട്ടെന്ന്  തിരിച്ചെത്തിയാല്‍  ..  ഓണ്‍സൈറ്റ്  പോകുന്നതിനു മുന്‍പ് കുഞ്ഞുണ്ടായാല്‍ അച്ഛനെ എല്പ്പിക്കാമെന്ന് കണക്കുകൂട്ടിയിരുന്നതാണ് ഇനിയിപ്പോ  … ഹ്മം ഒറ്റക്കായി …

ചടങ്ങിനു വന്നിരുന്ന ഏതോ അടുത്ത ബന്ധു തിരിച്ചു ചെല്ലാനുള്ള വിമാന ടിക്കറ്റ് ശരിയാകാത്തതിന്റെ വിഷമത്തില്‍ അവിടെ നടക്കുന്നുണ്ടായിരുന്നു .. “രണ്ടു ദിവസം മുന്‍പായിരുന്നെങ്കില്‍ കിട്ടിയേനെ ഇതിപ്പോ ”  .. മോളവിടെ ഒറ്റക്കാണ്  …

അതിനിടയില്‍ അവന്‍ വന്നു … ” അമ്മയെ ഒറ്റക്കാക്കി പോകാന്‍ പോകുന്നതിന്റെ വിഷമം  പങ്കുവെച്ചു  .. ഈ കാലത്ത് ജോലിയും പ്രോജെക്ട്ടും കളഞ്ഞു അമ്മയെ നോക്കാന്‍ വരുന്നതിലെ  പ്രാക്റ്റിക്കല്‍ വശങ്ങളെക്കുറിച്ച് ബോധവാനായി  …കുറെ സംസാരിച്ചു … ഒടുക്കം പറഞ്ഞു  ഞാന്‍ എന്ത് ചെയ്യനാട .. ഈ കാലത്ത് രണ്ടു പേര്‍ക്കും ജോലി ഇല്ലാതെ എങ്ങനെ മുന്നോട്ടു പോകാനാ … അമ്മക്ക് വേണമെങ്കില്‍ ജോലി മതിയാക്കി അങ്ങോട്ട്‌ വരാം … പക്ഷെ ഇങ്ങനെ പോയാല്‍ അടീഷണല്‍ ദയരക്ട്ടര്‍  ആയി വിരമിക്കാം … പെന്‍ഷനും ഡബിള്‍ ആകും ….അപ്പൊ അമ്മ ഇവിടെ തുടരുന്നതാണ് നല്ലത്  … അല്ലെങ്കിലും നമ്മള്‍ ജീവിചിരിക്കുന്നവരെപറ്റിയേ   നോക്കാവൂ എന്നച്ചനും പറഞ്ഞിട്ടുണ്ട് … പക്ഷെ ഇനി ഞാന്‍ ഒറ്റക്കായല്ലോ എന്നോര്‍ക്കുമ്പോള്‍ …ഒന്ന് നോക്കിയാല്‍ ശരിയാണല്ലോ …    

മരിക്കാന്‍ പോകുന്നവര്‍ ജീവിചിരിക്കുനവരെ ഓര്‍ത്തു വ്യസനിക്കുന്നു … ജീവിച്ചിരിക്കുന്നവര്‍ അവരെ ഒറ്റക്കാക്കിപ്പോയതില്‍   വ്യസനിക്കുന്നു ….

 സ്വയം കാരണങ്ങള്‍ കണ്ടെത്തി എന്തില്‍ നിന്നൊക്കെയോ ഒളിച്ചോടാന്‍ ചിലപ്പോളെല്ലാം ശ്രമിക്കുംമ്പോള്‍  …” കാലം നമ്മെ എത്തിച്ചിരിക്കുന്നത് കുറെ നിസഹായതകളിലെക്കന്നു”  പറഞ്ഞു  സ്വയം ആശ്വസിക്കാന്‍ നമ്മളില്‍ ഒരുപാട് പേര്‍ … അടിസ്ഥാനപരമായി  എല്ലാവരും സ്വാര്‍ത്ഥരും  …

സജിത്ത്   ,    https://www.facebook.com/iamlikethisbloger

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in കഥ/കവിത | Comments Off on ഒറ്റക്കായി – എല്ലാം മാറുകയാണ്

എന്നില്‍ നീ വിശ്വസിക്കുന്നോ

എന്നില്‍ നീ വിശ്വസിക്കുന്നോ എന്നാരോ ചോദിച്ചപ്പോള്‍ വീണ്ടും ഓര്‍ക്കുകയായിരുന്നു …
കുറെ മാസങ്ങള്‍ക്കു മുന്‍പിലെ ഒരു ദിവസം  …

 

 

 

 

അപൂര്‍ണ്ണമായ  സ്വപ്നത്തെ ഇടവേളയിലേക്ക്  തള്ളിവിട്ടു  ചില പതുപതുത്ത  ശബ്ദം  ഉറക്കത്തെ ഉണര്‍ത്തി  കടന്നുപോയി … പുലര്‍ച്ച നാലിന് ശേഷം ഭൂമിയുടെ ഗുരുത്വാകര്‍ഷണം പലമടങ്ങ്‌ കൂടുമോയെന്ന് ആരെക്കൊണ്ടെങ്കിലും അന്വോഷിക്കണമെന്നത്   പലകുറിയായി മറക്കുന്നുവല്ലോയെന്നത്   തുറക്കാന്‍  മടികാണിച്ച   കണ്‍പോളകള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തി …  ഒന്നെഴുന്നേറ്റു കിട്ടാന്‍ എന്തെന്നില്ലാത്ത പാടായിരിക്കുന്നു …

സമയം എത്രയെന്ന ചിന്തയില്‍ , പാതി തുറന്ന കണ്ണുമായി  കട്ടിലിനുതാഴെക്ക്  മോബൈലിനായി  കയ്യോടിച്ചു    … തെളിച്ചം  കെട്ടടങ്ങാത്ത  ആമമാര്‍ക്ക്‌ കൊതുകുതിരിയുടെ അവസാന കഷണത്തിന് മീതെ കൊതുകുകള്‍ മത്സരിച്ചു പറക്കുന്നുണ്ടായിരുന്നു …   ചൂട് രക്തം ആവോളം കുടിച്ചു കൈവെള്ളയില്‍  മദാലസമായി  വിശ്രമിച്ചുകൊണ്ടിരുന്ന പൊണ്ണന്‍  കൊതുകിനെ രാമായണമാസമെന്ന  പരിഗണനപോലും കൊടുക്കാതെ യവനികയിലേക്ക് പറഞ്ഞയക്കുന്നതിനിടയില്‍ വെളിയില്‍ നിന്നും ഒരു ശബ്ദം കേട്ടു  …

മോന്തി വെളിച്ചായി , നീയിനീം  എണീട്ടില്ല്യെ ?  പുറത്താരോക്കെയോ  ഓടുന്നുണ്ടല്ലോ …

അപ്പോള്‍ ആ ശബ്ദം സ്വപ്നത്തിന്റെ ഭാഗമായിരുന്നില്ല … സ്വപ്നമേതു സത്യെമേതു എന്ന് പലപ്പോഴും തിരിച്ചറിയാന്‍ കഴിയാറില്ലല്ലോയെന്ന  നിനവോടെ  ദ്രവിച്ചുതുടങ്ങിയ വാതില്‍ തള്ളി റോഡിലേക്ക് കണ്ണോടിച്ചു  …

നൂലറ്റ പട്ടം തൂങ്ങിക്കിടന്ന മാങ്കോമ്പിനിടയിലൂടെ   അത് കണ്ടു … ആരൊക്കെയോ ഓടുന്നു …ചിലരുടെ കയ്യില്‍ നീലയും പച്ചയും നിറമുള്ള പ്ലാസ്റ്റിക്‌ കുടം ….

ഞാനിപ്പോവരാമെന്ന് പറഞ്ഞു അവര്‍ക്ക് പിറകെ ഞാനും ഓടി …

എന്തിനായിരിക്കും ആള്‍ക്കാര്‍ കുടമായി ഓടുന്നത് ,  എന്താണെങ്കിലും ഒരു കുടം കയ്യില്‍ എടുക്കാത്തതില്‍ സ്വയം  അമര്‍ഷം തോന്നി … പുറകെ വരുന്നവരോട് പിന്തിരിഞ്ഞു ചോദിച്ചു , ചേട്ടാ എവിടെക്കാ കുടവുമായി ഈ നേരം പുലരാന്‍ കാലത്ത് ?

പരിഹസിക്കുകയാണെന്ന്  അയാള്‍ക്ക് തോന്നിയിരിക്കണം  , “നീയെവിടെക്കാ  അവിടെക്കന്നെ  ”  മറുപടിയില്‍ അത് പ്രതിഫലിച്ചു …

ശരവേഗത്തില്‍ മുന്നിലെത്തി ,   “എന്നാലും നമ്മുടെ സ്വാമി ” എന്നാരോ പറഞ്ഞു …

സ്വാമി … … മാപ്പിളസ്വാമി  എന്ന് പലരും പറഞ്ഞിരുന്ന അയാള്‍ക്കെന്തു പറ്റിയിരിക്കും ??    ഒരു നിമിഷം ഓര്‍ത്തു  …

പാതി കഷണ്ടിയില്‍ അവശേഷിച്ച   വെളുത്ത മുടിയും   നര ബാധിച്ച താടിയുമായി  ഒരാളെ  മാസങ്ങള്‍ക്ക് മുന്‍പാണ് അവിടവിടെ കണ്ടിരുന്നത്‌ … ആര്‍ക്കും ഒന്നുമറിയില്ല … പൊളിഞ്ഞകൊട്ടയില്‍  കുറെ കല്ലും പെറുക്കി തോട്ടിലേക്ക് എറിയുകയായിരുന്നു കുറെ ദിവസം ചെയ്തിരുന്നത് .. ഇടക്ക്  അമ്പലത്തില്‍ നിന്നോ , പള്ളിയില്‍ ബാങ്ക് വിളിക്ക്  ശേഷമോ കിട്ടുന്ന പടചോര്‍ ആയിരുന്നു ആകെയുള്ള തീറ്റ .. കുറെ ദിവസം എവിടെയും കണ്ടില്ല ..പിന്നെ പ്രത്യക്ഷപ്പെട്ടത്  പള്ളിയിലെ കിണറ്റിന്‍കരയില്‍ … എങ്ങനെയാണ് , ആരാണ് അയാള്‍ക്ക് സിദ്ധന്റെ  പരിവേഷം കൊടുത്തതെന്ന് ഓര്‍മ്മയില്ല … മുന്‍പിലേക് എന്തെങ്കിലും രോഗവിവരവുമായി എത്തുന്നവര്‍ക്ക് ,  പള്ളിക്കിണറ്റില്‍ നിന്നും കുറച്ചു വെള്ളം കോരി എന്തോ പ്രാര്‍ത്ഥനയോടെ ഒന്നൂതി കൊടുക്കുന്നത് കാണാം .. പ്രതിഫലമായി ഉണ്ടികയില്‍  കാലുരുപ്പിക ഇടണം …ദിവസം കഴിയുന്തോറും കാണാനെത്തുന്നവരുടെ നിര നീണ്ടു …അതങ്ങനെ പരന്നുപരന്നു ബസില്‍ തൂകിയിട്ട ബോര്‍ഡിന്റെ രൂപത്തിലായി  ” പത്തിരിപ്പാല (  മാപ്പിളസ്വാമി വഴി  ) … എങ്ങുനിന്നെക്കെയോ കേട്ടറിഞ്ഞവര്‍ പോലും വണ്ടി പിടിച്ചു എത്തിയിരുന്നു ..

കിണറിലെ വെള്ളം എടുത്തു ഒരു ഭ്രാന്തന്‍ തുപ്പിയത് മേടിക്കാന്‍ പോകാന്‍ സ്വയബുധിയില്ലേ എന്ന് പറഞ്ഞവര്‍പോലും  പിന്നീടു അയാളെ കാണാന്‍ പോയി …
“എന്നില്‍ നീ വിശ്വസിക്കുന്നോ ” എന്ന് ചോദിച്ചു അതെ എന്ന് മറുപടിയോടെ പുണ്യജലം വാങ്ങിയിരുന്ന മിക്കവാറും പേര്‍ക്ക് രോഗം ഭേദമായി എന്നതും , കാശിനോ പേരിനോ വേണ്ടിയല്ല അതൊന്നും ചെയ്തിരുന്നത് എന്നതും നാള്‍ക്കുനാള്‍ അയാളെ തേടി വരുന്നവരുടെ നിര വലുതാക്കി … അയാള്‍ വെള്ളം എടുക്കാന്‍ തുടങ്ങിയത് മുതല്‍ പള്ളിക്കിണര്‍   കമ്മിറ്റി അടച്ചുകെട്ടി ..അതിലെ വെള്ളം ഉപയോഗിക്കുന്ന ഒരേ ഒരാള്‍ അയാള്‍ മാത്രമായ് തുടര്‍ന്നിരുന്നു ..പള്ളിയുടെ പേരും അങ്ങനെ നാലുപാടും അറിഞ്ഞുതുടങ്ങി … രണ്ടായിരം ഹൃദയശസ്ത്രക്ക്രിയ നേരിട്ട് നടത്തിയ ഒരു ഡോക്ടര്‍ പോലും അയാളില്‍ വിശ്വസിച്ചിരുന്നത് യുക്തിവാദികളെപ്പോലും സംശയിപ്പിച്ചു .

വല്ലപ്പോഴും വിരളമായി സംസാരിക്കുന്ന സിദ്ധന്   പറയാനുണ്ടായിരുന്നത്  “എന്നെ വിസ്വസിക്കുന്നാവരെ ഞാന്‍ കൈവിടില്ല ” എന്നതാണ്  …   കിണറില്‍ നിന്നും പുണ്യ  ജലമെടുക്കുന്നതിനു  കാശുകെട്ടണം എന്നൊരു തീരുമാനം  കമ്മിറ്റി എടുത്തിരുന്നെന്നും  അത് കേട്ടതോടെ  ഒന്നും മിണ്ടാതെ അയാള്‍ നടന്നുപോയെന്നും കേട്ടിരുന്നു …

 

കിണറിലെ വെള്ളതിനാണോ അതോ അയാള്‍ക്കാണോ ദിവ്യശക്തി  എന്നെത് ഒരു സംസാരവിഷയമായി തുടരുമ്പോഴാണ് ,  എല്ലാരും എവിടെക്കോ ഓടുന്നത്  … എല്ലാ ഓട്ടങ്ങളും പള്ളിമുറ്റത്ത്‌ അവസാനിച്ചു  … വ്യക്തായി കാണാമായിരുന്നു …പണ്ട് കണ്ടിരുന്ന ആ സിദ്ധന്‍ … താടിയും മുടിയുമൊക്കെ ഏതൊ കാപാലികരാല്‍  മുറിക്കപ്പെട്ട നിലയില്‍ അങ്ങിങ്ങായി പാറി നടക്കുന്നുണ്ടായിരുന്നു … തൊട്ടടുത്ത്‌  പള്ളിക്കിണറ്റിലെ വെള്ളംകോരി  കുതിര്‍ക്കപ്പെട്ട നിലയില്‍ അരിഞ്ഞുമാറ്റപ്പെട്ട  സിദ്ധന്റെ കഴുത്തും …  അയാളെ പുനര്‍ജീവിപ്പിക്കാന്‍ വേണ്ടിയായിരിക്കുമോ പുണ്യജലം കോരി ഒഴിചിരിക്കുന്നതെന്ന് ആരൊക്കെയോ അടക്കം  പറയുന്നുണ്ടായിരുന്നു …
കിണറിനടുത്ത് പോയവര്‍ നിരാശരായി മടങ്ങുന്നുണ്ടായിരുന്നു ..  കിണറില്‍ തുള്ളി വെള്ളമില്ലത്രേ  …  കിണറിന്റെ ആള്‍മറയില്‍ ചോക്കുകൊണ്ട്‌  എന്തോ എഴുതിവെച്ചിരുന്നത്  കുറച്ചു പേര്‍ വായിച്ചു  ”  , നിന്റെ കണ്ണുകള്‍ അന്ധമാണിവിടെ .. ഏറ്റവും അമൂല്യമായത് കാണാന്‍ സംശുദ്ധിയുള്ള  ഹൃദയമാണ് വേണ്ടത്  ”

വെള്ളം അപ്രത്യക്ഷമായതെന്നു   വിശ്വാസികളും , അത് മുഴുവന്‍ കോരിയെടുത്തു നീരുരുവ വരുന്ന ഭാഗം അടച്ചിരിക്കാമെന്ന് യുക്തിവാദികളും വാദിച്ചു ….

എന്തായാലും കഴിഞ്ഞ വര്‍ഷം ജൂണില്‍  പള്ളിക്കിണര്‍ താഴ്ന്നുപോയി.. മഴ കൊണ്ടാണെന്ന് കുറേപ്പേരും , അതല്ല എന്ന് മറ്റു കുറേപ്പേരും  …എന്ത്  വിശ്വസിക്കണമെന്നരിയാതെ മറ്റു ചിലരും …

ഓരോരുതവര്‍ക്കും ഓരോ വിശ്വാസങ്ങള്‍ …

ഒന്നിലും മായാതെ മടങ്ങാതെ ചില വാക്കുകള്‍ ബാക്കിയാവുന്നു     “എന്നില്‍ നീ വിശ്വസിക്കുന്നോ ”

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in കഥ/കവിത | Tagged | Comments Off on എന്നില്‍ നീ വിശ്വസിക്കുന്നോ

ജുലെ – ചില ഓര്‍മ്മപെടുത്തലുകള്‍

BC 46ല്‍ ജൂലിയസ് സീസര്‍  പേരിട്ട , ദേശീയ ഐസ്ക്രീം മാസം  എന്നറിയപ്പെടുന്ന കഴിഞ്ഞ ജൂലൈ  കയ്പ്പേറിയ ചില ഓര്‍മ്മകളാണ് ചരിത്രത്തിനു നല്‍കിയിരിക്കുന്നത് ..

കാലം കഴിയുന്തോറും , ടെക്നോളജി വളരുന്തോറും മനുഷ്യന്‍ പുറകിലെക്കാണോ  നടത്തം എന്ന്  ചിന്തിച്ചു പോകും അവയില്‍ ചിലതിലൂടെ  …

 
ഭരണസിരാകേന്ദ്രമായ  ദില്ലിയില്‍ നിന്നും ഒരമ്പതു കിലോമീറ്റര്‍ അകലെ കിടക്കുന്ന  അസറ ഗ്രാമത്തില്‍ പ്രണയ വിവാഹം നിരോധിച്ചത് വാര്‍ത്ത‍ പ്രാധാന്യം നേടിയത് ജൂലെയില്‍ ആയിരുന്നു … പോരാത്തതിനു നാല്‍പ്പതിനു താഴെയുള്ള സ്ത്രീകള്‍ ഒറ്റയ്ക്ക് ഷോപ്പിംഗ്‌ നടത്തുന്നതോ  പൊതുസ്ഥലങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കുന്നതോ പോലും വിലക്കിയിട്ടുണ്ട് …ശിരോവസ്ത്രം ഇല്ലാതെ സ്ത്രീയെ കണ്ടുപോകരുതെന്നും ഗ്രാമീണ ഭരണാധികാരികള്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു … പ്രണയമോ പ്രണയ വിവാഹമോ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു … കയ്യോ കാലോ വളരുന്നതെന്ന്  നോക്കി പിള്ളേരെ ഒരു വഴിക്ക് ആക്കിവരുമ്പോള്‍ കണ്ടവന്റെ കൂടെ ഇറങ്ങി കുടുംബത്തിന്റെ മാനം കളയാന്‍ ഇനി ആരെയും അനുവദിക്കില്ല എന്നതാണ് ന്യായീകരണം … എന്തായാലും  ആ അടിചെല്‍പ്പിക്കല്‍   എവിടെ ചെന്ന് നില്‍ക്കുമെന്ന്  ചരിത്രം തെളിയിക്കും … ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലെ കുറെ പെണ്‍കുട്ടികള്‍ ചേര്‍ന്ന് ജീന്‍സും ടോപ്പും കത്തിച്ചു , പാരമ്പര്യ വേഷമല്ലാതെ വേറെ ഒന്നും ധരിക്കരുതെന്ന് തീരുമാനിക്കുകയും മറ്റുള്ളവരോട് അത് പിന്തുടരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരിക്കുന്നു … !!!

അടുത്തതു ഞെട്ടിപ്പിക്കുന്ന ഒന്നാണ് … പാക്യസ്ഥാനിലെ അല്‍-ഷിഫ ഹോസ്പ്പിറ്റലില്‍  ജനിച്ച കുട്ടിയുടെ തല വലുതായെന്നു പറഞ്ഞു  രണ്ടു ദിവസം തികയും മുന്‍പേ  ചേറിലേക്ക്  ചവിട്ടിത്താഴ്ത്ത്തിയ സ്വന്തം പിതാവിന്  പറയാനുണ്ടായിരുന്നത്  , “എന്റെ കുഞ്ഞിനെ എന്ത് ചെയ്യണമെന്നത്‌ ഞാനാണ് തീരുമാനിക്കുക ….ബാക്കിയുള്ളവര്‍ അതോര്‍ത്തു  തലപുകക്കണ്ട …  അഞ്ചു കുട്ടികളുടെ പിതാവാണ് ഇതു ചെയ്തതെന്നും , കൊല്ലപ്പെട്ടത് ഒരു പെണ്‍കുട്ടി ആയിരുന്നെന്നും കൂട്ടി വായിക്കുമ്പോഴാണ്  സംഭവം കുറെക്കൂടെ ഭീകരമാകുന്നത്  … പകുതിയോളം ആളുകള്‍ക്ക് മാത്രം സാക്ഷരതയുള്ള , സ്ത്രീകള്‍ ജോലി ചെയ്യാന്‍ പോലും നിഷേധിക്കപ്പെട്ട ഒരു സ്ഥലമാണ്‌  പാക്യസ്ഥാന്‍ എന്ന് മനസിലാക്കേണ്ടത് ഇവിടെ ഖോരഖോരം പ്രസംഗിച്ചു നടക്കുന്ന  ഫെമിനിസ്റ്റുകളാണ്  …

UNO പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം പാക്യസ്ഥാനില്‍  55 മില്ല്യന്‍ ആളുകള്‍ അക്ഷരാഭ്യാസം ഇല്ലാത്തവരാണ് …

1200 കുഞ്ഞുങ്ങള്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടുവെന്നാണ്  അവിടെത്തെ ഏറ്റവും വലിയ സാമൂഹ്യ സങ്കടനയായ ഈദിക്ക്   പറയാനുള്ളത്  ..കണക്കില്‍ അത്രയും കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ അവര്‍ കണ്ടെത്തി , സത്യത്തില്‍ ഉള്ളത് അതിലും എത്രയോ വലുതായിരിക്കാം … അതില്‍ത്തന്നെ പത്തില്‍ ഒന്‍പതും പെണ്‍കുട്ടികളും …

 

പെണ്‍കുട്ടികള്‍ കെട്ടിപോകുമ്പോഴേക്കും വര്‍ധിച്ച സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്നാണ്  പറയപ്പെടുന്ന ന്യായം

 

ബോധവല്‍ക്കരണം കൊണ്ട് പ്രത്യെകിച്ചു കാര്യം ഇല്ലെന്നു അറിയുന്നതുകൊണ്ട്  ആര്‍ക്കും  വേണ്ടാത്ത  കുഞ്ഞുങ്ങളെ  ഏറ്റെടുക്കാന്‍ തയാറായി സങ്കടന തന്നെ രാജ്യമാകമാനം തൊട്ടിലുകള്‍ സ്ഥാപിച്ചിട്ടുണ്ട്  … അവിടെ വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍ …………

അവിടെ കല്യാണത്തിന് മുന്‍പ് ജനിക്കുന്ന കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ …  ആ കണക്കുകള്‍ ദൈവത്തിനു മാത്രമറിയാം !!!!!!

ടെക്നോളജി വളരുന്തോറും മനുഷ്യന്‍ പുറകിലെക്കാണോ  നടത്തം എന്ന്  ചിന്തിച്ചു പോകുന്നു …

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ജുലെ – ചില ഓര്‍മ്മപെടുത്തലുകള്‍

വേളാംകണ്ണി പുണ്യാഹവും സിദ്ധനും :)

[ — ഇതു മാതൃഭൂമിയില്‍ ഒരാഴ്ച മുന്‍പ്  വന്നിരുന്ന ലേഖനം ആണെന്ന്  അറിഞ്ഞിരുന്നില്ല, ഒരേ വിഷയം   —  ]

മതവികാരം വ്രണപ്പെടുത്തുകയെന്ന യാതൊരു ഉദ്ദേശ്യവും ഈ പോസ്റ്റിനു പിന്നിലില്ല എന്നറിയിച്ചുകൊണ്ട്‌ പറഞ്ഞുതുടങ്ങട്ടെ …

വിശ്വാസം മിക്കപ്പോഴും നിയമത്തിനും മേലെയാണ് …..വിശ്വാസം മിക്കപ്പോഴും തെളിവുകള്‍ക്കും മേലെയാണ് …അതുകൊണ്ട് തന്നെ  വിശ്വാസമല്ലേ  എല്ലാം എന്ന് കേള്‍ക്കുമ്പോ തലകുലുക്കി സമ്മതിക്കാതെ തരമില്ല …

 

ഇപ്പോള്‍ ഇതു പറയാന്‍ കാരണം  സനല്‍ ഇടമറുക്  എന്ന  യുക്തിവാദിയെ ( യുക്തിവാദി എന്ന് പറയുന്നത് തെറ്റായിരിക്കും , അതുകൊണ്ട് വിവേകശാലി എന്ന് തിരുത്താം )   ഓര്‍ത്തതുകൊണ്ടാണ്‌ …

ആരാണ്   സനല്‍ ഇടമറുക്  എന്നോര്‍ത്താല്‍ , തൊടുപുഴയില്‍ ജനിച്ചു വളര്‍ന്ന  പത്രപ്രവര്‍ത്തനത്തില്‍ ബിരുദവും , പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും ജെഎന്‍യു  വില്‍നിന്നും   എംഫില്‍ ബിരുദവും എടുത്ത സര്‍വ്വോപരി  റാഷനലിസ്റ്റ്റ്   ഇന്റര്‍നാഷണല്‍ എന്ന സങ്കടനയുടെ അറുപത്തിയേഴുകാരനായ അമരക്കാരന്‍    …
അന്ധവിശ്വാസങ്ങള്‍ക്കും   അനാചാരങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ചിരുന്ന ,  ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ വരെ ക്രിസ്ത്യന്‍ സഭയുടെ അപ്രീതി പിടിച്ചുപറ്റി ,  മുംബൈ ക്രിമിനല്‍കോടതി  (അധികാരത്തില്‍ രണ്ടാം  സ്ഥാനം ) ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന്റെ  ബലത്തില്‍    മുംബൈ പോലീസും ഡല്‍ഹിപോലീസും അരിച്ചുപെറുക്കുന്ന  ഒരു മലയാളി … കണ്ടു കിട്ടാത്തതുകൊണ്ട് മാത്രം ജയിലില്‍ അകപ്പെടാതെ ഇരിക്കുന്ന ഒരു ഹതഭാഗ്യന്‍ …

ചെയ്ത കുറ്റം :   കുറെപ്പേര്‍ക്ക് നല്ലബുദ്ധി  ഉപദേശിച്ചുകൊടുത്തത്

അറിയാത്തവര്‍ക്കായി  …

മുംബൈ വേളാംകണ്ണി  ചര്‍ച്ചിലെ  പൂര്‍ണ്ണകായ ക്രിസ്തു പ്രതിയുടെ കാല്‍ പാദത്തില്‍നിന്നും   അപൂര്‍വ്വ ദിവ്യശക്തിയുള്ള പുണ്യാഹജലം  പ്രവഹിക്കുന്നെന്നും , ആ പുണ്യജലം സര്‍വ്വരോഗസംഹാരിയെന്നും പ്രച്ചരിക്കപ്പെട്ടതിനെത്തുടര്‍ന്ന് അവിടേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു …  ഒരു ടെലിവിഷന്‍ ഷോയില്‍ ഇത്തരം മൂഡമായ വിശ്വാസത്തെ അദ്ദേഹം  ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് സഭാമേലദ്ധ്യക്ഷന്‍മാരില്‍നിന്നും   മുറുമുറുപ്പുകള്‍ തുടങ്ങി …സംഭവം നേരില്‍ കണ്ടു പൊതുജനത്തെ ബോദ്യപ്പെടുത്താന്‍  ഒരു ടെലിവിഷന്‍ ചാനലധികാരികള്‍ സൌകര്യം ചെയ്തു കൊടുത്തു …

പള്ളിയും പ്രതിമയും ചുറ്റുപാടും നിരീക്ഷിച്ച അദ്ദേഹം അത് കണ്ടെത്തി .. കുറച്ചകലെയുള്ള മൂത്രപ്പുരയില്‍ നിന്നും അഴുക്കുചാലിലൂടെ പോകേണ്ട മലിനജലം ,  എന്തോ തടസത്തെത്തുടര്‍ന്ന്  കെട്ടിക്കിടന്നു  കിനിഞ്ഞിറങ്ങി ക്രിസ്തുവിനെ തറച്ച മരക്കുരിശിന്റെ താഴത്തെ ഇളകിയിരുന്ന ആണിയിലൂടെ താഴോട്ട് തുള്ളിതുള്ളിയായി  ചാടിയിരുന്നു … ആ മലിനജലമാണ് പുണ്യജലം എന്ന പേരില്‍ വിശ്വാസികള്‍ എടുത്തിരുന്നത്   തെളിവിലെക്കായി കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ വീഡിയോയും കുറെയതികം ഫോട്ടോയും തെളിവിനായി എടുത്തു …  .. ആ വെള്ളം മാറാരോഗങ്ങള്‍ വരുത്തും എന്നദേഹം വിളിച്ചുപറഞ്ഞു …

കുപിതരായ സഭാമേലദ്ധ്യക്ഷന്‍മാര്‍ പരാതി നല്‍കിയതിന്റെ പേരില്‍ ,  ഇന്ത്യന്‍ പീനല്‍ കോഡ്‌   295A  പ്രകാരം , “കരുതിക്കൂടി മതവിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചു” എന്നതിന്റെ പേരില്‍ കേസെടുത്തു  ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിചിരിക്കുന്നത്  … മേലദ്ധ്യക്ഷന്‍മാര്‍ പറയുന്നത് , കുറച്ചു ഫോട്ടോ എടുക്കുകയല്ലാതെ വേറൊന്നും ചെയ്തില്ലെന്നും , കുരിശു നിന്ന ഭാഗം പരിശോധിച്ചത്പോലുമില്ല എന്നതാണ് …

(Article 19 of the Universal Declaration of Human Rights.) വെച്ച്  ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ പൊരുതുക തന്നെ ചെയ്യും എന്നാണ്  അദേഹം പ്രതികരിച്ചിരിക്കുന്നത് …    എന്തായാലും അദേഹത്തിന്  നല്ലത് വരട്ടെ ….

ഇത്രയും പറഞ്ഞുവന്നപ്പോഴാണ്   “കത്തിസ്വാമി ”  എന്ന വിളിപ്പേരുള്ള  നാട്ടിലെ ഒരു മുഖം ഓര്‍മ്മ വന്നത് ..  ഇപ്പോള്‍ –  ഫ്ലൈറ്റില്‍ പറന്നു നടന്നു പൂജയും , വിലകൂടിയ വണ്ടികളുടെ ആദ്യപൂജയുമൊക്കെ ചെയ്യുന്ന തിരക്ക്പിടിച്ച ബ്രാഹ്മണനായി ജനിച്ച  ഒരു അബ്രാഹ്മണന്‍ …
ബാല്യകാലം ഓര്‍ക്കുകയാണെങ്കില്‍,  . കയ്യില്‍ക്കിട്ടുന്നതെന്തും കറക്കി മുകളിലേക്കിട്ടു തികഞ്ഞ ഒരു അഭ്യാസിയെപോലെ കൈപ്പിടിയില്‍ ഒതുക്കുന്ന അവന്‍  കുട്ടികള്‍ക്ക്  അത്ഭുധമായിരുന്നു … പട്ടരായി ജനിച്ചെങ്കിലും  പ്രാവിന്റെ നെഞ്ചിന്‍കൂടിനോട് ചേര്‍ന്നുള്ള പൊരിച്ച  മാംസവും  കശുവണ്ടിപ്പഴം   വാറ്റിക്കുറുക്കിയെടുത്തതും ഒന്നിച്ചടിക്കുന്ന വിദ്വാന്‍ ..

നാട്ടിലെ  ചെറിയ ക്ഷേത്രത്തില്‍ സഹായിയായി നിന്നപ്പോള്‍തന്നെ   അമ്പലത്തിലേക്ക് നിറയെ കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ അവനു കഴിഞ്ഞിരുന്നു … വെള്ളികെട്ടിയ  കൊടുവാള്‍ കണ്ണടച്ച്  മുകളിലേക്ക് എറിഞ്ഞു കൈപ്പിടിയില്‍ ഒതുക്കി തേങ്ങ പൊട്ടിച്ചിരുന്ന കാഴ്ച കാണാന്‍  ഒരുപാട് കണ്ണുകള്‍ ഉണ്ടായിരുന്നു  ..അങ്ങനെ ഇരിക്കുമ്പോഴാണ്   ബാല്യകാല സുഹൃത്ത്‌  ആദ്യമായ് കാര്‍  എടുത്തതിന്റെ ആഘോഷത്തിനു ബംഗ്ലൂരിലേക്ക്  വിളിക്കുന്നത്‌ … വെള്ളമടി പാര്‍ട്ടിക്കിടയില്‍ തേങ്ങ പൊട്ടിക്കുന്ന കാര്യം  പറഞ്ഞപ്പോള്‍  സുഹൃത്തുക്കള്‍ക്ക്  അത് കാണാന്‍ ഒരേ നിര്‍ബന്ധം  …പിറ്റെദിവസം വണ്ടിക്കു പൂജ ചെയ്യാമെന്നും അപ്പോള്‍ കാണിച്ചു തരാമെന്നും പറഞ്ഞു തടിയൂരി …  അങ്ങനെ പൂജ  നിമിഷം വന്നെത്തി …  സ്ഥിരമായി ഉപയോഗിച്ചിരുന്ന വെള്ളികെട്ടിയ കൊടുവാള്‍ ഇല്ലാത്തതിനെത്തുടര്‍ന്നു , തല്ക്കാലം കിട്ടിയ കൊടുവാള്‍ കണ്ണ് കെട്ടി  ആകാശത്തേക്ക് എറിഞ്ഞു  , കൃത്യമായി വിരലില്‍ കൊണ്ട്   അത് താഴെ പതിച്ചു ..  ഉടനെതന്നെ അവിടെ കൂടി നിന്നവര്‍  ആശുപത്രിയില്‍ കൊണ്ടുപോകാനായി അടുത്തെങ്കിലും , ” അരുത്  , വേണ്ട ” എന്ന്  പറഞ്ഞുതുടങ്ങുന്നതിനിടയില്‍   ബോധം കെട്ടു …

സുഹൃത്ത്‌ ഓടിച്ചെന്നു  അയാളെ തൂക്കിയെടുത്തു കാര്‍ അതിവേഗം ഓടിച്ചുപോയി  , രക്തം കണ്ടു പേടിച്ചോ , അല്ലെങ്കില്‍ ആദ്യമായ് പരിചിതമല്ലാത്ത വണ്ടി ഓടിച്ചിരുന്നതുകൊണ്ടോ   അങ്ങനെയെന്തുകൊണ്ടോ , ആ യാത്ര വേറൊരു അപകടത്തില്‍ കലാശിച്ചു … ആ അപകടവിവരം  കേട്ടവര്‍ പറഞ്ഞു , പൂജാരി പറഞ്ഞതാണ്‌   ” അരുത് വേണ്ട ” എന്നൊക്കെ .. ശകുനം ശരിയില്ലായിരുന്നല്ലോ …  കേള്‍ക്കാതെ അതെ വണ്ടി ഓടിച്ചു പോയി … എന്നിട്ടെന്തായി ..  വാര്‍ത്ത‍  സുഹൃത്തുക്കള്‍ക്ക് ഇടയില്‍ പരന്നു  …  അവിടുത്തെ നാട്ടുകാര്‍ക്കിടയില്‍ പൂജാരിക്ക് ദിവ്യ പരിവേഷം കൈവന്നു …  . പ്രാവും വാറ്റും അടിച്ചു നടക്കുന്നതുകൊണ്ട്   നാട്ടില്‍ അയാള്‍ക്ക് തീരെ വിലയില്ലെങ്കിലും എവിടെ നിന്നൊക്കെയോ അയാളെ തേടി ഒരുപാടു പേര്‍ വരാറുണ്ട്  …അയാള്‍ക്ക് ഒരു ദിവ്യത്വുമില്ലെന്നു നാട്ടില്‍   എല്ലാര്‍ക്കും അറിയാം .. എന്നിട്ടും ..!!

. പൂജക്ക്‌ പോകുമ്പോള്‍  പരിഹാരക്രിയകള്‍ കൂടെ നിര്‍ദ്ദേശിക്കുമത്രേ , എന്തെങ്കിലും  അരുതാത്തത് വന്നാലോ എന്ന് പേടിച്ചു  പറഞ്ഞ പരിഹാരക്രിയ ചെയ്യും … പുതിയ ഒരു വണ്ടി എടുക്കുംപോഴോ , വേറെ എന്തെങ്കിലും പൂജക്കോ ഒരു വിശ്വാസമായി അയാള്‍ തുടര്‍ന്ന് പോരുന്നു …ഒരു ബ്രാഹ്മണന്‍ പൂജ ചെയ്ത കത്തി കണ്ണുകെട്ടി മുകളിലേക്കിട്ടു കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍ , പരിഹാരം പറയുമ്പോള്‍ , കുറെ വിശ്വാസികള്‍ക്ക് (അന്ധ) അതൊരു വിശ്വാസം ….
.

ത്രിപ്പൂത്താറാട്ടിന്റെ  തീരങ്ങളിലൂടെ എന്ന  പോസ്റ്റില്‍   സൂചിപ്പിച്ചപോലെ – മുലപ്പാല്‍ പോലും കാശിനു കുപ്പിയില്‍ക്കിട്ടുന്ന ഈ ആഗോളവല്‍ക്കരണകാലത്ത് ഭക്തിയും കച്ചവടമാണല്ലോ  … ലോകം മുഴുവന്‍ ഒരു ഓപ്പണ്‍ മാര്‍ക്കറ്റ് , നമ്മളൊക്കെ സ്വയം വിലപേശപ്പെടുന്ന പ്രൊഡക്റ്റും … നന്നായി മാര്‍ക്കറ്റ് ചെയ്യാനറിയുന്നവന്‍ കാശുണ്ടാക്കുന്നു …. വിശ്വാസിയെ തിരുത്താം , പക്ഷെ അന്ധവിശ്വാസികളെ   . ?   . അന്ധവിശ്വാസികള്‍ വിശ്വസിക്കട്ടെ ..

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | 2 Comments

ത്രിപ്പൂത്താറാട്ടിന്റെ തീരങ്ങളിലൂടെ …..

തുടങ്ങുന്നതിനു മുന്‍പ് …..

ഈ ബ്ലോഗിലെ ഓരോ ലേഖനത്തിലൂടെ പോകുന്നവര്‍ക്കും പുതിയതായി  എന്തെങ്കിലും അറിവ് കിട്ടിയിരിക്കണമെന്നും   അറിഞ്ഞുകൊണ്ട്  സത്യമല്ലാതെ വേറൊന്നും എഴുതില്ലെന്നുമുള്ള ഉറപ്പുമാത്രമേ ലേഖനത്തിനായി മണിക്കൂറുകള്‍ ചിലവഴിക്കുമ്പോഴും  മുന്നിലുള്ളൂ …

ഈ ലേഖനത്തിലൂടെ പറഞ്ഞുപോകുന്നത്  വളരെയധികം തിരയിളക്കമുണ്ടാക്കിയ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ   ത്രിപ്പൂത്താറാട്ടിനെക്കുറിച്ചാണ് … എനിക്ക് മുന്‍പും കഴിവുള്ള ഒരുപാട് പേര്‍ എഴുതുകയും വാദപ്രദിവാദങ്ങള്‍ നടത്തുകയും ചെയ്ത വിഷയമായിട്ടുകൂടി  ഇപ്പോഴിതെടുത്തിടാന്‍  കാരണം  ഇന്നലെ ഫെയിസ്ബൂകില്‍ കണ്ട ഒരു വാചകമാണ് 

 

 

 

 

 

 

 

 

പിന്നെ അതിനെതിരെ പ്രതികരിച്ച ആരുടെയോ ഫെയിസ്ബുക്ക്അകൌണ്ട്  ഡിലീറ്റ് ചെയ്യുന്നതിലും എത്തി നില്‍ക്കുന്നു .. ഈ ലേഖനം മുഴുവനായി വായിക്കാന്‍ സമയം ഉള്ളവര്‍ മാത്രം മുനോട്ടുപോയാല്‍ നന്നായിരിക്കുമെന്ന ആഗ്രഹത്തോടെ   

__________________________________________________________
“ചെങ്ങന്നൂരുള്ള ക്ഷേത്രത്തിലെ ദേവിക്ക് ആര്‍ത്തവം ഉണ്ട് എന്നവകാശപ്പെടുന്ന ക്ഷേത്രക്കമ്മിറ്റിക്കാര്‍ അതിന്റെ പേരില്‍ ഉത്സവം നടത്തുകയും പത്രവാര്‍ത്ത കൊടുക്കുകയും ചെയ്യുന്നു….ഈ ആര്‍ത്തവ രക്തം പുരണ്ട തീണ്ടാരി തുണി അവിടെ വില്പനയ്ക്കും ഉണ്ട് എന്നതാണ്…..അത് എത്രയോ വര്‍ഷങ്ങള്‍ വരെ ഉള്ളത് ബുക്കിംഗ് ആണത്രേ –ദൈവിക ഋതു !

കല്‍വിഗ്രഹത്തിനു ആര്‍ത്തവം ഉണ്ടാകുന്നു എന്ന വാദം ശാസ്ത്രീയമായി തെറ്റല്ലേ ? അങ്ങനെയെങ്കില്‍ ആ പ്രതിമക്കു കുട്ടികള്‍ ഉണ്ടാകുമോ  ? അതാരുടെയാവാം  … കോടതിയില്‍ ഈ ത്രിപ്പൂത്താറാട്ടിന്റെ ശാസ്ത്രീയതയും തെളിയിക്കാന്‍ കേസ് കൊടുക്കുന്നവര്‍ ബാദ്ധ്യസ്തര്‍ ആകേണ്ടി വരും”   എന്നിങ്ങനെ പോകുന്നു   …
__________________________________________________________

 ഒരു വാക്കില്‍ മറുപടി പറയാന്‍ പറ്റാത്ത ഒന്നായതുകൊണ്ടാണ്  സമയമെടുത്ത്‌ എഴുതാമെന്ന് കരുതിയത്‌ ..  ഒരു ഹിന്ദുവായി ജനിച്ചത്‌ എന്റെ കുറ്റമല്ലെന്നും അതുകൊണ്ട് മാത്രം പറയുന്നത് തെറ്റാണെന്നുമുള്ള ഒരു വാദഗതിയും ഈ ലേഖനം വായിക്കുന്ന  കോമണ്‍സെന്‍സുള്ള ആരും പറയില്ലെന്ന ധാരണയില്‍ തുടര്‍ന്നെഴുതട്ടെ  …

അവിടെ കമന്റ് ചെയ്ത മിക്കവര്‍ക്കും ആ ക്ഷേത്രത്തെക്കുറിച്ച്  അറിയാമെന്നോ , അവിടെ പോയിട്ടുണ്ട് എന്ന മിഥ്യാധാരണയോന്നുമില്ല  എന്നതുകൂടെയാണ് ഈ പോസ്ടിനാധാരം  … ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്  വിഷയത്തിലോട്ട്‌ വരാം …

ഹിന്ദുവിശ്വാസങ്ങളും , അങ്ങിങ്ങായി പരന്നു കിടക്കുന്ന  ക്ഷേത്രങ്ങളെയുംകുറിച്ച്  വ്യക്തമായി എഴുതപ്പെട്ട  ഒരു ആധികാരിക രേഖയും ഇല്ലെന്നതാണ് വാസ്തവം .. അവ നൂറ്റാണ്ടുകളായി വാമൊഴികളിലൂടെ , പുള്ളുവന്‍ പാട്ടുകളിലൂടെ , കാലാകാലങ്ങളില്‍ അവിടെ ജീവിച്ചു മരണപ്പെടുന്നവരുടെ വാക്കുകളിലൂടെ , ഐതിഹ്യങ്ങളിലൂടെ  പിന്നെ  അറിഞ്ഞോ അറിയാതെയോ നശിപ്പിക്കാന്‍ ആരൊക്കെയോ ശ്രമിച്ചിട്ടും ഒരു ജനതയുടെ വിശ്വാസമായി  ഇന്നും ജീവിക്കുന്നു …

ക്ഷേത്രത്തിന്റെഉല്‍പ്പത്തിയെക്കുറിച്ച്


മഹാശിവനാണ് പ്രധാന പ്രതിഷ്ഠയെങ്കിലും, ദേവിക്ക്  പ്രാധാന്യമുള്ള   ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ചെങ്ങനൂര്‍. മഹാദേവക്ഷേത്രം…

ക്ഷേത്രത്തിന്റെഉല്‍പ്പത്തിയെക്കുറിച്ച്  പ്രധാനമായി പറയെപ്പെടുന്നത്   ..

 

ശിവ പാര്‍വതിമാരുടെ വിവാഹത്തിനു മൂന്നു ലോകവും കൈലാസത്തില്‍ ഒത്തു ചേര്‍ന്നപ്പോള്‍, ഭൂമിക്കു ചരിവ് വന്നു, അത് മനസ്സിലാക്കിയ ബ്രമ്മാവ് അഗസ്ത്യ മുനിയോടു പറഞ്ഞു തെക്ക് ശോണാദ്രിയില്‍ പോയി നില്‍ക്കുക എന്ന്, അങ്ങനെ ഭൂമിക്കു ബാലന്‍സ് കിട്ടി. വിവാഹ ശേഷം ശിവ പാര്‍വതിമാര്‍ ശോണാദ്രിയില്‍ വന്നു അഗസ്ത്യനെ വണങ്ങി. ആ സമയത്ത് ദേവിക്ക് മാസമുറ വരികയും ഏഴു ദിവസത്തേക്ക് അവിടെ തങ്ങുകയും ചെയ്തു, അങ്ങനെ ചെങ്ങനൂരില്‍ ശിവ പാര്‍വതി ചൈതന്യം ഉണ്ടായി. ശോണാദ്രിയുടെ മലയാളമായ ചുവന്നകുന്ന് ഉള്ള ഗ്രാമം ലോപിച്ച് ചെംകുന്നു  ഊര്, ചെങ്ങനൂര്‍ ആയി.   ചെങ്ങനൂരും കൊടുംകാടായി കിടന്നു, ഒരുനാള്‍ ഒരു ബാലിക പുല്ലരിയാന്‍ വരികയും അതില്‍ അരിവാള്‍  മൂര്‍ച്ചയാകാനായി രാകിയപ്പോള്‍  ശിലയില്‍ നിന്ന് രക്തം വരികയും ചെയ്തു… വിവരം അറിഞ്ഞ  ഭൂ ഉടമയായ വഞ്ഞിപ്പുഴ തമ്പുരാനും തന്ത്രി ശ്രേഷ്ടനായ താഴമണ്‍ പോറ്റിയും അവിടെ വന്നു ചേരുകയും ശിലയില്‍ മുപ്പതു പറ നെയ്‌ കൊണ്ട് അഭിഷേകം നടത്തുകയും ചെയ്തു. പെരുംതച്ചനാണ്  ആ  ശില ശിവ ലിംഗം ആണെന്നും , ആ സ്ഥലത്തിന്‍റെ വായു കോണില്‍ ദേവി വിഗ്രഹം മണ്ണിനു അടിയില്‍ ഉണ്ട് അത് തിരഞ്ഞെടുത്ത്, പ്രധാന പ്രതിഷ്ഠ ശിവന്‍ ശ്രീ കോവിലിലും ദേവിയെ ഗര്‍ഭഗ്രഹത്തിലും പ്രതിഷ്ഠിക്കുക എന്ന് പറഞ്ഞത് . അങ്ങനെ  പെരുംതച്ചന്‍റെ നേതൃത്തത്തില്‍ ചെങ്ങനൂര്‍ മഹാ ക്ഷേത്രം പണിതു …. ഇതു പിന്നീടു കത്തി നശിച്ചു പോവുകയും, തിരുവിതാംകൂര്‍  രാജക്കന്മാരുടെ കാലത്ത്  തഞ്ചാവൂരില്‍  നിന്നും വരുത്തിയ പ്രഗത്ഭരുടെ നിരീക്ഷ്ണത്തില്‍  വീണ്ടും ക്ഷേത്രം പുനരുദ്ധീകരിക്കപ്പെട്ടു…വളരെയേറെ വര്ഷം  നീണ്ടുപോയ ക്ഷേത്ര നിര്‍മ്മാണമായിരുന്നുവത്രേ അത്  .. പല അവസരങ്ങളിലും ക്ഷേത്ര നിര്‍മ്മാണം നിന്നുപോകുകയും വീണ്ടും തുടര്‍ന്നെങ്കിലും പെരുന്തച്ച്ചന്‍  നിര്‍മ്മിച്ച കൂത്തമ്പലം മാത്രം പുനര്‍ നിര്‍മ്മിക്കാന്‍  കഴിഞ്ഞില്ല… തേവരുടെ കണ്ണുകളില്‍ നിഴലിക്കുന്ന രൗദ്രതയാണത്രേ ഒരിക്കല്‍  ക്ഷേത്രം മുഴുവനായും കത്തിച്ചുകളയാന്‍  ഇടയാക്കിയത് എന്നത് കുറേപ്പേര്‍ വിശ്വസിക്കുന്നു ..

അര്‍ദ്ധനാരീശ്വര സങ്കല്പത്തിലുള്ള രൗദ്രതയാര്‍ന്ന മഹാകാലനാണ് പ്രതിഷ്ഠ…പശ്ചിമ ദിക്കിലേക്ക് ദര്‍ശനമരുളി പ്രധാന ശ്രീകോവിലില്‍  ദേവനു പുറകിലായി സതീദേവിയായി, ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. പാര്‍വ്വതീദേവിയെന്നാണ് അറിയപ്പെടുന്നതെങ്കിലും ദക്ഷപുത്രിയായ സതിയാണ് സങ്കല്പം … നിരവധി ഉപദേവപ്രതിഷ്ഠകളാല്‍  സമ്പന്നമാണ്  ക്ഷേത്രം ..  ഒരുനാള്‍ രാവിലെ ശാന്തിക്കാരന്‍ നടതുറന്നു നിര്‍മാല്യം മാറ്റുന്ന നേരം ദേവിയുടെ ഉടയടയില്‍ രക്തം കണ്ടു,  ശാന്തിക്കാരന്‍ ഉടന്‍ തന്നെ വഞ്ഞിപ്പുഴയിലും താഴമണ്ണിലും വിവരം അറിയിച്ചു. ആട കണ്ട വഞ്ഞിപ്പുഴ തമ്പുരാട്ടിയും താഴമണ്‍ അന്തര്‍ജനവും അത് ആര്‍ത്തവ രക്തം ആണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് എല്ലാ മാസവും ദേവി ഋതുവായി തുടങ്ങി .. രജസ്വലയാകുന്നതിനാണ്‌ “തൃപ്പൂത്ത്” എന്നു പറയുന്നത്  അതിനുശേഷം പ്രധാന ശ്രീകോവിലില്‍  നിന്നും ദേവിയെ മാറ്റി എഴുന്നള്ളിക്കുകയും നാലാം പക്കം ആനപ്പുറത്ത് പമ്പാനദിക്കരയിലുള്ള മിത്രക്കടവിലേക്കു നീരാട്ടിനായി പുറത്തേക്ക് എഴുന്നള്ളിക്കുന്നു. ഈ ആഘോഷമാണ് “തിരുപ്പൂത്താറാട്ട്‌”.  ആ ദിവസങ്ങളില്‍ പൂജയും ദീപാരാധനയും നടത്തുന്നത്  താഴമണ്‍  തന്ത്രിയാണ് … തിരിച്ചെഴുന്നള്ളുന്ന ദേവിയെ സ്വീകരിക്കാന്‍  ചെങ്ങന്നൂര്‍   തേവര്‍ തന്നെ കിഴക്കേ ആനക്കൊട്ടിലില്‍  എഴുന്നള്ളി നില്‍ക്കുന്നു. കൂട്ടിയെഴുന്നള്ളിപ്പിന്  ശേഷം പടിഞ്ഞാറേ നടവഴി ദേവിയെ അകത്തേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു. അതിനുശേഷം തേവരെ പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേ നടവഴിയും അകത്തേക്ക് എഴുന്നള്ളിക്കുന്നു…കാലക്രമത്തില്‍ തൃപ്പൂത്ത് എല്ലാ മാസവും വരുന്നില്ലെങ്കിലും ഇടക്കിടെക്ക് മൂന്നോ നാലോ തവണ  തൃപ്പൂത്ത് ഉത്സവം നടത്താറുണ്ട്‌ എന്നാണ് പുതിയ അറിവ്  …

 ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിനു മാത്രമേ ഇപ്രകാരം ആര്‍ത്തവസ്രാവം കാണാറുള്ളു. കേണല്‍  മണ്‍റോ ( 1700–1757) ഇവിടെയെത്തി തൃപ്പൂത്ത് അനാചാരം ആണെന്നു പറഞ്ഞ്‌ അതിനുള്ള ചെലവ്‌ വെട്ടിക്കുറചെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദേഹത്തിന്റെ ഭാര്യക്ക് അമിതരക്തസ്രാവതെത്തുടര്‍ന്നു  700  രൂപ ( അന്നത്തെക്കാലത്തെ 700   ഇപ്പോ ഏഴുലക്ഷതിലതികം  ) ഈ ഉത്സവം നടത്തുന്നതിനായി സ്വന്തം സമ്പാദ്യത്തില്‍ നിന്നും നല്‍കിയതിനെത്തുടര്‍ന്ന് സുഖമായെന്നും “പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം” എന്ന പുസ്തകത്തിലും ക്ഷേത്രം രേഖകളിലും പറയെപ്പെടുന്നു ..

അവരുടെ സൈറ്റ് പരിശോധിച്ചാല്‍ ഈ പറഞ്ഞത് ബോധ്യമാകും ..  തൃപ്പൂത്ത്‌ അടയാളമുള്ള ദേവിയുടെ ഉടയാടയ്ക്കു വേണ്ടീ ഇന്ത്യയുടെ പല  ഭാഗത്തു നിന്നുമായി ഒരുപാടുപേര്‍  രെജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്‌  ..മുന്‍ പ്രസിടന്റ്റ്  വി.വി.ഗിരി,മുന്‍  ഗവര്‍ണ്ണര്‍ ജ്യോതഇ വെങ്കിടചെല്ലം, സംഗീതജ്ഞ എം.എസ് സുബ്ബലക്ഷ്മി,ചിതിര തിരുന്നാള്‍  തുടങ്ങി പലരും അവിടെ നിന്നും ഉടയാട വങ്ങിയിട്ടുണ്ട് … ലഭ്യമായ അറിവനുസരിച്ച്  2090  വരെയോ അതിനു മേലെയോ വരെയുള്ള രേജിസ്ട്രറേന്‍ കഴിഞ്ഞിരിക്കുന്നു .. ഒരുപാട് പ്രശസ്തര്‍ ഇവ വാങ്ങിയവരില്‍ ഉള്‍പ്പെടുന്നു …

 മേല്‍പ്പറഞ്ഞവയാണ്  ക്ഷേത്രം സംഭന്ധിച്ച ചില അറിവുകള്‍  അല്ലെങ്കില്‍ വസ്തുതകള്‍ …

ഇതൊക്കെ അറിഞ്ഞിട്ടാണോ  നൂറ്റാണ്ടുകളായി  ചിലര്‍ തുടരുന്ന ആചാരങ്ങളെ അല്ലെങ്കില്‍ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനും  ആഭാസമായ രീതിയില്‍ കൈകാര്യം ചെയ്യാനും  കമന്റ് പറഞ്ഞവര്‍ മുതിര്‍ന്നതെന്ന് നിശ്ചയമില്ല .. ഇതെല്ലാം സത്യമാണെന്നും ഈ മേല്‍പ്പറഞ്ഞത്‌ മാത്രമാണ് സത്യമെന്നും ഞാനും പറയുന്നില്ല  … പക്ഷെ ആരുടെയാണെങ്കിലും , വിശ്വാസങ്ങളെ ചോദ്യം ചെയ്യാനും പരിഹസിക്കാനും നമ്മള്‍ മുതിരണോ ? പ്രാദേശികമായ പല ആചാരങ്ങളും പാരമ്പര്യവും ഓരോ  ദേശത്തിനും അവകാശപ്പെട്ടതാണ് …വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം , അല്ലാത്തവര്‍ക്ക് അവരുടെതായ വഴിയെ പോകാം .. പക്ഷെ അന്യരുടെ വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കാന്‍ ഒരു ഭരണഘടനയും  നമുക്ക് അധികാരം തന്നിട്ടില്ല … എല്ലാവരെയും അവരുടെതായ വഴിയെ ജീവിക്കാന്‍ അനുവദിക്കുക എന്നത് നമ്മുടെ കടമയാണ്  കടമ നിറവേറ്റാത്തവര്‍  അവകാശങ്ങളെക്കുറിച്ച് പറയുന്നതില്‍ എന്തര്‍ത്ഥം …ആരെയും നിര്‍ഭന്ധിച്ചു അമ്പലത്തില്‍ പോകാനോ , ആ പറയുന്ന ഒന്നും വാങ്ങാനോ പറയാത്തിടത്തോളം  വിശ്വാസികളുടെ കാര്യത്തില്‍ ഇടപെടാന്‍ നമ്മളാരു ?   ഭാരതത്തിലെ ഒരു കോടതിയിലും മേല്‍പ്പറഞ്ഞ ഒരു കേസും നിലനില്‍ക്കില്ല …കാരണം വിശ്വാസം അതിനെക്കാള്‍ മേലെയാണെന്ന് മുന്‍പ് പല വിധിന്യായങ്ങളിലും   പ്രസ്താവിക്കപ്പെട്ടിട്ടുണ്ട് …

നമുക്ക് അറിവ് വളരുന്തോറും പഴയ ആള്‍ക്കാര്‍ ചെയ്തു പോന്നിരുന്നത് തെറ്റാണെന്ന് തോന്നാം , തെളിയിക്കാം … പ്രസ്താവിക്കാം ..പക്ഷെ നമ്മുടെ വഴി പിന്തുടരണമെന്നും മറ്റും പറയുന്നത് ഒരുമാതിരി അടിമത്തമല്ലേ .. എല്ലാവര്‍ക്കും അവരുടെതായ വിശ്വാസ പ്രമാണങ്ങളില്‍ ജീവിക്കാന്‍ അവകാശമില്ല്യെ..

ചെറിയ കാര്യം കൂടെ ഓര്‍മ്മയില്‍ വരുന്നു … പണ്ട്  മുത്തശന്റെ കൈയും പിടിച്ചു ആലിലയില്‍ പകര്‍ന്നു തന്ന പായസം നുണഞ്ഞുകൊണ്ട്   സന്ധ്യനേരത്ത്‌  ആല്‍ത്തറയില്‍ അങ്ങനെ ഇരുന്നു പറയുമായിരുന്നു ..

 കുറച്ചു നേരം കൂടെ നമുക്കിവിടിരിക്കാം .. എന്ത് നല്ല കാറ്റാ …

പല്ലുകള്‍ കൊഴിഞ്ഞ മോണകാട്ടി ചിരിച്ചുകൊണ്ട് പറയുമായിരുന്നു , പറ്റില്ല്യ , അതുവേണ്ട മോന്തിയായാല്‍ ( രാത്രിയായാല്‍ ) അമ്പലത്തറയില്‍ ഇരിക്കാന്‍ പാടില്ല …
അതെന്താ  ?  എന്ന ചോദ്യത്തിന് മുന്നില്‍  എന്ത് പറയണം എന്നാലോചിച്ചു പറയുമായിരുന്നു

രാത്രിയായാല്‍ ദേവി വരും ……

അതിനു   ഭഗവതിയെ അടച്ചില്ലേ , പിന്നെങ്ങനെയാ ..

.
ദേവി വന്നില്ലെങ്കില്‍ , പാലമരത്തില്‍ നിന്നും വേറൊരു ദേവി ഇവിടെ വരും … നമ്മളെക്കണ്ടാല്‍ കഴിഞ്ഞത് തന്നെ കഥ …

കാലം ഒരുപാട് കഴിഞ്ഞെങ്കിലും അതങ്ങനെ മനസ്സില്‍ കിടക്കാറുണ്ട് … പിന്നെടെപ്പോഴോ വായിച്ചിട്ടുണ്ട്  ആല്‍മരത്തിനാണത്രെ ഏറ്റവും കൂടുതല്‍ ഓക്സിജന്‍ അല്ലെങ്കില്‍ പ്രാണവായു അന്തരീക്ഷത്തില്‍ പകരാനുള്ള കഴിവ് …അതുപോലെ രാത്രിയില്‍ കൂടുതല്‍  കാര്‍ബണ്‍ഡയോക്സൈട്  പുറന്തള്ളുകയും ചെയ്യും …അതുകൊണ്ടാണ്  അങ്ങനെ പറഞ്ഞിരുന്നത്  … പഴയ ആള്‍ക്കാര്‍  പറയുന്ന  ന്യായമോ കാരണങ്ങളോ പലതായിരിക്കും , പക്ഷെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒളിഞ്ഞു കിടക്കുന്ന ഒരുപാട് സത്യങ്ങള്‍ നമുക്ക് കണ്ടെത്താം … ഇന്നുള്ള പലതും പണ്ട് ഉണ്ടായിരുന്നവരുടെ രൂപപരിഷ്കരണമാണെന്നു   ഒരു പ്രമുഖ ശാസ്ത്രഞ്ജന്‍ അഭിപ്രായപ്പെട്ടത് ഈയവസരത്തില്‍ ഓര്‍ത്തുപോകുന്നു …

മകരജ്യോതി മനുഷ്യനിര്‍മ്മിതമെന്നും , മകരനക്ഷത്രം പ്രകൃതിസൃഷ്ടിയെന്നും പറഞ്ഞിട്ടും ഒരുപാടുപേര്‍  കഴിഞ്ഞവര്‍ഷവും അപകടത്തില്‍പ്പെട്ടല്ലോ …വിശ്വാസിയെ തിരുത്താം , പക്ഷെ അന്ധവിശ്വാസിയെ ?

മുലപ്പാല്‍ പോലും കാശിനു കുപ്പിയില്‍ക്കിട്ടുന്ന ഈ ആഗോളവല്‍ക്കരണകാലത്ത് ഭക്തിയും കച്ചവടമാണല്ലോ  … ലോകം മുഴുവന്‍ ഒരു ഓപ്പണ്‍ മാര്‍ക്കറ്റ് , നമ്മളൊക്കെ സ്വയം വിലപേശപ്പെടുന്ന പ്രൊഡക്റ്റും … നന്നായി മാര്‍ക്കറ്റ് ചെയ്യാനറിയുന്നവന്‍ കാശുണ്ടാക്കുന്നു … പിന്നെയീ രജസ്വലയാവുന്നത്  മാസം മാസം  സംഭവിക്കുന്ന ഒന്നാണല്ലോ … ഭക്തിയെ വിറ്റു കാശാക്കുന്നാവ്ര്‍ക്ക് വേണമെങ്കില്‍ എല്ലാ മാസവും ഉത്സവം നടത്താം 😉   .

“മുടിയും നഘവും എല്ലാം ബോഡിവെയിസ്റ്റെന്നു  പറഞ്ഞത്  ഇതിനുകൂടെ ബാധമല്ലോ എന്ന് മനസ്സില്‍   ഓര്‍ത്തു  ബാക്കിയുള്ളവര്‍ക്ക്  വിശ്വാസികളെ അവരുടെ പാട്ടിനു വിടാം ”  ശല്യമാകാത്തിടത്തോളമോ , ആരെയും  നിര്‍ഭന്ധിക്കാത്തിടത്തോളമോ  വിശ്വാസികള്‍ വിശ്വസിക്കട്ടെ …. അവരെ അവരുടെ പാട്ടിനു വിടാം … അതല്ലേ നല്ലതെന്ന്  വിനീതമായി ഓര്‍മ്മപ്പെടുതിക്കൊണ്ട്  തല്ക്കാലം വിട …

ഈ ലേഖനം ആരെയും വേദനിപ്പിക്കുക എന്ന ഉദ്യെശത്തോടെയോ , മതവികാരങ്ങള്‍ വ്രണപ്പെടുത്തുക എന്ന ഉദ്യെശത്തോടെയോ എഴുതിയ ഒന്നല്ല .. അറിയാവുന്ന വിവരങ്ങള്‍ പങ്കുവെച്ചു എന്ന് മാത്രം … തെറ്റുണ്ടെങ്കില്‍ ഓര്‍ക്കുക , തീരെ മച്ചുരിറ്റി വരാത്ത ഒരുത്തന്റെ വിവരക്കേടാണ്  ….

നന്ദി :-  വിവരങ്ങള്‍ പങ്കുവെച്ചു തന്ന ചെങ്ങന്നൂരിലെ സുഹൃത്തുക്കള്‍ക്ക് .. പുസ്തകങ്ങള്‍ക്ക് ..മറ്റു ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്ക്  …


സജിത്ത്   ,    https://www.facebook.com/iamlikethisbloger

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | 9 Comments

ദയവു ചെയ്തു ഒരുനിമിഷം/Just a moment please ..

ദയവു ചെയ്തു ഒരുനിമിഷം  ..

ദയവു ചെയ്തു ഇതൊന്നു വായിക്കാനും ഷെയര്‍ ചെയ്യാനുമുള്ള ക്ഷമയും മനസും  നിങ്ങള്‍ തീര്‍ച്ചയായും കാണിക്കുമെന്ന  ഉത്തമ പ്രതീക്ഷയോടെ തുടര്‍ന്നെഴുതട്ടെ  …

ഈ ബ്ലോഗ്‌ തുടങ്ങി ഒരു വര്‍ഷമായിരിക്കുന്നു  … ഇതാദ്യമായ്   ഒരു കാര്യം അപേക്ഷിക്കുകയാണ്  ..  ഈ പറയാന്‍ പോകുന്നത് ഒരു കഥയല്ല , യാഥാര്‍ത്ഥ്യമാണ്  ..

പറഞ്ഞും , അപേക്ഷിച്ചും , പൊരുതിയും എല്ലാം നഷ്ട്ടപ്പെട്ട ഒരു ജീവിതം അറിയുന്ന രീതിയില്‍ പറഞ്ഞുതുടങ്ങട്ടെ …  നമ്മളെവരയുംപോലെ   ഒരുപിടി സ്വപ്നങ്ങളും പ്രതീക്ഷകളും  കളി ചിരികളും   നിറഞ്ഞ നല്ല നാളുകളായിരുന്നു   വിജേഷ് വിജയന്‍ എന്ന ഈ  ചെറുപ്പക്കാരന്   .. കൃത്യമായി പറയുകയാണെങ്കില്‍ 22-12-2002  വരെ … പതിനേഴു തികയുംമുന്‍പേ  എല്ലാം അസ്തമിച്ചത് പെട്ടെന്നായിരുന്നു   …കൊച്ചി വീഗാലാണ്ടിലെ  ( “VEEGA LAND” COCHIN )  ഒരു  റൈഡില്‍ നിന്നുമുള്ള വീഴ്ചയുടെ രൂപത്തിലായിരുന്നു അത് ..    നട്ടെല്ലിനു ഗുരുതര ക്ഷതമേറ്റ ആ വീഴയുടെ ഗൌരവമോ , ആഴമോ മനസിലാക്കാന്‍ പോന്ന ഡോക്ടര്‍ പോലുമില്ലായിരുന്നു   അധികാരികള്‍ക്ക് അതൊരു വെറും വീഴ്ച  മാത്രമായിരുന്നു ..

 

 

 

 

 

 

 

https://www.facebook.com/viju.vmenon

ഫെയിസ്ബുക്ക്ഐഡിക്കായിഇതില്‍ക്ലിക്ക്ചെയ്യാം

PROOF:-

 

You may check the proof online   cilckhere  and check  @page 194  

 

തൃശൂര്‍ ജൂബിലി മിഷനില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അതൊരു അതീവ ഗൌരവ കേസ് ആയി റിപ്പോര്‍ട്ട് ചെയ്തെങ്കിലും  തികഞ്ഞ അവഗണനയാണ്  നാളിതുവരെ   ( “VEEGA LAND” COCHIN ) കൈക്കൊണ്ടത് ..  കഴിഞ്ഞ പത്തുവര്‍ഷമായി വിവിധ ആശുപത്രികളിലായി  കടം വാങ്ങിയും സ്വരുക്കൂട്ടിയും പതിനഞ്ചു ലക്ഷത്തോളം രൂപ ചെലവു ചെയ്തെങ്കിലും  , നഷ്ട്ടപ്പെട്ടത്‌ ഒരുപാടോക്കെയായിരുന്നു  ….

അധികാരികള്‍ അവന്റെ സ്വപ്നങ്ങള്‍ക്ക് വിലയിട്ടത് അറുപതിനായിരം രൂപയായിരുന്നു .. ഒരുപടൊക്കെ പ്രതികരിച്ചപ്പോള്‍ ഒരു ഫോട്ടോസ്റാറ്റ്  യന്ത്രം കൂടെ കൊടുക്കമെന്നവര്‍  പറഞ്ഞു …    മെക്കാനിക്കല്‍ എങ്ങിനീയരിംഗ് പഠിച്ചുകൊണ്ടിരുന്ന , ഒരു കുടുംബത്തിന്റെ താങ്ങും തണലുമാവെണ്ടിയിരുന്നവന്റെ ജീവിതത്തിനു അവര്‍ വില കണ്ടത് അറുപതിനായിരം രൂപ  .. .

കഴിഞ്ഞ പത്തുവര്‍ഷമായി ഇതിനെതിരെ നിരന്തരം പോരാടുകയാണ് .. ആ അപകടത്തെത്തുടര്‍ന്ന് മെക്കാനിക്കല്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചെങ്കിലും  കോഴിക്കോട് സര്‍വ്വകലാശാലയുടെ  വിദൂര പഠന വിഭാഗത്തിലൂടെ Bcom ബിരുദം നേടാന്‍ ഇനിയും സ്വപ്‌നങ്ങള്‍ അവശേഷിച്ചിട്ടില്ലാത്ത ഈ യുവാവിനു കഴിഞ്ഞു ..

പിച്ചക്കാശിനു വേണ്ടിയുള്ള ഒരുത്തന്റെ നിലവിളിയായി ഇതിനെ കാണരുത് … അപേക്ഷിച്ചും , അറിയിച്ചും , പൊരുതിപ്പൊരുതിയിട്ടും എല്ലാം നഷ്ട്ടപ്പെട്ടവന്റെ ഒരു ജീവിതമാണ്‌ നിങ്ങള്‍ക്കുമുന്‍പില്‍ ..മാസംതോറും പരസ്യയിനത്തില്‍  കൈ നിറയെ സഹായിക്കുന്ന  ഉന്നതര്‍ക്കെതിരെ മീഡിയ പോലും പറയാന്‍ മടി കാണിക്കുന്നിടത്താണ്  ഇങ്ങനെ ആവശ്യപ്പെടെണ്ടി വന്നത്  … ഒന്ന് ചിന്തിക്കുക ആര്‍ക്കും എപ്പോഴും സംഭവിക്കാന്‍ സാധ്യതയുള്ള ഒന്നാണ് …  പത്രത്താളുകളിലെയോ മാധ്യമങ്ങളിലെയോ അഞ്ചു കോളം വാര്‍ത്തക്ക് പിറകെ സഹായഹസ്തവുമായി പോകുന്നവര്‍ക്ക് മുന്‍പിലെക്കോ ,   സ്വന്തം കരള്‍  പകുത്തുനല്‍കി എന്നതില്‍ മാധ്യമ കോളങ്ങളില്‍ നിറയുന്ന അധികാരിയോടോ ഒന്ന് ചോദിക്കുകയാണ് .. ഇവനല്ലേ ഒരു കൈത്താങ്ങാകേണ്ടത് ?   ഇവിടെ ആരും തെറ്റുചെയ്തെന്നോ , ലാഭക്കണക്കുകളുടെ കണക്കെടുക്കാനോ  മുന്നിലെക്കില്ല .. കോടികള്‍ മറിയുന്നവര്‍ക്ക് നഷ്ട്ടപ്പെടാന്‍ ഒന്നുമില്ല , പക്ഷെ ഒരു നിമിഷം കണ്ണും മനസും തുറന്നു ഒന്ന് ചിന്തിക്കുക ..  എന്തെങ്കിലും ചെയ്യാന്‍ അധികാരികള്‍ ഇനിയെങ്കിലും തയ്യാറായെങ്കില്‍  …

 C.M.S.H.S   തൃശൂരില്‍ പഠിക്കുമ്പോള്‍ എന്നും മുടങ്ങാതെ   പ്രഭാതപ്രാര്‍ത്ഥന ചൊല്ലാറുണ്ടായിരുന്ന  അവന്റെ ജീവിതത്തിനു മുന്നില്‍ ദൈവങ്ങള്‍ പോലും മറന്ന മട്ടാണോ …ശരീരത്തിന്റെ  65%  സ്വാധീനം നഷ്ട്ടപ്പെട്ടിട്ടും അവന്‍ ഇന്നും പോരാടുകയാണ്  ..അവനു വേണ്ടി മാത്രമല്ല , ഇതേപോലെ ഒരുപാടുപേര്‍ക്ക്  മുന്നില്‍ ഏഷ്യാനെറ്റിന്റെ നമ്മള്‍ തമ്മില്‍ എന്ന പരിപാടിയിലും ഒരിക്കല്‍ അവന്‍ സംസാരിച്ചിരുന്നു …

ഇതുവരെ വായിക്കാന്‍ കാണിച്ച സന്മനസിന് നന്ദി പറഞ്ഞുകൊണ്ട്  ഒന്നുകൂടെ ഓര്‍മ്മിപ്പിക്കട്ടെ , നിങ്ങളുടെ മനസാക്ഷിക്ക് ശരിയെന്നു തോന്നുന്നെങ്കില്‍ ഇതു ഷെയര്‍ ചെയ്യുക ..

നിങ്ങള്‍ക്കും എനിക്കും ഇതൊന്നു ഷെയര്‍ ചെയ്യുന്നതുകൊണ്ട്  ഇവിടെ നേടാനോ നഷ്ട്ടപ്പെടാനോ ഒന്നുമില്ല , പക്ഷെ  ഒരുപടൊക്കെ നഷ്ട്ടപ്പെട്ട ഒരാള്‍ക്ക്  ഇതു ഷെയര്‍ ചെയ്യുന്നതുമൂലം എന്തെങ്കിലും ഉപകാരപ്പെടുമെങ്കില്‍  …

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

This is a story of a boy named Vijesh Vijayan who was having beautiful dreams about his life at the age of 17 until he went to “VEEGA LAND” COCHIN on 22-12-2002 . On that day he had fallen from a ride which caused serious spinal code injury. The authorities present there were not aware of the situation and they ill treated him, and there was no Doctor who could have understood the seriousness of the injury. Later he was carried to Thrissur Jubille Mission hospital by his friends and thereafter doctors confirmed that its a clear case of spinal code injury. For the past ten years he is lying bed ridden and has spent around 15 Lakhs for his treatment in various hospitals and as a compensation the authorities gave him only Rs: 60,000 for his lost dreams.  When we friends protested against this cruelty they offered him a photostat machine.which we couldnot agree with

You may check the proof online   cilckhere  and check  @page 194

OR

For the past ten years the boy and his poor family is fighting case against “VEEGA LAND” . He was studying Diploma in Mechanical engineering, which he had to drop after the incident.  He is still fighting with his fate as he completed his B Com in distance mode from the Calicut University as a Physically Handicapped student. When we approached the “famous owners” of “VEEGA land” they didnt do anything for him. Now Let us remind all that its not a request for money for our friend.But When we see great persons donating money to others “in front of the media” they are neglecting some other class of people whom they really should help.

His facebook id is viju v menon, he was a singer in our schoo li.e C.M.S.H.S Thrissur who used to sing morning prayers of our school. But when he got injured ,nobody listened to his prayers . This is our last attempt, Now he is 65% diasbled and he is fighting , not only for him but for other handicapped people. He participated in Asianet “nammal thammil” program where he speaks on belaf of many physially handicapped men and women. If you have read this and if you think its genuine please forward  click-herefor-his-facebookid

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | 9 Comments